Raghu&Co

Raghu&Co Winning Marketing Strategy for Your Business. More Sales and Profit !

03/12/2025

Winning Marketing Strategy for Your Business. More Sales and Profit !

മാസ്സ് സെല്ലിങ് അറിയില്ലെങ്കിൽ നിങ്ങൾക്ക് വെളിച്ചെണ്ണയിൽ മായം കലർത്തേണ്ടിവരും. - - - - - - - - - - - - - - - - അല്ലെങ്കി...
27/10/2025

മാസ്സ് സെല്ലിങ് അറിയില്ലെങ്കിൽ നിങ്ങൾക്ക് വെളിച്ചെണ്ണയിൽ മായം കലർത്തേണ്ടിവരും.
- - - - - - - - - - - - - - - -
അല്ലെങ്കിൽ എന്നെപ്പോലെ ഒരു മാർക്കെറ്റിങ് കൌശലക്കാരൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കണം. കുറുക്കൻ എന്നുതന്നെ വിളിച്ചോളൂ.

'ഞാൻ, എന്റെ, എന്നെ' എന്നൊക്ക കേൾക്കുമ്പോൾ ഈഗോ, അല്പത്തരം, അന്തസ്സില്ലായ്മ എന്നൊക്കെയായിരിക്കും നിങ്ങൾ വിലയിരുത്തുക. അതൊരു ഇൻഫോർമേഷനും ഓർമ്മപ്പെടുത്തലും പച്ചപരമാർത്ഥവും ആയിപ്പോയതിനാൽ അങ്ങിനെയല്ലാതെ പറയാനാകില്ല. നിങ്ങൾക്ക് അലോസരം ഉണ്ടാകുന്നതിൽ ക്ഷമിക്കുക. നിങ്ങൾ ഒരു ഓൺട്രപ്രെണർ മൈൻഡ് സെറ്റിൽ ഉള്ള ആൾ ആണെങ്കിൽ നിങ്ങൾക്കത് എളുപ്പത്തിൽ മനസ്സിലാകും.

ഇനി കാര്യം പറയാം: വെളിച്ചെണ്ണ എന്ന പ്രോഡക്റ്റ് വളരെ വളരെ സാധാരണവും ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതുമാണ്. ഒരു മാജിക് ഫോർമുലയും അതിലില്ല. വെളിച്ചെണ്ണ ബിസിനസ്സ് ചെയ്യാൻ ഇറങ്ങുന്നവർ ആരും മായം ചേർത്ത് ജനങ്ങളെ പറ്റിക്കാം എന്ന് കരുതിയിട്ടല്ല അതിൽ വരുന്നത്. എന്നാൽ..!

നിങ്ങൾ പ്രൊഡക്ഷൻ സജ്ജമാക്കുന്നു. പേരിടുന്നു. ലേബൽ ഉണ്ടാക്കുന്നു. പഞ്ചായത്ത് ലൈസൻസ് നേടുന്നു. ലോൺ എടുക്കുന്നു. വാഹനം സജ്ജമാക്കുന്നു. പ്രൊഡക്ഷൻ/സോഴ്സിങ് തുടങ്ങുന്നു. ശുദ്ധമായ വെളിച്ചെണ്ണ കുപ്പിയിൽ നിറച്ച് കടയിൽ വക്കാൻ പോകുമ്പോഴാണ് ലോകം കീഴ്മേൽ മറിയുന്നതായി നിങ്ങൾ കാണുന്നത്.

MRP യുടെ മുപ്പത് ശതമാനം കടക്കാരന്റെ കമ്മീഷൻ എന്ന 'ഷോക്ക്' മാറാൻ നിങ്ങൾക്ക് ഒരുപക്ഷെ ഏറെ നാളുകൾ എടുത്തേക്കും. വിറ്റ് പോയിട്ട് പൈസ തരാം എന്നത് നേരിയ മോഹഭംഗം ഉണ്ടാക്കുമെങ്കിലും വിറ്റിട്ടും അത് കിട്ടാതാവുമ്പോഴാണ് അത് ടെൻഷനായി വളരുന്നത്. അടുത്ത ലോട്ട് അവിടെയെത്തിയാലും മുൻപത്തെ പണം മുഴുവൻ കിട്ടില്ല. കാരണം അവരും പ്രതിസന്ധിയിലായിരിക്കും. പിണങ്ങി പോരാനും കഴിയില്ലല്ലോ.

അവിടെ ഷെൽഫുകളിൽ തിളങ്ങുന്ന ബ്രാൻഡുകൾ നോക്കി നിങ്ങൾ നെടുവീർപ്പിടും. അവയുടെ MRP കള്‍ നോക്കിയാൽ നിങ്ങൾക്ക് തലചുറ്റൽ ഉണ്ടാകും. നിങ്ങൾ, മുഴുവൻ ലാഭം വേണ്ടെന്നു വച്ചാലും നിങ്ങൾക്ക് നൽകാൻ കഴിയാനാകാത്ത MRP അതിൽ കാണാം. പിന്നെ നാലുദിവസം നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും. അപ്പോഴേക്കും ലോൺ EMI അടക്കേണ്ടേ ശുഭമുഹൂർത്തം വന്നെത്തുകയായി.

ഷോപ്പുകൾ അവർക്ക് ലാഭമുള്ളതേ പുഷ് ചെയ്യൂ. ഒരാൾ 35% ഓഫർ ചെയ്തിട്ടുണ്ടെങ്കിൽ ഗുണവിശേഷങ്ങൾ വിവരിച്ച് എടുത്തുകൊടുക്കുന്നത് അതായിരിക്കും. പ്രത്യേക ബ്രാൻഡ് ചോദിക്കുന്നവർക്ക് മാത്രമേ അവർ അവ നൽകൂ. ചോദിച്ചു വരാൻ നിങ്ങളുടെ ബ്രാൻഡ് ആർക്കും അറിയുക പോലുമില്ല. സ്വന്തം fb പ്രൊഫൈലിൽ ഇട്ട ചില പോസ്റ്റുകളും ലേബൽ ഡിസൈനും മാത്രമേ ആ ഇനത്തിൽ നിങ്ങൾക്ക് ഉള്ളൂ. ബന്ധു മിത്രാദികളുടെ ലൈക്ക് കിട്ടിക്കാണും. അതിലെ പ്രശംസകൾ (false) നിങ്ങളെ മൂഢ സ്വർഗ്ഗത്തിൽ എത്തിച്ചുകാണും.

അങ്ങിനെ മാർക്കറ്റിലെ കയ്പ്പുനീർ രുചിച്ച് അകവും പുറവും തകർന്നു നിങ്ങൾ ജീവിതത്തിലെ, ബിസിനസിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലും, ബാങ്കിന്റെ EMI ക്ക്‌ മുന്നിലും, സിബിൽ സ്കോറിന് മുന്നിലും സർഫാസിക്കു മുന്നിലും നിസ്സഹായനായി നിൽക്കും. ഒരു ആശ്വാസ വാക്ക് പോലും തരാൻ പോസ്റ്റിന് like അടിച്ച വിദ്വാന്മാർ ഉണ്ടാകില്ല.

ഈ ഘട്ടത്തിലാണ്, ദേവദൂദരേപ്പോലെ മായം കലർന്ന വെളിച്ചെണ്ണയുടെ മാലാഖമാർ നിങ്ങളുടെ അടുത്തെത്തുന്നത്. കയറെടുക്കണോ അതോ മാലാഖയുടെ ഉപദേശം കേൾക്കണോ എന്ന സന്നിഗ്ധ ഘട്ടത്തിൽ എത്തും നിങ്ങൾ!

ഒടുവിൽ നിങ്ങൾ അൽപ്പം മായം ആകാം എന്ന തീരുമാനത്തിൽ എത്താം. ക്രമത്തിൽ 'ലാഭം കൂട്ടാൻ കൂടുതൽ മായം' എന്ന സിദ്ധാന്തത്തിലേക്ക് അപ് ഗ്രേഡ് ചെയ്യപ്പെടും. ക്രമത്തിൽ, ദൈവം തമ്പുരാൻ ടെസ്റ്റ് ചെയ്താൽ പോലും കണ്ടെത്താൻ കഴിയാത്ത മായത്തിന്റെയും രോഗത്തിന്റേയും മരണത്തിന്റേയും വിതരണക്കാരായിമാറും നിങ്ങൾ. ഇതൊക്കെ പിടിക്കപെട്ട് കേസ്സ് ആയി ജയിലിൽ ആകും എന്നൊക്കെ പേടിയുണ്ടോ? മായം കലർത്തുന്നത് ജാമ്യമില്ലാത്ത കുറ്റമാണെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും ഈ കുറ്റത്തിന് ജയിലിൽ കിടക്കുന്നത് കണ്ടിട്ടുണ്ടോ?

ഈ റൂട്ട് പറ്റില്ലെങ്കിൽ, ധാർമ്മികതയുടെ റൂട്ടിലാണെങ്കിൽ എല്ലാം പൂട്ടിക്കെട്ടാം. പിന്നെ മാർക്കെറ്റിങ് എന്നതും ബിസിനസ്സ് എന്നതും ലോകത്തിലെ ഏറ്റവും നെറികെട്ട കാര്യമായി വിലയിരുത്തി കാലം കഴിക്കാം.

നിങ്ങൾക്ക് വെളിച്ചെണ്ണയെ അറിയുമെങ്കിലും അത് വച്ച് ഒരു ബിസിനസ്സ് മോഡൽ ഉണ്ടാക്കാൻ അറിയില്ല എന്നതാണ് കാര്യം. നിങ്ങൾക്ക് മാസ്സ് മാർക്കറ്റിംഗ് സ്ട്രാറ്റജി അറിയില്ല, (മോട്ടിവേഷൻ സ്‌പീക്കർമാർ യൂടൂബിൽ പറയുന്ന സ്ട്രാറ്റജി അല്ലാട്ടോ) മാസ്സ് കമ്മ്യുണിക്കേഷൻ അറിയില്ല, സീരിയസ് ബ്രാന്റിങ് അറിയില്ല. ആകെ അറിയാവുന്നത് ഒരു ചാത്തൻ ബ്രാൻഡ് ഉണ്ടാക്കാനും, 'ആദ്യം വിലകുറച്ച് കൊടുക്കാം. പിന്നെ പതുക്കെ വിലകൂട്ടാം' എന്ന സ്കൂൾ കുട്ടിക്ക് പോലും അറിയുന്ന പാഴ് 'തന്ത്ര'വുമാണ്.
---------
ചോദ്യം: മായം കലർത്താതെ വെളിച്ചെണ്ണ ബിസിനസ്സ് ചെയ്യാൻ കഴിയില്ലാ എന്നാണോ പറയുന്നത്?
ഉത്തരം: അല്ല. കഴിയും.
ചോദ്യം: ജനത്തെ പറ്റിക്കാതെ ബിസിനസ്സ് ചെയ്യാൻ പറ്റില്ല എന്നാണോ?
ഉത്തരം: പറ്റും, തീർച്ചയായും പറ്റും.!
ചോദ്യം: എങ്ങിനെ ഒന്ന് പറയാമോ?
ഉത്തരം: അതാണ് തുടക്കത്തിൽ എഴുതിയ ഇഗോ സ്റ്റേറ്റ്മെന്റുകളിൽ ഉള്ളത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മാത്രം വിശദീകരിക്കാൻ കഴിയുന്നതല്ല അവ. കേൾക്കാൻ നിർബന്ധമെങ്കിൽ വിളിക്കാം.

നിങ്ങൾ ഒരു ലോജിക്കൽ ആയ സയൻറിഫിക് പേഴ്സൺ ആണെങ്കിൽ, വെറും സ്വപ്നജീവി അല്ലാത്ത സംരംഭകനാണെങ്കിൽ, ഇപ്പോൾ ഏതെങ്കിലും ബിസിനസ്സ് ചെയ്യുന്ന, വിപണിയിൽ ഞെരിഞ്ഞമരുന്നവരോ വിജയിച്ചവരോ ആണെങ്കിൽ ഞാൻ അത് പറയാനിരുന്നാൽ നിങ്ങൾക്ക് മനസ്സിലാകും. കേരളത്തിലെ സെക്കൻഡ് ബെസ്റ്റ് സെല്ലിങ് വെളിച്ചെണ്ണ ബ്രാന്റിന്റെ ശിൽപ്പി എന്ന നിലയിൽ എനിക്കത് തെളിച്ചത്തിൽ പറയാനാകും.
നിങ്ങൾക്ക് ഒട്ടും അറിയാത്ത കാര്യങ്ങളാണ് അവ എന്നകാര്യത്തിൽ എനിക്ക് സംശയമില്ല.

ആരാണീ  ബോച്ചേ? വരൂ നമുക്കാ അഹങ്കാരിയെ കല്ലെറിയാം..! - - - - - - - - - - - - - - - ബോബി ചെമ്മണ്ണൂർ എന്ന വ്യക്തി നമ്മുടെ വ...
23/10/2025

ആരാണീ ബോച്ചേ?
വരൂ നമുക്കാ അഹങ്കാരിയെ കല്ലെറിയാം..!
- - - - - - - - - - - - - - -
ബോബി ചെമ്മണ്ണൂർ എന്ന വ്യക്തി നമ്മുടെ വിഷയമല്ല. എന്നാൽ ബോച്ചേ എന്ന കേരളത്തിൽ നിറഞ്ഞിരിക്കുന്ന, ഞെട്ടിപ്പിക്കുന്ന ഒരു സംരംഭക 'പ്രതിഭാസത്തെ' അൽപ്പം വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്.
സംഭവിക്കുന്ന കാര്യം സിംപിളാണ്: ബോച്ചേ കളത്തിൽ ഇറങ്ങി കളിക്കുന്നു, ജനം പുറത്തിരുന്ന് കളി കാണുന്നു. അതിൽ രണ്ടുതരം കാഴ്ചക്കാരാണ് ഉള്ളത്. ഒന്ന് ബോച്ചേയെ ഇഷ്ടപ്പെടുന്നവരും ആരാധിക്കുന്നവരും, മറ്റൊന്ന് അദ്ദേഹത്തെ പുച്ഛിക്കുന്നവരും വെറുക്കുന്നവരും.
ഇത് എഴുതുന്ന ആൾ ബോച്ചേയെ അൽപ്പം 'കൌതുകത്തോടെ' വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്.

എംപ്ലോയ് മൈൻഡ് സെറ്റും, സംരംഭക മൈൻഡ് സെറ്റും ബോച്ചേയും.
------------------------
രണ്ടുതരം ആളുകളാണ് ഇന്നുള്ളത്. ഒന്ന് സംരംഭക മൈൻഡ് സെറ്റ് ഉള്ളവർ. അടുത്തത് എംപ്ലോയ് മൈൻഡ്സെറ്റ് ഉള്ളവർ.
ബഹുഭൂരിപക്ഷം (95 ശതമാനം പേരും) എംപ്ലോയ് മൈൻഡ്സെറ്റ് ഉള്ളവരാണ്. അതായത് കുഞ്ഞായിരിക്കുമ്പോൾ മുതൽ 'നന്നായി പഠിച്ച് നല്ല ജോലി സമ്പാദിക്കണം' എന്ന ഉപദേശം കേട്ട് വളർന്നവർ. മസ്തിഷ്ക്ക വികസനത്തോടൊപ്പം 'നല്ല ജോലി'ക്കാരനാകാനുള്ള മൈൻഡ് സെറ്റിങും മനസ്സിൽ വളർത്തിയവർ. ജോലി ചെയ്യുന്നവരും. ജോലി തേടികൊണ്ടിരിക്കുന്നവരുമാണ് അവർ.
അടുത്തത് ഓൺട്രപ്രണർ മൈൻഡ് സെറ്റ് ഉള്ളവർ. അതായത് സംരംഭക മൈൻഡ് സെറ്റ് ഉള്ളവർ. ഒരു പരിധിവരെ റിബലായി ചിന്തിക്കുന്നവരാണ് ഇവർ. ചോദ്യങ്ങൾ ചോദിക്കാനും വ്യത്യസ്തമായിചിന്തിക്കാനും ശേഷിയുള്ളവർ. എല്ലാ സാഹചര്യത്തിലും 'പണം കായ്ക്കുന്ന' മരത്തിന് വളരാൻ സ്കോപ് ഉണ്ടോ എന്ന് ചിന്തിക്കുന്നവർ. സാധ്യത കണ്ടാൽ ഒരു വിത്ത് അവിടെ മുളപ്പിക്കാൻ ധൈര്യം കാണിക്കുന്നവർ. ചില വിത്ത് മുളപ്പൊട്ടും, ചിലത് ചീഞ്ഞുപോയേക്കും. അതല്ല കാര്യം. അതിലേക്ക് നയിക്കുന്ന മനോനിലയാണ് ഓൺട്രപ്രണർ മൈൻഡ് സെറ്റ്. ഇവർ ജോലി തേടുന്നവരല്ല; ജോലി കൊടുക്കുന്നവരാണ്.

മൈൻഡ് സെറ്റിലെ ഈ വ്യത്യാസം നാം ബോച്ചേയെ കാണുന്നതിലും ഉണ്ട്. അതാണ് കുറച്ച് കാലമായി സോഷ്യൽ മീഡിയയിൽ കിടന്ന് വേവുന്നത്.
ബോച്ചേ ഒരിക്കലും 'നന്നായി പഠിച്ച് നല്ല ജോലിക്കാരനാകണം എന്ന ഉപദേശം കേട്ട് വളർന്ന ഒരു കുട്ടി ആയിരിക്കാൻ വഴിയില്ല. ബോച്ചേ ഒരു Wanted കോളവും നോക്കാൻ വഴിയില്ല. ഒരു PSC പരീക്ഷയും അദ്ദേഹത്തെ ആകർഷിച്ചിരിക്കില്ല.
റോള്സ് റോയ്സിൽ വരുന്ന ബോച്ചേയുടെ വിദ്യാഭ്യാസ യോഗ്യതയും സ്വഭാവ സർട്ടിഫിക്കറ്റും ആർക്കാണ് അറിയേണ്ടത്?.!

അപ്പോൾ മൈൻഡ് സെറ്റ് നെ കുറിച്ചാണ് പറഞ്ഞുവന്നത്. അടങ്ങിയൊതുങ്ങി കഴിയുക (AOK) എന്നതും 'പഠിച്ച് ജോലി' (NPNJ) യുടെ കൂടെ പിറന്നതാണ്. 'അടങ്ങിയൊതുങ്ങി' തത്വമാണ് ഉത്തമമെങ്കിൽ ഒരു ഗാന്ധിജിയും, ലിങ്കനും, മാർട്ടിൻ ലൂഥർ കിങ്ങും ലോകത്ത് ഉണ്ടാകില്ല. റിച്ചാർഡ് ബ്രാഡ്സനും, അകിയോ മോറിറ്റോയും, ജെഫ് ബെസോസും, ഇലോൺ മസ്ക്കും, സ്റ്റീവ് ജോബ്സും, ബിൽഗേറ്റ്സും, ജാഗ്മയും, സുക്കൻ ബർഗും ഉണ്ടാകില്ല.

ബോച്ചേയെ അനുകരിക്കാൻ ആരും ശ്രമിക്കണ്ട. വഴിതെറ്റി ഗതി മുട്ടി പോകും.!
-----------------------------
ബുദ്ധിയുടേയും അറിഞ്ഞുകൊണ്ട് ചെയ്യുന്ന
കോമാളിത്തരത്തിന്റെയും സങ്കലനമായി കേരളം ബോച്ചേയെ സ്വീകരിച്ചു കഴിഞ്ഞു.
മാനേജ്‌മന്റ് കുതുകികൾക്ക് ബോച്ചേയുടെ രീതികളെ ബെഞ്ച്മാർക് ചെയ്യാവുന്ന ഒരു Method ആയോ, ഒരു ബെസ്റ്റ് പ്രാക്ടീസ് ആയോ ഒരിക്കലും രേഖപ്പെടുത്താൻ കഴിയില്ല. കാരണം ബോച്ചേയുടെ രീതികൾ 'Method കൾ' അല്ല മറിച്ച് Knack കൾ ആണ്! Knack കൾ ആർക്കും പഠിക്കാനോ പഠിപ്പിക്കാനോ കഴിയില്ല. അവയെല്ലാം അദ്ദേഹത്തിന് മാത്രം ചെയ്യാൻ കഴിയുന്ന അനന്യമായ ആവിഷ്ക്കാരങ്ങളാണ്.

ഫുട്ബാൾ തിളക്കം വിട്ട് ആരോഗ്യ പ്രശ്നങ്ങളും വിവാദങ്ങളുമായി ഒതുങ്ങിയ മറഡോണയെ കേരളത്തിൽ കൊണ്ടുവരികയും (സർക്കാർ ചിലവിൽ അല്ല) അതുവരെയില്ലാത്ത ഒരു പുതിയ excitement കേരളത്തിൽ ആളിപ്പടർത്തുകയും ചെയ്തതിലൂടെ ബോച്ചേ കാണിച്ച പബ്ലിസിറ്റി മികവ് അത്ഭുതമാണ്. ഒരു ബിസിനസ്സ് മാനും ചിന്തിക്കാത്തതാണ്.
മാധ്യമങ്ങളിൽ അത് തരംഗമായി. അന്താരാഷ്ട്ര മീഡിയവരെ കേരളത്തിൽ വന്ന് ആ വാർത്തകൾ പകർത്തി. അവയിലൂടെ ബോച്ചേ തന്റെ ബിസിനസിന്റെ അംബാസിഡർ ആയി മറഡോണയെ അവരോധിച്ചു. (അതിന്റെ ദയനീയമായ അനുകരണമാണ് ഇന്ന് കേരളം മെസ്സിയുടെ പുറകെ പോകുന്ന പോക്ക്. അടിച്ചുമാറ്റൽ മാത്രമേ അതിൽ നടക്കൂ)

പല ജ്യുവല്ലറികളും ഇപ്പോൾ കാരുണ്യ പ്രവർത്തന ദാഹികളായി രംഗത്ത് വരുന്നുണ്ട്. അതും ബോച്ചേ തന്ത്രങ്ങളുടെ ദുർബലമായ അനുകരണം മാത്രം.
മറഡോണ തരംഗത്തിന് ശേഷം ബോച്ചേ സ്വയം ഒരു ബ്രാൻഡും, ബ്രാൻഡ് അംബാസ്സഡറും ആയി മാറിയിരുക്കുന്നതായി നാം മനസ്സിലാക്കണം. കേരളത്തിൽ എല്ലാവരും ശ്രദ്ധിക്കുന്ന, രസിക്കുന്ന, ട്രോളുന്ന ഒരു മീഡിയ സ്റ്റാർ ആയിരിക്കുന്നു ബോച്ചേ.!

ബോച്ചേയുടെ ഇലോൺ മസ്ക്ക് എഫെക്റ്റ്.!
- - - - - - - - - - - - - -
ബോച്ചേയുടെ പോപ്പുലാരിറ്റിയും വിവാദങ്ങളും അദ്ദേഹം ഉണ്ടാക്കുന്ന ബഹളങ്ങളും, ചിലർ വിളിക്കുന്ന തെറികളും അദ്ദേഹത്തിന്റെ മറ്റ് സംരംഭങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കുന്നത് കൗതുകമാണ്. കാരണം ആ ബിസിനസ്സുകളൊക്കെ വളരെ സീരീയസ് സ്വഭാവമുള്ളവയാണ്. സെൻസിറ്റീവ് ആണ്.

മറഡോണ എഫെക്ട് കൃത്യമായി സ്വന്തം ബിസിനസ്സ്ൽ ലിങ്ക് ചെയ്യാൻ ബോച്ചേക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത്തെ പോപ്പുലാരിറ്റി അതിന് സഹായകമാകുന്നോ? ഓർത്ത് നോക്കിയാൽ മറഡോണ വരവിന് ശേഷമാണ് കേരളം ബോച്ചേയെയും അദ്ദേഹത്തിന്റെ ബിസിനസ്സുകളെയും കൂടുതൽ ശ്രദ്ധിച്ചത്. കോടികണക്കിന് അഡ്വർടൈസിങ് റിസൽറ്റ് ആണ് ഈ പബ്ലിസിറ്റികളിലൂടെ അദ്ദേഹം നേടിയത്.

ഇലോൺ മസ്ക്ക് ടെസ്ലയിൽ പ്രയോഗിച്ച കാര്യമാണത്. ടെസ്ല എന്ന വാഹന ബ്രാൻഡ് പരസ്യം ചെയ്യാറില്ല. പരസ്യമില്ലാതെ വിജയിച്ച ഓട്ടോമൊബൈൽ ബ്രാൻഡ് Tesla മാത്രമായിരിക്കും. അത് പോപ്പുലർ ആയത് 'ഇലോൺ മസ്ക്കി'ന്റെ പോപുലാരിറ്റിയിലൂടെയാണ്. (പരസ്യം എന്നത് Paid-പ്രൊമോഷനും പബ്ലിസിറ്റി എന്നത് മീഡിയ വഴി ഫ്രീ ആയി കിട്ടുന്ന പോപ്പുലാരിറ്റിയുമാണ് എന്ന് മനസ്സിലാക്കുക.) കോടിക്കണക്കിന് രൂപയുടെ advertising നേട്ടമാണ് ഇലോൺ മസ്ക്ക് ഉണ്ടാക്കിയത്. അതുതന്നെയാണ് ബോച്ചേയും ഇവിടെ ചെയ്യുന്നത്.
നിങ്ങൾ ബോച്ചേയെ വെറുക്കുമ്പോൾ, തെറിവിളിക്കുമ്പോൾ അദ്ദേഹത്തിന് തന്നെയാണ് നേട്ടം.

സത്യത്തിൽ ബോച്ചേയോട് പച്ചയായ അസൂയയാണ് പലർക്കും. ബോച്ചേയുടെ ബിസിനസ്സ് റൈവൽസ് അത്തരത്തിൽ പെരുമാറുന്നതിൽ ഒരു സ്പോർട്സ് മാൻ സ്പിരിറ്റ് ഉണ്ട്. എന്നാൽ അസൂയക്കാരായ എംപ്ലോയ് മനസ്സുകൾ എന്തിനാണ് ബഹളം വക്കുന്നത്?

ബോച്ചേയുടെ തട്ടിപ്പുകൾ.!
- - - - - - - - - - - - - - -
ബോച്ചേ ആരെയാണ് തട്ടിച്ചിട്ടുള്ളത്? ഇവിടെ ആർക്കും ആരെയും തട്ടിക്കാൻ നിയമം അനുവദിക്കുന്നില്ല. ബോച്ചേ അത്തരത്തിൽ ആരെയെങ്കിലും പറ്റിക്കുകയോ വഞ്ചിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ആർക്കും അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കാമല്ലോ? ബോച്ചേയെ എന്നല്ല ആരെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇവിടെ സംവിധാനങ്ങളുണ്ട്. അതിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ അതിന് മേൽനോട്ടം വഹിക്കുന്നവരോടാണ് ചോദിക്കേണ്ടത്.
അതുവഴിയൊന്നും പോകാതെ വെറുതേ ഒരു സൂപ്പർ ബിസിനസ്സ് മാനെ തെറിവിളിച്ച് സായൂജ്യമടയുകയാണ് കുറേ പേർ. നിങ്ങൾക്ക് വ്യക്തി വിരോധം ഉണെങ്കിൽ അത് വേറെ വിഷയം. അത് മാറ്റിവച്ച് അദ്ദേഹത്തിന്റെ സംരംഭക സ്പിരിറ്റ് ഉൾക്കൊളളുകയാണ് വേണ്ടത്.

നേരിയമട്ടിലുള്ള സന്തോഷ് പണ്ഡിറ്റ് എഫക്റ്റുകളും വികൃതികളും മേലും കീഴും നോക്കാതേയുള്ള ഡയലോഗുകളും തഗ്ഗ്കളും കൊണ്ട് ബോച്ചേ ആറാടുകയാണല്ലോ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബാംഗളൂർക്ക് ഗേൾഫ്രൻഡിനെ കാണാൻ കാറോടിച്ചു പോയത് കേരളം ഒരുപാടുകാലം ആഘോഷിച്ചില്ലേ.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും, സാഹസികതയുടെയും, എനർജിയുടെയും, സമ്പന്നതയുടെയും ആഡംബരത്തിന്റെയും ഒപ്പം എളിമയുടെയും സന്ദേശങ്ങൾ ചേർത്തുകെട്ടി ബുദ്ധിപരമായി അൽപ്പം കോമാളിത്തവും കലർത്തി ബോച്ചേ ആറാടുന്നു.

എന്തൊക്കെ ബിസിനസ് ഇനീസിയേഷനുകളാണ് മൂപ്പർ നടത്തുന്നത് എന്ന് മൂപ്പർക്ക് തന്നെ ബോധ്യമുണ്ടോ എന്തോ?
സുവർണ്ണ നിറത്തിലുള്ള റോൾസ് റോയ്‌സ്സിനുമുന്നിൽ വിജയ ചിഹ്നവും ഹൃദയ ചിഹ്നവും ഉയർത്തി കാണിക്കുന്ന ബോച്ചേ ഒരുപാടുപേരുടെ ശ്രദ്ധാ കേന്ദ്രവും ആരാധനാ ബിംബവുമാണ്.

എന്നാൽ ഈയിടെയായി ബോച്ചേ അൽപ്പം സീരിയസ് മോഡിലേക്ക് കടന്നുവോ എന്ന് സംശയം.

ഒരു മുന്നറിയിപ്പുണ്ട്.!
ബിസിനസ്സിൽ ആരും ബോച്ചേയെ അനുകരിക്കാൻ ശ്രമിക്കരുത്. ഒന്നാമത് നിങ്ങൾക്കത് സാധിക്കില്ല. നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടിവരും.! വലിയ വില. കാരണം ബോച്ചെയുടെ വഴികൾ ബോച്ചെയുടെ മാത്രം വഴികളാണ്.

എന്നാൽ ബോച്ചേക്ക് ചില പ്രശ്നങ്ങളുണ്ട്. സംരംഭകൻ എന്ന നിലയിൽ ചില പരിമിതികൾ ഉണ്ട്. നമുക്കത് അടുത്ത പോസ്റ്റിൽ പരിശോധിക്കാം.
-------------------------
(തുടരും..)

13/10/2025

കോപ്പീറൈറ്റിങ് at Thrissur.!
Change your ad campaigns into money generating device.!
Call: Raghunath: 99 468 46 290

Winning Marketing Strategy for Your Business. More Sales and Profit !

ഒരേ ഒരു പ്രോഡക്റ്റ്; അഞ്ച് വ്യത്യസ്ഥ സെഗ്മെന്റ്കളിൽ,അഞ്ച് വ്യത്യസ്ഥ പേഴ്സനാലിറ്റികളിൽ, അഞ്ച് വ്യത്യസ്ഥ വിലകളിൽ, പരസ്പരം ...
15/09/2025

ഒരേ ഒരു പ്രോഡക്റ്റ്;
അഞ്ച് വ്യത്യസ്ഥ സെഗ്മെന്റ്കളിൽ,
അഞ്ച് വ്യത്യസ്ഥ പേഴ്സനാലിറ്റികളിൽ,
അഞ്ച് വ്യത്യസ്ഥ വിലകളിൽ,
പരസ്പരം മത്സരിക്കുന്ന അഞ്ച് ബ്രാൻഡുകൾ ആക്കി മാറ്റാം.!

ഒരു ക്ലൈൻറ്ന് ഇപ്പോൾ ഞാൻ ചെയ്യുന്ന ബ്രാൻഡിങ് സ്റ്രാറ്റജിയുടെ ഒരു ഭാഗമാണ് ഇത്.

(ഇതിൽ മാർക്കറ്റ് അനാലിസിസ്, സ്റ്രാറ്റജി ഡെവലപ്മെൻറ് , copywriting, ക്രിയേറ്റീവ് ഡിറക്ഷൻ, ആർട്ട് ഡിറക്ഷൻ. മീഡിയ എക്സിക്യൂഷൻ എല്ലാം വരും!)

തൃശ്ശൂരിലെ ഒരു മൂലയിൽ ഇരുന്ന്..!

കൂടുതൽ അറിയേണ്ടവർക്ക് വിളിക്കാം.
ചുമ്മാ അറിയാനും വിളിക്കാം. നേരിൽ വരാം.
ക്ലൈൻറ് secrets/ information ഒഴികെ എന്തും ഡിസ്കസ് ചെയ്യാം.
ബ്രാൻഡ് രഘു: 99 468 46 290.

"ആദ്യം വില കുറച്ച് മാർക്കറ്റ് പിടിക്കാം.. പിന്നെ  പതുക്കെ വിലകൂട്ടാം" ഇങ്ങനെയാണോ നിങ്ങൾ വിചാരിക്കുന്നത്?  - - - - - - - ...
14/09/2025

"ആദ്യം വില കുറച്ച് മാർക്കറ്റ് പിടിക്കാം..
പിന്നെ പതുക്കെ വിലകൂട്ടാം"
ഇങ്ങനെയാണോ നിങ്ങൾ വിചാരിക്കുന്നത്?
- - - - - - - - - - - - - - - -

വില കുറച്ച് മാർക്കറ്റ് പിടിക്കാം എന്നാണ് 90 ശതമാനം പേരും സംരംഭം തുടങ്ങുമ്പോൾ ചിന്തിക്കുക. നിങ്ങൾക്ക് മാർക്കറ്റ് പിടിക്കാനും കഴിയില്ല. വില കൂട്ടാനും കഴിയില്ല എന്നതാണ് ദുഖ:സത്യം.
മാക്സിമം ഒന്നരവർഷം നിങ്ങൾ പിടിച്ചുനിന്നേക്കാം. പിന്നെ ഷട്ടറിടുമ്പോൾ അപമാനത്തോടൊപ്പം മോശമല്ലാത്ത ലോൺ ബാധ്യതയും തലയിൽ വീണുകഴിഞ്ഞിരിക്കും.

ഇത് വിപണിയെക്കുറിച്ചും മാർക്കറ്റിനെ കുറിച്ചും മാർക്കറ്റിങ്ങിനെ കുറിച്ചും കൃത്യമായ ധാരണയില്ലാതെ സംരംഭം തുടങ്ങുന്നവരുടെ പ്രതിസന്ധിയാണ്. 100 സംരംഭം തുടങ്ങിയാൽ വെറും 5 എണ്ണം മാത്രമാണ് അൽപ്പമെങ്കിലും വിജയിക്കുന്നത് എന്ന് മറക്കരുത്.

ലാഭം മാക്സിമം കുറച്ച്‌ വില കുറയ്ക്കുക മാത്രമാണ് പലരുടെയും മുന്നിലുള്ള ഏക 'മാർക്കറ്റിങ് സ്റ്രാറ്റജി.!' നിങ്ങൾ ലാഭം മുഴുവൻ ഒഴിവാക്കി വില കുറച്ചാലും അതിനേക്കാൾ കുറഞ്ഞവിലയിൽ നിങ്ങളുടെ കോംപിറ്റേറ്റർ വിപണിയിൽ ഉണ്ടാകും. ലാഭമില്ലാതെ എത്ര കാലം പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് കഴിയും?

'റീറ്റൈൽ കമ്മീഷൻ' എന്ന പച്ച യാഥാർത്ഥ്യ ത്തിനുമുന്നിൽ നിങ്ങൾ പകച്ചുപോകും. 'വിറ്റുപോയാൽ പണം തരും' എന്ന വാക്ക് എപ്പോഴും പാലിക്കപ്പെടില്ല. അടുത്ത സ്റ്റോക്ക് കൊണ്ടുവച്ചാൽ ആദ്യത്തേതിന്റെ കുറച്ച്‌ ഭാഗം കിട്ടാം. കാരണം അവരും പ്രതിസന്ധിയിലായിരിക്കും. 'മണീ ഫ്ലോ' ഇല്ലാതെ നിങ്ങൾ വീർപ്പ് മുട്ടാം. ലോണിന്റെ മുകളിൽ ലോണിലേക്ക് നിങ്ങൾ കടക്കാം. അപ്പോഴും നല്ല ഒരു സൂപ്പർ മാർക്കറ്റ് ഷെൽഫിലേക്ക്പോലും ചിലപ്പോൾ നിങ്ങൾക്ക് എത്താൻ കഴിയില്ല.

