06/05/2026
Rahma 2026 and Labour Day Celebration
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ബഹ്‌റൈന്റെ യുവജന വിഭാഗമായ ബഹ്‌റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാനം എല്ലാ വർഷവും ലേബർ ഡേയോട് അനുബന്ധിച്ച് നടത്തിവരാറുള്ള പ്രമുഖ കാരുണ്യ പദ്ധതിയായ 'റഹ്മ 2026' ഈ വർഷവും വളരെ ഭംഗിയായി നടത്തപ്പെട്ടു.
മെയ് ദിനത്തോടനുബന്ധിച്ച് തിയോഫിലോസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. തുടർന്ന് കത്തീഡ്രൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കൊപ്പം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യുവജന പ്രസ്ഥാനം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, മറ്റ് യുവജന-ഇടവക അംഗങ്ങൾ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് മെയ് ദിനം ആഘോഷിച്ചു.
തുടർന്ന് ഇടവക ജനങ്ങളുടെ അകമഴിഞ്ഞ സഹായത്തോടെ സമാഹരിച്ച ഭക്ഷണസാധനങ്ങളും നിത്യോപയോഗ സാധനങ്ങളും അടങ്ങിയ എസ്സൻഷ്യൽ കിറ്റുകൾ വിതരണം ചെയ്തു. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന നിരവധി ആളുകൾക്ക് ഈ സഹായം എത്തിക്കാൻ സാധിച്ചു.
'Rahma 2026', the prominent charitable initiative organized annually by the Bahrain St. Thomas Orthodox Youth Movement (the youth wing of St. Mary’s Indian Orthodox Cathedral, Bahrain) in connection with Labour Day, was successfully conducted this year as well.
The event took place at Theophilos Hall, commencing with special prayers. Following this, the Cathedral President, Vice President, and Secretary, along with members of the Managing Committee, Youth Movement Executive Committee, and other parish members, celebrated May Day with a cake-cutting ceremony.
Essential kits containing food items and daily necessities, collected through the generous contributions of the parishioners, were distributed during the event. This initiative provided much-needed support to many individuals facing hardships due to the current prevailing circumstances in the region.