14/07/2024
പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഇത്രയും വലിയ രീതിയിൽ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ്.
സഹജീവികളിൽ ഒരാൾക്കെങ്കിലും ഏതെങ്കിലും തരത്തിൽ മെഡിക്കൽ സഹായം നൽകാനായി തുടങ്ങിയ ക്യാമ്പ്, പ്രതീക്ഷിച്ചതിലും കൂടുതൽ വന്ന രെജിസ്ട്രേഷൻ, കാലാവസ്ഥ മോശമായിട്ടും ക്യാമ്പിൽ വന്ന വലിയ ജന പങ്കാളിത്തം, എല്ലാവിധ വിദഗ്ധ ഡോക്ടർമാരുടെയും സേവനം, എല്ലാവിധ ബ്ലഡ് ചെക്കപ്പ്, ECG സൗകര്യം, സ്കാനിങ്,സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണം, സ്വജന്യ മരുന്ന് വിതരണം, സൗജന്യ വീൽ ചെയർ വിതരണം എന്നി എല്ലാവിധ മെഡിക്കൽ സഹായവും കൊണ്ട് എന്തെങ്കിലും തരത്തിൽ വന്നവർക്കെല്ലാം ഉപയോഗം ഉള്ളതായിരുന്നു ക്യാമ്പ്
എല്ലാത്തിനും ഉപരി കിഡ്നി, ലിവർ രോഗികളുടെ എണ്ണം കൂടി വരുന്നതിന് ഞങ്ങളെ കൊണ്ട് എന്തെങ്കിലും ഒരു പരാഹാരം എന്നോണം 350 ന് മുകളിൽ ആളുകളുടെ കിഡ്നി ഫഗ്ഷൻ ലിവർ ഫഗ്ഷൻ ടെസ്റ്റ് ചെയ്തു, അതിൽ കുറച്ചു ആളുകളുടെ ടെസ്റ്റ് റിസൾട്ട് വേരിയേഷൻ കണ്ടെത്താൻ സാധിച്ചു നേരത്തെ കണ്ടെത്തിയതുകൊണ്ട് മരുന്ന് കൊണ്ട് സുഖപെടുത്താൻ കഴിയും എന്നറിഞ്ഞതിൽ ചാരുദ്ധാർഥ്യം, അവരെ ഒരു മാറാരോഗത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു
നിമ്സ് ചെയ്ത് തരാമെന്ന് പറഞ്ഞ രണ്ട് സ്വജന്യ ഹൃദയ ശാസ്ത്രക്രിയ്ക്ക് ക്യാമ്പിൽ നിന്ന് തന്നെ അർഹരായവരെ കണ്ടെത്താൻ സാധിച്ചതും , കണ്ണിന്റെ കാഴ്ച്ച കുറവുണ്ടായിട്ടും കണ്ണാടി മേടിക്കാൻ സാധിക്കാത്ത സ്കൂൾ കുട്ടികൾക്ക് സ്വജന്യമായി കണ്ണടകൾ നൽകാൻ സാധിച്ചതും ക്യാമ്പിന് നന്മകൾ നിറഞ്ഞ വലിയ ഒരു വിജയം നേടിത്തന്നു.
ഞങ്ങളോടൊപ്പം ഈ ഉദ്യമത്തിൽ കൂടെ നിന്ന പ്രോഗ്രാം ഫുൾ കോർഡിനേറ്റ് ചെയ്ത പത്തനംതിട്ട മഹൽ മെംബേർസ് അസോസിയേഷന് പ്രതേകം നന്ദി
ക്യാമ്പ് ഇത്രയും വലിയ വിജയമാക്കി തന്ന നിമ്സ് മെഡിസിറ്റി, മൈക്രോലാബ്, ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി , അടൂർ മുൻസിപ്പാലിറ്റി , ജനമൈത്രി കൂട്ടായ്മ, ഞങ്ങൾക്ക് എല്ലാവിധ സപ്പോർട്ടു മായി നിന്ന വിവിധ രാഷ്ട്രിയസാമൂഹികമേഖലകളിൽ പ്രവർത്തിക്കുന്നവർ, അടൂർ UP സ്കൂൾ pta-ടീച്ചേർസ്, പ്രവാസി സങ്കടന -പെക്സ, ഞങ്ങളുടെ സുഹൃത്തുക്കൾ എല്ലാവരോടും നന്ദി അറിയിക്കുന്നു
Faizal Khan (MD NIMS) -ഇത്രയും വലിയൊരു ക്യാമ്പ് അടൂരിൽ തന്നതിന് ഒത്തിരി നന്ദി 🙏🙏
NIMS FOUNDATION
B&U Foundation
Creating Smiles....