20/12/2023
സൗദി അറേബ്യയിൽ ജോലിക്ക് പോകുന്ന നഴ്സുമാരുടെ ശ്രദ്ധയിലേക്ക്...
പ്രോമെട്രിക്ക്, ഡാറ്റാഫ്ലോ എല്ലാം നാട്ടിൽ നിന്നും പൂർത്തിയാക്കിയ ശേഷം മാത്രം സൗദിയിലേക്ക് പോവുക.പ്രോമെട്രിക്ക് സൗദിയിൽ 3 തവണ എഴുതിയിട്ടും പാസാകാത്തതിൻ്റെ പേരിൽ 68 പേരാണ് തിരികെ നാട്ടിലേക്ക് പോരുന്നത്.ഇവർക്ക് ഏജൻസിയിൽ നൽകിയ പണം അടക്കം നഷ്ടമായി.
ഏജൻസികൾ ചിലർക്ക് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ നൽകി ഗ്യാപ്പ് ഫിൽ ചെയ്ത് നൽകുകയും ,സൗദിയിൽ എത്തിയ ശേഷമാണ് 6 നഴ്സുമാർ പിടിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ യുഎൻഎ ആരംഭിച്ചിട്ടുണ്ട്.കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും സൗദിയിൽ. അതിനാൽ ഏജൻസികളുടെ വാക്കുകളെ വിശ്വസിച്ച് പോകേണ്ട. പ്രശ്നത്തിൽ കുടുങ്ങിയാൽ ഒരു ഏജൻസിക്കാരനും 4 അയലത്ത് വരില്ല.ധനനഷ്ടവും, മാനഹാനിക്കും പുറമേ ജയിൽ ശിക്ഷയും ലഭിക്കാം.
Protector of Emigrants (POE) ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റ്/ E-migrate കാർഡ് റിക്രൂട്ടിംഗ് ഏജൻസിയിൽ നിന്നും കൈപ്പറ്റിയതിനുശേഷം മാത്രം സൗദിയിലേക്ക് യാത്ര തിരിക്കുക. സൗദിയിൽ എത്തിയതിനുശേഷം ജോലി സംബന്ധമായ എന്ത് പരാതി കൊടുക്കണമെങ്കിലും ഇന്ത്യൻ എംബസിയിൽ E- Migrate card/ certificate ഡീറ്റെയിൽസ് സമർപ്പിക്കൽ നിർബന്ധമാണ്.
വ്യാപകമായി ഇൻ്റർവ്യൂ നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. അതിനാൽ ഈ കാര്യങ്ങൾ അവിടങ്ങളിലേക്ക് പോകുന്ന നഴ്സുമാർ ശ്രദ്ധിക്കണമെന്ന് യുഎൻഎ മുന്നറിയിപ്പ് നൽകുന്നു. കഴിയവതും ആശുപത്രി വിസകളിൽ പോവുക. കമ്പനികളിലേക്കും, ഹോം കെയറുകളിലേക്കും ജോലിക്ക് പോകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
Jasminsha Manthadathil
United Nurses Association