ഓർക്കുക: വിജയം എന്നത് ഏതാനും കൊച്ചു കൊച്ചു കാര്യങ്ങൾ ചേർന്നാണ് ഉണ്ടാവുക.!
അതുപോലെത്തന്നെ ചില കൊച്ചു കൊച്ചു കാര്യങ്ങൾ കൊണ്ടാണ് പരാജയവും ഉണ്ടാകുന്നത്.

ഇതൊന്നും നിങ്ങൾക്ക് സംഭവിക്കാതിരിക്കട്ടെ.!

സംരംഭം തുടങ്ങും മുൻപ്, ലോൺ എടുക്കും മുൻപ് പഞ്ചായത്ത് ലൈസൻസ് എടുക്കും മുൻപ് നിങ്ങളുടെ 'ആശയം' മാർക്കറ്റിൽ നേരിട്ടേക്കാവുന്ന പ്രതികരണങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ, മാർക്കറ്റബിലിറ്റി, സാധ്യമാകുന്ന ട്വിസ്റ്റുകൾ എല്ലാം ചർച്ച ചെയ്യുക.

എപ്പോഴും വെല്ലുവിളി നേരിടുന്ന ഒരു ദീപനാളമാണ് മാർക്കറ്റിംഗ്. സംരംഭത്തെ ഒരു മിന്നുന്ന പ്രകാശഗോപുരമായി മാറ്റാൻ അതിനാകും; അതിനെ ശോകമൂകമായ അന്ധകാര കടലുമാക്കാം.

നിങ്ങൾക്ക് തീർച്ചയായും ഒരു മാർക്കറ്റിംഗ് കൗൺസിലിംഗ് ആവശ്യമുണ്ട്. വലുതായി ആലോചിച്ചുകൂട്ടാതെ വിളിക്കുക.
തുടങ്ങിക്കഴിഞ്ഞ് പ്രതിസന്ധിയിൽ ആയവർക്കും വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നവർക്കും വിളിക്കാം.

ചുമ്മാ അറിയാനും വിളിക്കാം. നേരിൽ വരാം. ക്ലൈൻറ് secrets/ information ഒഴികെ എന്തും ഡിസ്കസ് ചെയ്യാം.

ബ്രാൻഡ് രഘു: 99 468 46 290.

ഈ പോസ്റ്റ് ഇനി കണ്ടെന്നുവരില്ല. ഈ നമ്പർ സേവ് ചെയ്യുക. എപ്പോഴെങ്കിലും ആവശ്യം വരും. നിങ്ങൾക്കൊരു ലൈക്ക് അടിച്ചു കൂടെ? അക്കാര്യത്തിലും നിങ്ങൾ ഒരു ഈഗോയിസ്റ്റ് മല്ലുവാണോ മനുഷ്യാ?

തൃശ്ശൂരിന്റെ അഭിമാനം ജോയേട്ടന് ആശംസകൾ .!!🌺🌺👍👍❤️❤️🙏ഫോബ്‌സ് മാഗസിന്റെ ലിസ്റ്റിൽ മലയാളി സംരംഭകരിൽ ഏറ്റവും ആസ്തിയുള്ള ആൾ ആയി...
13/09/2025

തൃശ്ശൂരിന്റെ അഭിമാനം ജോയേട്ടന് ആശംസകൾ .!!🌺🌺👍👍❤️❤️🙏ഫോബ്‌സ് മാഗസിന്റെ ലിസ്റ്റിൽ മലയാളി സംരംഭകരിൽ ഏറ്റവും ആസ്തിയുള്ള ആൾ ആയി ഉയര്ന്ന തൃശൂരിന്റെ താരം..!

തൃശ്ശൂരിലെ ഒരു മൂലയിലിരുന്ന് ...- - - - - - - - - - - - - - - -ആദ്യമേ പറയട്ടെ,  ഇത് സംരംഭകർക്കുള്ള കുറിപ്പാണ്.അല്ലാത്തവർ...
12/09/2025

തൃശ്ശൂരിലെ ഒരു മൂലയിലിരുന്ന് ...

- - - - - - - - - - - - - - - -
ആദ്യമേ പറയട്ടെ, ഇത് സംരംഭകർക്കുള്ള കുറിപ്പാണ്.
അല്ലാത്തവർക്ക് ഇത് വായിച്ചിട്ട് ഒരു കാര്യവുമില്ല.
- - - - - - - - - - - - - - - -

തൃശ്ശൂരിലെ ഒരു മൂലയിലിരുന്ന് ഇന്ത്യയിലെ നിരവധി മഹാനഗരങ്ങളിൽ നിന്നും, ഇടത്തരം പട്ടണങ്ങളിൽ നിന്നും എന്റെ ക്ലൈന്റിനുവേണ്ടി ഡസൻ കണക്കിന് ഡീലർഷിപ്പുകൾ ഞാൻ സൃഷ്ടിച്ചു.

ആ ഡീലർമാർക്ക് അവരുടെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് കസ്റ്റമർ ബേസ് ഉണ്ടാക്കിക്കൊടുത്തു. ഒന്നൊരവർഷം കൊണ്ട് ക്ലൈന്റിന് ഇന്ത്യയിൽ എവിടെയും ബിസിനസ്സ് എക്സ്റ്റെൻറ് ചെയ്യാം എന്ന നിലവന്നു.

കൽക്കട്ട, മുംബൈ, പൂനെ, ഗോവ, ചെന്നൈ, ബാംഗ്ലൂർ, മൈസൂർ, ഹൈദരാബാദ്, വിശാഖ്, ഇൻഡോർ... ഇങ്ങനെ പോകുന്നു. കൽക്കട്ടതന്നെ സാൾട്ട്ലേക്ക്, ബർഡ്വാൻ, ഡൈമണ്ട് ഹാർബർ, തുടങ്ങി പലഭാഗങ്ങളാക്കി ആയിരുന്നു ശ്രമം. മുംബൈ നഗരത്തെ നവി മുംബൈ, പനവേൽ, താനേ, മീരാറോഡ് തുടങ്ങി നിരവധി പ്രവിശ്യകളാക്കി..

പാറ്റ്ന, സിൽഗുരി, കൂച്ച്ബെഹാർ, പുരി, ഭുവനേശ്വർ.. ദാവൺഗരെ, ബൊക്കാറൊ, റായ്പൂർ, തുംക്കൂർ.. തുടങ്ങി കേട്ടുകേൾവി മാത്രമുള്ള നിരവധി സ്ഥലങ്ങളിലും അവിടത്തെ ഭാഷയിൽ നമ്മൾ സംവേദിച്ചു. അവരുടെ ഹൃദയത്തിൽ തൊട്ടു. അവിടത്തെ മനുഷ്യരെക്കൊണ്ട് ആക്ഷൻ എടുപ്പിച്ചു.

ഇത്ര സ്പെൻഡ് ചെയ്താൽ ഇത്ര valuable എൻക്വയറി, ഇത്ര ക്ലോസിംഗ്, അതിൽനിന്ന് വർഷം ഇത്ര ബിസിനസ്സ് എന്ന കണക്കുകൾ രൂപംകൊണ്ടു. ചുരുങ്ങിയ കാലംകൊണ്ട് ആ സെഗ്മെന്റിൽ ഏറ്റവും ബെസ്റ്റ് 'ബ്രാൻഡ് ഇമേജ്' ഉള്ള പ്രസ്ഥാനമായി മാറി. Above average നിലയിലുള്ള അവരുടെ പ്രവർത്തനം അവരെക്കാളും പത്തിരട്ടി ടേൺ-ഓവർ ചെയ്യുന്നവരെക്കാൾ മികവുറ്റത്താക്കി. ഇൻഡസ്ട്രിയിൽ അവരുടെ പേർ തിളങ്ങി.

ചാത്തൻ രൂപത്തിലുള്ള അവരുടെ ബ്രാൻഡിങ് ടൂൾസ് എല്ലാം 'ജർമ്മൻ' നിലവാരത്തിലുള്ളതാക്കിമാറ്റി. അതി ദരിദ്രമായിരുന്ന അവരുടെ വെബ്സൈറ്റ്, ലോക നിലവാരത്തിലാക്കി. പ്രോഡക്ട് ഡിസൈൻ അപ്പാടെ അപ്ടേറ്റ് ചെയ്തു. അഭിമാനിക്കാവുന്ന ആ ഇമേജ് മാറ്റം കാറ്റലോഗുകളിലും കമ്മ്യുണിക്കേഷനിലും പ്രകടമായി. ഒരു പ്രഫഷണൽ കമ്പനി എന്ന നിലവന്നു.

കൺസ്ട്രക്ഷൻ based ആയ ഇൻഡസ്ട്രിയൽ ഉൽപ്പന്നം ആയിരുന്നു അവർ നിർമ്മിച്ചിരുന്നത്. ഇലക്ട്രീഷ്യൻസ്, പെയിന്റർമാർ, സിമന്റ് വർക്കേഴ്സ് പോലുള്ള ഒരു വിഭാഗം ഇൻഫ്ലൂവൻസേഴ്സ് ഇതിലും ഉണ്ടായിരുന്നു. ഒരു മഹാ നഗരത്തിൽ ആയിരത്തിലധികം അത്തരം ആളുകളെ ലിങ്ക് ചെയ്തുകൊണ്ട് ഒരു വലിയ നെറ്റ് വർക്ക് ഉണ്ടാക്കി. അവരുമായി നിരന്തരം ലിങ്ക് ചെയ്യുന്ന ഇവന്റ്കളും സ്കീമുകളും, നറുക്കെടുപ്പും, സമ്മാന പദ്ധതികളും ഉണ്ടാക്കി..! (എല്ലാം ഞങ്ങളുടെ സ്റ്രാറ്റജി ആശയങ്ങൾ)

ഡീലർ ലൊക്കേഷനുകളിൽ പോർട്ടബിൾ എക്സിബിഷൻ, ഡീലർ based കാമ്പയിനുകൾ, സ്കീമുകൾ, ഗ്രാമങ്ങളിൽ ഗ്രൌണ്ട് വർക്ക് നടത്താൻ സ്റ്രാറ്റജി.. അങ്ങിനെ പോകുന്നു...
പ്രധാന കമ്മ്യൂണിക്കേഷൻ ടൂൾ fb പേജ് ആയിരുന്നു.

ആ വിജയങ്ങൾ അങ്ങിനെ തുടരുന്നു..!

എവിടെയായാലും ജനങ്ങളെ സ്പർശിക്കാൻ ഒരു knack വേണം.
ഞങ്ങൾ ഉണ്ടാക്കിയ മാർക്കറ്റിങ് സ്റ്രാറ്റജിയും അതിനൊത്ത കോപ്പീറൈറ്റിങ് വൈദഗ്ദ്ധ്യവുമാണ് ഇത് സാധ്യമാക്കിയതിലെ പ്രധാന ഘടകങ്ങൾ.

ഇതെല്ലാം തൃശ്ശൂരിലെ ഒരു മൂലയിലിരുന്ന് ഈ ഞാൻ ഒരു വൺമാൻ ഗെയിം പോലെ..!

എന്റെ സ്റ്റഡിയുടെ രീതികൾ, എന്റെ creation പ്രോസസ്സ്, എന്റെ ബോധ്യങ്ങൾ, എന്റെ ചിന്താവഴികൾ, എന്റെ mental blocks, inspirations എല്ലാം തുടർന്ന് എഴുതാം. ഈ പേജ് ഫോളോ ചെയ്തോളൂ.
കൂടുതൽ അറിയേണ്ടവർക്ക് വിളിക്കാം. ചുമ്മാ അറിയാനും വിളിക്കാം.

ബ്രാൻഡ് രഘു: 99 468 46 290.

വീണ്ടും 'വെളിച്ചെണ്ണ' ബ്രാൻഡുമായി ഞാൻ മാർക്കറ്റിലേക്ക്..!ഇതും വിജയിപ്പിച്ചേ അടങ്ങൂ..!  - - - - - - - - - - - - - - - -ഇന...
10/09/2025

വീണ്ടും 'വെളിച്ചെണ്ണ' ബ്രാൻഡുമായി ഞാൻ മാർക്കറ്റിലേക്ക്..!
ഇതും വിജയിപ്പിച്ചേ അടങ്ങൂ..!

- - - - - - - - - - - - - - - -
ഇന്ന് കേരളത്തിലെ വെളിച്ചെണ്ണ ബ്രാൻഡുകളിൽ ലീഡിങ് താരം, വർഷങ്ങൾക്ക് മുൻപ് ഞാൻതന്നെ ചെയ്ത ആ ബ്രാൻഡുതന്നെ!

ജനലക്ഷങ്ങളുടെ തലയിലും നാവിലും കിടക്കുന്ന ആ പേര് ആദ്യം ഉച്ചരിച്ചത് ഈ ഞാൻ ആണ്. വടക്കേ ഇന്ത്യയിലേക്ക് wholesale ആയി തകര ടിന്നുകളിൽ ലോഡുകളായി പോയിരുന്ന ആ വെളിച്ചെണ്ണക്ക് ഒരു പേരും, മുഖവും, ഒരു character ഉം പുതിയ പേഴ്സനാലിറ്റിയും, ഒരു വോയ്സും ഉണ്ടായതും അത് ഒരു താരമായി ഉദിച്ചുയർന്നതും ഈയുള്ളവന്റെ തലയിലൂടെയും കൈകളിലൂടെയും ...!

അതിന് ശേഷം വന്ന ഡസൻ കണക്കിന് വെളിച്ചെണ്ണ പ്രൊജെക്ടുകൾ ഞാൻ വേണ്ടന്നുവച്ചു. കാരണം വെളിച്ചെണ്ണ എന്ന ഉല്പന്നത്തിന്റെ അനന്യമായ പ്രത്യേകതകൾ കൊണ്ടുതന്നെ. അതൊരു അപാരമായ മാർക്കറ്റിംഗ് സാധ്യതയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെയുള്ളിലെ ബ്രാൻഡിങ് സ്ട്രാറ്റജിസ്റ് എന്നോട് പറഞ്ഞു 'അർഹതപ്പെട്ടവർക്ക്' അല്ലാതെ വെളിച്ചെണ്ണ ബ്രാൻഡ് ഞാൻ ഇനി ചെയ്യില്ല.'

ഒരു വെളിച്ചെണ്ണ ബ്രാൻഡ് ഇന്ന് ചെയ്യാൻ ഒരര മണിക്കൂർ മതി. ചാത്തൻ ബ്രാൻഡുകൾ അങ്ങിനെയാണ് ഉണ്ടാകുന്നത്. കൂടിയ ആയുസ്സ് ഒന്നര കൊല്ലം. എന്നാൽ അതൊരു കോംപീറ്റിറ്റീവ് ബ്രാൻഡ് ആക്കാൻ, ജനങ്ങൾ തൃപ്തിയോടെ വാങ്ങിച്ച് വീണ്ടും വാങ്ങിക്കുന്ന ഒരു ബ്രാൻഡ് സൃഷ്ടിക്കുന്ന കാര്യത്തിന് ചാത്തൻ രീതികൾ കൊണ്ട് കഴിയില്ല.

ഒരുപക്ഷേ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പ്രമോഷൻ, മാർക്കറ്റിങ് വീഡിയോസ്, ഡിജിറ്റൽ മാർക്കറ്റിങ്, എന്നൊക്കെ പറയുന്ന മോട്ടിവേഷൻകാർക്ക് ഈ ചലഞ്ച് ഏറ്റെടുക്കാൻ കഴിയില്ല.

പേരിനും ലോഗോക്കും പാക്കിങ്ങിനും അപ്പുറം വേറെ ഒരുപാട് കാര്യങ്ങൾ Brand Architecture ൽ ഉണ്ട്. ഒരു മാർക്കറ്റ് അനലൈസർക്ക്, ഒരു സ്ട്രാറ്റജിസ്റ്റിന്, ഒരു ക്രീയേറ്റീവ് ഡയറക്ടർക്ക്, ഒരു കോപ്പീറൈറ്റർക്ക്‌, ഒരു ആർട്ട് ഡിറക്ടർക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ..!

അവയാണ് ബ്രാൻഡിനെ ഒരു Experience ആക്കി മാറ്റുന്നതും ജനങ്ങളുടെ പ്രിഫറൻസ് ലിസ്റ്റിൽ കയറ്റുന്നതും. അല്ലെങ്കിൽ ബ്രാൻഡ് എന്നത് ഏതാനും മാസം മാത്രം നിലനിന്ന് കൊഴിഞ്ഞുപോകുന്ന 'ലേബൽ' മാത്രമായി മാറും.

ഇന്ന് വർഷങ്ങൾക്ക് ശേഷം ഞാൻ, ആ മേഖലയിൽ മറ്റൊരു ബ്രാൻഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്ന വേളയിൽ, മാർക്കറ്റ് പഠിക്കുമ്പോൾ ഒരു കാര്യം മുന്നിലെത്തുന്നു. ഇപ്പോൾ എന്റെ മുന്നിൽ കിടന്ന് നൃത്തമാടുന്ന മാർക്കറ്റ് ലീഡറെ, എന്റെ സ്വന്തം സൃഷ്ടിയെ, ഏറെ വാത്സല്യത്തോടെ കയ്യിലെടുത്ത് ഞാൻ പറയുന്നു, കുഞ്ഞേ നിന്നെയാണല്ലോ ഇനി എനിക്ക് തോൽപ്പിക്കാനാണുള്ളത് 😥

എന്റെ സ്റ്റഡിയുടെ രീതികൾ, എന്റെ creation പ്രോസസ്സ്, എന്റെ ബോധ്യങ്ങൾ, എന്റെ ചിന്താവഴികൾ, എന്റെ mental blocks, inspirations എല്ലാം തുടർന്ന് എഴുതാം. ഈ പേജ് ഫോളോ ചെയ്തോളൂ.

കൂടുതൽ അറിയേണ്ടവർക്ക് വിളിക്കാം. ചുമ്മാ അറിയാനും വിളിക്കാം.

ബ്രാൻഡ് രഘു: 99 468 46 290.

