14/01/2023
വർദ്ധിച്ചുവരുന്ന രോഗാതുരതയുടെ ഈ കാലത്ത് ,എപ്പോഴും നമ്മുടെ മനസ്സിൽ ഓർമ്മപ്പെടുത്തേണ്ടത് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം സൃഷ്ടിച്ച രോഗമില്ലാത്ത കാലത്തെയാണ് .1400 കൊല്ലങ്ങൾക്ക് മുമ്പ് മദീനയിൽ എത്തിയ പ്രമുഖ റോമൻ ഡോക്ടർക്ക് ചികിത്സിക്കാൻ രോഗികളെ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. ചരിത്രമാണ്. വസ്തുതയാണ്. എന്നാൽ ഇന്ന് 14 നൂറ്റാണ്ടുകൾക്ക് ശേഷം രോഗികളില്ലാത്ത ഒരു വീടും ഇല്ലാത്ത അവസ്ഥയിലാണുള്ളത്. ഹോസ്പിറ്റലുകളിൽ ക്യൂ നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് നമ്മുടെ മനോമുകരങ്ങളിൽ തെളിഞ്ഞു വരുന്നത്. അന്ന് രോഗമില്ലായിരുന്നു, ഡോക്ടർക്ക് ചികിത്സിക്കാൻ രോഗികൾ ഇല്ലായിരുന്നു ,ഇന്ന് രോഗത്തോട് രോഗമാണ് .കാരണം അവിടുന്ന് പഠിപ്പിച്ചുതന്ന ആരോഗ്യജീവനം നാം ഉപേക്ഷിച്ചു .അതിൽ നിന്ന് നാം വളരെ അകന്നു പോയി. അത് തിരിച്ചുകൊണ്ടുവരലാണ് റിംസിന്റെ ലക്ഷ്യം ആ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി ആദ്യമായി സ്ട്രോങ്ങ് ഹെൽത്ത് ഫോർ ഓൾ എന്ന ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തിട്ടുണ്ട്. അതിലൂടെ തിരു നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ആരോഗ്യ ജീവനകല ലോകത്തിന് സമർപ്പിക്കുന്നു. റിംസിന്റെ എല്ലാ കോഴ്സുകളും 'strong health for all' ആപ്ലിക്കേഷൻ ലൂടെ എല്ലാവർക്കും ലഭ്യമാണ്. ഇന്ന് തന്നെ സ്ട്രോങ്ങ് ഹെൽത്ത് ഫോർ ഓൾ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കോഴ്സിലേക്ക് പ്രവേശിക്കുക.