11/06/2022
ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്.
വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷങ്ങൾ.
ഇവ സമതുലിതാവസ്ഥയിലായിരിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം.
വാതം
വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട് പ്രധാന കൃത്യങ്ങൾ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരംതിരിക്കാം. ശരീരത്തിൽ ചേഷ്ടകൾ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്. പഞ്ചേന്ദ്രിയങ്ങളിൽ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം. രൂക്ഷ, ലഘു, ശീത, ഖര ഗുണങ്ങളായി അത് തരംതിരിച്ചിരിക്കുന്നു.
ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസർഗ്ഗിക സവിശേഷതയാണ്. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത് ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക് തന്റെ ശരീരത്തിലെ ജീവൻ നിലനിർത്തുവാൻ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്. അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉൽപ്പന്നമാണ്.
പിത്തം
പിത്തത്തിന്റെ പ്രധാന കൃത്യങ്ങൾ
തപ് ദഹെഃ - ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക (പാകംചെയ്ത് സ്വാംശീകരിക്കുക),
തപ് സന്താപൈ, - അതിൽ നിന്ന് താപം ഉത്പാദിപ്പിക്കുക
തപ് ഐശ്വര്യെഃ - അതിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുക.
കഫം
കഫം ജലത്തിൽ നിന്ന് ഉൽപ്പന്നമാകുന്നു.
കേന ജലാദി ഫലാതി ഇതിഃ കഫഃ
എതിരാളികളെ(രോഗങ്ങൾ) ചെറുത്ത് തോൽപ്പിച്ച് ശരീര പ്രവൃത്തികൾ മുറയ്ക്ക് നടത്തുന്നതിനാൽ ബല എന്നും അറിയുന്നു.
കൂടുതൽ അറിവുകൾക്കായും ചികിത്സ രീതികൾക്കായും ഞങ്ങളുമായി ബന്ധപ്പെടുക
#സ്പർശആയുർവേദ തിരുവനന്തപുരം