ArogyaPadam

ArogyaPadam ArogyaPadam is the community which helps to get information about health.

The doctors and other experts in medical field will share their knowledge through this page.

Cousin's vibe
05/09/2025

Cousin's vibe

മനുഷ്യർക്ക് വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കാൻ പല കാരണങ്ങൾ ഉണ്ട്.*പോഷകങ്ങളുടെ കുറവ് മുടിക്ക് ആരോഗ്യം പ്രദാനം ചെയ്യുന...
26/06/2025

മനുഷ്യർക്ക് വളരെ ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കാൻ പല കാരണങ്ങൾ ഉണ്ട്.
*പോഷകങ്ങളുടെ കുറവ് മുടിക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതിൽ അയൺ, കോപ്പർ, വിറ്റമിൻ ബി𝟭𝟮 എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ഇവയിലുള്ള കുറവ് മുടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം അതുപോലെ ഇത് അകാലനരയിലേയ്ക്കും നയിച്ചേക്കാം.
പരിഹരിക്കാം
ഇലക്കറികൾ, നട്‌സ്, പാലുൽപ്പന്നങ്ങൾ, മുട്ട് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തണം.സസ്യാഹാരികളോ, വീഗനോ ആണെങ്കിൽ ബി𝟭𝟮 സപ്ലിമെന്റുകൾ കഴിക്കാം
സീഡുകൾ, ധാന്യങ്ങൾ എന്നിവ വിറ്റമിൻ സ്രോതസ്സുകളാണ്.

*സ്ട്രെസ് ഒഴിവാക്കാം
ചെറുപ്പക്കാരിൽ തലനരയ്ക്കുന്നതിനുള്ള പ്രധാനകാരണം ഉത്കണ്ഠയാണ്. ജോലിസ്ഥലത്തെ സമ്മർദം, കുടുംബജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് തുടങ്ങി സ്ട്രെസ്സിന് നൂറായിരം കാരണങ്ങളാണ്. കോർട്ടിസോളിൻ്റെ അളവ് ഉയരുന്നത് മുടിയുടെ ഫോളിക്കിളുകളെ നശിപ്പിച്ചേക്കാം. അത് മെലാനിൻ ഉല്പാദനത്തെയും ബാധിക്കും. നിത്യവുമുള്ള വ്യായാമം സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കും. എല്ലാ ദിവസവും രാത്രി 𝟳-𝟴 മണിക്കൂർ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

*ഹെയർ കെയർ
ഷാംപൂ-കണ്ടീഷനറുകളിൽ അടങ്ങിയിട്ടുള്ള സൾഫേറ്റും പാരബീൻസും തലയിലെ പ്രകൃതിദത്ത ഓയിൽ നീക്കം ചെയ്യും. മുടി വരണ്ടിരിക്കാനും പൊട്ടിപ്പോകുന്നതിനും തല നരയ്ക്കുന്നതിനും ഇത് കാരണമാകും. സൾഫേറ്റ് ഫ്രീയായ ഷാമ്ബു ഉപയോഗിക്കാം. മുടി വല്ലാതെ കഴുകുന്നതും ഉപേക്ഷിക്കാം.

*ഹെയർ ട്രീറ്റ്‌മെന്റുകൾ
ഹെയർ സ്റ്റൈലിങ് ഉപകരണങ്ങളുടെ അമിതോപയോഗം, കെമിക്കൽ സ്ട്രെയ്റ്റനിങ്, ഹെയർ ഡൈ എന്നിവ മുടിയുടെ ഫോളിക്കിളുകളെ നശിപ്പിക്കും. സ്റ്റൈലിങ്ങിന് മുന്നോടിയായി ഹീറ്റ് പ്രൊട്ടക്ടെന്റ് ഉപയോഗിക്കുക. അമോണിയ ഇല്ലാത്ത ഹെയർ ഡൈകൾ ഉപയോഗിക്കുക. സ്ഥിരമായി കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ ചെയ്യാതിരിക്കുക.

*അൾട്രാവയലറ്റും നിസാരമല്ല.
മലിനീകരണവും സൂര്യപ്രകാശം അമിതമായി ഏൽക്കുന്നതും ഓക്‌സിഡേറ്റീവ് സ്ട്രെസിന് കാരണമാകും. ഇത് മെലാനിൽ ഉല്പാദനം കുറയ്ക്കും. മുടി വരണ്ടതാക്കുകയും നേരത്തേയുള്ള നരയ്ക്ക് കാരണമാകുകയും ചെയ്യും. സൂര്യപ്രകാശത്തിലിറങ്ങുമ്ബോൾ തല മറയ്ക്കാം. വല്ലാതെ അഴുക്കുപറ്റിക്കഴിഞ്ഞാൽ ഷാമ്ബു ഉപയോഗിച്ച് മുടി കഴുകാം. ആന്റി ഓക്സിഡന്റ് ധാരാളമുള്ള ഹെയർ സിറം ഉപയോഗിക്കാം.

Congratulations Dear
22/06/2025

Congratulations Dear

It's not me..Fake alert
17/04/2025

It's not me..

Fake alert

26/01/2025
മലബാറിൽനിന്നും മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റെറ്റിറ്റിസ് എ യെക്കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. പ്രധാനമായും വെള്ളത്തിലൂടെ പ...
11/11/2024

മലബാറിൽനിന്നും മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റെറ്റിറ്റിസ് എ യെക്കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്.

പ്രധാനമായും വെള്ളത്തിലൂടെ പകരുന്ന അസുഖമാണ്; ചിലപ്പോൾ മാരകമാണ്‌.

സൂക്ഷിക്കുക, മുൻകരുതലെടുക്കുക.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. Shameer Vk എഴുതുന്നു:

ഇന്നലെ അത്യാഹിത വിഭാഗത്തിൽ 25 വയസ്സായ ഒരു ചെറുപ്പക്കാരൻ. നാലഞ്ചു ദിവസത്തെ പനിയും ഛർദ്ദിയും തുടർന്ന് ശക്തമായ ക്ഷീണവും, കഴിഞ്ഞ ദിവസം മുതൽ പെരുമാറ്റത്തിൽ വ്യത്യാസം. ടെസ്റ്റുകളിൽ ഹെപറ്റൈറ്റീസ് എ. കരളിന്റെ പ്രവർത്തനം പൂർണമായും പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥ. ഇന്നലെ തന്നെ പ്ലാസ്മഫെറെസിസ് തുടങ്ങി. ഇന്ന് രാവിലെ കാണുമ്പോൾ വെന്റിലേറ്ററിൽ.

അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച. ഇത് ഒന്നാമത്തെയോ രണ്ടാമെത്തെയോ അല്ല. നിരവധി പേർ ഇതിനോടകം ഹെപറ്റൈറ്റീസ് എ ക്കു കീഴടങ്ങി കഴിഞ്ഞു. മിക്കവാറും ചെറുപ്പക്കാർ, നേരത്തേ ഒരു രോഗവും ഇല്ലാത്തവർ. എന്നാൽ ഇപ്പോഴും ഇതിനൊരു അന്ത്യം കാണാൻ കഴിയുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേര് ഹെപറ്റൈറ്റീസ് എ യെ തുടർന്ന് അഡ്മിറ്റ്‌ ആകുന്നുണ്ട്. ഇവിടെ അഡ്മിറ്റ്‌ ആകുന്നത് പുറത്തു നിന്ന് റെഫർ ചെയ്തു വരുന്നവരും സങ്കീർണതകൾ ഉള്ളവരും ആകണമല്ലോ. അപ്പോൾ സമൂഹത്തിലെ അണുബാധയുടെ എണ്ണം ഊഹിക്കാമല്ലോ.

സാങ്ക്രമിക രോഗങ്ങൾ ചികിൽസിക്കുന്ന വിഭാഗത്തിന്റെ ഭാഗമായിട്ട് ഇരുപത് വർഷം ആവാറായി. കരൾ സംബന്ധമായ രോഗികളിൽ ഹെപറ്റൈറ്റീസ് എ സ്ഥിരീകരിക്കുമ്പോൾ എന്നും ഒരു സന്തോഷം ആയിരുന്നു.
"രണ്ടോ മൂന്നോ ദിവസം കൂടി ഛർദ്ദി ഉണ്ടാകും, അതു കഴിഞ്ഞു ലിവർ ടെസ്റ്റിലെ അളവുകൾ മെല്ലെ കുറഞ്ഞു തുടങ്ങും, മഞ്ഞ കുറയാൻ കുറച്ചു ദിവസം കൂടി എടുക്കും ഒന്നും പേടിക്കണ്ട, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക"

ഈ ഉപദേശവും കൊടുത്ത് അങ്ങ് വിടാറായിരുന്നു പതിവ്. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെ അല്ല. പല തരം സങ്കീർണതകൾ, മരണം വരെ.... ചികിൽസിക്കുമ്പോൾ ഭയമാണിപ്പോൾ.

കാര്യങ്ങൾ ഇങ്ങനെ തുടരവേ നിത്യേന പുതിയ രോഗികൾ വരുന്നു എന്നത് ഒട്ടും ആശാവഹം അല്ല.ഹെപറ്റൈറ്റീസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം, എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ?

ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നർത്ഥം. ഇപ്പോഴും നമ്മൾ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നർത്ഥം.

വിശ്വാസം തോന്നാത്ത ഒരു സ്ഥലത്തു നിന്നും വെള്ളം, ജ്യൂസ്‌ ഒന്നും തന്നെ കുടിക്കരുത്. വീട്ടിൽ കുടിക്കാൻ ആവശ്യത്തിന് വെള്ളം തിളപ്പിച്ചു വെക്കണം. അത് സ്വന്തം കിണറിലെ വെള്ളം ആണെങ്കിലും. അല്ലെങ്കിൽ വിശ്വസിക്കാവുന്ന പ്യൂരിഫയർ ഉണ്ടാവണം. പുറത്തേക്ക് പോകുമ്പോൾ ചമ്മൽ വിചാരിക്കേണ്ട, ഇച്ചിരി ഭാരം സഹിച്ചാലും സാരമില്ല, ആവശ്യത്തിന് വെള്ളം കുപ്പിയിൽ ആക്കി കൊണ്ടു പോവുക തന്നെ. പുറത്ത് നിന്നു തിളപ്പിച്ച ചായ, കാപ്പി പോലത്തെ പാനീയങ്ങൾ കുടിക്കാം.

ജ്യൂസ്‌ കച്ചവടം നടത്തുന്നവരോട്. നിങ്ങൾ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തേണ്ട ചുമതല നിങ്ങൾക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാൽ കിണറിൽ നിന്ന് മോട്ടോർ വെച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറിൽ നിന്ന് എടുത്തതോ ആവണം. നിങ്ങൾ അതിനുള്ള അമിത ചെലവ് ജ്യൂസിന്റെ വിലയിൽ കൂട്ടി ഇട്ടാലും സാരമില്ല. ഹോട്ടലിൽ കുടിക്കാൻ കൊടുക്കുന്ന വെള്ളവും ഇതേ പോലെ ആവണം. പകുതി തിളപ്പിച്ചതിൽ പകുതി പൈപ്പ് വെള്ളം ഒഴിച്ചുള്ള തണുപ്പിക്കൽ പാടില്ല. നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തം ഉള്ളതാണ്. നിങ്ങൾ അശ്രദ്ധമായി കൊടുക്കുന്ന ജ്യൂസ്‌ കാരണം ഒരാളുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഓർക്കണം.

കുപ്പി വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യത്തിൽ ഒരു ഉറപ്പും ഇല്ല. കാരണം തോന്നിയ വെള്ളം നിറച്ചു വിൽക്കുന്നവർ ഉണ്ടെന്ന് പറയപ്പെടുന്നു. സത്യം അറിയില്ല. റിസ്ക് എടുക്കാതിരിക്കൽ ആണ് ഉത്തമം. വിശ്വസിക്കാവുന്ന ബ്രാൻഡ്, സീൽ പൊട്ടിക്കില്ലെന്ന് ഉറപ്പുള്ളതൊക്കെ ആണെങ്കിൽ വേറെ വഴികൾ ഇല്ലെങ്കിൽ ഉപയോഗിക്കാം. വീട്ടിൽ നിന്ന് കുപ്പിയും കൊണ്ട് നടക്കാൻ ഉള്ള മടി കാരണം കുപ്പി വെള്ളത്തെ ആശ്രയിക്കരുത്.

ഇനി ഇതിൽ ഒന്നും കാര്യങ്ങൾ പരിഹരിക്കാൻ കഴിയാത്തവർക്ക്, ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവർ തുടങ്ങിയവർക്ക് വാക്‌സിനെ ആശ്രയിക്കാം.

കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിച്ചു കൂടാ. നമുക്ക് തടയാവുന്ന ഒരു രോഗമാണ്.
Courtesy KJ Jacob FB

BAPS MANDIR Abu Dhabi
20/10/2024

BAPS MANDIR Abu Dhabi

22/08/2024

അലോപ്പീസിയ ഏരിയറ്റ , സ്പോട്ട് കഷണ്ടി എന്നും അറിയപ്പെടുന്നു, ശരീരത്തിൻ്റെ ചില ഭാഗങ്ങളിൽ നിന്നോ എല്ലാ ഭാഗങ്ങളിൽ നിന്നോ മുടി കൊഴിയുന്ന ഒരു അവസ്ഥയാണ്. ഇത് പലപ്പോഴും തലയോട്ടിയിൽ കുറച്ച് കഷണ്ടികൾ ഉണ്ടാക്കുന്നു, ഓരോന്നിനും ഒരു നാണയത്തിൻ്റെ വലിപ്പമുണ്ട്.

to consult Dr prbin please click the link below
drtop.in/dr/prabindev

ഗഭിണികൾ നിർബന്ധമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം(full video link in comment)ഒരു സ്ത്രീയുടെ ജീവിതത്തിലെ പരമപ്രധാനമായ സമയമാണ്...
04/07/2024

ഗഭിണികൾ നിർബന്ധമായും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം(full video link in comment)
ഒരു സ്ത്രീയുടെ ജീവിതത്തിലെ പരമപ്രധാനമായ സമയമാണ് ഗർഭകാലം. അമ്മയാകാൻ ഒരുങ്ങുന്നതിന്റെ ഭാഗമായി അവളുടെ ശരീരവും മനസ്സും തയ്യാറെടുക്കുന്ന സമയം. ഗർഭകാലമെന്നാൽ സമാധാനപരവും സന്തോഷകരവുമാകേണ്ട സമയമാണ്. എന്നാൽ ചിലപ്പോഴെങ്കിലും കാര്യങ്ങൾ മറിച്ചാകുന്നു. ഗർഭിണി ആണെന്ന് തിരിച്ചറിയുന്ന സമയം മുതൽ ഉപദേശങ്ങളുടെ പെരുമഴയാണ്, അല്ലേ? എന്ത് കഴിക്കണം, എപ്പോൾ കഴിക്കണം, എന്തൊക്കെ കഴിക്കരുത്, എങ്ങനെ കിടക്കണം, എന്തെല്ലാം വ്യായാമങ്ങൾ ചെയ്യാം എന്ന് തുടങ്ങി ഒരു നൂറ് നൂറ് കാര്യങ്ങൾ ചുറ്റുമുള്ളവർ നിങ്ങൾക്ക് പറഞ്ഞ് തന്നുകൊണ്ടേയിരിക്കും. എന്നാൽ പലർക്കും ഇതിൽ എന്തൊക്കെ സ്വീകരിക്കണം, എന്തൊക്കെ ഒഴിവാക്കണം എന്ന് വ്യക്തമായ ഒരു ധാരണ കാണില്ല


https://youtu.be/J4G2fSvAxrI

Address


Alerts

Be the first to know and let us send you an email when ArogyaPadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to ArogyaPadam:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram