Amala Institute of Medical Sciences

Amala Institute of Medical Sciences Amala Institute of Medical Sciences and Research Centre, Thrissur, Kerala India Come to us@AMALA- your one-stop solution to complete HEALING!

Amala Institute of Medical Sciences (AIMS), named after Blessed Virgin Mary, is the “Home for Total Healing” that you are in search of. AIMS brings together a dedicated team of physicians, nurses, and other healthcare professionals to provide you the BEST modern-day solutions to your healthcare concerns, thereby ensuring supreme and holistic medical treatment and wellbeing. Cross-speciality consul

tation, enabled by our full range of primary and speciality care medical services, assures supreme treatment for each patient. Comprising 25 modern operating theatres, 210 equipped intensive-care beds, a fully computerised and networked Hospital Information System (HIS), and a fully digital radiology department, our state-of-the-art infrastructure is ever ready to take care of you.

18/05/2026
ലോക കൈശുചിത്വ ദിനാഘോഷം – മേയ് 5മേയ് 5-ാം തീയതി ലോക കൈശുചിത്വ ദിനം മൈക്രോബയോളജി വിഭാഗവും ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്‌ഷിപ്...
18/05/2026

ലോക കൈശുചിത്വ ദിനാഘോഷം – മേയ് 5

മേയ് 5-ാം തീയതി ലോക കൈശുചിത്വ ദിനം മൈക്രോബയോളജി വിഭാഗവും ആന്റിമൈക്രോബിയൽ സ്റ്റുവാർഡ്‌ഷിപ്പ് & ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗവും ചേർന്ന് വലിയ ആവേശത്തോടും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടും കൂടി ആചരിച്ചു.

ആഘോഷത്തിന്റെ ഭാഗമായി MBBS, നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസസ് വിദ്യാർത്ഥികൾക്കായി റീല്സ് മത്സരവും ഇ-പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. ആരോഗ്യപരിചരണ രംഗത്ത് കൈശുചിത്വത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് ഇത് സഹായകമായി.

വൈകുന്നേരം 4 മണിയോടെ അമല സ്ക്വയറിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത ഈ പരിപാടി രോഗബാധ പ്രതിരോധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

പരിപാടി Rev . Fr Jaison Mundanmanny ഉദ്ഘാടനം ചെയ്തു. തുടർന്ന് മൈക്രോബയോളജി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായ Dr Reena John സ്വാഗതപ്രസംഗം നടത്തി.

ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവിയായ Dr Tabitha Merium Sabu ലോക കൈശുചിത്വ ദിനത്തിന്റെ പ്രാധാന്യവും ആശുപത്രി സംബന്ധമായ അണുബാധകൾ തടയുന്നതിൽ അതിന്റെ നിർണായക പങ്കും വിശദീകരിച്ചു.
ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫീസറായ Dr Maria, WHO നിർദേശിച്ച കൈശുചിത്വത്തിന്റെ ശരിയായ ഘട്ടങ്ങൾ വിശദീകരിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി MBBS വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി, കൈശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണം സജീവവും ആകർഷകവുമായ രീതിയിൽ പ്രചരിപ്പിച്ചു.

ആരോഗ്യപ്രവർത്തകർ കൈശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ശരിയായ രീതികൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഈ പരിപാടി ഊന്നിപ്പറഞ്ഞു.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അവണൂർ പഞ്ചായത്തിലെ വാർഡ് കൊളങ്ങാട്ടുകര തണൽ സാംസ്കാരിക നിലയത്തിൽ വച്ച് 15/5/2026 വെള്ളിയാഴ്ച...
16/05/2026

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അവണൂർ പഞ്ചായത്തിലെ വാർഡ് കൊളങ്ങാട്ടുകര തണൽ സാംസ്കാരിക നിലയത്തിൽ വച്ച് 15/5/2026 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2:30 ക്ക് "National Dengue Day" യുടെ ഭാഗമായി ഡെങ്കിപ്പനി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എൻ്റമോളജിസ്റ്റ് മുഹമ്മദ് റാഫി ക്ലാസ്സ് എടുത്തു.

*അമലയിൽ നേഴ്സുമാരെ ആദരിച്ച് നേഴ്സസ് ദിനം*അമല മെഡിക്കൽ കോളേജിൽ നേഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി മികച്ച സേവനം കാഴ്ചവെച്ച നേ...
15/05/2026

*അമലയിൽ നേഴ്സുമാരെ ആദരിച്ച് നേഴ്സസ് ദിനം*

അമല മെഡിക്കൽ കോളേജിൽ നേഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി മികച്ച സേവനം കാഴ്ചവെച്ച നേഴ്സുമാരെ ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ , നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ് എന്നിവർ ചേർന്ന് ആദരിച്ചു.ജോയിൻറ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം.ഐ , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്,ചീഫ് നഴ്സിംഗ് ഓഫീസർ മിസ്സ്. ലക്ഷ്മി എം,നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ടെസ്സ ജോസ് എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നേഴ്സുമാർ രക്തദാനം നടത്തി രോഗികളോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു.

അമലയിൽ നവജാത ശിശു പുനരുജ്ജീവന പരിശീലന പരിപാടി. അമല മെഡിക്കൽ കോളേജിൽ നാഷണൽ നിയോനറ്റോളജി ഫോറം എൻ.ആർ.പി ദിനാചരണത്തിന്റെ ഭാഗ...
14/05/2026

അമലയിൽ നവജാത ശിശു പുനരുജ്ജീവന പരിശീലന പരിപാടി.

അമല മെഡിക്കൽ കോളേജിൽ നാഷണൽ നിയോനറ്റോളജി ഫോറം എൻ.ആർ.പി ദിനാചരണത്തിന്റെ ഭാഗമായി നാഷണൽ റിസസിറ്റേഷൻ പരിശീലന പരിപാടി നടത്തി. അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ ഉൽഘാടനം നിർവഹിച്ചു പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ് ആശംസകൾ അറിയിച്ചു, പീഡിയാട്രിക് അസോസിയേറ്റ് പ്രൊഫസർ ഡോ. രോഹിത് കൺസൾട്ടന്റ് ഡോ. രേഷ്മ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിസ്റ്റർ ജൂലിയ എന്നിവർ ഹാൻഡ്സ് ഓൺ പരിശീലന സെക്ഷനുകൾ നടത്തി. നവജാത ശിശു പുനരുജീവനത്തിന്റെ പ്രാധാന്യം പരിശീലന പരിപാടിയിൽ പങ്കെടുത്തതിലൂടെ ഏവർക്കും ബോധ്യപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് സംയുക്ത മുന്നേറ്റം: അമലയും ക്രൈസ്റ്റ് കോളേജും കൈകോർത്തുതൃശ്ശൂർ: അക്കാദമിക സഹകരണവും ഗവേഷണ പ്രവർത്തനങ്...
13/05/2026

വിദ്യാഭ്യാസ രംഗത്ത് സംയുക്ത മുന്നേറ്റം: അമലയും ക്രൈസ്റ്റ് കോളേജും കൈകോർത്തു

തൃശ്ശൂർ: അക്കാദമിക സഹകരണവും ഗവേഷണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശ്ശൂരും ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്), ഇരിഞ്ഞാലക്കുടയും തമ്മിൽ ഒപ്പുവെച്ചു . ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. ജോളി ആൻഡ്രൂസ് സി എം ഐ യും , അമല മെഡിക്കൽ കോളേജ് ഡയറക്‌ടർ റവ ഫാ. ജൂലിയസ് അറക്കൽ സി എം ഐ യും തമ്മിൽ ധാരണാപത്രം കൈമാറി. വിദ്യാഭ്യാസം, ഗവേഷണം, വിദ്യാർത്ഥി-അധ്യാപക കൈമാറ്റം, പരിശീലന പരിപാടികൾ, സംയുക്ത അക്കാദമിക- ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയിൽ പരസ്പര സഹകരണം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം .അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അസ്സോസിയേറ്റ് ഡയറക്ടർ, റവ. ഡോ. ആന്റണി മണ്ണുമേൽ സി. എം. ഐ., വൈസ് പ്രിൻസിപ്പൽമാരായ ഡോ ലോല ദാസ് , ഡോ റെന്നീസ് ഡേവിസ് കിഴക്കേപീടിക , ഡോ ദീപ്തി രാമകൃഷ്ണൻ, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ ജോബി തോമസ് കെ., ജനറൽ മാനേജർ അഡ്വ .പിൽജോ വർഗീസ് , റിസർച്ച് ലാബ് ഡയറക്ടർ ഡോ. ലേഖ കെ. നായർ , സീനിയർ സയന്റിഫിക്ക് റിസർച്ച് ഓഫീസർമാരായ ഡോ. ശ്രുതി എം. വി., ഡോ. കയീൻ വടക്കൻ , ഡോ. വിഷ്ണുപ്രിയ മുരളി, എന്നിവരും ക്രൈസ്റ്റ് കോളേജിൽ നിന്നും മാനേജർ റവ. ഫാ. ജോയ് പി. ടി. സി. എം. ഐ. , ബയോളജിക്കൽ റിസർച്ച് വിഭാഗം മേധാവി , റവ. ഡോ. ജിജോ ഫ്രാൻസിസ് സി. എം. ഐ. എന്നിവർ പങ്കെടുത്തു .

അമല ഡെർമറ്റോളജി ഒറേഷനും അവാർഡ് ദാനവും അമല മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം സംഘടിപ്പിച്ച ഒറേഷന്റെയും അവാർഡ് ദാന ചടങ്ങിന...
13/05/2026

അമല ഡെർമറ്റോളജി ഒറേഷനും അവാർഡ് ദാനവും

അമല മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗം സംഘടിപ്പിച്ച ഒറേഷന്റെയും അവാർഡ് ദാന ചടങ്ങിന്റെയും ഉദ്ഘാടനം കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർവഹിച്ചു. ഡെർമറ്റോളജി ഒറേഷൻ നടത്തിയ മുംബൈ ബി.ജെ. വാഡിയ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഡെർമറ്റോളജി പ്രൊഫസർ ഡോ. ദീപക് പരീഹിനെ ചടങ്ങിൽ വച്ച് പൊന്നാടയും അവാർഡും നൽകി ആദരിച്ചു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. എസ്. ക്രൈറ്റൻ, ഡോ. റോഷൻ മേരി ജോർജ് എന്നിവർ പ്രസംഗിച്ചു.

Address

Amala Institute Of Medical Sciences
Thrissur
680555

Alerts

Be the first to know and let us send you an email when Amala Institute of Medical Sciences posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Amala Institute of Medical Sciences:

Share