Malabar Ayurveda Unani Pharmacy, Perinthalmanna

  • Home
  • Malabar Ayurveda Unani Pharmacy, Perinthalmanna

Malabar Ayurveda Unani Pharmacy, Perinthalmanna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Ayurveda Unani Pharmacy, Perinthalmanna, Medical and health, .

08/01/2026
പൈൽസ് (അർശസ്സ് / മൂലക്കുരു) ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ✅കൂടുതൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.(ചീര, മ...
08/01/2026

പൈൽസ് (അർശസ്സ് / മൂലക്കുരു) ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

✅കൂടുതൽ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
(ചീര, മുരിങ്ങയില)

✅ ധാരാളമായി വെള്ളം കുടിക്കുക.

✅ പഴങ്ങൾ ധാരാളമായി കഴിക്കുക.
(ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, വാഴപ്പഴം, പീച്ച്, ബെറീസ് , പപ്പായ, പെയർ ഫ്രൂട്ട്, അവക്കാഡോ, ഉറുമാമ്പഴം)

✅ വെജിറ്റബിൾസ് സാലഡ് രൂപത്തിൽ ദിവസവും കഴിക്കുക.

✅ മത്സ്യം, മാംസം, മുട്ട പൂർണ്ണമായി ഒഴിവാക്കുക.

✅ കാബേജ്, ക്വാളിഫ്ലവർ, ലെറ്റ്യൂസ്, ബ്രൂക്കോളി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

✅ക്യാരറ്റ്, കുക്കുമ്പർ ഇവ കുറച്ച് വേവിച്ച ചീരയോടൊപ്പം ചെറിയ കഷണങ്ങളാക്കി സാലഡ് രൂപത്തിൽ കഴിക്കുന്നത് ശരീരത്തിന് നല്ല കൂളിംഗ് എഫക്ട് നൽകാൻ സഹായിക്കും.

✅പാവയ്ക്ക, മത്തങ്ങ, ചേന, പടവലം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

✅ കൊഴുപ്പ് നീക്കം ചെയ്ത തൈര്, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തണം.

✅ മുളപ്പിച്ച പയറ് കഴിക്കുന്നത് വളരെ നല്ലതാണ്.

✅ ചെറുധാന്യങ്ങൾ, ഓട്ട്സ്, ഗോതമ്പ്, ബാർലി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

✅ വാൽനട്ട്, ബദാം പരിപ്പ്, കശുവണ്ടിപ്പരിപ്പ്, ചണവിത്ത്, മത്തൻ വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

✅ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കുക.

🔥ചിക്കൻ തൊലി ഒഴിവാക്കിയത് മാസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാം.

❌ ടിന്നിലടച്ചും ബേക്ക് ചെയ്തും മാർക്കറ്റിൽ ലഭ്യമാകുന്ന processed foods ഒഴിവാക്കുക.

❌ ബ്രോസ്റ്റ്, ഫ്രഞ്ച് ഫ്രൈഡ് പോലെയുള്ള ഫ്രൈഡ് ഫുഡ് ഐറ്റംസ് ഒഴിവാക്കുക.

❌ പപ്പടം, അച്ചാറ് ഒഴിവാക്കണം.

❌Fast foods ഒഴിവാക്കുക.

❌ എരിവും പുളിയുമുള്ള ആഹാര വസ്തുക്കൾ ഒഴിവാക്കുക.

❌ മൈദ പൂർണമായും ഒഴിവാക്കുക.

❌ റെഡ് മീറ്റ് (ബീഫ്, മട്ടൻ, പോർക്ക്) കഴിക്കരുക്

❌ Coca-Cola, Pepsi, 7 up പോലെയുള്ള സോഫ്റ്റ് ഡ്രിങ്കുകൾ ഉപയോഗിക്കാതിരിക്കുക.

🔥 ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറച്ച് പകരം നേർപ്പിച്ച പാൽ കുടിക്കാം.

നിങ്ങളുടെ രോഗാവസ്ഥകളെക്കുറിച്ച് വിശദമായി അറിയുവാനും പാർശ്വഫലന്യൂനമായ ആയുർവേദ ചികിത്സക്കും ഡോക്ടറെ നേരിൽ കാണുക.

