02/09/2025
കുടുംബം -part 1
ഒരു വീട്ടിൽ പങ്കാളികൾ തമ്മിൽ പരസ്പരം സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞാൽ പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കുഴപ്പം ഇല്ലാ....
ഭർത്താക്കന്മാരുടെ വില ഭാര്യവീട്ടിൽ ഉണ്ടാക്കുന്നത് അവളുടെ നാവിലൂടെ ആണ്.. പെൺകുട്ടികൾ എങ്ങനെ ആണോ അവനെ പറ്റി പറയുന്നത് ആ കണ്ണിലൂടെ ആകും അവനെ അവളുടെ വീട്ടുകാർ കാണുക... അതുപോലെ തന്റെ ഭർത്താവിനെ ആരെങ്കിലും കൊച്ചാക്കി സംസാരിക്കുമ്പോൾ പ്രതികരിക്കാൻ അവൾക്കു കഴിഞ്ഞാൽ അവിടെ തീരും പറയുന്നവരുടെ ചൊറിച്ചിൽ...
ഇനി പെണ്ണിന്റെ കാര്യത്തിലേക്കു വരാം... കൂടുതൽ ആയി നടക്കുന്ന കാര്യം ആണ് ഭാര്യയെ തന്റെ വീട്ടുകാർ, നാട്ടുകാർ ഒക്കെ എന്തേലും പറഞ്ഞാൽ പ്രതികരിക്കാത്ത ഭർത്താവ്.... ഇവിടെ കാര്യങ്ങൾ കുറച്ചു varirety ആണ് കേട്ടോ 😊.. കാര്യം അവർ മനസിലാക്കാത്തത് തന്നെ വിശ്വസിച്ചു മാത്രം വന്നൊരു പെണ്ണ്... എന്തൊക്കെ പറഞ്ഞാലും ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ 😏എന്നിട്ട് ആരും കാണാതെ ഒരു അശ്വസിപ്പിക്കൽ,, 😏. ഇത് ശരിക്കും സ്നേഹമാണോ എന്തോ.. എന്തായാലും പറയാനുള്ളവർക്ക് വളം ഇട്ടു കൊടുക്കുന്നു എന്നേ എനിക്ക് പറയാൻ കഴിയു.. ഒരു തവണ എങ്കിലും നിങ്ങൾ ആണുങ്ങൾ അവിടെ പ്രതികരിച്ചാൽ പിന്നെ അവർക്കു രണ്ടാമത് അതിനു ധൈര്യം വരില്ല എന്നത് സത്യം... എന്നാൽ നമ്മളുടെ ആണുങ്ങളുടെ ചിന്ത എന്താന്ന് അറിയാമോ 😇എന്നേ അവർ ഒരു അച്ചികോന്തൻ എന്നു പറയുമോന്നു... എങ്ങനെ 😐.. ഈ pet name ഒക്കെ മകനേ ഉള്ളു കേട്ടോ... മരുമകന് ബാധകം അല്ല.... 😛... പിന്നെ നമ്മ ഭർത്താക്കന്മാർ മാരുടെ കാര്യം... അഡ്ജസ്റ്റ്‌മെന്റ് അങ്ങ് പഠിപ്പിച്ചു തരും... നീ adjust ചെയ്യൂ... നീ അങ്ങനെ ചെയ്യൂ, നീ ഇങ്ങനെ ചെയ്യൂ, 🫣എനിക്ക് അവരെ മാറ്റാൻ പറ്റില്ല, എനിക്ക് പറയാൻ പറ്റില്ല എന്നൊക്കെ 🙂↔... ഇതൊക്കെ കേട്ടു കേട്ടു നമ്മ പെണ്ണുങ്ങൾ നമ്മുടെ പേര് തന്നെ അവസാനം മറന്നു പോകും...
പങ്കാളി ആണോ പെണ്ണോ ആകട്ടെ... അവൾ അല്ലേൽ അവൻ ആരുടേയും കളിപ്പാട്ടമല്ല... നമ്മളുടെ നാക്കിൽ ആണ് അവരുടെ വില... ആർക്കും തട്ടിക്കളിക്കാൻ ഇട്ടു കൊടുക്കാതിരിക്കുക.....
✍️✍️sandya