Jeevadhara Kalari / ജീവധാര കളരി

Jeevadhara Kalari / ജീവധാര കളരി Thakan kalari(Aditada ,Adimura)Ayurveda Siddha Kalari Marma chikitsa,since-1984

നമസ്കാരം ആദിമുനി യോഗ കേന്ദ്രയുടെ *ശരയോഗ സംഗമം* *2026* എന്ന  സംഗമ നഗരിയിലേക്ക് എല്ലാവർക്കും സ്വാഗതം. എല്ലാവർഷവും നടത്തിവര...
15/04/2026

നമസ്കാരം
ആദിമുനി യോഗ കേന്ദ്രയുടെ *ശരയോഗ സംഗമം* *2026* എന്ന സംഗമ നഗരിയിലേക്ക് എല്ലാവർക്കും സ്വാഗതം.
എല്ലാവർഷവും നടത്തിവരാറുള്ള ശരയോഗ സംഗമം ഈ വർഷവും **മെയ് മാസം പത്താം* *തീയതി ഞാറായ്ച്ച ദിവസം*
തിരുവല്ല, കുമ്പനാട്, മണിയാട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ആദിമുനി യോഗ കേന്ദ്രയുടെ അഞ്ചാമത്തെ ശരയോഗ സംഗമം ആണ്.

ഈ സംഗമം ശരരാജ യോഗി പദ്മനാന്ദ ഗിരി സ്വാമിയും ശിഷ്യൻമാരും അവരുടെ കുടുംബാംഗങ്ങളും കൂടെ സമാനചിന്താഗതിക്കാരായ ആളുകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ട് നടത്തുന്ന മഹത്തായ ഒരു പരിപാടിയാണ്.
ശരയോഗം എന്ന മഹത് വിദ്യ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിൻ്റെ പ്രഥമപ്രധാനമായ ലക്ഷ്യം.
അതുകൂടാതെ ശിഷ്യൻ/ ശിഷ്യയുടെ കലാപരിപാടികളും;
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതി യുവാക്കളുടെ വിവാഹം;
പഠനോപകരണ വിതരണം;
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെ അനുമോദിക്കുക
എന്നിവ കൂടി ശരയോഗ സംഗമത്തിൻ്റെ അജണ്ടയിൽ വരുന്നു.
കൂടാതെ ശരയോഗത്തെ കുറിച്ച് വിവരണവും ശരയോഗ ക്രിയ പരിശീലനവും മഹാ ഗുരുവിന്റെ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്നതാണ്.

ഈ പരിപാടി നമ്മുടെ സ്വന്തം പരിപാടി എന്ന് ഉറച്ചു കൊണ്ട് ഇതിൻ്റെ അതിഗംഭീരമായ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നവരും, ഈ പരിവാടിയിൽ വന്നു ഈ വിദ്യയെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നവരും, താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്തു നിങ്ങളുടെ സീറ്റ് ഉറപ്പു വരുത്തുക.
For registration:
https://forms.gle/6hg6nRcBNoAi1AY79

എന്ന്
കോ-ഓർഡിനേറ്റർ
ശരയോഗ സംഗമം 2026

അഗസ്ത്യമുനി അരുളിച്ചെയ്യുന്ന ശ്വാസതാളങ്ങൾ (The Sound of Breath)****************************ശ്വാസത്തിന് ശബ്ദമുണ്ടോ?******...
13/04/2026

അഗസ്ത്യമുനി അരുളിച്ചെയ്യുന്ന ശ്വാസതാളങ്ങൾ (The Sound of Breath)
****************************
ശ്വാസത്തിന് ശബ്ദമുണ്ടോ?
****************************
ഉണ്ട് എന്നതാണ് സത്യം.

നമ്മുടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന വായുവിന്റെ സൂക്ഷ്മമായ നാദം (Inhale) "സം" (Shum) എന്നതും, പുറത്തേക്ക് പോകുന്ന വായുവിന്റെ നാദം (Exhale) "ഹം" (Hum) എന്നതുമാണ്.
നിശബ്ദമായ ഈ ശബ്ദത്തെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും ധ്യാനിക്കുകയും ചെയ്യുക.

അതായത്, ശ്വാസത്തെ തിരിച്ചറിഞ്ഞ്, ആസ്വദിച്ച്, കണ്ണുകളടച്ച് ഒരു കവിതയെന്നോണം മൃദുവായി അനുഭവിക്കുക. നാസാരന്ധ്രങ്ങൾ മുതൽ ശ്വാസകോശം വരെ ഈ സൂക്ഷ്മശബ്ദങ്ങൾ വ്യാപിക്കുന്നത് മനസ്സാ അറിയണം. പിന്നീട്, ശരീരമാകെ ആ വായു നിറയുമ്പോൾ സദ്ചിന്തകളെക്കൂടി അതിനോട് ചേർത്ത് ശ്വാസത്തെ വിസ്തരിക്കുക.

ഈ ശബ്ദധ്യാനത്തിലൂടെ "സോഹം" (Swoham) എന്ന ദിവ്യനാദത്തെ സുഷുമ്നയിൽ അനുഭവിക്കാൻ സാധിക്കും. ഇത്തരത്തിൽ ശ്വസിക്കുമ്പോൾ നാം അറിയുന്ന ആ സൂക്ഷ്മധ്വനിയാണ് "ഹംസ" (Hamsa) മന്ത്രം.
****************************
എന്താണ് അജപ (Ajapa)?
****************************
ഈ മൂന്ന് തരം ശ്വാസശബ്ദങ്ങളെയും തിരിച്ചറിഞ്ഞ് അതിലൂടെ മനസ്സിനെ ലയിപ്പിക്കുന്ന പരിശീലനത്തിനാണ് "അജപ" എന്ന് പറയുന്നത്. നമ്മുടെ ശാരീരികമായ ശ്വസനം (Physical Respiration) കോശങ്ങളിലെ ശ്വസനത്തിന് (Cellular Respiration) അടിസ്ഥാനമായി മാറുന്നു.

അജപ നൃത്തം
****************************
തിരുവാരൂർ ക്ഷേത്രത്തിലെ ത്യാഗരാജ പെരുമാൾ നടനമായി, ശ്വാസത്തിന്റെ താളത്തെ അടിസ്ഥാനമാക്കിയുള്ള അതിസൂക്ഷ്മമായ നൃത്തമാണ് അജപ നൃത്തം. വായുവിനെപ്പോലെ മൃദുവായി ഉയർന്നും താഴ്ന്നും, ഭക്തരുടെ മന്ത്രങ്ങളെ മാനസികമായി സ്വീകരിച്ചും, നന്ദീശ്വരന്റെ ജ്ഞാനശ്വാസത്തെ ഉൾക്കൊണ്ടും ആസ്വദിച്ചും ആടുന്ന ശിവതാണ്ഡവമാണിത്.
അജപ പരിശീലനത്തിന്റെ ഗുണങ്ങൾ
****************************
ഈ പരിശീലനം നിത്യജീവിതത്തിൽ കൊണ്ടുവന്നാൽ താഴെ പറയുന്ന ഗുണങ്ങൾ ലഭിക്കുന്നു:
****************************
മനസ്സിന്റെ ഒഴുക്ക് ക്രമപ്പെടുകയും കാര്യനിർവ്വഹണ ശേഷി (Management Skill) വർദ്ധിക്കുകയും ചെയ്യുന്നു. ഏത് കാര്യത്തിലും വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ ഇത് സഹായിക്കും.

ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വഴി മസ്തിഷ്കത്തിൽ ഡൊപ്പമിൻ (Dopamine) ഉല്പാദനം വർദ്ധിക്കുകയും ഓർമ്മശക്തി മെച്ചപ്പെടുകയും ചെയ്യുന്നു.

സെറോടോണിൻ (Serotonin) എന്ന രാസവസ്തുവിന്റെ ഉല്പാദനത്തിലൂടെ വിശപ്പ്, ഉറക്കം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ സുഗമമാകും.

പരിഭ്രമം, വെപ്രാളം, ഉത്കണ്ഠ എന്നിവ മാറി ചിന്തകളിൽ നിദാനം (ക്ഷമ) ഉണ്ടാകും. അഡ്രിനാലിൻ (Adrenal) വ്യതിയാനം മൂലമുണ്ടാകുന്ന സമ്മർദ്ദം കുറഞ്ഞ് മനസ്സ് സമനില കൈവരിക്കും.

ആഴത്തിലുള്ള ചിന്തകൾ വളരുന്നതിനാൽ പഠനശേഷിയും കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാനുള്ള കഴിവും വർദ്ധിക്കുന്നു.

നിങ്ങളുടെ ആത്മീയമായ അന്വേഷണങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇതിലൂടെ ലഭിക്കും.

അഗസ്ത്യമുനിയുടെ പാവനമായ വരികൾ:
****************************
പാടൽ - (തമിഴ് മൂലം - മലയാളം ലിപിയിൽ)
****************************
ഈരെഴുത്തും ഓരെഴുത്തുമാകി അങ്കേ,
ഇയങ്കി നിർക്കും അസപൈയപ്പാ മൂലത്തുള്ളേ,
വേരെഴുത്തും, വിത്തെഴുത്തും ഇരണ്ടും കൊണ്ട്,
വിത്തിലേ മുളൈത്തെഴുന്ത് വിളങ്കി നിർക്കും,
സീരെഴുത്തൈ ഊണി നല്ല വാസമേറിത്,
തെരു വീതി കടന്ത മണിമണ്ഡപത്തുച്,
സാരെഴുത്തിൻ ഉട്പൊരുളാം പരംനോക്കി,
സാർന്തവർക്ക് സിദ്ധി മുത്തി തരുമേ താനേ.
***************************
ശ്ലോകം മലയാളത്തിൽ
****************************

"രണ്ടക്ഷരങ്ങൾ ഒന്നായി മാറി മൂലത്തിൽ അജപ ചലിക്കുന്നു,
വേരും വിത്തും ഒന്നായി ചേർന്ന് വിത്തിൽ നിന്നും മുളച്ചുയരുന്നു,
ശ്വാസമാകുന്ന 'വാസി'യിലേറി തെരുവുവിഥികൾ കടന്ന്,
മണിമണ്ഡപത്തിലെ ആന്തരിക പൊരുളിനെ നോക്കുന്നവർക്ക്,
സിദ്ധിയും മുക്തിയും താനേ വന്നുചേരുന്നു."
****************************
എസ്. അനന്തകുമാർ
അഗസ്തീശ്വരം
****************************

Jeevaneeyam Ayu Care  Ph-+919902289421
12/04/2026

Jeevaneeyam Ayu Care
Ph-+919902289421

ആരാണ് അഗസ്ത്യ ഭഗവാൻ?കാലാതീതവും അചഞ്ചലവുമായ 'ശിവം' എന്ന പരമചൈതന്യത്തിന്റെ അരുളും കരുണയുമാണ് അഗസ്ത്യമഹാപ്രഭു.ഈ പ്രപഞ്ചത്തി...
12/04/2026

ആരാണ് അഗസ്ത്യ ഭഗവാൻ?

കാലാതീതവും അചഞ്ചലവുമായ 'ശിവം' എന്ന പരമചൈതന്യത്തിന്റെ അരുളും കരുണയുമാണ് അഗസ്ത്യമഹാപ്രഭു.

ഈ പ്രപഞ്ചത്തിലെ ഓരോ ഗാലക്സിയുടെയും (പാൽവഴി മണ്ഡലം) കേന്ദ്രം ഈ ശിവതത്വമാണ്. അവിടെയാണ് 'ബ്ലാക്ക് ഹോൾ' (Black Hole) എന്ന അത്യന്തശക്തിയുടെ ഉറവിടം നിലകൊള്ളുന്നത്.

കോടിക്കണക്കിന് ഗാലക്സികളുള്ള ഈ മഹാപ്രപഞ്ചത്തിൽ, വാക്കുകളും ചിന്തകളും ചലനങ്ങളും തുടങ്ങി സർവ്വതും ഉത്ഭവിക്കുന്നത് ഈ കേന്ദ്രത്തിൽ നിന്നാണ്. ഒടുവിൽ എല്ലാം ചെന്നുചേരുന്നതും അവിടെത്തന്നെ.

ശിവതത്വത്തിന്റെ കേന്ദ്രവും ആന്തരികവുമായ ഭാവമാണ് അഗസ്ത്യർ. പ്രപഞ്ചത്തിലെ ഊർജ്ജ തരംഗങ്ങളുടെ ക്രമബദ്ധമായ ചലനത്തെ നിയന്ത്രിക്കുന്ന സൂക്ഷ്മ തത്വമായി ഇതിനെ കാണാം. ദ്രവ്യത്തെയും ഊർജ്ജത്തെയും കുറിച്ചുള്ള ക്വാണ്ടം സിദ്ധാന്തവുമായും (Quantum Theory), സ്ഥലകാല ബന്ധങ്ങളെ വിവരിക്കുന്ന റിലേറ്റിവിറ്റി സിദ്ധാന്തവുമായും (Theory of Relativity) ഇത് ചേർന്നുനിൽക്കുന്നു. കാലം, സ്ഥലം, സൃഷ്ടി എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ആ അതിസൂക്ഷ്മ നിയമമാണ് അഗസ്ത്യർ.