*Dr. Muhammed Nabeel. C*
*BAMS (Ayurvedacharya)*
*CSM (KASE, Kottakkal)*
*TCMC REG NO. 11657*
*Senior Consulting Physician,*
*The Arya Vaidya Pharmacy (Coimbatore) Ltd*

*പരിശോധന സമയം:
വെള്ളിയാഴ്ചകളിൽ 09am-12pm, 03pm-06pm
ശനിയാഴ്ചകളിൽ 03pm-06pm*

*@ MALABAR*
*AYURVEDA YUNANI PHARMACY*
Malabar Ayurveda Unani Pharmacy, Perinthalmanna
*NEAR TRAFFIC JUNCTION*
*KOZHIKODE ROAD*
*PERINTHALMANNA*

*Booking no: 94477 49231*

(പ്രമേഹം, ബ്ലഡ്പ്രഷർ, പൈൽസ്, നടു വേദന, സന്ധിവാതം, അലർജി, ലൈംഗിക പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ, ഓർമ്മക്കുറവ്, ഉറക്കക്കുറവ്)

ആയുസ്സിനെപ്പറ്റിയുള്ള അറിവാണ് ആയുർവേദം. അത് കേവലം ഒരു ചികിത്സാപദ്ധതി മാത്രമല്ല. ഒരു ജീവിതരീതി കൂടിയാണ്. അതിൻ്റെ അടിസ്ഥാന...
04/01/2026

ആയുസ്സിനെപ്പറ്റിയുള്ള അറിവാണ് ആയുർവേദം. അത് കേവലം ഒരു ചികിത്സാപദ്ധതി മാത്രമല്ല. ഒരു ജീവിതരീതി കൂടിയാണ്. അതിൻ്റെ അടിസ്ഥാനം ജീവിതത്തെപ്പറ്റിയുള്ള സവിശേഷമായ കാഴ്ചപ്പാടാണ്.

Ayurveda is a way of life
based on a view of life.

ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ നഷ്ടപ്പെട്ടു പോയ പലതും തിരിച്ചു പിടിക്കാൻ ആയുർവേദത്തിൻ്റെ ജീവിത കാഴ്ചപ്പാട് മനസ്സിലാക്കുന്നതിലൂടെ സാധിക്കുന്നു.

നിങ്ങളുടെ രോഗാവസ്ഥകളെക്കുറിച്ച് വിശദമായി അറിയുവാനും പാർശ്വഫലന്യൂനമായ ആയുർവേദ ചികിത്സക്കും ഡോക്ടറെ നേരിൽ കാണുക.

*Dr. Muhammed Nabeel. C*
*BAMS (Ayurvedacharya)*
*CSM (KASE, Kottakkal)*
*TCMC REG NO. 11657*
*Senior Consulting Physician,*
*The Arya Vaidya Pharmacy (Coimbatore) Ltd*

*പരിശോധന സമയം:
എല്ലാ വെള്ളിയാഴ്ചയും
രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ,
വൈകീട്ട് 3 മണി മുതൽ 6 മണി വരെ*
*എല്ലാ ശനിയാഴ്ചയും വൈകീട്ട് 3 മണി മുതൽ 6 മണി വരെ*

*@ MALABAR AYURVEDA UNANI PHARMACY*
*Traffic Junction*
*KOZHIKODE ROAD*
*PERINTHALMANNA*

*Booking no: 094477 49231 *

(പ്രമേഹം, ബ്ലഡ്പ്രഷർ, പൈൽസ്, നടു വേദന, സന്ധിവാതം, അലർജി, ലൈംഗിക പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ, ഓർമ്മക്കുറവ്, ഉറക്കക്കുറവ്)

           💼 Connect With Us : *The Arya Vaidya Pharmacy (Coimbatore) Ltd*📦 Our Services : Ayurveda Medicines & Doctor C...
24/01/2025



💼 Connect With Us : *The Arya Vaidya Pharmacy (Coimbatore) Ltd*

📦 Our Services : Ayurveda Medicines & Doctor Consultation
📞 Call : 9447749231
🏬 Walk In :
near Popular Jewellery,
Traffic jn,Perinthalmanna

Dr. Muhammed Nabeel.C
BAMS,CSM
Certified in Smriti Meditation

Consultation time:
09 am to 12 pm Every Fridays
03 pm to 06 pm Every Saturdays

ആരോഗ്യരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.വിശേഷിച്ച് ക്ഷയം, വസൂരി, മലേറിയ തുടങ്ങിയ മാരക രോഗങ്ങള...
25/10/2024

ആരോഗ്യരംഗത്ത്
ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
വിശേഷിച്ച്
ക്ഷയം, വസൂരി, മലേറിയ തുടങ്ങിയ മാരക രോഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ.
എന്നിരുന്നാലും
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണ് ചെയ്യുന്നത്.
ഒരു വശത്ത്
കാൻസർ, AIDS തുടങ്ങിയ
പുതിയ രോഗങ്ങളുടെ ആക്രമണം,
മറുവശത്ത്
ജീവിതക്രമത്തിലെ മാറ്റവും അന്തരീക്ഷമലിനീകരണവും
മറ്റും
ആരോഗ്യത്തെ കവർന്നെടുക്കുന്ന ഭീതി.
ഒരു സാധാരണ പൗരൻ്റെ വരുമാനത്തിൻ്റെ വലിയൊരു ഭാഗം ആരോഗ്യം രക്ഷിക്കാൻ വേണ്ടി ചെലവഴിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഒരർത്ഥത്തിൽ പറഞ്ഞാൽ,
ഇത് നാം തന്നെ ഉണ്ടാക്കുന്നതാണ് -
ചിലപ്പോൾ അറിവില്ലായ്മ കൊണ്ട്,
ചിലപ്പോൾ അലസത കൊണ്ട്,
മറ്റു ചിലപ്പോൾ അഹങ്കാരം കൊണ്ട്.
രോഗം വരികയല്ല,
നാമതിനെ വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുന്നത്;
എന്നിട്ട്
നമുക്കുള്ളതെല്ലാം
അതിൻ്റെ ശമനത്തിന് വേണ്ടി ചെലവഴിക്കുന്നു.
ഈ വിഷമവൃത്തത്തിൽ നിന്ന്
മോചനത്തിനുള്ള മാർഗം
ആരോഗ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ
അറിയലാണ്.
കാര്യം ഗ്രഹിക്കുമ്പോൾ
ആകുലതകൾ ഇല്ലാതാകും.
വാർത്തകളും
പരസ്യങ്ങളും
കൃത്രിമമായി സൃഷ്ടിച്ച ഉത്കണ്ഠകൾ പോയ്പ്പോകും.
ആരോഗ്യദൃഢമായ ഒരു സമൂഹത്തിൻ്റെ സൃഷ്ടിക്ക് അത് വളരെ സഹായിക്കും.

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

എല്ലാ വെള്ളിയാഴ്ചയും
രാവിലെ 9 മണി മുതൽ
ഉച്ചക്ക് 12 മണി വരെ
പെരിന്തൽമണ്ണ
കോഴിക്കോട് റോഡിൽ
പോപ്പുലർ ജ്വല്ലറിക്ക് സമീപമുള്ള
Malabar Ayurveda Unani Pharmacy, Perinthalmanna യിൽ ക്യാമ്പ് ചെയ്ത്
രോഗികളെ പരിശോധിച്ച്
ചികിത്സ നിശ്ചയിക്കുന്നു.

പിത്താശയക്കല്ല് (Gall Bladder Stone) ഉള്ളവരും ഉണ്ടാകാതെ നോക്കണമെന്നാഗ്രഹിക്കുന്നവരും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
27/06/2024

പിത്താശയക്കല്ല് (Gall Bladder Stone) ഉള്ളവരും
ഉണ്ടാകാതെ നോക്കണമെന്നാഗ്രഹിക്കുന്നവരും ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

⭐ഒഴിവാക്കേണ്ടവ:

❌കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ (എണ്ണയിൽ വറുത്തവ, ചീസ്, ബട്ടർ, പാം ഓയിൽ മുതലായവ)
പൂർണ്ണമായും ഒഴിവാക്കുക.
❌മൈദ ഒഴിവാക്കുക.
❌റെഡ് മീറ്റ് (മട്ടൻ, ബീഫ്, പോർക്ക്) ഒഴിവാക്കുക.
❌Cream cakes, Chocolates ഒഴിവാക്കുക.
❌ബർഗർ, പിസ പോലുള്ള processed foods ഒഴിവാക്കുക.

⭐ ഉൾപ്പെടുത്തേണ്ടവ:

☑️ പഴങ്ങൾ, പച്ചക്കറികൾ,High fibre content ഉള്ള ഭക്ഷ്യ വസ്തുക്കൾ.
☑️ ആപ്പിൾ
☑️ സബർജെൽ (Pearl fruit)
☑️ ഓറഞ്ച്, മുസമ്പി, ചെറുമധുരനാരങ്ങ (grape fruit), ചെറുനാരങ്ങ പോലെയുള്ള സിട്രസ് ഫ്രൂട്ടുകൾ പിത്താശയക്കല്ലിനെ അലിയിച്ചു കളയാൻ ശേഷിയുള്ളവയാണ്.
☑️ നെല്ലിക്ക
☑️ വാഴപ്പഴം
☑️ കാരറ്റ്
☑️ വെണ്ടക്ക
☑️ കോവക്ക
☑️ പടവലങ്ങ
☑️ പീച്ചിങ്ങ
☑️ കക്കരിക്ക
☑️ കയ്പക്ക
☑️ അമരപ്പയറ് (കൊത്തവര)
☑️ ഗോതമ്പ് (ചപ്പാത്തി, ബ്രഡ് രൂപത്തിൽ)
☑️white rice ന് പകരം brown rice ഉപയോഗിക്കുക.
☑️ റാഗി, ക്വിനോവ (Quinoa) മുതലായ ചെറുധാന്യങ്ങൾ (millets) കൂടുതലായി ഭക്ഷണത്തിൽ ഉപയോഗപ്പെടുത്താൾ ശ്രദ്ധിക്കുക.
☑️ ഓട്ട്സ്
☑️സോയാബീൻ ചങ്ക്സ്
☑️ പരിപ്പ്, കടല, ചെറുപയറ്, വൻപയർ ഭക്ഷണത്തിൽ ഉൾപെടുത്താം.
☑️ മുട്ടയുടെ വെള്ള
☑️ ചാള
☑️ ഗ്രീൻടീ
☑️fat free milk
☑️Fat free curd and yoghurt
☑️ Walnut

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

Diet for Diabetes⭐ ദിവസവും 3 നേരം ആഹാരം കഴിക്കുന്നവർ ഓരോ സമയവും കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കുറച്ച് 4 നേരമായി കഴിക്കുന...
20/06/2024

Diet for Diabetes

⭐ ദിവസവും 3 നേരം ആഹാരം കഴിക്കുന്നവർ ഓരോ സമയവും കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ് കുറച്ച് 4 നേരമായി കഴിക്കുന്നത് പ്രമേഹനിയന്ത്രണത്തിൽ വലിയ ഗുണം ചെയ്യും.

⭐ ഭക്ഷണസമയം കൃത്യപ്പെടുത്തുകയും എല്ലാ ദിവസവും സമയത്തുതന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.

⭐ ഡയബറ്റിക് പ്ലേറ്റിൻ്റെ 1/4 ഭാഗം മാത്രമേ ധാന്യവർഗ്ഗത്തിൽ ഉൾപെടുന്ന ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്താവൂ.
1/4 ഭാഗം നിർബന്ധമായും പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് വേണ്ടത്; മത്സ്യമാംസങ്ങൾ, പാലുല്പന്നങ്ങൾ, പയറുവർഗങ്ങൾ, nuts, seeds എന്നിവ.
കഴിക്കുന്ന ഭക്ഷണത്തിൻ്റെ പകുതി ഭാഗവും പച്ചക്കറികളും പഴങ്ങളുമായിരിക്കണം.

⭐ പാൽ, തൈര് എന്നിവ ഉപയോഗിക്കുമ്പോൾ അവ ഫാറ്റ്ഫ്രീ ആയതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

⭐ പ്രമേഹം ഉള്ളവർ പഴങ്ങൾ ഉപയോഗിക്കുമ്പോൾ അതേപടി കഴിക്കാൻ ശ്രദ്ധിക്കുക; ജ്യൂസ് ആക്കി കുടിക്കുന്ന ശീലം ഒഴിവാക്കുക.
പ്രമേഹം വലിയ തോതിൽ കൂടി നിൽക്കുന്ന സമയത്ത് കുറച്ച് കാലത്തേക്കെങ്കിലും പഴങ്ങൾ ഡയറ്റിൽ നിന്ന് പാടെ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

💥 ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടവ:

☑️ചീര
☑️ ബ്രോക്കോളി
(സ്റ്റീം ചെയ്ത് മാത്രം ഉപയോഗിക്കുക; പച്ചക്ക് കഴിക്കരുത്)
☑️കാബേജ്, ക്വാളിഫ്ലവർ
(തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആഴ്ചയിൽ 1-2 തവണ മാത്രം കഴിക്കുക.)
☑️ വെണ്ടക്ക
☑️ കൂൺ
☑️ സവാള
☑️ ഗ്രീൻപീസ്
☑️ ക്യാപ്സിക്കം
☑️ ചൗ ചൗ (Chow chow)
☑️ നെല്ലിക്ക
☑️ വള്ളിപ്പയർ
☑️ ബീൻസ്
☑️ പടവലം
☑️ കയ്പക്ക
☑️ തക്കാളി
☑️ കക്കരിക്ക
( കുരുമുളകും നാരങ്ങനീരും അൽപം ചണവിത്തും ചേർത്ത് അരക്കപ്പ് കക്കരിക്ക സലാഡ് രൂപത്തിൽ ഉച്ചഭക്ഷണത്തിന് മുമ്പായി കഴിക്കുന്നത് കൂടി നിൽക്കുന്ന ഗ്ലൂക്കോസിനെ കുറക്കാൻ വളരെ നല്ലതാണ്.)
☑️വെളുത്തുള്ളി, ഇഞ്ചി ഉൾപ്പെടുത്തുക.
☑️ മഞ്ഞൾ
(പാലിൽ ചേർത്ത് കാച്ചിയോ ചായയിൽ ചേർത്തോ ഉപയോഗിക്കാം.)
☑️കറവപ്പട്ട
☑️ ഗ്രീൻ ആപ്പിൾ
☑️ സബർജെല്ലി (Pear fruit)
☑️ പച്ചമുന്തിരി
☑️ ഓറഞ്ച്
☑️ വെണ്ണപ്പഴം (Avocado)
☑️Grape fruit (ചെറുമധുരനാരങ്ങ)
☑️ പേരക്ക
☑️ പപ്പായ
☑️Peach
☑️plums
☑️സ്ട്രോബെറി
☑️ വെജിറ്റബിൾ സൂപ്പ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
☑️ ഗോതമ്പുല്പന്നങ്ങൾ
(റെഡിമെയ്ഡ് ആട്ടക്കുപകരം ഗോതമ്പ് വാങ്ങി പൊടിച്ച് ചപ്പാത്തി, പുട്ട് എന്നിവ ഉണ്ടാക്കി കഴിക്കാം.)
☑️പയറുവർഗ്ഗങ്ങൾ
(വെള്ളക്കടല, മുളപ്പിച്ച ചെറുപയർ, സോയാബീൻ, വൻപയർ)
☑️ പരിപ്പുവർഗങ്ങൾ
(പ്രമേഹനിയന്ത്രണത്തിൽ ഗുണം ചെയ്യുന്നവയാണെങ്കിലും ഉപയോഗിക്കുമ്പോൾ ദഹനപ്രശ്നങ്ങൾ ഇല്ലാത്തവർ മാത്രം കഴിച്ചാൽ മതിയാകും.)
☑️ മുട്ടയുടെ വെള്ള
( ദഹനപ്രശ്നങ്ങളില്ലെങ്കിൽ ദിവസവും ഒരെണ്ണം പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.)
☑️Rolled oats
☑️ ബാർലി
☑️ Quinoa
☑️റവ
☑️ചണവിത്ത് (Flax seed)
☑️Lemon Juice (പഞ്ചസാര ചേർക്കാതെ)
☑️Skinless Chicken
☑️ മത്സ്യങ്ങൾ -ചാള, അയല, ചൂര
(കറിയായിട്ട് ഉപയോഗിക്കുക; വറുത്ത് കഴിക്കാതിരിക്കുക)
Nuts: വാൽനട്ട്, ബദാം
Seeds: Flax seeds, Sunflower seeds, മത്തൻകുരു.

💥 പരിമിതമായ അളവിൽ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നവ:

👁️‍🗨️ ഏത്തപ്പഴം
👁️‍🗨️ ചെറുപഴം
(ആഴ്ചയിൽ 1-2 ദിവസം, കുറച്ച് മാത്രം)
👁️‍🗨️ വെള്ളയരിച്ചോറ് (white rice)
(പകരം മട്ടയരിച്ചോറ് (brown rice),
ഗോതമ്പ് ദോശ, ചപ്പാത്തി, ഗോതമ്പ് പുട്ട് എന്നിവ ചെറിയ അളവിൽ ആകാം.)
👁️‍🗨️ ക്യാരറ്റ്, ബീറ്റ്റൂട്ട്
(ആഴ്ചയിൽ 1-2 ദിവസം മാത്രം ചെറിയ അളവിൽ)
👁️‍🗨️ചക്ക
(ഷുഗർ കൂടി നിൽക്കുമ്പോൾ പരമാവധി ഒഴിവാക്കുക.)
👁️‍🗨️കരിക്കിൻ വെള്ളം
(ആവശ്യമെങ്കിൽ കുറച്ച് മാത്രം ഉപയോഗിക്കുക)

💥 നിർബന്ധമായും ഒഴിവാക്കേണ്ടവ

❌ മൈദ ഉല്ലനങ്ങൾ
(white bread, പൊറോട്ട മുതലായവ)
❌ മധുരപലഹാരങ്ങളും പാനീയങ്ങളും
❌ ഉരുളക്കിഴങ്ങ്
❌ കപ്പക്കിഴങ്ങ്
❌ചേന
❌ ഫ്രൈഡ് ഐറ്റംസ്
❌ Pepsi, Cola
❌Fruit juices
❌Red meets
❌Junk foods
❌Tinned Food

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

ഗ്രഹണി രോഗം (Irritable Bowel Syndrome, IBS)ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ⭐ഗ്ലൂട്ടൻഫ്രീ ആയിട്ടുള്ള ധാന്യങ്ങൾ മാത്രം ...
16/05/2024

ഗ്രഹണി രോഗം (Irritable Bowel Syndrome, IBS)
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

⭐ഗ്ലൂട്ടൻഫ്രീ ആയിട്ടുള്ള ധാന്യങ്ങൾ മാത്രം ഉപയോഗിക്കുക.

❌ഗോതമ്പ് പോലെയുള്ള ഗ്ലൂട്ടൻ അടങ്ങിയിട്ടുള്ള ധാന്യങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

☑️ഗോതമ്പിന് പകരം ചെറുധാന്യങ്ങൾ (millets) ഭക്ഷണത്തിൽ ഉൾപ്പെടുത്താം
☑️IBS രോഗികൾ ക്വിനോവ (Quinoa) ഉപയോഗിക്കുമ്പോൾ ലക്ഷണങ്ങൾക്ക് വലിയ തോതിൽ കുറവ് വരുന്നതായി കാണുന്നുണ്ട്.

⭐ പാൽ, ചീസ് എന്നിവ lactose free ആയത് മാത്രം ഉപയോഗിക്കുക.

☑️തൈര് ഭക്ഷണത്തിൽ ഉൾപെടുത്താം.
☑️ആവശ്യത്തിനനുസരിച്ച് കാത്സ്യം സപ്ലിമെൻ്റുകൾ ഉപയോഗിക്കാം.

❌ബ്രൂക്കോളി, കാബേജ്, ക്വാളിഫ്ലവർ പോലെയുള്ള cruciferous vegetables പൂർണ്ണമായും ഒഴിവാക്കുക.
❌ കടല, പയർ, പരിപ്പുവർഗ്ഗങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.

☑️ദഹനപ്രശ്നങ്ങളില്ലെങ്കിൽ കോഴിമുട്ട ഭക്ഷണത്തിൽ ഉൾപെടുത്താം.
☑️മത്സ്യം ഗ്രിൽ ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്.

❌Pepsi, Cola മുതലായ Carbonated Drinks പൂർണ്ണമായും ഒഴിവാക്കുക.
❌Coffee ഉപയോഗിക്കരുത്
❌Fried Foods പൂർണ്ണമായും ഒഴിവാക്കുക.

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കുറയുമ്പോൾ ഭക്ഷണത്തിൽ ഉൾപെടുത്താവുന്നവ☑️ ആപ്പിൾ☑️ സിട്രസ് ഫ്രൂട്ട്സ് (ചെറുനാരങ്ങ, ഓറഞ്ച്, ...
16/05/2024

രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കുറയുമ്പോൾ ഭക്ഷണത്തിൽ ഉൾപെടുത്താവുന്നവ

☑️ ആപ്പിൾ
☑️ സിട്രസ് ഫ്രൂട്ട്സ് (ചെറുനാരങ്ങ, ഓറഞ്ച്, മുസംബി, etc)
☑️ അനാർ / ഉറുമാമ്പഴം (ഹീമോഗ്ലോബിൻ വലിയ തോതിൽ കുറഞ്ഞിരിക്കുമ്പോൾ ദിനേന ഒരെണ്ണം വീതം കഴിക്കുന്നത് നല്ലതാണ്.)
☑️പപ്പായ
☑️കിവി
☑️തണ്ണിമത്തൻ
☑️ തക്കാളി
☑️ ഇലക്കറികൾ (ചീര, മുരിങ്ങയില, etc)
☑️ ബീറ്റ്റൂട്ട് (ജ്യൂസ് ആയോ സലാഡ് ആയോ ഉപയോഗിക്കാം)
☑️ബ്രൂക്കോളി (സ്റ്റീം ചെയ്ത് കഴിക്കുക.)
☑️കോഴിമുട്ട (ദഹനപ്രശ്നങ്ങളില്ലാത്തവർക്ക് ദിവസം ഒരെണ്ണം ഉപയോഗിക്കാം.)
☑️ ചിക്കൻ ലിവർ
☑️ വൻപയറ്
☑️ ഉണക്കമുന്തിരി
☑️ ഉണങ്ങിയ പ്ലംസ്

Dr. Muhammed Nabeel.C
BAMS(Ayurvedacharya), CSM, CAB, CCAMMS
Consulting Physician, Arya Vaidya Pharmacy (Coimbatore) Ltd
രോഗനിർണ്ണയത്തിനും ചികിത്സക്കും ബന്ധപ്പെടുക @9447749231

👁️‍🗨️ എന്താണ് പൈൽസ്?◾ മലദ്വാരഭാഗത്ത് ഞരമ്പുകൾ തടിച്ചുവരുന്ന അവസ്ഥയാണിത്.👁️‍🗨️ ലക്ഷണങ്ങൾ◾ മലദ്വാരഭാഗത്ത് കഠിനമായ വേദന, ചൊ...
07/09/2023

👁️‍🗨️ എന്താണ് പൈൽസ്?
◾ മലദ്വാരഭാഗത്ത്
ഞരമ്പുകൾ തടിച്ചുവരുന്ന അവസ്ഥയാണിത്.

👁️‍🗨️ ലക്ഷണങ്ങൾ
◾ മലദ്വാരഭാഗത്ത്
കഠിനമായ വേദന, ചൊറിച്ചിൽ, നീർക്കെട്ട്, തടിപ്പ്, മലബന്ധം എന്നിവ

👁️‍🗨️ അപകടകാരിയായ പൈൽസ്
◾ മലദ്വാരത്തിന്റെ ഉൾഭാഗത്തുണ്ടാകുന്നതും രക്തസ്രാവത്തോടു കൂടിയതും വേദനയില്ലാത്തതുമായ
പൈൽസ് ആണ് കൂടുതൽ അപകടകാരി.
രക്തക്കുറവ് ഉണ്ടാകുന്നതിനാൽ
ഇതു മൂലം
രോഗി വളരെയധികം ക്ഷീണിതനാകും.

👁️‍🗨️ ആരിലെല്ലാം കാണപ്പെടുന്നു?
◾ മറ്റുള്ളവരേക്കാൾ,
50 വയസ്സിന് മുകളിൽ പ്രായമുള്ളവരിലും സ്ത്രീകളേക്കാൾ പുരുഷൻമാരിലും കൂടുതലായി കാണപ്പെടുന്നു.
◾ ടോയ്ലറ്റിൽ ഒരുപാട് സമയം ചിലവഴിക്കുന്നവരിലും
കഷ്ടപ്പെട്ട്
മുക്കി മുക്കി
മലം പുറം തള്ളാൻ ശ്രമിക്കുന്നവരിലും പൈൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
◾ വയറിളക്കം, മലബന്ധം മുതലായ അസുഖങ്ങൾ
ദീർഘനാളായി തുടരുകയും
കൃത്യമായ ചികിത്സ
എടുക്കാതിരിക്കുകയും ചെയ്യുന്നവരിൽ പൈൽസ് രൂപപ്പെട്ടു വരുവാൻ
കൂടുതൽ സാധ്യതയുണ്ട്.
◾ സ്ത്രീകൾ ഗർഭിണിയായിരിക്കുമ്പോളും പ്രസവിച്ച ഉടനെയും
പൈൽസ് രൂപപ്പെട്ടു കാണാറുണ്ട്.
◾ വയറ്റിലുണ്ടാകുന്ന മുഴകൾ, ഫൈബ്രോയിഡ് എന്നിവ
പൈൽസിനു സാധ്യത കൂടുന്നു.
◾ നാരുകളടങ്ങിയ ഭക്ഷണം
വളരെ കുറച്ചു മാത്രം കഴിക്കുകയോ
തീരെ കഴിക്കാതിരിക്കുകയോ ചെയ്യുന്നവരിൽ
പൈൽസ് വരാനുള്ള സാധ്യത ഏറെയാണ്.

👁️‍🗨️ എന്താണ് പ്രതിവിധി?
◾പൈൽസ്
ഇന്ന് ഒരു സാർവത്രിക രോഗമായി മാറിയിരിക്കുന്നു.
ഡോക്ടറോട് പറയാനുള്ള ലജ്ജ കാരണം ചികിത്സ വൈകിപ്പിക്കാതിരിക്കുക.
◾ ഒരു പാട് സമയം ടോയ്ലറ്റിൽ ഇരിക്കുന്ന ശീലം ഒഴിവാക്കുക.
◾ മലബന്ധം തടയാനാവശ്യമായ നാരുകളടങ്ങിയ ഭക്ഷണം ശീലമാക്കുക.
◾ ആവശ്യത്തിന് വെള്ളം കുടിക്കുക.
◾ അമിതമായ രീതിയിൽ മസാല ചേർത്തുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
◾ മധുരം, ഉപ്പ് മിതമാക്കുക.

👁️‍🗨️ചികിത്സയുടെ പ്രത്യേകതകൾ
◾ രോഗത്തിന്റെ അവസ്ഥയും കാലപഴവക്കും അനുസരിച്ച്
2 ആഴ്ച മുതൽ 2 മാസം വരെ നീണ്ടുനിൽക്കുന്ന പത്ഥ്യത്തോടു കൂടിയ മരുന്നുസേവ.
◾ ഗുണനിലവാരമുള്ള മരുന്നുകൾ മാത്രം ചികിത്സാർത്ഥം ഉപയോഗിക്കുന്നു.
◾ മരുന്നുകൊണ്ടു മാത്രം ചികിത്സിക്കാവുന്ന അസുഖങ്ങളെ അങ്ങനെ തന്നെ ചികിത്സിക്കുന്നതിനാൽ ചികിത്സാ ചെലവ് വളരെയധികം ലഘൂകരിക്കാൻ സാധിക്കുന്നു.
◾ക്ഷാരസൂത്രം പോലെ ചിലവു കൂടിയ ചികിത്സ ആവശ്യമുള്ള രോഗികളെ ശാസ്ത്രീയമായ രീതിയിൽ ചെറിയ ചിലവിൽ അത്തരം ചികിത്സ ചെയ്യുന്ന സെന്ററുകളിലേക്ക് റഫർ ചെയ്യുന്നു.

ഡോ. മുഹമ്മദ് നബീൽ. സി.
BAMS(AYURVEDACHARYA),
CSM(KASE,KOTTAKKAL), CAB(AVPRF), CCAMMS(AMARF)

CONSULTING PHYSICIAN,
ARYA VAIDYA PHARMACY
(COIMBATORE) LTD

എല്ലാ വെള്ളിയാഴ്ചയും
രാവിലെ 11 മണി മുതൽ
വൈകുന്നേരം 6 മണി വരെ പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ പോപ്പുലർ ജ്വല്ലറിക്ക് സമീപമുള്ള മലബാർ ആയുർവേദ യൂനാനി ഫാർമസി ക്ലിനിക്കിൽ ക്യാമ്പ് ചെയ്ത്
രോഗികളെ പരിശോധിച്ച്
ചികിത്സ നിശ്ചയിക്കുന്നു.

For Booking, Contact @ +91 86063 03427

https://youtu.be/JfgM6wyGk3Uപഴകിയ ആഹാരം ചൂടാക്കി കഴിക്കുന്ന ശീലം മാരകരോഗങ്ങൾ വിളിച്ചുവരുത്തുന്നു.
10/08/2023

https://youtu.be/JfgM6wyGk3U
പഴകിയ ആഹാരം ചൂടാക്കി കഴിക്കുന്ന ശീലം മാരകരോഗങ്ങൾ വിളിച്ചുവരുത്തുന്നു.

Address


Website

Alerts

Be the first to know and let us send you an email when Malabar Ayurveda Unani Pharmacy, Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your practice to be the top-listed Clinic?

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram