07/01/2018
ശ്രീ എം.എ യൂസുഫ് അലിയെ അടുത്തറിയുക
പ്രശസ്ത പ്രവാസി വ്യവസായി എം എ യൂസുഫ് അലി സാഹ ബിനെതിരെയുള്ള വിമർശനങ്ങൾക്ക് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സിവി എം വാണിമേൽ മുപടി പറയുന്നു
Mr. റസാഖ്:>
യൂസുഫ് അലിക്കയുടെ ആയിരത്തിലൊരംശം ഈമാനും സഹൃദയത്വവും
പാവപ്പെട്ടവരോടുള്ള കൂറും മതനിരപേക്ഷ ചിന്തയും നമുക്കിടയിലെ ദേശീയ ബോധവും രാജ്യസ്നേഹവും പറഞ്ഞു നടക്കുന്നവർക്കുണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചു പോയിട്ടുണ്ട്..
റസാഖ്
യൂസുഫ് അലിക്കയെക്കുറിച്ച് താങ്കൾ ഇങ്ങിനെയൊരഭിപ്രായപ്രകടനം നടത്താനുള്ള കാരണമെന്തന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല..
താങ്കൾ സൂചിപ്പിച്ച സുന്നികളുടേയും മുജാഹിദുകളുടേയും ജമാത്തത്തുകാരുടേയും തബ്ലീഗുകാരുടേയും സ്റ്റേജുകളിൽ യൂസുഫലിക്ക നടത്തുന്ന പ്രസംഗങ്ങൾ പൊതു സമൂഹത്തിനും സമുദായത്തിനും രാജ്യത്തിനുമാവശ്യമുള്ളവയാണെന്നോർക്കുക.
അല്ലെങ്കിലും ഇവരുടെയൊക്കെ ഫ്ലാറ്റ് ഫോമുകളിൽ വലിഞ്ഞുകയറി ചെല്ലുകയല്ല യൂസുഫലിക്ക ....ക്ഷണം നിരസിച്ചാലും സംഘടനാ നേതാക്കൾ അദ്ദേഹത്തിന്റെ പിന്നാലെ മാസങ്ങൾ നടന്നാണു് പരിപാടിയൊപ്പിച്ചെടുക്കുന്നതെന്ന സത്യം കൂടി നാം അറിയേണ്ടതുണ്ട്.
അല്ലേലും കോടീശ്വരന്മാരേയും സമ്പന്നരേയും ഒരു പ്രത്യയശാസ്ത്രവും തളിപ്പറയുന്നില്ല. അവരുടെ സമ്പാദ്യങ്ങളുടെ ഒരു വിഹിതം രാജ്യങ്ങൾക്കും നിർദ്ധന സമൂഹങ്ങൾക്കും ലഭിക്കുമ്പോൾ ഇത്തരം കോടീശ്വരന്മാരെ അകമറിഞ്ഞു പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്..
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും പട്ടിണിപ്പാവങ്ങൾ യൂസുഫലീക്കയെന്ന മനുഷ്യ സ്നേഹിയുടെ ഫോട്ടോ വെച്ച് വന്ദിക്കുന്നുവെന്ന യാഥാർത്ഥും കൂടി മലയാളികളായ നാം അഭിമാനത്തോടെ മനസ്സിലാക്കേണ്ടതുണ്ട്.
ദാനധർമ്മം കൊണ്ടും സേവനം കൊണ്ടും യൂസുഫലിക്കയെന്ന പ്രശസ്തനായ വ്യവസായി ഇന്ത്യക്കാരുടെ പ്രത്യേകിച് മലയാളി സമൂഹത്തിന്റെ സ്വകാര്യ അഹങ്കാരമാണ്..
ഒപ്പം ഏത് സമയത്തും ആരുടേയും വിളിക്കുത്തരം നൽകാൻ ലോകത്തിന്റെ നെറുകയിൽ ഉയർത്തപ്പെടുമ്പോഴും വിനയത്തോടെ സമയം കണ്ടെത്തുന്ന യൂസുഫലിക്ക മാർ നമുക്കിടയിൽ എത്ര പേരുണ്ടെന്ന ചോദ്യത്തിന് അത്ര എളുപ്പത്തിലൊന്നും നമുക്ക് മുപടി കണ്ടെത്താൻ കഴിയില്ലായെന്ന് കൂടി നാം ഓർക്കുക..
ഒരിക്കൽ ന്യൂയോർക്ക് ടൈംസ് എഴുതി..
മിസ്റ്റർ യൂസുഫ് അലി പ്രവാസി ഇന്ത്യക്കാരുടെ അമ്പാസഡറാണ്,, ലോകത്തെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കഭിമാനവും
മൂസാ ഇബ്റാഹിം