
13/07/2025
ആരോഗ്യമുള്ള നല്ല നാളേയ്ക്കായി ആയുർവേദത്തിന്റെ നൻമകളിലൂടെ ശാന്തിഗിരി കർക്കടക ചികിത്സ.
കർക്കടകം പഞ്ഞമാസമല്ല. മറിച്ച് ആരോഗ്യ സമ്പാദനത്തിനുള്ള മുന്നൊരുക്കങ്ങൾ ചെയേണ്ട അതിപ്രധാന മാസമാണ്.
കർക്കടക ചികിത്സയുടെ പ്രാധാന്യം :
കർക്കടകം ഉത്തരായന ദക്ഷിണായന സന്ധിയാണ് . ഉത്തരായന കാലത്ത് ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്തു ശരീരത്തെ ശുദ്ധീകരിച്ച് നിർത്തിയാൽ പിന്നീട് വരുന്ന ദക്ഷിണായന കാലത് പ്രകൃതിയിൽ നിന്നും വിസർഗ്ഗം ചെയ്യപ്പെടുന്ന ബലം സ്വീകരിക്കാൻ ശരീരത്തിന് കഴിയും .
ഈ ശുദ്ധീകരണ ചികിത്സയാണ് കർക്കടകത്തിലെ ചികിത്സയിലൂടെ നടക്കുന്നത്.
ഉത്തരായന ദക്ഷിണായന സന്ധിയായ കർക്കടകത്തിൽ ചികിത്സ ചെയ്യുന്നതിലൂടെ ശരീരം മാലിന്യമുക്ത മാകപ്പെടുകയും പിന്നീട് വരുന്ന അനുകൂല കാലാവസ്ഥയിൽ ബലം ആഗിരണം ചെയ്യാൻ ശരീരത്തിന് കഴിയുകയും ചെയ്യുന്നു . ഇതുമൂലം രോഗങ്ങൾക്ക് അടിമപ്പെടാതെ ശരീരത്തെ ആരോഗ്യപൂർണമായി സൂക്ഷിക്കുവാനും കഴിയുന്നു .
ആയുർവേദ വിധി പ്രകാരമുള്ള ഔഷധങ്ങളും പഞ്ചകർമ്മം പോലുള്ള ചികിത്സാ വിധികളും നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ അകറ്റി ആരോഗ്യം ഉറപ്പാക്കും.
രോഗമുള്ളവർക്കും ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും കർക്കടകം അത്യുത്തമമായ കാലമാണ് .
കർക്കടക ചികിത്സ പുരുഷൻമാർക്ക് .
നാഡീഞരമ്പുകളെ ഉണർത്തി ഊർജ്ജ്വസ്വലത നേടാനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും നല്ല ഉറക്കം ലഭിക്കുന്നതിനും ശരീരപുഷ്ടിക്കും രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ വഴക്കമുള്ളതാക്കി മാറ്റുന്നതിനും കർക്കടക ചികിത്സ ഉത്തമമാണ് . തണുപ്പ് പുരുഷബീജങ്ങളുടെ എണ്ണം കൂട്ടാൻ സഹായകരമാകുന്നതിനാൽ പുരുഷവന്ധ്യതയുള്ളവർ ബീജത്തിന്റെ അളവ് കൂട്ടുന്നതിനുള്ള ചികിത്സ ആരംഭിക്കാം . ശരീരത്തിന് ദുർഗന്ധമുള്ള വിയർപ്പുള്ളവർക്ക് പ്രതിരോധ ചികിത്സയും ചെയ്യാം .
കർക്കടക ചികിത്സ സ്ത്രീകൾക്ക് :
ശരീരവടിവ് , ശരീരപുഷ്ടി , ചർമ്മകാന്തി ഇവ നേടാനും മൂത്രച്ചൂട് , വെള്ളപോക്ക് പോലുള്ള രോഗമുള്ളവർക്കും , കർക്കടകം ചന്ദ്രന്റെ മാസമായതിനാൽ ആർത്തവസംബന്ധമായ രോഗമുള്ളവർക്കും ചികിത്സ ആരംഭിക്കാം . മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനുള്ള ചികിത്സകൾ . മുടി പുഷ്ടിയോടെ വളരുവാനും മുഖകാന്തിക്കും പ്രസവാനന്തര ശുശ്രൂഷയും
കർക്കടക ചികിത്സയിൽ വളരെ പ്രാധാന്യമുണ്ട് .
കർക്കടക ചികിത്സ പ്രായമായവർക്ക് :
പ്രായാധിക്യം മൂലമുണ്ടാകുന്ന പഴകിയ വാതരോഗങ്ങൾ , ശരീര വേദന , നാഢീഞരമ്പ് സംബന്ധമായ അസുഖങ്ങൾ , അസ്ഥിക്ഷയം , മാനസിക പിരിമുറുക്കം , ഓർമ്മക്കുറവ് , അസ്ത്മ , ശ്വാസതടസ്സം , ചുമ , കഫക്കെട്ട് എന്നിവയ്ക്ക് കർക്കടക ചികിത്സ ഏറെ ഫലപ്രദമാണ് .
കർക്കടക ചികിത്സ കുട്ടികൾക്ക് :
കുട്ടികളിൽ ഓർമ്മശക്തി , ബുദ്ധിശക്തി , വിശപ്പ് എന്നിവ വർദ്ധിപ്പിക്കുന്നതിനും ശരീരപുഷ്ടിക്കും , പനി , കഫക്കെട്ട് , ചുമ , ശ്വാസതടസം , വൈറൽ രോഗങ്ങൾ , ഉദരരോഗങ്ങൾ എന്നിവയ്ക്കും സർവ്വോപരി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കർക്കടക ചികിത്സ വിശേഷപ്പെട്ടതാണ് .
പഴകിയ അസുഖങ്ങളും ജീവിതശൈലി രോഗങ്ങളും ഉള്ളവർക്ക് :
പായലിംഗഭേദമന്യേ മാനസിക പിരിമുറുക്കം , പക്ഷാഘാതം , രക്തസമ്മർദ്ദം , പ്രമേഹം , അലർജി , മൈഗ്രേൻ , സോറിയാസിസ് , നേതരോഗങ്ങൾ അകാലനര , അമിതവണ്ണം , കൊളസ്ട്രോൾ എന്നിവ നിയന്ത്രണ വിധേയമാക്കുവാൻ ആയുർവേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും മേൻമകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ചികിത്സകൾ ഉണ്ടായിരിക്കുന്നതാണ് .
നല്ല ഭക്ഷണം
നല്ല ഔഷധം
നല്ല ചികിത്സ
Santhigiri Ayurveda & Siddha Hospital
Thrissur
Ph: 9037477806