Dr shona's ayur care

  • Home
  • Dr shona's ayur care

Dr shona's ayur care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr shona's ayur care, Doctor, .

Ayurvedic online consultation for-Gynaecology disorder( menopause problems ,pcos, pre& post natal care,Skin disease, hair lose, cosmetic problems.Piles, a**l fissure, gastritis, ulcer,Post covid management

Free online consultation on 11th June 2023
09/06/2023

Free online consultation on 11th June 2023

29/12/2021

മുടി വളരാന്‍ ചില അടിസ്ഥാന കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

ഒരിക്കലും കൃത്രിമ വൈദ്യങ്ങള്‍ പരീക്ഷിച്ചാല്‍ വിജയിക്കാന്‍ സാധിയ്ക്കാത്ത ഒന്നാണ് മുടി വളരുക എന്നത്. മുടിയെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഇതില്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍, ഇതല്ലാതെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, നാം മുടിയില്‍ നടത്തുന്ന പരീക്ഷണങ്ങളും കെമിക്കലുകളും വരുത്തി വയ്ക്കുന്ന ചില പ്രശ്‌നങ്ങള്‍ എന്നിവ ഇതില്‍ പെടും. ഭൂരിഭാഗം പേരിലും മുടി കൊഴിച്ചിൽ രൂക്ഷമാണ്. വ്യായാമക്കുറവ്, ഉറക്കക്കുറവ് എന്നിവയൊക്കെ മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഘടകങ്ങളാണ്. മുടി വളരാന്‍ അടിസ്ഥാനപരമായി ചില കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇതെക്കുറിച്ചറിയൂ

എണ്ണ

ശിരോചർമ്മം മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇത് രക്തചംക്രമണം വർധിപ്പിക്കുകയും തലമുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.അല്‍പം ചൂടുള്ള എണ്ണ തലയോടില്‍ പുരട്ടി മുടി നല്ലതുപോലെ മസാജ് ചെയ്യുക. ഇത് പിന്നീട് അല്‍പം കഴിഞ്ഞ് കഴുകുന്നതാണ് പൊതുവേ പറയാറുള്ള വഴി. മുടിയ്ക്ക് പോഷകങ്ങള്‍ ലഭിയ്ക്കുന്നത് ഇങ്ങനെ മുടി വേരുകളിലൂടെയാണ്. ഇതിനാലാണ് ഇതേ രീതിയില്‍ ശിരോചര്‍മത്തില്‍ മസാജ് ചെയ്യാന്‍ പറയുന്നതും. ഇത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുകയും തലമുടിയെ ശക്തിപ്പെടുത്തുകയും ചെയ്യും.

​പോഷകങ്ങള്‍

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് വളരെ പ്രധാനമാണ്. പ്രോട്ടീനുകളും വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവയും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇലക്കറികൾ, ബീൻസ്, ചെറിയ മീനുകൾ, ചിക്കൻ എന്നിവ അത്തരത്തില്‍ തലമുടിക്ക് വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. മുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ധാതുഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ആഹാര വിഭവമാണ് മുട്ട. പലതരം നട്സുകളായ വാൾനട്ട്, ബദാം, പൈൻ നട്ട് എന്നിവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും സിങ്കും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവയാണ്. നിങ്ങളുടെ ഡയറ്റിൽ ഇവ ചേർക്കുന്നത് വഴി ആരോഗ്യമുള്ളതും ബലമുള്ളതുമായ തലമുടി ലഭ്യമാകാൻ സാധിക്കുന്നു.

​തല കഴുകാനായി

തല കഴുകാനായി ചൂടുവെള്ളം ഉപയോഗിക്കുന്നത് നിങ്ങളുടെ തലമുടിയെ വരണ്ടതാക്കാനേ കാരണമാകുകയുള്ളൂ. ഇതിനു പകരമായി തണുത്ത വെള്ളമാണ് കുളിക്കാൻ ഉപയോഗിക്കുന്നതെങ്കിൽ ഇത് നിങ്ങളുടെ മുടിയിഴകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പരുക്കമായ തൂവാലകൾ ഉപയോഗിച്ചുകൊണ്ട് തല തുടയ്ക്കുന്നത് വഴി മുടിയിഴകൾ പൊട്ടിപ്പോകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇതിനായി ഏറ്റവും മൃദുവായ ടവ്വലുകളോ പഴയ ടി-ഷർട്ടുകളോ തിരഞ്ഞെടുക്കുക. നനഞ്ഞ മുടി കെട്ടിവെക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നനഞ്ഞിരിക്കുമ്പോൾ തലമുടി ചീകുന്നത് ഒഴിവാക്കുക. നമ്മുടെ മുടി അമിതമായി സ്റ്റൈലിംഗ് ചെയ്യുമ്പോൾ ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന പാർശ്വഫലങ്ങളെപ്പറ്റി നമ്മൾ ചിന്തിക്കാറില്ല. സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിലെ ചൂട് തലയോട്ടിയിൽ മുടി കൊഴിച്ചിൽ കൂടാൻ കാരണമാകുന്നു. ഇത് മുടിയുടെ കനം കുറയ്ക്കുകയും സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യും.

ഷാംപൂ

ദിവസവും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് തലമുടിക്ക് ദോഷം ചെയ്യും.ശിരോചർമത്തിലെയും തലമുടിയിലേയും അഴുക്കുകളെ നീക്കം ചെയ്യുക എന്നതാണ് ഷാംപൂ ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം. ദിവസവും ഇത് പ്രയോഗിക്കുന്നത് വഴി നിങ്ങളുടെ മുടി വരണ്ടതും, ഉന്മേഷമില്ലാത്തതും, പൊട്ടിപ്പോകുന്നതുമാക്കി തീർക്കാൻ കാരണമാക്കുന്നു. വിവിധ ഷാംപൂകളിൽ ധാരാളം സൾഫേറ്റുകൾ അടങ്ങിയിട്ടുണ്ട്. സൾഫേറ്റുകളുടെ അമിത ഉപയോഗം നിങ്ങളുടെ മുടിക്ക് കേടുവരുത്തുന്നു. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയില്‍ നഷ്ടമാവാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്. ജെല്‍, ക്രീം, സെറം എന്നിവ മിതമായ അളവിൽ മാത്രമേ തലമുടിയില്‍ പുരട്ടാവൂ. കൂടുതലായുള്ള ഉപയോഗം തലമുടിയെ മോശമായി ബാധിക്കാം. കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടണം. മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നതാണ് നല്ലത്. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും

Herbal hair wash powder
05/11/2021

Herbal hair wash powder

SLS paraben free herbal shampoo
05/11/2021

SLS paraben free herbal shampoo

Anti hair fall pack...
05/11/2021

Anti hair fall pack...

31/10/2021

Kajal preparation

27/10/2021
For online consultation contact 7561084819
25/10/2021

For online consultation contact 7561084819

Anti dandruff oil...
25/10/2021

Anti dandruff oil...

25/10/2021
25/10/2021
25/10/2021
25/10/2021

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+917561084819

Website

Alerts

Be the first to know and let us send you an email when Dr shona's ayur care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr shona's ayur care:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram