30/12/2025
കൃഷിയിടങ്ങളും ചെറു കുടിലുകളും കന്നുകാലികളും സ്വച്ഛന്ദമായ തണുത്ത കാറ്റും നിറയെയുണ്ട് ബ്രഹ്‌മപുത്രയുടെ പരിസരങ്ങളിലെല്ലാം. പക്ഷേ, മഴക്കാലം വന്നാല്‍ ഗ്രാമത്തിന്റെ കഥയാകെ മാറും... ജലനിരപ്പ് കൂടും തോറും ജനങ്ങളുടെ ഹൃദയമിടിപ്പും ക്രമാധീതമായി ഉയരും. പുഴയെടുത്തു തുടങ്ങിയാല്‍ താഴ്ന്ന ഭാഗങ്ങളില്‍ ജീവിക്കുന്നവര്‍ ഉയര്‍ന്ന മണ്‍തിട്ടകളില്‍ അഭയം തേടണം. മുളയും കമ്പും കൂട്ടിക്കെട്ടിയ വീടുകളില്‍ ചെറിയ തട്ടിന്‍ പുറങ്ങളൊരുക്കി വളര്‍ത്തു ജീവികളുടെ കൂടെ താമസിക്കണം..ചിലപ്പോള്‍ പെട്ടന്നാകും ദ്വീപൊന്നാകെ പുഴയെടുക്കുക. അപ്പോള്‍ നേരത്തെ കരുതിവെച്ച തോണികളും കൈവള്ളങ്ങളുമായി ഈ മനുഷ്യര്‍ കയ്യില്‍ കിട്ടിയതെല്ലാമെടുത്ത് പോകണം. തിരിച്ചുവരുമോ എന്നൊരു ഉറപ്പുമില്ലാത്ത പുറപ്പാടാണത്. വെള്ളമിറങ്ങിത്തുടങ്ങിയാല്‍, ദ്വീപ് ബാക്കിയുണ്ടെങ്കില്‍ മാത്രം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താം. ഓരോ പ്രളയം കഴിയുമ്പോഴും പല നാട്ടുകാരും പലയിടങ്ങളിലായി ചിതറിപ്പോയിട്ടുണ്ടാവും. നമ്മളുനുഭവിക്കാത്തവയെല്ലാ നമുക്ക് വെറും കെട്ടുകഥകളാണ്. പക്ഷേ, ഇതവരുടെ യാഥാര്‍ഥ്യങ്ങളാണ്......
ഉത്തരേന്ത്യയിലെ ഹാദിയ മക്തബുകള്‍ തേടിയാണ് ഈ സഞ്ചാരം....(തുടരും)