12/03/2021
■■ഹോമിയോപ്പതി – ലളിതം- സുരക്ഷിതം ശാസ്ത്രീയം ■■
ഇന്ത്യയില്‍ പ്രബലമായ മൂന്ന് ചികിത്സാരീതി ആണ് ഉള്ളത്. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോപ്പതി. രോഗം വന്നാല്‍ അത് എന്ത് രോഗം ആണ് എന്ന് അറിയുകയും ആ രോഗത്തില്‍ നിന്ന് എത്രയും പെട്ടന്ന് മുക്തി നേടാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയും ചെയ്യുകയാണ് ഓരോ രോഗിയും ചെയ്യുന്നത്. അതോടൊപ്പം തന്നെ രോഗങ്ങള്‍ തിരിച്ചു വരുമോ എന്ന ആശങ്കയും, രോഗങ്ങള്‍ വീണ്ടും വീണ്ടും തിരികെ വന്നാല്‍ നിരാശയും ഉണ്ടാകുകയും സ്വാഭാവികം ആണ്. രോഗങ്ങള്‍ അതെ രീതിയിലോ, മറ്റേതെങ്കിലും രീതികളിലോ തിരിച്ചു വരാത്ത വിധം വേരോടെ ഉന്മൂനം ചെയ്യുന്നു എന്നതിനാല്‍ ആണ് ഇന്ത്യയില്‍ ഹോമിയോപ്പതിയെ ജനങ്ങള്‍ അംഗീകരിച്ചത്. അതോടൊപ്പം തന്നെ കഴിക്കുന്ന മരുന്നുകള്‍ കൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതും ഹോമിയോപ്പതിയെ ജനകീയമാക്കി.
■ഹോമിയോപ്പതി- ലളിതം
സന്തോഷം വരുമ്പോളും നമ്മുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോളും ആണ് നാം മധുരം നല്‍കുന്നത്.മാധുര്യമുള്ള മരുന്നിലൂടെ രോഗികളുടെ വേദനയും, രോഗങ്ങളും മാറ്റി സന്തോഷം നല്‍കുന്ന ലളിതമായ ചികിത്സാരീതി ആണ് ഹോമിയോപ്പതി. മധുരമുള്ള മരുന്നുകള്‍ നല്‍കുന്നതിനാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കുട്ടികളുടെ ചികിത്സാരീതി എന്ന് മാത്രം കരുതിയിരുന്നത് ആണ്. എന്നാല്‍ ഇന്ന് ഓട്ടോഇമ്മ്യൂണ്‍ എന്ന വിഭാഗത്തില്‍ പെടുന്ന ചികിത്സ ബുദ്ധിമുട്ടായ അസുഖങ്ങള്‍, ക്യാന്‍സര്‍, വന്ധ്യത എന്നിവ ഉള്‍പ്പടെ ഉള്ള ചികിത്സകളിലും വന്‍ കുതിച്ചുചാട്ടം ആണ് ഹോമിയോപ്പതി ചികിത്സ മൂലം സാധിക്കുന്നത്.
ജര്‍മന്‍ ഡോക്ടര്‍ ആയ ഡോ. സാമുവല്‍ ഹാനിമാന്‍ ആണ് ഈ ചികിത്സ രീതിയുടെ ഉപഞാതാവ്. ‘’സമം സമേന ശാന്തി’’ അഥവാ രോഗകാരണമായ വസ്തുവില്‍ രോഗശാന്തിക്കുള്ള കഴിവും അടങ്ങിയിട്ടുണ്ട് എന്ന സിദ്ധാന്തം ആണ് ഈ ചികിത്സാരീതിയുടെ അടിസ്ഥാനം. ആരോഗ്യം, രോഗം, രോഗ സൗഖ്യം എന്നിവയെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് ഹോമിയോപ്പതിക്ക് ഉണ്ട്. ലോകാരോഗ്യ സംഘടന [WHO] ആരോഗ്യത്തെ നിര്‍വചിക്കുന്നത് ഇപ്രകാരം ആണ്. ‘’ആരോഗ്യം എന്നാല്‍ ശാരീരിക മാനസിക സാമൂഹ്യ തലങ്ങളില്‍ എല്ലാം തോന്നുന്ന സുഖകരം ആയ അവസ്ഥ ആണ്, ആരോഗ്യം എന്നത് വെറും രോഗം ഇല്ലാത്ത അവസ്ഥ എന്നത് മാത്രം അല്ല’’
ഹോമിയോപ്പതി ചികിത്സാരീതി ഒരു ഹോളിസ്റിക് ചികിത്സ ആണ്. ഒരു രോഗിയെ വെറും അവയവങ്ങള്‍ ആയി മാത്രം കാണാതെ ഒരു രോഗിയെ തന്നെ മുഴുവന്‍ ആയി പഠിച്ചു, മരുന്ന് നല്‍കുന്ന ചികിത്സരീതി ആണ്. മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഏതു അസുഖം ആയാലും, അത് ഒന്നോ രണ്ടോ അവയവത്തെ മാത്രം ബാധിക്കുന്ന അസുഖം ആണെങ്കിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും അത് ലക്ഷണങ്ങള്‍ ഉണ്ടാക്കും. ഇതാണ് രോഗിയെ ആകെ പഠിച്ചു മരുന്ന് നല്‍കുന്ന രീതിയുടെ പ്രാധാന്യം. ഹോമിയോപ്പതി ചികിത്സയെ മറ്റു ചികിത്സകളില്‍ നിന്നും വ്യത്യസ്തം ആക്കുന്ന ഒരു പ്രധാന കാരണം ഇതാണ്.
■അസുഖങ്ങളെ പ്രധാനമായി രണ്ടായി തിരിക്കാം
അക്യുട്ട് അഥവാ ആഗന്തുക രോഗങ്ങള്‍ (വളരെ പെട്ടെന്ന് വരുകയും ചെറിയ കാലയളവില്‍ മാത്രം ശരീരത്തില്‍ നില്‍ക്കുകയും ചെയ്യുന്നു)
ക്രോണിക് അഥവാ നിജ രോഗങ്ങള്‍ (വളരെ കാലം കൊണ്ട് ശരീരത്തില്‍ വന്നു ശക്തി പ്രാപിക്കുകയും നാളുകളോളം ശരീരത്തില്‍ തന്നെ തുടരുകയും ചെയ്യുന്നു).
അക്യുട്ട് അസുഖങ്ങള്‍ കൂടെ കൂടെ ആവര്‍ത്തിച്ചു വന്നാല്‍ അത് നീണ്ടു നില്‍ക്കുന്ന ക്രോണിക് അസുഖങ്ങളിലേക്ക് വഴി മാറുന്നു. ഈ രണ്ടു വിഭാഗങ്ങളിീല്‍ വരുന്ന എല്ലാ അസുഖങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. ഇതില്‍ തന്നെ ക്രോണിക് അസുഖങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഹോളിസ്റിക് വിഭാഗത്തില്‍ ഉള്ള ചികിത്സ മൂലം മാത്രമേ അസുഖ കാരണം കൂടി ചികിത്സിച്ചു മാറ്റാന്‍ സാധിക്കൂ. ഓരോ വ്യക്തിയും മറ്റു വ്യക്തിയില്‍ നിന്നും തീര്‍ത്തും വിഭിന്നന്‍ ആണെന്നിരിക്കെ ഒരേ അസുഖം തന്നെ രണ്ടു രോഗിയില്‍ വരുത്തുന്ന മാറ്റവും വ്യത്യസ്തം ആയിരിക്കും. അതിനാല്‍ തന്നെ അസുഖ ലക്ഷ്ണങ്ങള്‍ക്കൊപ്പം വ്യക്തി പ്രത്യേകതകള്‍ കൂടി കണക്കിലാകുമ്പോള്‍ പൂര്‍ണ സൗഖ്യം സാധ്യമാകും.
■ഹോമിയോപ്പതി- സുരക്ഷിതം
ആളുകള്‍ക്കെല്ലാം പൊതുവേ അറിയാവുന്ന കാര്യം ആണ് ഹോമിയോപ്പതി പാര്‍ശ്വഫലങ്ങള്‍ അഥവാ സൈഡ് എഫെക്ട്സ് ഇല്ലാത്ത ചികിത്സ സമ്പ്രദായമാണ് എന്നത്. ഹോമിയോപ്പതി മരുന്നിന്റെ ശക്തി ‘’പൊട്ടന്‍ടൈസേഷന്‍’’ എന്ന നൂതന പ്രക്രിയയിലൂടെ ആണ് വര്‍ധിപ്പിക്കുന്നത്. മരുന്ന് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തു ശരീരത്തില്‍ ഉണ്ടാക്കാവുന്ന എല്ലാ അനാവശ്യ പ്രവര്‍ത്തനങ്ങളും മാറ്റി രോഗ സൗഖ്യത്തിനു പറ്റിയ രീതിയില്‍ മാറ്റാന്‍ ഈ പ്രക്രിയയിലൂടെ സാധിക്കുന്നു. എന്നാല്‍ ‘’കടലില്‍ മരുന്ന് കലക്കുന്നത് പോലെ’’ എന്നൊക്കെ ഈ പ്രക്രിയയെ കുറിച്ച് തീര്‍ത്തും അജ്ഞരായ ചിലര്‍ ഇതിനെ കുറിച്ച് പറയുന്നത് കേള്‍ക്കാറുണ്ട്. പൊട്ടന്‍ടൈസേഷന്‍ എന്ന പ്രക്രിയ കണ്ടു പിടിച്ചത് ഹോമിയോപ്പതിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലു തന്നെയാണ്.
■ഹോമിയോപ്പതി-ശാസ്ത്രീയം
ഹോമിയോപ്പതിയുടെ ശാസ്ത്രീയയെ സംബന്ധിച്ചു പലപ്പോഴും വാദപ്രതിവാദം ഉണ്ടായിട്ടുണ്ട്. മരുന്നിനു വെറും ‘’പ്ലാസിബോ എഫ്ക്റ്റ്’’ മാത്രം ആണ് ഉള്ളത് എന്ന് ഇക്കൂട്ടര്‍ പറയാറുണ്ട്. പ്ലാസിബോ എഫ്ക്റ്റ് എന്നാല്‍ ഒരു വ്യക്തി മരുന്ന് കഴിക്കുമ്പോള്‍, താന്‍ മരുന്ന് ആണ് കഴിക്കുന്നത് എന്ന വിശ്വാസം കൊണ്ട് ആണ് അസുഖം മാറുന്നത്, അല്ലാതെ മരുന്ന് കൊണ്ട് അല്ല എന്നതാണ്. എന്നാല്‍ കൈക്കുഞ്ഞുങ്ങള്‍ക്കും, മൃഗങ്ങള്‍ക്കും, ചെടികളില്‍ പോലും ഹോമിയോപ്പതി മരുന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ഈ പറയുന്ന പ്ലാസിബോ എഫ്ഫക്റ്റ് എന്ന വാദഗതി തെറ്റാണെന്ന് തെളിയുന്നു. മാത്രമല്ല ‘’നാനോ ടെക്നോളജി’ എന്ന നൂതന ശാസ്ത്രത്തിന്റെ പ്രചാരത്തോടെ ഹോമിയോപ്പതി മരുന്നിന്റെ ശാസ്ത്രീയത ഒന്ന് കൂടി ഊട്ടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. മരുന്ന് വീര്യം കൂടുമ്പോള്‍ അഥവാ പൊട്ടന്‍ടൈസേഷന്‍ എന്ന പ്രക്രിയക്ക് ശേഷം മരുന്നിന്റെ അംശം ഇല്ല എന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ’നാനോ ടെക്നോളജിയുടെ സഹായത്തോടെ ശക്തമായ നാനോ കണങ്ങളുടെ സാന്നിധ്യം മരുന്നുകളില്‍ ഉണ്ട് എന്ന് ബാംന്ഗ്ലൂരിലെ ഇന്ത്യന്‍ ഇന്സ്സ്ട്ടിട്ട്യുറ്റ് ഓഫ് സയന്‍സ് ആണ്ട് റിസേര്‍ച്ചിലെ ശാസ്ത്രഞ്ജര്‍ തെളിച്ചു. . ഹോമിയോപ്പതിയുടെ ശാസ്ത്രീയത ചോദ്യം ചെയ്യുന്നവര്‍ക്കുള്ള നല്ലൊരു മറുപടി ആയി ഇത് മാറുകയും ചെയ്തു. ബ്രിട്ടീഷ് രാജകുടുംബവും പ്രമുഖ വിദേശ ഫുട്ബോള്‍ കളിക്കാരും അടക്കം വലിയ ഹോമിയോ മരുന്നിന്റെ വക്താകള്‍ ആണ്.
■ഹോമിയോപ്പതി-പ്രചാരം
ജര്‍മനിയില്‍ ഉദയം ചെയ്യ്ത ചികിത്സ ശാസ്ത്രം ആണെങ്കിലും ഇന്ന് ഹോമിയോപ്പതിയുടെ പ്രചാരം ഇന്ന് ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ ഹോസ്പ്പിറ്റലുകളും മറ്റു ആരോഗ്യ സ്ഥാപനങ്ങളും മെഡിക്കല്‍കോളേജ് കളും നിലവില്‍ ഉണ്ട്. ദിനം പ്രതി ഹോമിയോപ്പതിയിലൂടെ സൗാഖ്യം നേടുന്ന എല്ലാവരും തന്നെ ഇതിന്‍റെ പ്രചാരകര്‍ ആയി തന്നെ മാറുന്നു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഹോമിയോപ്പതി ഡിപ്പാര്‍ട്ട്മെന്റ് തന്നെ വിവിധ ജനോപകാരപ്രദമായ സ്പെഷ്യല്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. അമ്മയും കുഞ്ഞും (വന്ധ്യത ചികിത്സ) ,സീതാലയം (സ്ത്രീ വിഭാഗം), സദ്ഗമയ(പഠന വൈകല്യ ചികിത്സ), ചേതന (ക്യാന്‍സര്‍ ഹോസ്പ്പിറ്റല്‍) എന്നിവ ഇന്ന് പ്രചുരപ്രചാരം നേടിയ ചില പദ്ധതികള്‍ ആണ്. ഈ ആരോഗ്യ ചികിത്സ പദ്ധതികളുടെ വിജയങ്ങളെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നാം വായിച്ചിരിക്കും. പകര്‍ച്ചവ്യാധികല്‍ വരുന്ന സമയത്ത് റീച്ച് (സാംക്രമിക രോഗ പ്രധിരോധ സെല്‍) എന്ന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്.
രോഗ സൗഖ്യത്തിലേക്കുള്ള പാതയില്‍ നാഴികക്കല്ല് ആയ ഒരു ചികിത്സാരീതി ആണ് ഹോമിയോപ്പതി. നമ്മുടെ രാഷ്ട്രപിതാവായ മാഹാത്മജി ഹോമിയോപ്പതി കുറിച്ച് പറഞ്ഞത് ഇപ്രകാരം ആണ്.
‘’ചുരുങ്ങിയ ചിലവിലും അഹിമ്സാത്മകവുമായ രോഗ ചികിത്സക്കുള്ള മാര്‍ഗങ്ങളില്‍ ഏറ്റവും നവീനവും സ്ഫുടം ചെയ്യ്തെടുത്തതുമായ സമ്പ്രദായമാണ് ഹോമിയോപ്പതി’’.
ഡോ.എസ്.ജി.ബിജു
Info Homoeopathy.