പ്ലാച്ചിമട സ്വാതന്ത്ര്യ ദിനം നമുക്ക് ആഘോഷിക്കേണ്ടേ? - - - - - - - - - - - - - - - - - പാലക്കാട് പ്ലാച്ചിമടയിൽ നമ്മൾ കൊക്...
26/03/2025

പ്ലാച്ചിമട സ്വാതന്ത്ര്യ ദിനം
നമുക്ക് ആഘോഷിക്കേണ്ടേ?

- - - - - - - - - - - - - - - - -

പാലക്കാട് പ്ലാച്ചിമടയിൽ നമ്മൾ കൊക്കോകോളയിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ ആ സുദിനം എന്നാണ്?

അവരുടെ പഞ്ചായത്ത് ലൈസൻസ് റദ്ദ് ചെയ്ത ആ ദിവസമോ? സമരപ്പന്തൽ പൊളിച്ചുനീക്കിയ ആ ദിവസമോ? അറിഞ്ഞാൽ ആണ്ട് തോറും ഒരു സ്വാതന്ത്രാഘോഷം നടത്താമായിരുന്നു.

ഞാൻ ഒരു കൊക്കോകോളാ പ്രേമിയല്ല. ഒരു ഉൽപ്പന്നം എന്ന നിലയിൽ എന്നെ ആകർഷിക്കത്തക്കവണ്ണം അതിൽ ഒന്നുമില്ല. ലോകത്തിലെ സകല സൂപ്പർ സ്റ്റാറുകളും അണിനിരന്ന് കുടിച്ച് കപട ഉല്ലാസം അഭിനയിച്ചു കാണിച്ചാലും 'വിട്ടുപിടി' മക്കളേ എന്ന് ഞാൻ പറയും.

എന്നാൽ കൊക്കക്കോള എന്ന ബ്രാൻഡ് ഒരു അത്ഭുതമാണ്. പതിറ്റാണ്ടുകളായി കോടിക്കണക്കിന് മനുഷ്യരെക്കൊണ്ട് വാങ്ങി കുടിപ്പിക്കുന്നതിൽ വലിയ മാജിക്കുകൾ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് വഴിയേ വിശദമാക്കാം.

ഇന്റർനെറ്റിൽ കയറി കണ്ടതെല്ലാം അടിച്ചുമാറ്റി ആരിലും ചലനം ഉണ്ടാക്കാത്ത ബ്രാന്റുകൾ ഉണ്ടാക്കി പൊളിഞ്ഞു നാശകോശമാകുന്ന മലയാളിയുടെ ചാത്തൻ അടവുകളല്ല ആ മാജിക്കുകൾ. അവ പരീക്ഷിച്ച് ഉറപ്പിച്ച കമ്മ്യൂണിക്കേഷൻ സയൻസും മാർക്കറ്റിങ് സയൻസുമാണ്.

കൊക്കൊകോള ഇന്ത്യയിൽ പണ്ട് ഉണ്ടായിരുന്നു.1950 മുതൽ. സാക്ഷാൽ ന്യൂ ഡൽഹിയിൽ ആയിരുന്നു അവരുടെ ആദ്യ ബോട്ടിലിങ് പ്ലാന്റ്. പിന്നീട് ഗവ: പോളിസികളിൽ മാറ്റം വരികയും FERA നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ പറ്റാതാവുകയും ചെയ്തതിനാൽ 1977 ൽ അവർ ഇന്ത്യ വിട്ടു.

കേരളത്തിലേക്ക് രണ്ടായിരമാണ്ടിൽ അന്നത്തെ ഗവൺമെന്റ്, തേനും പാലും ഓഫർ ചെയ്ത് കൂട്ടികൊണ്ടുവന്നതായിരുന്നു ആ 'കുത്തക' മുതലാളിയെ. ഫാസ്റ്റ്-ട്രാക്ക് പ്രോസസ്സിങ് ആയിരുന്നു അവർക്ക് വേണ്ടി സർക്കാർ നടത്തിയത്. ഭൂമിക്ക് ഭൂമി, ഫണ്ടിന് ഫണ്ട്, വെള്ളത്തിന് വെള്ളം, വൈദ്യുതിക്ക് വൈദ്യുതി എല്ലാം സബ്സിഡി നിരക്കിൽ, നികുതി ഇളവുകൾ ആവശ്യപ്രകാരം..

ഈ കുത്തകയുടെ കയ്യിലിരുപ്പ് അറിയാൻ മാർഗ്ഗങ്ങൾ ഒന്നും നമുക്ക് ഉണ്ടായിരുന്നില്ലേ? ജലമൂറ്റൽ, മലിനീകരണം ഇതൊക്കെ കേരളത്തിൽ മാത്രം സംഭവിക്കുന്ന കാര്യമാണോ? ഇവരുടെ മറ്റ് സ്ഥലങ്ങളിലെ ബോട്ടിലിങ് പ്ലാന്റുകൾ പഠിക്കാൻ കഴിയാത്ത മോശം ഗവേഷകരും സംവിധാനവുമായിരുന്നോ നമ്മുടേത്?

ഒരു ആഘാത പഠനം എന്തുകൊണ്ട് പ്ലാച്ചിമടയിൽ നടത്തിയില്ല? പൂവിട്ട് പൂജിച്ച് കൊണ്ടുവന്ന സർക്കാരല്ലേ അതിൽ ഒന്നാം പ്രതി? എന്നിട്ട് നമ്മൾ സമരം നടത്തിയത് കമ്പനിക്കെതിരേയും. ഒടുവിൽ 216 കോടി രൂപ നഷ്ടപരിഹാരതുക അവരിൽനിന്ന് വാങ്ങിയെടുക്കാൻ വർഷം ഇത്ര കഴിഞ്ഞിട്ടും നമ്മുടെ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ തൊണ്ടയിൽ കുത്തക വിരുദ്ധ മുദ്രാവാക്യങ്ങൾ ഇരുന്ന് അളിത്തുപോയി.

നമ്മുടെ കുത്തക വിരുദ്ധത അൽപ്പം അതിരുകടന്നു. അതുകൊണ്ട് മലയാളി സമൂഹം ബിസിനസ്സുകാരെ മൊത്തം കുത്തകകളും ചൂഷകരുമായി കാണുന്നു. അതുകൊണ്ട്.. അതുകൊണ്ട് മാത്രം ഞങ്ങൾ മലയാളികൾ ആരും ഒരു കുത്തക പോയിട്ട് തെളിച്ചമുള്ള ഒരു ബ്രാൻഡ്പോലും ഇതുവരെ സൃഷ്ടിച്ചിട്ടില്ല.

ബ്രാൻഡിങ്ങിന്റെയും കമ്മ്യൂണിക്കേഷന്റെയും മാർക്കറ്റിങ്ങിന്റെയും സൂത്രങ്ങൾ അതിബുദ്ധിമാന്മാരും അതീവ കൌശലക്കാരും ആയ ഞങ്ങൾ മല്ലൂസിന് അറിയാഞ്ഞിട്ടല്ല; വേണ്ടെന്നുവച്ചിട്ടാണ്. അല്ലെങ്കിൽ ലോകം ഭരിക്കുന്ന ബ്രാന്റുകൾ കൂടുതലും ഞങ്ങളുടേതാകുമായിരുന്നു. ഞങ്ങളുടെ ഒറ്റ കുടുംബശ്രീ വിചാരിച്ചാൽ പോലും ഏത് കുത്തകയും ഒന്ന് വിറയ്ക്കും. പക്ഷേ ഞങ്ങൾക്ക് ബ്രാൻഡിങ്ങിൽ, കുത്തക വൽക്കരണത്തിൽ താല്പര്യമില്ല. അത് ഞങ്ങളുടെ രീതിയല്ല.

അതുകൊണ്ട് നമുക്ക് ഒരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷദിനത്തിൽ ചേർത്തുവയ്ക്കാം. ബിവറേജിലെ നഷ്ടം അൽപ്പമെങ്കിലും ഒന്ന് കുറയ്ക്കാൻ അത് സഹായിച്ചാൽ അത് നല്ലതല്ലേ.

മിഡിൽ മാനിലെ commentന്റെ മറുപടിയാണ്
05/10/2024

മിഡിൽ മാനിലെ commentന്റെ മറുപടിയാണ്

പരസ്യം എഴുതാൻ ഇനി ആർട്ടിഫിഷ്യൽ ഇൻന്റെലിജൻസ് (Ai) മതിയോ?  കോംപീറ്റന്റ് ആയ പരസ്യം എഴുതാൻ?- - - - - - - - -രഘുനാഥ് crreghun...
21/08/2024

പരസ്യം എഴുതാൻ ഇനി ആർട്ടിഫിഷ്യൽ ഇൻന്റെലിജൻസ് (Ai) മതിയോ? കോംപീറ്റന്റ് ആയ പരസ്യം എഴുതാൻ?
- - - - - - - - -
രഘുനാഥ് crreghunathan@gmail.com
- - - - - - - - -
എപ്പോഴെങ്കിലും, ഏതെങ്കിലും തരത്തിൽ 'പരസ്യം' ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ കുറിപ്പ്.

ഒരാളെക്കൊണ്ട് 'വാങ്ങിപ്പിക്കുക' എന്ന ലക്ഷ്യംമാണ് നിങ്ങളുടെ പരസ്യത്തിന് ഉള്ളതെങ്കിൽ Ai കൊണ്ട് അത് നടക്കണമെന്നില്ല. ഒരു കോംപീറ്റേറ്റീവ് രംഗമാണെങ്കിൽ പണം വേസ്റ്റ് ആകുന്ന വഴി കാണില്ല.

പരസ്യമെഴുത്തിലെ പൊതു പാറ്റേണുകളെ ഉപയോഗപ്പെടുത്തി നിങ്ങൾക്ക് Ai ഉപയോഗിച്ച് ഏത് പരസ്യവും എഴുതാം. അവ ലക്ഷ്യം കാണുന്നുണ്ടെങ്കിൽ വെറും ഭാഗ്യംകൊണ്ട് എന്നേ പറയാനാകൂ.

വേണമെങ്കിൽ കഥയെഴുതിക്കോളൂ, കവിത എഴുതിക്കോളൂ, ലേഖനവും റിപ്പോർട്ടും എഴുതിക്കോളൂ, വാർത്തകൾ എഴുതിക്കോളൂ, തിരക്കഥയും ശ്രമിക്കാം. എന്നാൽ പരസ്യം.. അതൊരു വേറിട്ട ചലഞ്ച് ആണ്. പരസ്യത്തിലൂടെ ആളുകളെ രസിപ്പിക്കാനും, കൌതുകങ്ങൾ അവതരിപ്പിക്കാനും ഒക്കെയാണ് ശ്രമം എങ്കിൽ ആകാം. എന്നാൽ ഒരാളെകൊണ്ട് , പോക്കറ്റിൽ നിന്നും പണം ചിലവാകുന്ന ഒരു ആക്ഷൻ എടുപ്പിക്കുന്നതിന് വേണ്ടിയുള്ള എഴുത്താണ് വേണ്ടതെങ്കിൽ അക്കാര്യത്തിൽ നിങ്ങളുടെ Ai വെറും യൂസ് ലസ്സ് ആണ്.

ലോകത്ത് എഴുത്തിന്റെ കാര്യത്തിൽ ഇത്രയും ചലഞ്ച് ഉള്ള മറ്റൊരു രചനാ രൂപമില്ല. മറ്റ് എല്ലാ എഴുത്തിലും ഒരു സാമ്പത്തിക നഷ്ടത്തിനുള്ള സാദ്ധ്യത വളരെ കുറവാണ്. എന്നാൽ പരസ്യത്തിലെ ഓരോ വാക്കും വരിയും 'വിൽപ്പന' എന്ന ഫലം ലക്ഷ്യമിട്ട് ശ്രദ്ധയോടെ ചെയ്യുന്നതാണ്. ഒരാൾ പണമിറക്കി പബ്ലിഷ് ചെയ്യുന്നതാണ്.

ലോകത്തിലെ ഏറ്റവും ബോറൻ വിഷയമാണ് ഓരോ പരസ്യവും കൈകാര്യം ചെയ്യുന്നത് എന്ന് ആദ്യം മനസ്സിലാക്കണം. ഒരാളുടെ ഉൽപ്പന്നമോ സേവനമോ ജനത്തെകൊണ്ട് വാങ്ങിപ്പിക്കാൻ പറയുന്ന കാര്യങ്ങൾ ആണ് അവയെല്ലാം. ആർക്കും കേൾക്കാൻ രസമുള്ള കാര്യമല്ല. ആ ശ്രമങ്ങളാണ് പരമമായി പരസ്യങ്ങളിലെ ഉള്ളടക്കം.

ഓരോ പരസ്യവും അടിസ്ഥാന പരമായി "എന്റേത് വാങ്ങൂ" എന്ന ഒറ്റ കാര്യമാണ് പറയുന്നത്. നിങ്ങൾ കൺമുന്നിൽ കാണുന്ന ഏത് ഫോമിലുള്ള പരസ്യവും ആ അടിസ്ഥാന മെസേജിന്റെ പ്രച്ഛന്ന വേഷങ്ങളാണ്. "ഹൃദയത്തെ ശ്രദ്ധിക്കൂ, ഞങ്ങളുടെ സൌജന്യ ബോഡി ചെക്കപ്പ് ഉപയോഗപ്പെടുത്തൂ" എന്നതിൽ വരെയേറെ അജണ്ടകൾ ഒളിഞ്ഞിരിപ്പുണ്ട്.

ജനം ഒരു കഥയോ കവിതയോ വായിക്കാതിരുന്നാൽ ആർക്കും ഒന്നും സംഭവിക്കില്ല. ഒരു വാർത്ത വായിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. എന്നാൽ 'പരസ്യം' ജനം വായിച്ചില്ലെങ്കിൽ മുതലാളിയുടെ പോക്കറ്റ് ഓട്ടയാകും. ഒരിക്കലെങ്കിലും പരസ്യത്തിൽ പണം കൊടുത്തവർക്കെ ഇതിന്റെ ഗ്രാവിറ്റി മനസ്സിലാകൂ. ഒന്നും രണ്ടും രൂപയല്ല, ലക്ഷങ്ങളും കോടികളും വരെ ഇതിൽ ഉപയോഗമില്ലാതാകും. വർഷങ്ങൾകൊണ്ട് കോടിക്കണക്കിന് രൂപ ഈയുള്ളവൻ പോലും എഴുതിയ പരസ്യങ്ങൾ പബ്ലിഷ് ചെയ്യാൻ ബിസിനസ്സ് ഉടമകൾ ചിലവഴിച്ചിട്ടുണ്ട്.

പരസ്യത്തിലെ ഓരോ വാക്കും ഫങ്ഷൻ ചെയ്യണം. ഓരോ വരിയും ലക്ഷ്യത്തിലേക്ക് നയിക്കണം. ഓരോ വരിയും റീഡബിൾ ആകണം. എവിടെ ഒരു ചെറിയ തടസ്സം കണ്ടോ അവിടെ വായന നിൽക്കും. കാശ് പോകും.

മാർക്കറ്റിങ് സാഹചര്യങ്ങളിൽ വെല്ലുവിളികൾ എപ്പോഴും ഉണ്ട്, ഉണ്ടായിക്കൊണ്ടിരിക്കും. "ഇംഗ്ലീഷ് സംസാരിക്കാൻ വെറും 80-85 വാക്കുകൾ മതി" എന്ന് ഒരു ആർട്ടിഫിഷ്യൽ ഇൻന്റലിജൻസിനും എഴുതാൻ സാധ്യമല്ല. ക്രിയേറ്റീവ് തിങ്കിങിന്റെ പാറ്റേണുകൾ എത്ര ഡീപ് ലേണിങ് ചെയ്തെടുത്താലും ലാറ്ററൽ തിങ്കിങ്ഇന്റെ ഇൻഫിനിറ്റ് വഴികൾ എത്ര ചികഞ്ഞെടുത്താലും മനുഷ്യ ബ്രെയിൻ എന്നൊരു അത്ഭുത പ്രതിഭാസത്തെ ചലഞ്ച് ചെയ്യാൻ ഇവക്കൊന്നും കഴിയില്ല.

ബ്രെയിൻ വേണ്ടാത്ത, ഭാവന വേണ്ടാത്ത, സെയിൽസ് ടാസ്ക് അച്ചീവ് ചെയ്യേണ്ടാത്ത ചുമ്മാ രസങ്ങൾ മാത്രം സൃഷ്ടിക്കുന്ന ആരും വായിക്കാത്ത, ഒരു ആക്ഷനും എടുപ്പിക്കേണ്ടാത്ത വെറും പരസ്യങ്ങൾക്ക് ഇത് മതിയായിരിക്കാം. അത്രതന്നെ.

വെബ്സൈറ്റിൽ വിവരങ്ങൾ എഴുതാൻ അത് മതിയായേക്കും. യൂസർ മാനുവൽ എഴുതാൻ പലർക്കും അത് മതി, കത്തെഴുതാന് അത് മതി. ബിസിനസ്സിലെ ഒരുപാട് അവശ്യങ്ങൾക്ക്. അതൊക്കെ ഉപയോഗിക്കാം.
എന്നാൽ AIDA ( അറ്റെൻഷൻ, ഇൻററസ്റ്റ് , ഡിസയര്ർ, ആക്ഷൻ) എന്ന ഫോർമുലയിലുള്ള കോംപീറ്റിങ് പരസ്യങ്ങൾ എഴുതണമെങ്കിൽ ക്രിയേറ്റീവ് ബ്രെയിൻ തന്നെ പ്രവർത്തിക്കണം.

നിങ്ങൾക്ക് ഒരു ഡേവിഡ് ഓഗിൽവിയേയും Ai കൊണ്ട് റീപ്ലേസ് ചെയ്യാനാകില്ല, ഒരു ക്ലോദ് ഹോപ്പ്കിൻസിനേയോ, ഒരു ബ്രൂസ് ബർട്ടനെയോ, ഒരു ജോൺ കേപ്പിൾസിനേയോ, ഒരു ലിയോ ബേണറ്റിനെയോ Ai കൊണ്ട് ഒന്ന് തൊടാൻ പോലും സാധിക്കില്ല.

Address

Chukkath, Eravimangalam Post
Thrissur
680751

Telephone

+919946846290

Website

Alerts

Be the first to know and let us send you an email when Raghu&Co posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Raghu&Co:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram