Ayushmission ayurvedic clinic and healing centre

  • Home
  • Ayushmission ayurvedic clinic and healing centre

Ayushmission ayurvedic clinic and healing centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayushmission ayurvedic clinic and healing centre, Medical and health, .

05/03/2022
☘കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ....?☘ ആശയക്കുഴപ്പമുണ്ടാക്കുന്ന പല വിശദീകരണങ്ങളും  അതിനോടനുബന്ധ...
13/07/2021

☘കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ....?☘

ആശയക്കുഴപ്പമുണ്ടാക്കുന്ന പല വിശദീകരണങ്ങളും അതിനോടനുബന്ധിച്ചുള്ള തർക്കങ്ങളും കേട്ടു .ആയുർവേദ വൈദ്യൻമാരോടും ഡോക്ടർമാരോടും ചോദിച്ചു..... പലരും പലതും പറഞ്ഞു....

മുരിങ്ങയില പൊതുവേ ദഹനപ്രശ്നമുള്ളവർക്ക് നന്നല്ല. പ്രത്യേകിച്ചും കർക്കിടകത്തിൽ... ദഹനപ്രശ്നം ഇല്ലെങ്കിൽ കുഴപ്പമില്ല എന്ന് ഒരു ഡോക്ടർ.... മഴക്കാലത്ത് മുരിങ്ങയിലയിൽ കട്ടുണ്ടാകുമെന്ന് മറ്റൊരു ഡോക്ടർ.... കർക്കിടകത്തിലെ ചില പ്രത്യേക ദിവസങ്ങളിൽ മുരിങ്ങയിലയിൽ വിഷസാന്നിദ്ധ്യം ഉണ്ടാകുമെന്ന് വേറെ ഒരു വൈദ്യൻ.....

മറ്റുള്ള ഇലകളെ അപേക്ഷിച്ച് എപ്പോഴും കഴിക്കാവുന്ന മുരിങ്ങയിലയ്ക്ക് മാത്രം കർക്കിടകത്തിൽ എന്താണ് ഇത്രയും പ്രശ്നം....?

ഇനി തമിഴ്നാട്ടിലെ ഒരു കുഗ്രാമത്തിലേക്ക്...

വഴിയരികിലും വീട്ടുപറമ്പിലും എവിടെ നോക്കിയാലും മുരിങ്ങയും ആര്യവേപ്പും മാത്രം. നൽവേളയും വെള്ളക്കൊടുവേലിയും എരിക്കും നിറഞ്ഞുനിൽക്കുന്ന വെളിമ്പറമ്പിൽ ഇടയ്ക്കിടെ മുരിങ്ങക്കമ്പ് നാട്ടി വയ്ക്കുകയാണ് വൃദ്ധനായ സിദ്ധവൈദ്യർ.....

എഴുത്തും വായനയും അറിയാത്ത അദ്ദേഹം സംശയലേശമെന്യേ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു തന്നു......

ആര്യവേപ്പ് ചുറ്റുമുള്ള വായു ശുദ്ധീകരിച്ചു അണുവിമുക്തമാക്കുന്നു. അതുപോലെ മുരിങ്ങ മണ്ണിലുള്ള വിഷം വേരുകളിലൂടെ വലിച്ചെടുത്തു ഭൂമിയും ശുദ്ധമാക്കുന്നു.ഔഷധച്ചെടികളുള്ള പറമ്പിൽ മുരിങ്ങ നടുന്നത് ഉത്തമം.

കൂടാതെ വഴിയോരങ്ങൾ, ശ്മശാന ഭൂമി, ചതുപ്പുനിലങ്ങൾ, അഴുക്കു പ്രദേശങ്ങൾ, കള്ളിമുൾ ചെടികൾ വളരുന്ന ഇടം തുടങ്ങിയ സ്ഥലത്തു നിന്ന് ഔഷധാവശ്യങ്ങൾക്കായുള്ള ചെടികൾ പറിക്കരുതെന്ന ഉപദേശവും നൽകി.

അപ്പോൾ കർക്കിടകത്തിലോ....?

മഴ വെള്ളം വീണ് മണ്ണ് നനഞ്ഞു കുതിരുമ്പോൾ മുരിങ്ങയുടെ വേരുകളിൽ ഈ പ്രക്രിയ ത്വരിതഗതിയിൽ ആകുന്നു. വേനൽക്കാലത്ത് തടിയുടെ മുകളിലെ തോൽ അടർന്നു പോകുമ്പോൾ തടിയിൽ ശേഖരിക്കുന്ന വിഷം ഇതിലൂടെ പുറത്തുകളയാറുണ്ട് മുരിങ്ങ എന്ന അത്ഭുത സസ്യം.
ആടി മാസത്തിൽ ഇത് സാധ്യമല്ല.... കൂടാതെ സൂര്യപ്രകാശം വേണ്ടത്ര ലഭിക്കാത്തതുകൊണ്ട് ഇലകളിലെ ജൈവികപ്രവർത്തനവും മന്ദഗതിയിലാവുന്നു. അതുകൊണ്ട് ഈ സമയത്ത് ഇലകളിലും കട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. ഭക്ഷണത്തിനെടുക്കുന്നത് നല്ലതല്ല.

ഉത്തരം ഏതാണ്ട് വിശ്വാസയോഗ്യം തന്നെയാണ്.... ഗുരുനാഥൻ ആയതുകൊണ്ട് മാത്രമല്ല... അദ്ദേഹം സിദ്ധവൈദ്യത്തിൽ മരുന്നിനായി ഉപയോഗിക്കുന്ന പച്ചിലകൾ എല്ലാം തന്നെ പാൽ വെട്ടിത്തിളപ്പിച്ച് അതിൽ നിന്നുള്ള ആവി കൊള്ളിച്ച് ശുദ്ധമാക്കിയ ശേഷമാണ് മരഉരലിൽ ഇടിച്ചു പിഴിഞ്ഞ് നീര് എടുക്കുന്നത് എന്ന കാര്യവും അനുഭവമാണ്.

അപ്പോൾ അത് അവിടെ നിൽക്കട്ടെ..... വീണ്ടും കേരളത്തിലേക്ക് വരാം....

വൈദ്യന്മാരെയും ഡോക്ടർമാരെയും വിട്ടിട്ട് ഇതിന്റെ ശാസ്ത്രീയത അന്വേഷിച്ചറിയാൻ വേണ്ടി ഗവൺമെൻറ് അംഗീകൃത മരുന്ന് പരിശോധനാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ അടുത്തേക്ക്.....

സിദ്ധനെയും ആയുർവേദക്കാരനെയും അദ്ദേഹം നിഷേധിച്ചുമില്ല.... അംഗീകരിച്ചുമില്ല.... പക്ഷേ ഒരു കാര്യം പറഞ്ഞു....

പല മരുന്നുകൾ ചേർത്ത് വളരെ കൃത്യമായി ഉണ്ടാക്കിയ ഒരു ഔഷധത്തിന് പരിശോധനയിൽ വിഷാംശം കണ്ടെത്തി. മരുന്ന് ടെസ്റ്റ് പാസായില്ല.കാരണമറിയാൻ ഓരോ പച്ചമരുന്നുകളെയും വെവ്വേറെ പരിശോധിച്ചു.. പ്രശ്നങ്ങളൊന്നും കാണാനായില്ല. അവസാനം അന്വേഷണം നിർമ്മാതാവിന്റെ വീട്ടുമുറ്റത്തെ നിരുപദ്രവിയായ മുരിങ്ങയിലും എത്തി.. സംശയം വേണ്ട.....വിഷാംശം വന്നത് മരുന്നിൽ ഉൾപ്പെടുത്തിയ മുരിങ്ങയിലയിലൂടെ തന്നെ ആയിരുന്നു... കാരണമോ അപ്പുറത്ത് മാറി കൂട്ടിയിട്ടിരുന്ന പൊട്ടിയതും പൊട്ടാത്തതുമായ ഉപയോഗശൂന്യമായ കുറച്ചു ട്യൂബ് ലൈറ്റുകളും..... നിസ്സാരക്കാരനായ മുരിങ്ങ വലിച്ചുകൊണ്ടുവന്നത് ഭീകരനായ മെർക്കുറിയെ ആയിരുന്നു.

മനസ്സിലാക്കിയ അറിവുകൾ വച്ച് സിദ്ധയും ആയുർവേദവും ശാസ്ത്രീയതയും ഒക്കെ പറഞ്ഞു എന്നുമാത്രം...... അഭിപ്രായങ്ങളും തർക്കങ്ങളും ഉണ്ടായേക്കാം.... മറുപടി ഒരേയൊരു ചോദ്യത്തിൽ ഒതുക്കുന്നു.....

കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുന്നതു കൊണ്ട് അവരവർക്ക് കുഴപ്പം തോന്നുന്നില്ലെങ്കിൽ പിന്നെ ആർക്കെന്ത് ചേതം....?

16/03/2021

അടക്കാമണിയൻ - Adakkamaniyan
നമ്മുടെ നാട്ടിൽ വയലുകളിലും പുഴയോരത്തും ഒരു കാലത്ത് ധാരാളം കണ്ടു വന്നിരുന്ന ഒരു ചെടിയായിരുന്നു ഇത്. ഒരു ഔഷധപ്രയോഗത്തിനായി അന്വേഷിച്ച് വശം കെട്ട് അവസാനം കൊട്ടിയൂരമ്പല പരിസരത്തു നിന്നും ഈ ചെടിയെ കിട്ടിയപ്പോഴുണ്ടായ ചാരിതാർത്ഥ്യം പറഞ്ഞറിയിക്കാൻ വയ്യ.. അന്നെടുത്ത ഫോട്ടാ അടക്കം ഇവനെക്കുറിച്ച് ചില കാര്യങ്ങൾ പറയാം..
ഹപുഷഃ എന്ന് സംസ്കൃതഭാഷയിൽ അറിയപ്പെടുന്ന ഈ ചെടി ഈർപ്പമുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഒന്നാണ്. ശാസ്ത്രീയനാമം Sphaeranthus indicus എന്നാണ്. സൂര്യകാന്തി കുലമായ Asteraceae
സസ്യകുടുംബത്തിലാണ് ഇവൻ്റെ സ്ഥാനം. കൃഷി ചെയ്യാത്ത വയലുകളിൽ കൂടുതൽ കണ്ടുവരുന്നു. അധിനിവേശ സസ്യങ്ങളുടെ ആക്രമണത്തിൽ പെട്ട് വംശനാശത്തിൻ്റെ വക്കിലാണ് ഈ ചെടി ഇപ്പോൾ..
ചെറിയ കുറ്റിച്ചെടിയായി വളരുന്നു. ഏകവർഷിയാണ് ധാരാളം ശാഖകളും ഉപശാഖകളുമായി ചില്ലയുടെ അറ്റത്ത് ഗോട്ടി പോലുള്ള പൂക്കുലയുമായി ചാരുതയോടെയാണ് ഇവൻ്റെ നിൽപ്പ്. പൂന്തോട്ട ചെടിയായി വളർത്താൻ നല്ലത്. ഒറ്റ നോട്ടത്തിൽ ചെണ്ടു മല്ലിയാണെന്നു തോന്നും..
നേരിയ തോതിൽ വിഷ സ്വഭാവം കാണിക്കുന്നതിനാൽ ഔഷധ പ്രയോഗം അറിവുള്ളവരുമായി ചർച്ച ചെയ്തു ചെയ്യുന്നതാണ് ഉത്തമം.. ഈ കാരണം കൊണ്ടു തന്നെ ജൈവ കീടനാശിനിയായും കൊതുകു ലാർവ്വകളെ നശിപ്പിക്കാനും ഈ ചെടിയുടെ സത്ത് ഉപയോഗിക്കുന്നു. ഗർഭപാത സാധ്യത ഉള്ളതിനാൽ ഗർഭിണികൾ ഇവ ചേർന്ന മരുന്നുകൾ ഉപയോഗിക്കരുത്.
ചില ഔഷധപ്രയോഗങ്ങൾ
അടക്കാമണിയൻ സമൂലം അന്തർധൂമമായി കരിച്ചെടുക്കുന്ന ഭസ്മം വിധിപ്രകാരം മറ്റു മരുന്നുകളുമായി ചേർത്തു ഉപയോഗിക്കുന്നത് പിത്താശയക്കല്ല് ( Galll bladder stone) മാറ്റുവാൻ നല്ലത്.
ഇലനീർ 2-5 തുള്ളി കഴിക്കുന്നത് പെട്ടന്നുണ്ടാകുന്ന മൂത്രതടസ്സം മാറുവാൻ നല്ലത്.
നാഡീ സംബന്ധമായ രോഗങ്ങൾക്കു ഇത് നല്ലതാണ്. പണ്ടു കാലത്ത് സിഫിലിസ് മുതലായ വന്നു നാഡീ തളർച്ച മാറുവാൻ ഇത് സമൂലം കഷായം വച്ചു സേവിപ്പിച്ചിരുന്നു..
അടക്കാമണിയൻ 10 ഗ്രാം വീതം കഷായം വച്ചു കഴിക്കുന്നത് ഗുൻമവായു, മലബന്ധം ഇവയ്ക്കു നല്ലത്.
തലയിലും ശരീരത്തിലുമുണ്ടാകുന്ന പേൻ ശല്യം മാറുവാൻ ഇല അരച്ച് തേച്ച് കുളിച്ചാൽ മതി.
നാൽക്കാലികളുടെ ശരീരത്തിൽ കാണപ്പെടുന്ന പേൻ, ചെള്ള് മുതലായ പ്രാണികളെ നശിപ്പിക്കാൻ അവയെ കുളിപ്പിക്കുമ്പോൾ അടക്കാമണിയൻ സമൂലം ചതച്ച് തേച്ച് കഴുകാറുണ്ട്
രക്തം പോകുന്ന അർശ്ശസ് രോഗത്തിന് ഇത് അരച്ച് മോരിൽ കലക്കി 7 നാൾ സേവിക്കുക.
Dr. Ebey Abraham

05/02/2021

ആയുർവേദത്തിലൂടെ ഹാർട്ട് ബ്ലോക്ക് സാധ്യത എങ്ങനെ കുറയ്ക്കാം

How to reduce the chance of heart block with Ayurveda

www.ayushmission.in

കീഴാര്‍നെല്ലി - Keezharnellyവര്‍ഷകാലത്തും നനവുള്ള സീസണിലും തൊടിയിലും വരമ്പത്തും പാതയോരങ്ങളിലും വളരുന്ന ഒരു വിശേഷ ഔഷധ സസ്...
27/11/2020

കീഴാര്‍നെല്ലി - Keezharnelly

വര്‍ഷകാലത്തും നനവുള്ള സീസണിലും തൊടിയിലും വരമ്പത്തും പാതയോരങ്ങളിലും വളരുന്ന ഒരു വിശേഷ ഔഷധ സസ്യമാണ് കീഴാര്‍നെല്ലി മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് അമൃതു പോലെയാണ് ഈ ചെടി. അതിനാല്‍തന്നെ ഇക്കാര്യത്തില്‍ വലിയ പ്രസിദ്ധി നേടിയ സസ്യവുമാണ് ഇത്. പക്ഷേ മഞ്ഞപ്പിത്തത്തിനു മാത്രമല്ല, മറ്റു പല രോഗങ്ങളിലും സിദ്ധൌഷധമാണ് ഇത്.

യൂഫോര്‍ബിയേസ്യേ എന്ന സസ്യകുടുംബത്തില്‍ പെട്ട ഒരു അംഗമാണ്. ശാസ്ത്രീയ നാമം Phyllanthus niruri ചെറു ശാഖകളോട് കൂടിയതും ഇളം തണ്ടോടുകൂടിയും കാണപ്പെടുന്ന ഒരു ഔഷധമാണിത്. ഇലകള്‍ സന്മുഖപ്ത്രങ്ങള്‍, ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു.പൂക്കളില്‍ ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെ രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത് അനിയന്ത്രിതമായ കളനാശനപ്രയോഗം മൂലം ഈ ചെടിയും വംശനാശ ഭീഷണിയിലാണ്..

ഔഷധപ്രയോഗങ്ങള്‍-

1. മഞ്ഞപ്പിത്തം (രോഗനിര്‍ണ്ണയം നടത്തിയതിനുശേഷം മാത്രം ഒറ്റമൂലിപ്രയോഗത്തിനു തുനിയുക, ഇപ്പോള്‍ കാണുന്ന പല മാരകരോഗങ്ങളുടെയും (ഡെങ്കി, എലിപ്പനി മുതലായവ) ലക്ഷണം ചിലയവസരത്തില്‍ മഞ്ഞപ്പിത്തമാകയാല്‍ രോഗനിര്‍ണ്ണയം നടത്താതെയുള്ള ചികിത്സ മരണ കാരണമായേക്കാം.)
കീഴാര്‍നെല്ലി സമൂലം കഴുകി വൃത്തിയാക്കി അരച്ച് പാലില്‍ ചേര്‍ത്തു രോഗം കുറയുന്നതുവരെ കഴിക്കുക. കീഴാര്‍നെല്ലി ഇന്തുപ്പ് ചേര്‍ത്ത് അരച്ചെടുത്ത് ചെറുനെല്ലിക്കാ വലുപ്പത്തില്‍ ഉരുട്ടിയെടുത്ത് വെറുംവയറ്റില്‍ വിഴുങ്ങുകയുമാവാം.

2. മൂത്രാശയരോഗങ്ങളില്‍ (യുറിനറി ഇന്‍ഫക്ഷന്‍, മൂത്രതടസം മുതലായവ) കീഴാര്‍നെല്ലി കരിക്കിന്‍ വെള്ളത്തില്‍ കലക്കി 5 ദിവസം കൊടുക്കുക.

3. ജലദോഷം പനി ഇവയുള്ളപ്പോള്‍ കീഴാര്‍നെല്ലി ചവച്ചു കഴിക്കുന്നത് നല്ലതാണ്. (ഇതിനു വൈറസ്, ബാക്ടീരിയ അണുക്കളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്)

4. കീഴാര്‍നെല്ലി കല്‍കമായി എണ്ണകാച്ചി തലയില്‍ തേച്ചാല്‍ മുടികൊഴിച്ചില്‍ മാറിക്കിട്ടും.ചെടിനീര്‍ തലയില്‍ തേച്ചു മസാജ് ചെയ്താലും മുടികൊഴിച്ചില്‍ കുറയും.

5. ഇലനീര്‍ പുളിച്ചമോരില്‍ കുഴച്ച് തേച്ചാല്‍ അലര്‍ജി ചൊറിച്ചില്‍ മാറിക്കിട്ടും.

6. കീഴാര്‍നെല്ലി സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും

7. കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും.

8. രക്തസമ്മര്‍ദ്ദരോഗത്തിന് (ബി.പി) ഇത് സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്.

9. ഇത് സമൂലമരച്ച് വെള്ളത്തില്‍ കലക്കി വായില്‍ കവിള്‍ കൊള്ളിയാല്‍ വായപ്പുണ്ണ് മാറിക്കിട്ടും.

രോഗം വര്‍ദ്ധിക്കാനിടയുള്ളതിനാല്‍ വാതരോഗികള്‍ ഇത് തുടര്‍ച്ചായയി കഴിക്കരുത്.

ഈ ചെടിയിലടങ്ങിയിരിക്കുന്ന ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകം ഇത് വേര്‍തിരിച്ചെടുത്തു കൊടുത്തപ്പോള്‍ വിഷസ്വഭാവം കാണിച്ചു. പക്ഷേ ചെടി മുഴുവനായി കൊടുത്തപ്പോള്‍ പാർശ്വഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

More details visit ayushmission.in

പനിക്കൂര്‍ക്ക - Panikoorkaനമ്മുടെ നാട്ടില്‍ സമൃദ്ധമായി വളരുന്നതും കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായതു...
26/11/2020

പനിക്കൂര്‍ക്ക - Panikoorka

നമ്മുടെ നാട്ടില്‍ സമൃദ്ധമായി വളരുന്നതും കുഞ്ഞുങ്ങള്‍ക്കും വലിയവര്‍ക്കും ഒരുപോലെ ഉപകാരപ്രദമായതുമായ ഒരു അത്ഭുത ഔഷധച്ചെടിയാണ് പനിക്കൂര്‍ക്ക. വിദേശമരുന്നുകളുടെ കുത്തൊഴുക്കില്‍ മറവിയിലേക്കു പോയ സിദ്ധൌഷധങ്ങളിലൊന്നാണ് ഇത്. ഒരുകാലത്ത് പനി ജലദോഷം മുതലായ ചെറിയ ചെറിയ രോഗങ്ങള്‍ക്ക് പഴമക്കാര്‍ കൊടുത്തിരുന്ന പ്രധാന ഒറ്റമൂലികളിലൊന്നാണ് പനിക്കൂര്‍ക്ക. പനിക്കും ജലദോഷത്തിനുമുള്ള സിദ്ധൌഷധമായ ചുക്കു കാപ്പിയുടെ പ്രധാന ഘടകമാണ് ഈ ചെടി. ഉദരരോഗം, ചുമ,കഫക്കെട്ട്, നീര്‍ വീഴ്ച എന്നിവക്ക് എറെ പലപ്രദമാണ് പനികൂര്‍ക്കയില.
നിലം പറ്റി അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് ഇത്. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം, "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" എന്ന പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾ, ഇലകള്‍ തടിച്ചു മാംസളമായിരിക്കും. പിഴിഞ്ഞാല്‍ ധാരാളം നീരുകിട്ടും. തണ്ടു മുറിച്ചു നട്ട് നന്നായി വെള്ളമൊഴിച്ച് വളര്‍ത്തണം. വേസ്റ്റ് വാട്ടര്‍ ഒഴുകുന്ന സ്ഥലത്തിനടുത്തായി നട്ടാല്‍ നന ഒഴിവാക്കാം ആര്‍ത്തു വളരുന്നതുമായിരിക്കും.
ചില ഒറ്റമൂലി പ്രയോഗങ്ങള്‍ പരിചയപ്പെടാം.
1.പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ ചുമ, നീര്‍വീഴ്ചഎന്നിവ മാറും.
2. പനികൂര്‍ക്കയില നീര് രാസ്നാദി പൊടി ചേര്‍ത്തു നെറുകയില്‍ തിരുമ്മിയാല്‍ നീര്‍വീഴ്ച മാറും.
3. കുട്ടികളുടെ വായില്‍ നിന്നു തുടര്‍ച്ചയായി വെളളമൊലിക്കുന്നെങ്കില്‍ പനികൂര്‍ക്കയില നീരും മോരും തുല്യ അളവില്‍ ചേര്‍ത്തു കൊടുത്താല്‍ മതി.
4. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും.
5. ചെറുനാരങ്ങാ നീരും പനികൂര്‍ക്കയില നീരും സമമായെടുത്ത് ചൂടാക്കി ചെറുചൂടോടെ ഒരു ചെറിയ സ്പൂണ്‍ അളവില്‍ കുടിച്ചാല്‍ ഗ്യാസ്ട്രബിള്‍ മാറും.
6. പനികൂര്‍ക്കയില നീര് ഒരു ചെറിയ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ കുഞ്ഞുങ്ങളുടെ ഉദരരോഗത്തിന് ആശ്വാസം കിട്ടും
7. വയസായവര്‍ക്കുണ്ടാകുന്ന ക്ഷീണത്തിന് പനികൂര്‍ക്ക നീര് നല്ലതാണ്.
8. ചെറുചൂടുവെള്ളത്തിൽ പനികൂർക്കയില ഞെരടി കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് ജലദോഷം വരാതിരിക്കുന്നതിനും പ്രതിരോധത്തിനും ഉത്തമമാണ്
9. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് പനിക്കൂര്‍ക്കയിലയില്‍ വിഴാലരി പൊടിച്ചു തേന്‍ചേര്‍ത്തു കൊടുക്കുക.
10. വലിയവര്‍ക്കുള്ള ജലദോഷത്തിന് പനിക്കൂർക്കയുടെ പത്ത് ഇല, നാല് ചുവന്നുള്ളി, ഒരു പിടി തുളസിയില എന്നിവ ചതച്ച് തിളപ്പിച്ച വെള്ളത്തിലിട്ട് ആവി പിടിപ്പിക്കുക.
11. പഴുതാര,തേൾ എന്നിവയുടെ കടിയേറ്റ ഭാഗത്ത്‌ ഇതിന്റെ ഇല ചതച്ച് വെച്ച്‌ കെട്ടുന്നത്‌ വേദന പെട്ടന്ന് ശമിപ്പിക്കും

18/08/2020

Low risk isn't no risk. Follow your national health advisory to protect yourself and others from COVID-19

01/05/2020
Self-care guidelines by Ministry of AYUSH, Government of India on Preventive Health measures to boost immunity.   Press ...
30/04/2020

Self-care guidelines by Ministry of AYUSH, Government of India on Preventive Health measures to boost immunity. Press Information Bureau - PIB, Government of India

30/04/2020
പോഷകം നിറയും  #ചക്കരെ!ഭക്ഷ്യയോഗ്യമായ ഏറ്റവും വലിയ ഫലമാണ്100 ഗ്രാം ചക്കയിൽ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ, ...
28/04/2020

പോഷകം നിറയും #ചക്കരെ!

ഭക്ഷ്യയോഗ്യമായ ഏറ്റവും വലിയ ഫലമാണ്
100 ഗ്രാം ചക്കയിൽ പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, നാരുകൾ, കാൽസ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിനുകളായ എ, ബി കോംപ്ലക്‌സ് എന്നീ പോഷകമൂല്യം മറ്റുപല ആഹാരപദാർഥങ്ങളെക്കാളും
അതിശയിപ്പിക്കുന്നു.

രോഗപ്രതിരോധത്തി മ്മടെ ചക്കയും ചക്ക വിഭവങ്ങളും ശീലമാക്കാം

ദേശീയ ആയുഷ് മിഷൻ കേരളം
ആയുഷ് വകുപ്പ്, കേരള സർക്കാർ

Address


Alerts

Be the first to know and let us send you an email when Ayushmission ayurvedic clinic and healing centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayushmission ayurvedic clinic and healing centre:

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram