
27/12/2023
എക്സിമ
സാധാരണ ചെറിയ കുട്ടികൾ രോഗികളായി വരുമ്പോൾ അമ്മമാരാണ് കൂടുതൽ സംസാരിക്കുക.ഇവിടെ 10 വയസ്സുകാരി രോഗി തന്നെ എന്നോട് കുറച്ചു ചോദ്യങ്ങൾ ചോദിച്ചു..
സാധാരണ കുട്ടികളെ പോലെ എനിക്ക് എന്നും സ്കൂളിൽ പോകാൻ പറ്റുമോ തുടർച്ചയായി ?
ചൊറിച്ചിൽ ഇല്ലാതെ ഒരു രാത്രി എങ്കിലും കിടന്നുറങ്ങാൻ പറ്റുമോ ?
എല്ലാവരുടെയും കൂടെ കളിക്കാൻ പോകാൻ പറ്റുമോ ?
ഇടയ്ക്ക് വരുന്ന ചീത്ത മണം മാറ്റി തരാമോ ഡോക്ടറെ ?
ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി അവൾ തുടർച്ചയായി ക്ലാസിൽ പോകാനും , കളിക്കാനും ചൊറിച്ചിലില്ലാതെ കിടന്നുറങ്ങാനും തുടങ്ങീട്ട് 6 മാസമായി.... ഇന്ന് ചെറിയൊരു പാടു പോലും ഇല്ലാതെ തുള്ളിച്ചാടി നടക്കുന്നു...
പരിസ്ഥിതി ഘടകവും ജനിതക ഘടകവും കൂടിച്ചേർന്ന സങ്കീർണമായ അവസ്ഥയാണ് എക്സിമ . ചിലർക്ക് ഇതിൻറെ കൂടെ തന്നെ ആസ്ത്മ, അലർജി ,ഹൈ ഫീവർ തുടങ്ങിയവയും ഉണ്ടാകും.ഇതിനെ അട്ടോപ്പിക്ക് എന്നു പറയും.ഉയർന്ന അളവിലുള്ള IGE യുംചിലപ്പോൾ കാരണമാകാറുണ്ട്. ചർമ്മത്തിലെ ഈർപ്പം കുറവ് ചെതുമ്പലും വരണ്ടതും കട്ടിയുള്ളതും ചൊറിച്ചിലും ചുവപ്പു നിറവും ചിലപ്പോൾ പഴുപ്പോടുകൂടിയുമായ വിള്ളലുകൾ ഉണ്ടാകാറുണ്ട്.
കൂടാതെ പൊടിപടലങ്ങൾ ,വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, ചില തുണികൾ,പൂമ്പൊടി ,മാനസിക സംഘർഷം ഇവയെല്ലാം രോഗാവസ്ഥയുടെ കാഠിന്യം കൂട്ടുന്നു.എല്ലാ രോഗികളുടെയും രോഗകാരണം ഒന്നു തന്നെ ആകണമെന്നില്ല.
എന്നിരുന്നാലും കൃത്യമായ രോഗനിർണയവും ചിട്ടയോടു കൂടിയ ആയുർവേദ ചികിത്സയും കൊണ്ട് പൂർണ്ണമായും എക്സിമയ്ക്ക് പ്രതിവിധിയുണ്ട്.
ത്വക് രോഗികൾ ആണ് ഏറ്റവും കൂടുതൽ വ്യാജചികിത്സകളിൽ പെട്ടുപോയി സങ്കീർണമായ ഘട്ടങ്ങളിലൂടെ കടന്നുപോകാറ്.
സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള കൃത്യമായ ചികിത്സാപരിചരണങ്ങളിൽ കൂടി പൂർണമായും എക്സിമയ്ക്ക് രോഗമുക്തി ആയുർവേദത്തിലൂടെ ഉണ്ട്
Dr neethu c
097470 90967