28/02/2022
കോവിഡ് കാലത്തു തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറച്ച ഒരു നടപടി അമൃത മാനേജ്മെന്റ് സ്വീകരിച്ചിരുന്നു. രോഗികളില്ല, വരുമാനമില്ല എന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങളായിരുന്നു അതിനു പിന്നിൽ. എന്നാൽ ഇക്കാലത്തു പിടിച്ചു വെച്ച തൊഴിലാളികളുടെ മുഴുവൻ ശമ്പളവും തിരിച്ചു നൽകണമെന്ന് ഉത്തരവുകൾ ഉണ്ടായിട്ടും അതൊന്നും അമൃതയിലെ അധികാരികൾ ചെയ്തില്ല. പക്ഷേ മറ്റു ഹോസ്പിറ്റലുകൾ അവരുടെ ശമ്പള കുടിശ്ശികകൾ അവരുടെ തൊഴിലാളികൾക്ക് തീർത്തു കൊടുക്കുകയും ചെയ്തു. എന്നാൽ അമൃതയിൽ നടക്കുന്ന വൻ സാമ്പത്തിക അഴിമതിയുടെ ഭാഗമായി ആക്കാലത്തെ salary slip പോലും ഇതുവരെ കൊടുത്തിട്ടില്ല. ഇതിൽ നിന്ന് തന്നെ അഴിമതി വ്യക്തമാണ്. ഇതിനു പുറമെ voucher സ്റ്റാഫുകളുടെ ശമ്പളത്തിലെ കൊള്ളയടി വേറെ. ഇതിനൊക്കെ പിന്നിൽ HRD, ഫിനാൻസ്, purchase എന്ന് തുടങ്ങി പല ഡിപ്പാർട്മെന്റിലെയും ഉന്നത അധികാരികളും, അവരെ നിയന്ത്രിച്ചിരുന്ന ഗുണ്ടാ ബന്ധങ്ങൾ പോലുമുള്ള ചില ബ്രഹ്മചാരിണികളുമാണ്. അവർ ഒരേ സമയം അമൃതാനന്ദമയിയെയും, ആശ്രമത്തെയും, തൊഴിലാളികളെയും പറ്റിച്ചുകൊണ്ടിരിക്കുന്നു.
അമൃതയിൽ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ ആശ്രമത്തിൽ നിന്നു പണം എത്തേണ്ട സാഹചര്യമാണു പലപ്പോളും ഉള്ളത്.അതിന്റെ കാരണം എന്നത് അമൃതയിൽ വരുന്ന വരുമാനത്തിൽ നല്ലൊരു പങ്കും ഇവിടുള്ള ഉന്നതരായ പല തരികിട ടീമുകളും അടിച്ചു മാറ്റുന്നതാണ്. അതിനെ ചോദ്യം ചെയ്യുന്ന, അല്ലെങ്കിൽ ഈ വിവരങ്ങൾ ആശ്രമത്തിന്റെയോ അമൃതാനന്ദമയിയുടെയൊ അടുത്തെത്തിക്കുന്നവരെ ഒതുക്കുന്ന കാഴ്ചയാണ് നമ്മളിവിടെ കാണുന്നത്. അങ്ങനെ ഒതുക്കപ്പെട്ടിട്ടുള്ള പല സ്വാമിമാരും, സ്വാമിനിമാരും അമൃതയിലുണ്ട്. TPA, ECHS, ESI, purchase, തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങളുണ്ടതിനിവിടെ. Purchase, TPA, Administration തുടങ്ങിയ ചില സ്ഥലങ്ങളിൽ അമൃതാനന്ദമായിയുടെ ഇടപെടലുകൾ കൊണ്ട് കാര്യങ്ങൾ ഏറക്കുറെ നേരെയായി വരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ ഇപ്പോളും വഷളാണ്.
ശ്രീ അമൃതാനന്ദമയിയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് കോവിഡ് കാലത്തെ തൊഴിലാളികളുടെ ശമ്പളം കൊള്ളയടിക്കുന്ന പരിപാടി അമൃത മാനേജ്മെന്റ് നിർത്തിയത്. പക്ഷേ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക ഇതുവരെ കൊടുക്കാതെ അമൃത മാനേജ്മെന്റ് ആ ശമ്പളം മുഴുവൻ മുക്കിയിരിക്കുകയാണ്. അതുകൊണ്ടെന്താ അമൃതയിലെ ചില ബ്രഹ്മചാരിണികൾക്കും, HOD മാർക്കും അവരുടെ ബന്ധു മിത്രദികളുടെയോ, ഡ്രൈവർമാരുടെയോ ബിനാമി പേരുകളിൽ നിരവധി ഫ്ലാറ്റുകൾ ACE, skyline തുടങ്ങിയ സ്ഥലങ്ങളിലുണ്ടായി. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസുകളും...!!
ഇവിടെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന കുറച്ചു തെഴിലാളി ജന്മങ്ങളുണ്ട് അവരുടെ അരിക്കാശെടുത്താണ് നിങ്ങളീ ആർഭാട ജീവിതം നയിക്കുന്നത്. സർക്കാരും, കോടതിയുമൊക്കെ പറഞ്ഞ ആ കാശ് പാവം തൊഴിലാളികൾക്ക് തിരികെ കൊടുക്കുക. കോവിഡ് കാലത്തു പിടിച്ചെടുത്ത കുടിശ്ശിഖ എത്രയും വേഗം മറ്റു ഹോസ്പിറ്റലുകളെ പോലെ മാന്യമായി കൊടുത്തു തീർക്കുക.