
06/10/2025
കാനഡയിൽ മലയാളികൾക്ക് ഇടയിൽ ആത്മഹത്യയും, കാണ്മാനില്ല വാർത്തകളും പതിവാകുന്നു. ഇന്നലെ വീണ്ടും ഒരു ഇന്റർനാഷണൽ സ്റ്റുഡന്റിനെ കാണാതായ വാർത്ത പുറത്ത് വന്നിട്ടുണ്ട്.
ഡിപ്രഷൻ തന്നെയാണ് ഇതിലെ പ്രധാന വില്ലൻ. ഈ കുട്ടികൾ അവരുടെ പ്രായത്തിൽ കടന്നു പോകുന്ന മാനസിക സംഘർഷം നമ്മൾക്ക് ഒക്കെ ഊഹിക്കാവുന്നതിലും അപ്പുറം ആണ്. പഠനം, ജോലി, വീട്ടു വാടക, ചിലവുകൾ, ബാങ്ക് ലോൺ, പിന്നെ പ്രേമം ഉണ്ടെങ്കിൽ അത്...എന്ന് വേണ്ട ശരാശരി ഒരു ഇന്റർനാഷണൽ സ്റ്റുഡന്റിന്റെ തലയിൽ കൂടി പോകുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്. ഇതിൽ ഒന്ന് താളം തെറ്റിയാൽ അവൻ മൊത്തത്തോടെ തകിടം മറിയും. നാട്ടിലെ ഏജെന്റ് തള്ളി മറിച്ച ഒറ്റ വിശ്വാസത്തിൽ ആണ് കിടപ്പാടം പണയപ്പെടുത്തി മക്കളെ ഇങ്ങോട്ടു കയറ്റി വിട്ടത്. ഇവിടെ ആപ്പിൾ പറി ജോലി മുതൽ പശുവിനെ കറവ വരെ എല്ലാം പണിയാണെന്നു പറഞ്ഞത് ഏജന്റിന്റെ വെറും പണിയായിരുന്നുവെന്നു മനസ്സിലാകുന്നത് തന്നെ ബാങ്കിൽ ലോൺ അടയ്ക്കാത്തതിന്റെ പേരിൽ വിളി വരുമ്പോൾ മാത്രം ആകും. പിന്നെ നമ്മൾക്ക് എങ്ങനെ സമാധാനം ഉണ്ടാകും.
ഇന്നലെ ജോലിയിൽ ഇരുന്നപ്പോഴാണ് എന്നെ ജോംസി വിളിക്കുന്നത്. ജോംസിയും ഞാനും ഈ വിഷയം ആണ് ചർച്ച ചെയ്‌തത്. ജോൺസി ഒരു സൈക്കോതെറാപ്പിസ്റ്റ് ആണ്. അത് കൊണ്ട് തന്നെ ജോൺസി ഇന്നലെ ഒരു കാര്യം പറഞ്ഞു..അതിതായിരുന്നു.
ജോൺസിയും (Joseph Thomas) അവരുടെ ടീം അംഗങ്ങളും കൂടി കനേഡിയൻ സെന്റർ ഫോർ കൗൺസലിംഗ് & സൈക്കോതെറാപ്പി എന്ന പേരിൽ ഒരു സ്ഥാപനം നടത്തി വരുന്നു. നിങ്ങൾക്ക് ഒരു കൗൺസലിങ് ആവശ്യം എന്ന പക്ഷം ജോംസിയും കൂട്ടരും നിങ്ങളെ സഹായിക്കാൻ റെഡിയാണ്.
സൗജന്യമായി നിങ്ങൾക്ക് 50 മിനിറ്റ് സെഷൻ ലഭ്യമാണ്. 50 മിനിറ്റുകൾക്ക് ശേഷം ഉള്ള സെഷനുകൾക്ക് $ 39 മാത്രം ആണ് ചാർജ്ജ്.. ഇവർക്ക് മിക്ക ഇൻഷുറൻസ് കമ്പനികളുമായി നേരിട്ട് ബില്ലിങ് സൗകര്യവും ഉണ്ട്. ഒപ്പം മലയാളത്തിലും ഇവിടെ തെറാപ്പി ലഭിക്കുന്നതാണ്.
ഓർക്കുക - സഹായം തേടുന്നത് ദൗർബല്യത്തിന്റെ ലക്ഷണം അല്ല; മറിച്ച് ശക്തിയുടെയും സ്വയം അവബോധത്തിന്റെയും ലക്ഷണം ആണ്. ആത്മഹത്യയും ഒളിച്ചോട്ടവും ഒന്നും ശാശ്വത പരിഹാരവും അല്ല..
ജോൺസി - ഒരു പാട് നന്ദി.. ഇന്നലെ എന്നെ വിളിച്ചതിനു..കുറെ നേരം സംസാരിച്ചതിന്....
ഒന്നും സൗജന്യമായി കിട്ടാത്ത ഈ രാജ്യത്ത്, നിങ്ങളുടെ സമയവും, മനസ്സും... ഹൃദയവും ഒക്കെ തുറന്നു വെച്ചതിനു....
ഇത് ഒരു പാട് ആളുകൾക്ക് കൈ താങ്ങാകട്ടെ... ഇത് ഒരു തുടക്കം ആകട്ടെ...
(ഇന്റർനാഷണൽ കുട്ടികൾക്ക് മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. )
ബന്ധപ്പെടേണ്ട വിവരങ്ങൾ കമന്റ് ബോക്‌സിൽ ഉണ്ട്.