16/09/2024
ACTS വടക്കാഞ്ചേരി ബ്രാഞ്ചും വടക്കാഞ്ചേരി സുഹൃദ് സംഘം ( WSS ) UAE യും സംയുക്തമായി പങ്ങാരപ്പിള്ളി ശാന്തി സദൻ ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു . ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ .
പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു .
ഓണക്കോടി സമർപ്പണം , സദ്യ , സിനിമ, എന്നിങ്ങനെ രാത്രി 10 മണി വരെ നീണ്ടുനിൽക്കുന്നതായിരുന്നു ഓണാഘോഷ പരിപാടികൾ .
ഉദ്ഘാടന ചടങ്ങിൽ ACTS രക്ഷാധികാരി അജിത് കുമാർ മല്ലയ , പ്രസിഡൻ്റ് വി. വി ഫ്രാൻസിസ് , ട്രഷറർ വി അനിരുദ്ധൻ , WSS ഭാരവാഹി ഷെമീർ തളി , ശാന്തി സദൻ മദർ സിസ്റ്റർ ക്ലാരിസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു .
ACTS വടക്കാഞ്ചേരി , കേച്ചേരി ബ്രാഞ്ചുകളിലെ വൊളൻ്റിയർമാർ വയോധികർക്ക് ആവശ്യമായ പരിചരണങ്ങൾ നൽകാൻ യാത്രയിലുട നീളം കൂടെ ഉണ്ടായിരുന്നു.
ഈ പരിപാടി തുടക്കം മുതൽ ആസൂത്രണം ചെയ്യുകയും സാമ്പത്തിക സഹായം നല്കുകയും ചെയ്ത WSS അംഗങ്ങൾ കൂടെയായ സജീവ് ജേക്കബ് , ഷാനു മച്ചാട് എന്നിവർക്കും ,
പേഷ്യൻ്റ് വാൻ വിട്ടു തന്ന ജില്ലാ ഭാരവാഹികൾക്കും , കേച്ചേരി ബ്രാഞ്ച് ഭാരവാഹികൾക്കും വൊളൻ്റിയർമാർക്കും സർവ്വോപരി വയോധികർക്ക് സ്വന്തം അമ്മമാർക്കെന്ന പോലെ പരിചരണം നല്കി കൂടെ നിന്ന വനിതകൾ ഉൾപ്പെടെയുളള വൊളൻ്റിയർമാർക്കും , ശാന്തി സദൻ സിസ്റ്റർമാർക്കും , മാധ്യമ പ്രവർത്തകർക്കും , സ്ഥാപനത്തിനകത്തുതന്നെ മീറ്റിംഗ് നടത്താൻ സൗകര്യം ചെയ്തു തന്ന ബ്യൂട്ടി സിൽക്സ് ഉടമകൾക്കും ഹൃദയം നിറഞ്ഞ
നന്ദി അറിയിക്കുന്നു .
സെക്രട്ടറി
ACTS
വടക്കാഞ്ചേരി