03/02/2024
കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിൻ്റെ വന്ധ്യത നിവാരണ ചികിത്സാ
പദ്ധതിയായ ജനനിയുടെ തൃശ്ശൂര്‍ ജില്ലയിലെ കുടുംബ സംഗമം “സാഫല്യം 2024”
ഫെബ്രുവരി 3-ാo തിയ്യതി തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ ഹോമിയോപ്പതി
ആശുപത്രിയിൽ വച്ച് രാവിലെ 11 മണിയ്ക്ക് ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യ
നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ഹോമിയോപ്പതി വകുപ്പിന്റെ ജനനി പദ്ധതി കേരള സർക്കാരിൻ്റെ തലപ്പാവിലെ പൊൻതൂവലാണെന്നും ഇതിൻ്റെ
പ്രയോജനം കൂടുതൽ ആളുകളിലേയ്ക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബഹു.
തൃശ്ശൂര്‍ എം.എൽ.എ ശ്രീ. പി ബാലചന്ദ്രൻ ചsങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വി.എസ് പ്രിൻസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനനി സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.ബിജുകുമാര്‍ മുഖ്യാതിഥി ആയിരുന്നു . തൃശ്ശൂര്‍ ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ലീനാ റാണി, തൃശ്ശൂര്‍ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.സുജാത എസ്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡണ്ട്. ശ്രീമതി ലത ചന്ദ്രൻ, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ. റഹിം വീട്ടിപറമ്പിൽ, തൃശ്ശൂര്‍ ജില്ലാ
പഞ്ചായത്ത് മെമ്പർ ശ്രീ. എ.വി വല്ലഭൻ, ജില്ലാ പ്രോഗ്രാം മാനേജർ, നാഷണൽ ഹെൽത്ത്മിഷൻ ഡോ.സജീവ് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ നാഷ്ണൽ ആയുഷ് മിഷൻ ഡോ. ശരണ്യ ഉണ്ണിക്കൃഷ്ണൻ, എച്ച്.എം.സി പ്രതിനിധികളായ ശ്രീ. എം.ആര്‍ രാജൻ, ശ്രീ. സുൽത്താൻ ബാബു, സ്റ്റേറ്റ് കൺവീനർ ഡോ. ശ്രീവിദ്യ എസ് എന്നിവര്‍
ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ജനനി പദ്ധതിയിലൂടെ ജനിച്ച കുഞ്ഞുങ്ങൾക്ക് സ്നേഹ സമ്മാനം നല്കി. ജില്ലാ ജനനി കണ്‍വീനര്‍ ഡോ. സിനി രമ്യ കൃതജ്ഞത രേഖപ്പെടുത്തി.38 ദമ്പതികൾ കുഞ്ഞുങ്ങളോടൊപ്പം ഈ സംഗമത്തിൽ പങ്കെടുക്കുകയും അവരുടെ
സന്തോഷം പങ്കുവെക്കുകയും ചെയ്തു.