20/09/2025
*ഗുരുവായൂരിലെ വഴിപാടുകൾ*🙏
🙏🌹🕉️🌹🙏🕉️🙏🌹🌹
*ആനയെ ഇരുത്തി കളഭം കഴിക്കൽ മുതൽ നറുക്കിലയിൽ കദളിപ്പഴവും പട്ടുകോണകവും നടക്കൽ വയ്ക്കുന്ന ഭക്തരോട് ഭഗവാന് ഒരേ ഇഷ്ടം തന്നെ ആണ്*🙏
*കേരളത്തിലെ ക്ഷേത്രങ്ങളിൽ സ്ഥിരം കണ്ടുവരാറുള്ള മിക്ക വഴിപാടുകളും ഗുരുവായൂരിലുമുണ്ടാകാറുണ്ട്. പുരുഷസൂക്തം, ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, സന്താനഗോപാലംതുടങ്ങിയ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ; പാൽപായസം, നെയ്പായസം, അപ്പം, അട, വെണ്ണ, അവിൽ, മലർ തുടങ്ങിയ നിവേദ്യങ്ങൾ; ലക്ഷ്മീനാരായണപൂജ, സത്യനാരായണപൂജ, വിഷ്ണുപൂജ തുടങ്ങിയ വിവിധതരം പൂജകൾ; ഗണപതിഹോമം, മൃത്യുഞ്ജയഹോമം, സുദർശനഹോമം തുടങ്ങിയ ഹോമങ്ങൾ; നിത്യേനയുള്ള കളഭച്ചാർത്ത്; തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾകൊണ്ടുള്ള മാലകൾ; നെയ്വിളക്ക്, എണ്ണവിളക്ക് - അങ്ങനെ പോകുന്നു ആ പട്ടിക. എന്നാൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഉദയാസ്തമനപൂജയും കൃഷ്ണനാട്ടവുമാണ്.*
*പ്രത്യേക വഴിപാടുകൾ* 🙏
*ആനയിരുത്തി കളഭം*
🙏🙏🙏🙏
**ആനയെ വഴിപാടായി ഗുരുവായൂരപ്പന് നടതള്ളുകയായിരുന്നു പണ്ട്. എന്നാൽ ഇപ്പോൾ വളരെ ചെലവേറിയ ഒരു ചടങ്ങാണ് ഇത് . ആനയിരുത്തി കളഭം കഴിക്കൽ എന്നാണ് പറയുന്നത്. പുതിയതായി സ്ഥാനമേൽക്കുന്ന സാമൂതിരി രാജാവ് ആദ്യം ദർശനത്തിനെത്തുമ്പോൾ ആനയെ നട തള്ളണം എന്നായിരുന്നു ചട്ടം. ഇപ്പോൾ പുതിയ സ്ഥാനമേൽക്കുന്ന സാമൂതിരി സ്വർണ്ണം കൊണ്ടുള്ള ആനയെ സോപാനത്തിങ്കൽ സമർപ്പിക്കൽ ആണ് ചെയ്യാറ്.*
*തുലാഭാരം*
🙏🙏🙏🙏🙏
*തൻ്റെ ദേഹത്തിന് തുല്യമായത് - അതായത് തന്നെ പൂർണമായും ഭഗവാന് സമർപ്പിക്കുക എന്നതാണ് തുലാഭാരം കൊണ്ട് ഉദ്ദേശിക്കുന്നത്. വെള്ളം മുതൽ സ്വർണ്ണം വരെയുള്ള വസ്തുക്കൾ ഉപയോഗിച്ച് വരുന്നു. കദളിപ്പഴം, ശർക്കര, പഴം, പഞ്ചസാര, എള്ള്, ചേന, കയർ, എണ്ണ, നെയ്, വെണ്ണ തുടങ്ങി അറുപതോളം സാധനങ്ങൾ തുലാഭാരത്തിന് ഉപയോഗിക്കുന്നു . ഓരോ വസ്തുവിനും ഫലശ്രുതിയും ഉണ്ട്*
*എള്ള്- ആയുസിന്*
*വെള്ളം - പനിക്ക്*
*ചേന - ത്വക് രോഗം മാറാൻ*
*കയർ - ശ്വാസം മുട്ട് മാറാൻ*
*ഉദയാസ്തമന പൂജ*
🙏🙏🙏🙏🙏🙏🙏🙏
*കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലും നിലവിലുള്ള ഒരു വഴിപാടാണിത്. എന്നാൽ ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് ധാരാളം പ്രത്യേകതകളുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജവഴിപാട് നടത്തുന്നത് ഗുരുവായൂരിലാണ്. അതിനാൽ പല അവസരത്തിലും ബുക്കിങ്ങ് ഇല്ലാതെ വന്നിട്ടുണ്ട്. 1,00,000 രൂപയിൽ കുറയാതെ തുക വരും. 18 പൂജകളാണ് ഉദയാസ്തമനപൂജ നടക്കുന്ന ദിവസം ഗുരുവായൂരിലുണ്ടാകാറുള്ളത്. ഉദയാസ്തമനപൂജദിവസം നടയടയ്ക്കുമ്പോൾ രാത്രി ഏകദേശം 12 മണിയാകും. ഇപ്പോൾ ഒരു ദിവസം 5 പേരുടെ പേരിൽ ഉദയാസ്തമന പൂജ നനടത്തിവരുന്നു*
*കൃഷ്ണനട്ടം*
🙏🙏🙏🙏🙏
*ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായി കൃഷ്ണനാട്ടത്തിൽ അവതരിപ്പിക്കുന്നു.*
*1 അവതാരം, ഫലം - സന്താനലബ്ധി*
*2 . കാളിയമർദ്ദനം - വിഷബാധ ശമനം*
*3.രാസക്രീഡ - ദാമ്പത്യ കലഹം മാറ്റൽ*
*4 കംസവധം, _ ശത്രുതാ നാശനം*
*5സ്വയംവരം, _ മംഗല്യ സൗഭാഗ്യം*
*6 ബാണയുദ്ധം - അഭീഷ്ട പ്രാപ്തി*
*7 വിവിദ വധം - ദാരിദ്ര്യ ശമനം*
*8 സ്വർഗ്ഗാരോഹണം - മോക്ഷപ്രാപ്തി എന്നിവയാണ് കളികളും ഫലശ്രുതിയും.*
*സ്വർഗ്ഗാരോഹണം ബുക്ക് ചെയ്യുന്നവർ അവതാരം കൂടി ബുക്ക് ചെയ്യേണ്ടാതാണ്. ഈ വഴിപാട് ചൊവ്വാഴ്ചകളിലും ജൂൺ മുതൽ സെപ്തംബർ വരേയും നടത്താറില്ല. കോഴിക്കോട് സാമൂതിരിയായിരുന്നമാനവേദൻ തമ്പുരാൻ രചിച്ച കൃഷ്ണഗീതിഎന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ് കൃഷ്ണനാട്ടം എന്ന കലാരൂപം ഉത്ഭവിച്ചത്. രാത്രി നടയടച്ചശേഷം വടക്കേ നടപ്പുരയിലാണ് കൃഷ്ണനാട്ടം കളി.*
*കൃഷ്ണാട്ടം കാണാൻ ഭഗവാനും കാണികൾക്കിടയിൽ വന്നിരിക്കുമെന്നാണ് വിശ്വാസം.*
*ഒരു കളിക്ക് 3000 രൂപയാണ് വഴിപാട് നിരക്ക്*
*ഭജന ഇരിക്കൽ*
🙏🙏🙏🙏🙏🙏🌹
*വ്രതാനുഷ്ഠാനങ്ങളോടെ ഭഗവതോപാസന നടത്തുകയാണ് ഭജനയിരിക്കലിലൂടെ ഉദ്ദേശിക്കുന്നത്. 41, 21, 12, 7 ,3 ദിവസങ്ങളോ ഒരു ദിവസമായിട്ടോ ഭജന ഇരിക്കാറുണ്ട്. 12 ദർശനം നടത്തി വേണം ഭജനമിരിക്കാൻ.*
*അഹസ്സ്*
🙏🙏🙏🙏
*ഗുരുവായൂരപ്പൻ്റെ ഒരു ദിവസത്തെ എല്ലാ വഴിപാടുകളും നിത്യപൂജ എന്ന രീതിയിൽ നടത്തുന്ന വഴിപാടാണിത്. 2 ദിവസം മുൻപേ ബുക്ക് ചെയ്യണം*
*3000 രൂപ നിരക്ക്*
*ചോറൂൺ*
🙏🙏🙏🙏🙏
*ക്ഷേത്രത്തിൽ കുട്ടികൾക്ക് ചോറൂണ് വളരെ പ്രധാനമാണ്. രാവിലെ 5 മുതൽ തുടങ്ങും ' ഇതിൻ്റെ ചീട്ട് വച്ച് 2 ആൾക്ക് വരി നിൽക്കാതെ ക്ഷേത്രം നാലമ്പലത്തിൽ കടക്കാം . 100 രൂപ നിരക്ക്*
*വിവാഹം*
🙏🙏🙏🙏
*കണ്ണൻ്റെ തിരുമുന്നിൽ വച്ച് വിവാഹിതരാവാൻ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത് . ഭഗവാൻ്റെ മുന്നിൽ താലികെട്ടാൻ മുഹുർത്തതിന് വലിയ പ്രാധാന്യമില്ലാത്തതിനാൽ ചില ദിവസങ്ങളിൽ മുന്നൂറിലധികം വിവാഹങ്ങൾ നടക്കാറുണ്ടിവിടെ. വഴിപാട് നിരക്ക് 500 രൂപ. കല്യാണം കഴിഞ്ഞ ഉടനെ ദമ്പതികൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ല.*
*ശയനപ്രദക്ഷിണം*
🙏🙏🙏🙏🙏🙏🙏
*രുദ്ര തീർത്ഥത്തിൽ മുങ്ങി വ്രതശുദ്ധിയോടെ പുരുഷൻമാർ വേണം ശയനപ്രദക്ഷിണം നടത്താൻ . ഉദ്ദിഷ്ടകാര്യത്തിനും രോഗശമനത്തിനും ഉത്തമം. സ്ത്രീകൾക്ക് ഒറ്റയടി പ്രദക്ഷിണമാണ് വിധിച്ചിരിക്കുന്നത്.*
*ചുറ്റുവിളക്ക്*
🙏🙏🙏🙏🙏
*ഒരു ദിവസം 5 വഴിപാടുകാരുടെ പേരിൽ ചുറ്റുവിളക്കുകൾ നടത്തും. 40000 രൂപ നിരക്ക്*
*നെയ് വിളക്ക്*
🙏🙏🙏🙏🙏
*ശ്രീലകത്ത് നെയ് വിളക്ക് കത്തിക്കാൻ 4500 രൂപ ശീട്ടാക്കിയാൽ 5 പേർക്ക് വരിനിക്കാതെ അകത്ത് കയറാം.*
*1000 രൂപയുടെ നെയ് വിളക്കിന് ഒരാൾക്ക് കയറാം*
*കുന്നിക്കുരു വാരൽ*
🙏🙏🙏🙏🙏
*കുഞ്ഞുങ്ങൾക്ക് സാമർത്ഥ്യം ഉണ്ടാവാനും മുതിർന്നവർക്ക് അലസത വരാതിരിക്കാനും കുന്നിക്കുരു വാരൽ നടത്തുന്നു*
*ആൾ രൂപം*
🙏🙏🙏🙏🙏🙏
*ഓരോ ശരീര ഭാഗത്തിനുമുള്ള രോഗശമനത്തിനായി അവയുടെ രൂപങ്ങൾ എടുത്ത് വച്ച് പ്രാർത്ഥിച്ച് വഴിപാട് തുകയും സമർപ്പിക്കാം*
*വിശ്വരൂപം*
🕉🕉🕉🕉
*കൃഷ്ണനാട്ടത്തിലെ വിശ്വരൂപം വഴിപാട് - 8 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളാണ് സാധാരണ ഇത് നടത്തുക. ചതുർബാഹുവായ വിഷ്ണുവിൻ്റെ വേഷം അണിയിച്ചൊരുക്കി വാതിൽമാടത്തിന് മുന്നിൽ നിന്ന് ഭഗവാനെ കൺനിറയെ കണ്ട് തൊഴാം*
*വഴിപാട് നിരക്ക് 100 രൂപ*
🙏🙏🙏🙏🕉🕉
*ഭഗാവാനെ ഗുരുവായൂരപ്പാ !!! കാത്തുകൊള്ളണേ കൃഷ്ണാ*
🙏🙏🌹🙏🙏