പ്രപഞ്ചത്തിലെ ഓരോ ഗാലക്സിയും അതിന്റെ കേന്ദ്രത്തെ ആധാരമാക്കി ഭ്രമണം ചെയ്യുന്നു. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു. ഒരു അണുവിനുള്ളിലും (Atom) ഇതിന് സമാനമായ ചലനം (ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ ഭ്രമണം) ദൃശ്യമാണ്.

അതുപോലെതന്നെ മനുഷ്യകോശങ്ങൾക്കുള്ളിലും ഒരു കേന്ദ്രാഭിമുഖമായ ചലനമുണ്ട്.

നമ്മുടെ മഹർഷിമാർ കണ്ടെത്തിയ ഈ സത്യങ്ങളെ മനുഷ്യനുമായി ബന്ധിപ്പിക്കുന്ന തത്വമാണ് 'അഗത്തിയം'. ഗലീലിയോയും ന്യൂട്ടണും മർദ്ദം, ശക്തി, ഗുരുത്വാകർഷണം, സ്പന്ദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, 1905-ൽ ഐൻസ്റ്റീൻ തന്റെ 'സ്പെഷ്യൽ റിലേറ്റിവിറ്റി' സിദ്ധാന്തത്തിലൂടെ പ്രപഞ്ചവും അണുവും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം തെളിയിച്ചു. ഈ പാരസ്പര്യമാണ് അഗത്തിയം.

ശാസ്ത്രജ്ഞർ ഒരിക്കൽ പ്രപഞ്ചം ശൂന്യമാണെന്ന് കരുതിയിരുന്നു. എന്നാൽ ശൂന്യതയിൽ പ്രകാശം സഞ്ചരിക്കില്ല എന്നതിനാൽ, സൂര്യപ്രകാശം എങ്ങനെ ഭൂമിയിലെത്തുന്നു എന്ന അന്വേഷണം 'ഈതർ' (Ether) എന്ന സൂക്ഷ്മ കണങ്ങളിലേക്കെത്തി. പ്രപഞ്ചമാകെ വ്യാപിച്ചു കിടക്കുന്ന ഈ മാധ്യമമാണ്:

കാലത്തിന്റെ രേഖ (Space Recorder)

ഊർജ്ജ സ്രോതസ്സ് (Power Source)

അതുല്യമായ ശക്തി (Incomparable Power)

ആന്തരിക ചൈതന്യം (Internal Power)

ഇതാണ് അഗത്തിയത്തിന്റെ ശാസ്ത്രീയവും ദാർശനികവുമായ സ്വഭാവം. ചുരുക്കത്തിൽ, അഗത്തിയം എന്നത് തത്വസ്ഥിതിയും, അഗത്തി (തീ) എന്നത് ആ തത്വത്തിന്റെ
പ്രവർത്തനരൂപവുമാണ്.
******************************
എസ്. അനന്തകുമാർ
അഗസ്തീശ്വരം
*******************************

അഗസ്ത്യർ - ലലാട പൂട്ട് - തുറക്കൽ(ഇതൊരു സംക്ഷിപ്ത വിവര ലേഖനമാണ് - വായിച്ചു മനസ്സിലാക്കാൻ സരളവും അതിശയകരവുമാണ്. എന്നാൽ ഇതി...
11/04/2026

അഗസ്ത്യർ - ലലാട പൂട്ട് - തുറക്കൽ
(ഇതൊരു സംക്ഷിപ്ത വിവര ലേഖനമാണ് - വായിച്ചു മനസ്സിലാക്കാൻ സരളവും അതിശയകരവുമാണ്. എന്നാൽ ഇതിന്റെ ബാക്കി കുണ്ഡലിനി, വാസി, സുഷുമ്ന, തുരീയം, യോഗം, ധ്യാനം എന്നിങ്ങനെ വിപുലമാണ്.)
****************************
ലലാടം എന്നാൽ നെറ്റിയുടെ മധ്യഭാഗം(ഭ്രൂമധ്യം), അതായത് പുരിക മധ്യമാണ്. ആന്തരികമായി പറഞ്ഞാൽ ഉണ്ണാക്കിന് മുകൾ ഭാഗം. ഇതിനെ സോമ കാണ്ഡം, ആജ്ഞാ ചക്രം, രുദ്ര ഗ്രന്ഥി എന്നും വിളിക്കുന്നു. ധ്യാനത്തിൽ ഇത് സ്വർണ്ണനിറം കലർന്ന വെളുത്ത പ്രകാശമായി വികസിക്കും. ഓരോ ജന്മത്തിലും നമ്മുടെ ആത്മാവ് നടത്തുന്ന യാത്രകൾ രേഖപ്പെടുത്തുന്ന സ്ഥലമാണിത്.
കുണ്ഡലിനി ഉണർത്തുന്ന യോഗത്തിൽ ലലാട പൂട്ട് തുറക്കുകയും സൂക്ഷ്മശരീര ദർശനം ലഭിക്കുകയും ചെയ്യും. ബ്രഹ്മനിഷ്ഠ കൈവരുകയും ഇടകല, പിംഗല നാഡികൾ സുസ്ഥിരമാവുകയും പ്രപഞ്ച ദർശനം ലഭിക്കുകയും ചെയ്യും. പ്രാണൻ, അപാനൻ എന്നീ വായുക്കളെ ഉള്ളിൽ ഒരുമിപ്പിച്ചു നിയന്ത്രിച്ച്, ഇന്ദ്രിയങ്ങളെയും മനസ്സിനെയും പുരികമധ്യത്തിൽ നിർത്തി ആസ്വദിക്കുമ്പോൾ, അഖണ്ഡ സച്ചിദാനന്ദമായ "അഗത്തിയം" വെളിപ്പെടും. ഇത് മൂന്നാം കണ്ണ്, സഹസ്രാര പത്മം തുടങ്ങിയ ആത്മീയ യാത്രകൾക്ക് വഴികാട്ടും.
ലലാട നിലയിലെ അനുഭൂതിയിലൂടെ ആന്തരിക ശക്തി ഉണരുകയും മനസ്സിന്റെ വൈരുദ്ധ്യങ്ങൾ (Internal Conflict) നീങ്ങുകയും ചെയ്യും. കഠിനമായ കർമ്മഫലങ്ങൾ മായും. പ്രവർത്തനങ്ങളിൽ കൃത്യത, ഭരണനൈപുണ്യം (Management), നേതൃപാടവം എന്നിവ വർദ്ധിക്കും. ചന്ദ്രമണ്ഡലത്തിലെ കുളിർമയും സഞ്ചാരവും അനുഭവപ്പെടും. ശിവതാണ്ഡവവും നന്ദി ദർശനവും സാധ്യമാകും. മുൻകൂട്ടി അറിയാനുള്ള ശക്തി (Forecast power) ഉണ്ടാകും, പ്രശ്നങ്ങൾക്ക് പരിഹാരം പറയാൻ സാധിക്കും.
****************************
അഗസ്ത്യ ഹൃദയം: ജ്ഞാനപ്പാടലുകളിലൂടെ
അഗസ്ത്യ മുനിയുടെ ദർശനങ്ങൾ താഴെ പറയുന്ന ശ്ലോകങ്ങളിൽ സംഗ്രഹിച്ചിരിക്കുന്നു:

1. തുരീയ അവസ്ഥ
മൂലം:
വെട്ടവെളിക്കുള്ളാനാൽ ജ്ഞാനമാച്ചു.
തുള്ളാട്ടമേതുമില്ലൈ പുരുവമൈയച്.
ചുഴിക്കുമൊരു വെഴുത്തറിന്താറ് തുരിയമാച്ചു. (അഗസ്ത്യർ ജ്ഞാനപ്പാടൽ - 62)

സാരം: ശൂന്യമായ ആ വെളിമ്പ്രദേശത്തേക്ക് (വെട്ടവെളി) കടന്നാൽ അത് പൂർണ്ണ ജ്ഞാനമായി. അവിടെ മനസ്സിന്റെ ചഞ്ചലതകൾ അടങ്ങുന്നു. പുരികമധ്യത്തിൽ ചുറ്റിക്കറങ്ങുന്ന ആ ഒരു അക്ഷരരഹസ്യം അറിഞ്ഞാൽ അത് തുരീയമെന്ന പരമോന്നത അവസ്ഥയായി.

2. ഗുരുദർശനം
മൂലം:
കുരുവിക്കുമിടന്താനേ പുരുവമൈയം,
കൂടുവലക് കൺതാനേ സീവസാച്ചി. (ജ്ഞാനപ്പാടൽ - 64)

സാരം: സദ്‌ഗുരു വസിക്കുന്ന സ്ഥലം പുരികമധ്യമാണ്. നമ്മുടെ വലത് കണ്ണ് ജീവസാക്ഷിയായി ഈ സത്യത്തിന് സാക്ഷ്യം നിൽക്കുന്നു.

3. മുക്തിയുടെ മാർഗ്ഗം
മൂലം:
താക്കപ്പാ ഇടക്കണ്ണു വലക്കണ്ണുഞ്ചേരു.
മൂക്കിലേ ഓടാതു വാസിസ്തംപം.
മുത്തിയെന്ന നെത്തിക്കണ്ണുള്ളേ നിൽക്കും. (ജ്ഞാനപ്പാടൽ - 65)

സാരം: ഇടത് കണ്ണിലെയും വലത് കണ്ണിലെയും കാഴ്ചയെ (ശ്രദ്ധയെ) കേന്ദ്രത്തിൽ യോജിപ്പിക്കുക. അപ്പോൾ ശ്വാസം (വാസി) മൂക്കിലൂടെ പുറത്തേക്ക് ഒഴുകാതെ ഉള്ളിൽ സ്തംഭിച്ചു നിൽക്കും. ഈ അവസ്ഥയിൽ മുക്തി എന്നത് നെറ്റിക്കണ്ണിനുള്ളിൽ ദർശിക്കാനാകും
****************************
എസ്. അനന്തകുമാർ
അഗസ്തീശ്വരം
****************************

അഗസ്ത്യമുനിയെ പ്രണമിച്ച വണ്ണസരഭം ദണ്ഡപാണി സ്വാമികൾ*********************************സുബ്രഹ്മണ്യസ്വാമിയിൽ (ആറുമുഖപ്പെരുമാൾ...
10/04/2026

അഗസ്ത്യമുനിയെ പ്രണമിച്ച വണ്ണസരഭം ദണ്ഡപാണി സ്വാമികൾ
*********************************
സുബ്രഹ്മണ്യസ്വാമിയിൽ (ആറുമുഖപ്പെരുമാൾ) നിന്ന് തമിഴ് ഭാഷ വിജ്ഞാനം നേടിയ മഹാനാണ് അഗസ്ത്യമുനി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
മുരുകൻ്റെ മന്ത്രം ആറക്ഷരങ്ങളാൽ 'ഷഡാക്ഷരം' എന്ന് അറിയപ്പെടുന്നതുപോലെ, അഗസ്ത്യമുനിയുടെ പേരും തമിഴിൽ ആറക്ഷരങ്ങളാൽ (അ-ഗ-ത്തി-യ-ർ) കോർത്തെടുത്തതാണ്. 'അഗസ്ത്യർ' എന്ന നാമം കേൾക്കുമ്പോൾ തന്നെ ഒരു പവിത്രമായ അനുഭവം ഹൃദയത്തിൽ ഉദിക്കുന്നു എന്ന് "കവിരാജ പണ്ഡിതൻ ജഗവീര പാണ്ഡ്യൻ" വിശേഷിപ്പിക്കുന്നു.മഹർഷിയുടെ പവിത്രമായ ഈ നാമം സർവ്വയിടങ്ങളിലും സംഗീതം എന്നപോലെ പരന്ന അനുഗ്രഹം ചൊരിയുന്നു.അത് ഏവരുടെയും മനസ്സിൽ മധുരം നിറയ്ക്കുന്നു. മഹത്തുക്കളായ തപസ്വികളെല്ലാം അദ്ദേഹത്തിന്റെ സാമീപ്യം ഒരു വലിയ ഭാഗ്യമായി കരുതിയിരുന്നു.
അത്തരത്തിൽ അഗസ്ത്യമുനിയെ ഒരു മഹാഭാഗ്യമായി കരുതി ആരാധിച്ച വ്യക്തിയായിരുന്നു വണ്ണസരഭം ദണ്ഡപാണി സ്വാമികൾ (1839 - 1898) അരുണഗിരിനാഥന്റെ അംശമായി കരുതപ്പെടുന്ന ഇദ്ദേഹം 'മുരുകദാസർ' എന്നും അറിയപ്പെടുന്നു. തമിഴ് കാവ്യങ്ങൾ രചിക്കുന്നതിൽ പ്രഗത്ഭനായ അദ്ദേഹം തന്റെ "പുലവർ പുരാണം" എന്ന കൃതിയിലെ രണ്ട് വിശിഷ്ടമായ ശ്ലോകങ്ങളിലൂടെ അഗസ്ത്യ മഹർഷിയെ പാടി പുകഴ്ത്തിയിട്ടുണ്ട്.
*********************************
പാട്ടുകളുടെ സാരം:
ഇന്ദ്രിയങ്ങളെ ജയിച്ചു, ഈശ്വര പാതയിലൂടെ തെളിമയാർന്ന ജീവിതം നയിച്ച തപസ്വിയായ അഗസ്ത്യമുനിയെ കണ്ട് ദേവന്മാർ പോലും അത്ഭുതപ്പെട്ടു. സകല തത്വകലകളിലും അഗാധമായ അറിവ് നേടിയ വിദ്വനായിരുന്നു അദ്ദേഹം. മുക്തിക്ക് അത്യന്താപേക്ഷിതമായ ജ്ഞാനനിലയുടേയും യോഗനിലയടേയും പരമോന്നതിയിൽ എത്തിയതിനാൽ ജ്ഞാനികൾ അദ്ദേഹത്തെ 'തത്വജ്ഞാനി' എന്നും, യോഗികൾ തങ്ങളുടെ പ്രിയപ്പെട്ട 'യോഗി' എന്നും വിളിക്കുന്നു. സിദ്ധന്മാരും ഋഷികളും തങ്ങളുടെ തലവനായി കണ്ട് അദ്ദേഹത്തെ ആരാധിക്കുന്നു.
*********************************
പാടൽ - 1 (തമിഴ് മൂലം - മലയാളം ലിപിയിൽ)
*********************************
പൂരണപ്പരം പൊരുളിന്മുക്കുണമനപ്പൊലിയും |
കാരണത്തിനർ മൂവരിൽ ഒരുവനാം കമലൻ |
ആരണത്തലൈ നിലയിനിന്റരുണ്മുതൽ പുതൽവൻ |
സീരണപ്പടാ അഗത്തിയ മുനിപ്പെയർത്തെളിഞൻ ||

ശ്ലോകം 1 - അർത്ഥം:
പരബ്രഹ്മത്തിന്റെ മുഗ്ഗുണങ്ങളെപ്പോലെ വിളങ്ങുന്ന മുമ്മൂർത്തികളിൽ ഒരാളായ ബ്രഹ്മാവിന്റെ അരുൾപുത്രനാണ് അഗസ്ത്യർ. വേദങ്ങളുടെ അത്യുന്നത നിലയിൽ ശോഭിക്കുന്നവനും, തെളിഞ്ഞ ബുദ്ധിയുള്ളവനും, കീർത്തിമാനായ മുനിശ്രേഷ്ഠനുമാണ് അദ്ദേഹം.
*********************************
പാടൽ - 2 (തമിഴ് മൂലം - മലയാളം ലിപിയിൽ)
*********************************
ജ്ഞാനവാങ്കൾ മെയ്പ്പാത്തരുൾ സകലമാ നവിൽവർ |
ഈനമിന്റിയ യോഗിയർ തമതിറൈ എൻപർ |
വാനമേർപ്പടർ സിത്തർത്തം ഇനത്തനാ വകുപ്പർ |
ആനതാലനൈത്തിലും വാലാൻ അവനെനത്തകുമേ ||

ശ്ലോകം 2 - അർത്ഥം:
ജ്ഞാനികൾ അദ്ദേഹത്തെ സകല സത്യങ്ങളുടെയും സാരമായി വിശേഷിപ്പിക്കുമ്പോൾ, നിസ്വാർത്ഥരായ യോഗികൾ അദ്ദേഹത്തെ തങ്ങളുടെ ഈശ്വരനായി കരുതുന്നു. ആകാശത്തിലൂടെ സഞ്ചരിക്കാൻ കഴിവുള്ള സിദ്ധന്മാർ അദ്ദേഹത്തെ തങ്ങളുടെ വർഗ്ഗത്തിൽപ്പെട്ടവനായി കാണുന്നു. അതിനാൽ സർവ്വതിലും വല്ലഭൻ അദ്ദേഹം തന്നെയാണെന്ന് നിസ്സംശയം പറയാം.

*******************************
എസ്. അനന്തകുമാർ,
അഗസ്തീശ്വരം
*******************************

"Shiva Tandava"😍🙏🏻The Source of Ancient Indian Classical Dance Forms.Significance of Shiva Tandava Stotra and Connection...
08/04/2026

"Shiva Tandava"😍🙏🏻

The Source of Ancient Indian Classical Dance Forms.
Significance of Shiva Tandava Stotra and Connection to Natya Veda & Classical Dance Traditions

The Shiva Tandava Stotra is one of the most powerful and aesthetically profound hymns in the Sanatana Dharma tradition, dedicated to the cosmic dance of Lord Shiva the Tandava Nritya.

This dance is not merely a performance but a cosmic allegory that symbolizes the eternal processes of the universe. The Tandava embodies the Panchakrityas the fivefold manifestations of cosmic energy which govern existence:

Srishti (Creation/Evolution) - the emergence of life and matter.

Sthiti (Preservation/Support) - the maintenance and sustenance of creation.

Samhara (Destruction/Dissolution) - the transformative destruction necessary for renewal.

Tirodhana (Illusion/Concealment) - the veiling of Truth through Maya.

Anugraha (Grace/Release) - the blessing of liberation and higher consciousness.

Thus, the Tandava of Shiva is not just dance; it is the rhythm of the universe itself where every sound, vibration, and movement reflects cosmic order and metaphysical truths.

Lasya - The Complementary Dance of Shakti

In response to Shiva's vigorous Tandava, Adi Parashakti, the eternal consort of Lord Shiva, performs Lasya, a dance of grace, rhythm, and beauty.

Tandava represents the masculine, dynamic, forceful aspect of the cosmos.

Lasya symbolizes the feminine, graceful, nurturing aspect.

Lasya has two primary forms:

Jarita Lasya - performed by women, often associated with grace, devotion, and fertility.

Yauvaka Lasya - performed by men, expressing joy, playfulness, or even romantic moods.

Together, Tandava and Lasya depict the eternal union of Shiva and Shakti, Purusha and Prakriti, Consciousness and Energy.

Tandava Natyam and the Nataraja Form
When depicted as Nataraja, Lord Shiva embodies cosmic balance:

His Rudra Tandava expresses destruction, chaos, and the dissolution of even Time and Death.

His Ananda Tandava (Dance of Bliss) reflects creation, music, joy, and divine ecstasy.

The circle around Nataraja symbolizes the cosmic cycle, while his lifted leg denotes liberation from ignorance. His dance pulse is seen as the root of rhythm (tāla) and is the foundation of music, dance, and mantra vibrations.

Natya Veda and Natya Shastra - Dance as Fifth Veda

According to tradition, after creating the four Vedas, Lord Brahma sought a medium to communicate their wisdom to all sections of society in a form both engaging and instructive. Thus, he composed the Natya Veda (Drama Veda), with 36,000 verses:

Rigveda → Pathya (Recitation, dialogue)

Samaveda → Gita (Music, melody)

Yajurveda → Abhinaya (Expression, gestures, enactment)

Atharvaveda → Rasa (Emotions, sentiments)

Bharata Muni, the great sage, later systematized this as the Natya Shastra (6000 verses), considered the greatest treatise on performing arts.




ഭോഗർ സിദ്ധന് അഗസ്ത്യമുനി നൽകിയ അനുഗ്രഹം****************************അത്യപൂർവ്വമായ സിദ്ധികളുള്ള മഹാനായ ഒരു സിദ്ധനായിരുന്നു...
08/04/2026

ഭോഗർ സിദ്ധന് അഗസ്ത്യമുനി നൽകിയ അനുഗ്രഹം
****************************

അത്യപൂർവ്വമായ സിദ്ധികളുള്ള മഹാനായ ഒരു സിദ്ധനായിരുന്നു ഭോഗർ. സ്വന്തം കഠിനാധ്വാനത്തിലൂടെ യോഗമുറകളിലും, വൈദ്യശാസ്ത്രത്തിലും, ഔഷധസസ്യങ്ങളുടെ ഉപയോഗത്തിലും അദ്ദേഹം അഗാധമായ അറിവ് നേടിയിരുന്നു. അഗസ്ത്യമുനിയിൽ നിന്നാണ് അദ്ദേഹം അപൂർവ്വ മരുന്നുകളെക്കുറിച്ചും, സിദ്ധവൈദ്യത്തിലെ പരമോന്നതമായ 'മുപ്പു' നിർമ്മാണത്തെക്കുറിച്ചും മനസ്സിലാക്കിയത്.
ഒരിക്കൽ, ലോകനന്മയ്ക്കായി അതീവ ശക്തിയുള്ള ഒൻപത് വിഷങ്ങളെ (നവപാഷാണങ്ങൾ) സമന്വയിപ്പിച്ച്, അവയുടെ ദോഷഫലങ്ങൾ നീക്കി ഒരു അത്ഭുത ഔഷധക്കൂട്ട് നിർമ്മിക്കാൻ ഭോഗർ ആഗ്രഹിച്ചു. തന്റെ ഈ ആഗ്രഹം അറിയിക്കാനായി അദ്ദേഹം പൊതിഗൈ മലയിലെത്തി അഗസ്ത്യമുനിയെ കണ്ട് വണങ്ങി.

അഗസ്ത്യമുനി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു:
"നവപാഷാണങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ചെറിയൊരു പിഴവ് സംഭവിച്ചാൽ പോലും അതിന്റെ വിഷാംശം അന്തരീക്ഷത്തിൽ പടരുകയും പ്രകൃതിക്ക് ദോഷകരമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും. അതിനാൽ പൂർണ്ണ ശ്രദ്ധയോടെ വേണം ഇത് ചെയ്യാൻ."

ഗുരുവിന്റെ വാക്കുകൾ കേട്ട് ഭോഗർ ഹിമാലയം ഉൾപ്പെടെയുള്ള പലയിടങ്ങളിൽ സഞ്ചരിച്ച് ആവശ്യമായ പാഷാണങ്ങൾ ശേഖരിച്ചു. തുടർന്ന് അവ കൂട്ടിയിണക്കാൻ ആരംഭിച്ചു. എട്ട് പാഷാണങ്ങൾ വിജയകരമായി അദ്ദേഹം ചേർത്തു. എന്നാൽ ഒൻപതാമത്തേത് മാത്രം പൂർത്തിയായില്ല.
.
ഇത് അഗസ്ത്യമുനിയുടെ സഹായത്താൽ മാത്രമേ പൂർത്തിയാകൂ എന്ന് തിരിച്ചറിഞ്ഞ ഭോഗർ, മുനിയുടെ രൂപം ശിലയിൽ വടിച്ച് ഭക്തിയോടെ ആരാധിക്കാൻ തുടങ്ങി. ഭോഗരുടെ ഭക്തിയിൽ സംപ്രീതനായ അഗസ്ത്യമുനി നേരിട്ട് പ്രത്യക്ഷപ്പെട്ട്, ഒൻപതാമത്തെ പാഷാണം കൂട്ടിയിണക്കാൻ സഹായിക്കുകയും ആ നവപാഷാണ നിർമ്മിതി പൂർത്തിയാക്കുകയും ചെയ്തു.

മാത്രമല്ല, ഈ നവപാഷാണക്കൂട്ട് ഉപയോഗിച്ച് മുരുകഭഗവാന്റെ വിഗ്രഹം നിർമ്മിക്കണമെന്നും മുനി നിർദ്ദേശിച്ചു. ആ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന തീർത്ഥം സേവിക്കുന്നത് വഴി ജനങ്ങളുടെ മാറാരോഗങ്ങൾ ഭേദമാകുമെന്നും അദ്ദേഹം അരുളിചെയ്തു.

മുരുകന്റെയും അഗസ്ത്യമുനിയുടെയും അനുഗ്രഹത്തോടെ ഭോഗർ ആ നവപാഷാണ വിഗ്രഹം പൂർത്തിയാക്കി. ഇതിന്റെ രഹസ്യങ്ങളും നിർമ്മാണരീതികളും വിവരിച്ചുകൊണ്ട് അദ്ദേഹം 'ഭോഗർ-7000' എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചു. അഗസ്ത്യമുനി ഈ കൃതിയെയും ഭോഗരെയും ഏറെ പ്രശംസിക്കുകയും ചെയ്തു.

അറിയപ്പെടാത്ത ചില വിശേഷങ്ങൾ:
പളനിയിലെ വിഗ്രഹത്തിന് പുറമെ ഭോഗർ രണ്ട് വിഗ്രഹങ്ങൾ കൂടി നിർമ്മിച്ചിരുന്നു:
പൂംബാറൈ മുരുകൻ വിഗ്രഹം: ഇത് കൊടൈക്കനാലിന് അടുത്തുള്ള പൂംബാറൈയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
വിരലോളം വലിപ്പമുള്ള ചെറിയ വിഗ്രഹം: ഇത് പുലിപ്പാണി സിദ്ധന്റെ പരമ്പരയിൽപ്പെട്ടവർ ഇന്നും പൂജിച്ചു വരുന്നു. പളനിമലയുടെ താഴെയുള്ള പുലിപ്പാണി സിദ്ധർ ജീവസമാധി പീഠത്തിലാണ് ഈ വിഗ്രഹമുള്ളത്. ഇന്നും അവിടെ പീഠാധിപതിയുണ്ട്.

ഈ സമാധി പീഠത്തിലിരുന്ന് ധ്യാനിച്ചാൽ പ്രപഞ്ചത്തിലെ സൂക്ഷ്മമായ രഹസ്യങ്ങൾ തിരിച്ചറിയാനും പുലിപ്പാണി സിദ്ധന്റെ ദർശനവും അനുഗ്രഹവും നേടാനും സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
****************************
എസ്. അനന്തകുമാർ,
അഗസ്തീശ്വരം
****************************

മർമ്മ- വില്ലും വിശയും സൂത്രം"~~~~~~~~~~~~~~~~~~~~സ്നായുക്കളെ (Tendons )നെ പ്പറ്റി ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ്  സിദ...
07/04/2026

മർമ്മ- വില്ലും വിശയും സൂത്രം"
~~~~~~~~~~~~~~~~~~~~
സ്നായുക്കളെ (Tendons )നെ പ്പറ്റി ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് സിദ്ധന്മാർ എഴുതി വച്ചിരിക്കുന്നു..18 സിദ്ധന്മാരിൽ ഒരാളായ ഭോഗർ സിദ്ധർ എഴുതിയ "ഭോഗ മുനി വില്ലും വിശയും സൂത്രമാണ് "ഈ വിഷയത്തിലെ പ്രധാന ഗ്രന്ഥം.. Tendons -ചുറ്റി ക്കെട്ടുന്ന വിശ ഞരമ്പ് കെട്ടുകളെ പ്പറ്റി ഇതിൽ പ്രതി പാദിക്കുന്നു..
നവംബർ 30നു പ്രകാശനം ചെയ്യുന്ന
ഈ ഗ്രന്ഥം ഇപ്പോൾ മലയാള വിവർത്തനം ചെയ്ത് മലയാളത്തിൽ വ്യാഖ്യാനവും എഴുതിയിട്ടുണ്ട്..
ഇതിനോടൊപ്പം മർമ്മ ഞരമ്പ് സൂത്ര തിറ വുകോൽ-36. ഞരമ്പറ നൂൽ -12
വില്ലും വിശയും അപായ നിലകൾ, വില്ലും വിശയുടെ ചികിത്സ മരുന്നുകൾ. Tendons നെ പ്പറ്റിയുള്ള ആധുനിക കാഴ്ചപ്പാടുകൾ എന്നിവ സവിസ്തരം വിശദീകരിക്കുന്നു..
ഗ്രന്ഥം ലഭിക്കുന്നതിനു നിങ്ങളുടെ മുഴുവൻ അഡ്രസ്സും, pincode mob number എന്നിവ താഴെ ക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ അയക്കുക..
(വില --postage ഉൾപ്പെടെ -240/- )

9790072649,

പാരമ്പര്യ ചിന്താർ മണി മർമ്മ പഠനം..-29 മത് batch തുടങ്ങുന്നു 🙏🌹🌹🌹🌹🌹🌹🌹പാരമ്പര്യ ചിന്താർ മണി - മർമ്മ ചികിത്സാ പഠനം(DCMS ) (...
06/04/2026

പാരമ്പര്യ ചിന്താർ മണി മർമ്മ പഠനം..-29 മത് batch തുടങ്ങുന്നു 🙏
🌹🌹🌹🌹🌹🌹🌹
പാരമ്പര്യ ചിന്താർ മണി - മർമ്മ ചികിത്സാ പഠനം(DCMS ) (വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ക്ലാസ്സ്‌ നടത്തുന്നു..)
🌹🌹🌹🌹🌹🌹🌹
(ഗുരു കുല പഠനം) ---
(01.05..2026 മുതൽ 1 വർഷം )
🌹🌹🌹🌹🌹🌹🌹🌹

തിയറി ക്ലാസ്സ്‌ -6 മാസം,
എല്ലാ ദിവസവും ക്ലാസ്സ്‌ ഉണ്ടാകും. നോട്സ് കളും voice മെസ്സേജ് കളും അയക്കും..
7-മത് മാസം മുതൽ practical നടക്കും
ഏഴാം മാസം മുതൽ എല്ലാ മാസവും 3ദിവസം വീതം പ്രായോഗിക പരിശീലനം നടത്തും.
12 മാസം complete ചെയ്യുന്നവർക്ക് പരീക്ഷ എഴുതാം.പാസ്സ് ആകുന്നവർക്ക് ഗുരുകുല പഠന സർട്ടിഫിക്കറ്റ്/അവാർഡ് എന്നിവ നൽകുന്നതാണ് .പാസ്സ് ആകുന്നവർക്ക് തുടർന്നു 12വർഷം പഠിക്കാൻ അവസരം കൊടുക്കും..
Syllabus
1.അടിസ്ഥാന തത്വങ്ങൾ (1മാസം)
2.108 മർമ്മം -(1-30വരെ )-1മാസം
3.108മർമ്മം -(31-60 വരെ )
4.108മർമ്മം- (61-90വരെ )
5-6 മാസം90-108 വരെയും, ചികിത്സാ മുറകളും -1മാസം )
7.PRACTICAL Studies -
# # # # # # # # # # # # # # # #
TRADITIONAL MARMMA SARVANGA ADANGAL MASSAGE
8..DISLOCATION AND FRACTURE MANAGEMENT-practical
9. ADANKAL STIMULATION METHOD AND MARMMA FIRST AID)-practical

10.
ചിന്താർ മണി പാരമ്പര്യ -നാഡീ ശാസ്ത്ര പഠനം.
11.
അങ്ങാടി മരുന്നുകൾ, പച്ചില മരുന്നുകൾ, കൂട്ടു മരുന്നുകൾ.(തിയറി ക്ലാസ്സ്‌ & മരുന്നു നിർമ്മാണം (practical )
12 Anatomy, physiology, pathology X-ray, ECG, SCAN, Lab test വിശദ മായ പഠനം

Practical ക്ലാസ്സ്‌ ഓരോ മാസവും 3ദിവസം വീതം ആയിരിക്കും.
ഫീസ് :-ഓരോ മാസവും 3000/-വീതം..6 മാസം വരെ, തിയറി യുടെ fees )
Practical class fees
5000/- per month (താമസം ഭക്ഷണം ഉൾപ്പെടെ )total-48000/-
Practical നടക്കുന്ന സ്ഥലം
Sivaraman aasan Memorial Siddha Marma Gurukulam,
Anugraha vaidyasala. Alumoodu jn
Padanthalumood. Kanyakumari dist
Near, Parassala border /
Trainer 🙏Dr. D. Sureshkumar aasan
9497113567,
താത്പര്യം ഉള്ളവർ ഉടനെ തന്നെ join ചെയ്യുക..
ആധാർ കാർഡ് copy, passport size photo, addreess അയക്കുക..
3000/- Gpay ചെയ്യുക.
9790072649-Gpay number..
(മറ്റുള്ളവർക്ക് ഈ മെസ്സേജ് അയച്ചു കൊടുക്കുക....)
🌹🌹🌹🌹🌹🌹🌹🌹
01.05.2026 നു പുതിയ ബാച്ചിന്റെ ക്ലാസ്സ്‌ തുടങ്ങുന്നു..
--9497113567....

അഗസ്ത്യമഹിമ: നക്കീരരിലൂടെ വെളിപ്പെട്ട അത്ഭുതം****************************അഗസ്ത്യമുനിയുടെ തിരുനാമം ഏതൊരു കാര്യത്തെയും പൂർ...
06/04/2026

അഗസ്ത്യമഹിമ: നക്കീരരിലൂടെ വെളിപ്പെട്ട അത്ഭുതം
****************************
അഗസ്ത്യമുനിയുടെ തിരുനാമം ഏതൊരു കാര്യത്തെയും പൂർത്തീകരിക്കാൻ തക്ക വശ്യമനോഹരമായ കരുത്തുള്ളതാണ്. തമിഴ് സംഘകാലത്തെ പ്രഗത്ഭനായ കവിയും പണ്ഡിതനുമായ നക്കീരരിലൂടെ അഗസ്ത്യമുനി നടത്തിയ ഒരു അത്ഭുതകഥയാണിത്.
സാക്ഷാൽ പരമശിവനോട് പോലും "നെറ്റിക്കണ്ണ് കാണിച്ചാലും തെറ്റ് തെറ്റ് തന്നെ" എന്ന് അചഞ്ചലമായി വാദിച്ച നക്കീരർ, അഗസ്ത്യമുനിയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചു വണങ്ങിയിരുന്ന ആളായിരുന്നു. ആ കാലത്താണ് വാരണാസിയിൽ നിന്ന് ഒരു മഹാപണ്ഡിതൻ മധുരയിലെത്തിയത്. സംസ്കൃതത്തിൽ അതീവ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ഉത്തരേന്ത്യൻ രാജാക്കന്മാരാൽ ആദരിക്കപ്പെട്ട ഒരു ജ്ഞാനസാഗരം തന്നെയായിരുന്നു.
മധുരയിലെ സംഘം അദ്ദേഹവുമായി സാഹിത്യചർച്ചകളിൽ ഏർപ്പെട്ടിരിക്കെ, തമിഴ് ഭാഷയ്ക്ക് ആത്മീയമായ അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവില്ലെന്ന് അദ്ദേഹം വാദിച്ചു. തമിഴിന്റെ ശ്രേഷ്ഠത നക്കീരർ പലവിധത്തിൽ എടുത്തുപറഞ്ഞിട്ടും പണ്ഡിതൻ തന്റെ വിതണ്ഡവാദം തുടർന്നു. "സംസ്കൃത മന്ത്രങ്ങൾക്കും വേദങ്ങൾക്കും തുല്യമായി മറ്റൊന്നുമില്ല" എന്ന് അദ്ദേഹം അഹങ്കാരത്തോടെ പ്രഖ്യാപിച്ചു.
നക്കീരർ ഇതിനെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞു: "എങ്കിൽ അങ്ങയുടെ മന്ത്രശക്തി കൊണ്ട് എന്നെ തോൽപ്പിക്കൂ." പണ്ഡിതൻ തന്റെ മന്ത്രങ്ങൾ ഉച്ചരിക്കാൻ തുടങ്ങി. തുടർന്ന്, നക്കീരരുടെ തമിഴ് പാണ്ഡിത്യം കൊണ്ട് തന്നെ ഒന്ന് അനക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു.
മറ്റൊരു ഭാഷയെ നിന്ദിക്കുന്ന ഈ ദുസ്വഭാവം പണ്ഡിതനിൽ നിന്ന് നീങ്ങണമെന്ന് നക്കീരർ ഉറപ്പിച്ചു. അദ്ദേഹം അഗസ്ത്യമുനിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് ഇപ്രകാരം പാടി:

"മുരണിൽ പൊതിയിൽ മുതർപുത്തേൾ"

ഈ വരികൾ കേട്ട മാത്രയിൽ ആ പണ്ഡിതൻ പ്രജ്ഞയറ്റ് നിലത്തു വീഴുകയും ജീവൻ വെടിയുകയും ചെയ്തു. ഉടൻ തന്നെ നക്കീരർ അഗസ്ത്യമുനിയുടെ നാമത്തിൽ വീണ്ടും ഒരു പാട്ടു പാടി:

"ആര്യം (സംസ്കൃതം) നന്മയെന്നും തമിഴ് തിന്മയെന്നും പറഞ്ഞ്, കാലഗതി പ്രാപിച്ചവനെ; പൊതിഗൈ (അഗസ്ത്യാർകൂടം)മലയിലെ അഗസ്ത്യമുനിയുടെ ആജ്ഞയാൽ ചെന്തമിഴ് തന്നെ നിന്നെ സുഖപ്പെടുത്തട്ടെ. സ്വാഹാ!"

ഇത് പാടിത്തീർന്നതും മരിച്ചു കിടന്ന പണ്ഡിതൻ ഉന്മേഷത്തോടെ എഴുന്നേറ്റു നിന്നു. തന്റെ തെറ്റ് തിരിച്ചറിഞ്ഞ അദ്ദേഹം, "ഇനി ഒരിക്കലും ഞാൻ ഒരു ഭാഷയെയും താഴ്ത്തി സംസാരിക്കില്ല" എന്ന് വിനയപൂർവ്വം പ്രതിജ്ഞ ചെയ്തു.

അഗസ്ത്യ മുനിയുടെ പുണ്യ നാമം കേവലം ഒരു പേരല്ല; അത് മന്ത്രമായും ജീവനായും സർവ്വകാര്യസാധ്യമായ മഹാശക്തിയായും ഇന്നും നിലകൊള്ളുന്നു.
****************************
S. അനന്തകുമാർ
അഗസ്തീശ്വരം
****************************

ദക്ഷിണാമൂർത്തി ഗുരുമുഖം -100🌹(By ഡോ. D. സുരേഷ്‌കുമാർ..)പ്രസിദ്ധീകരിച്ചു..വിഷയം.--സ്വർണ്ണം ഉപയോഗിച്ചുള്ള മരുന്നുകൾ തയ്യാറ...
29/03/2026

ദക്ഷിണാമൂർത്തി ഗുരുമുഖം -100🌹

(By ഡോ. D. സുരേഷ്‌കുമാർ..)
പ്രസിദ്ധീകരിച്ചു..
വിഷയം.--
സ്വർണ്ണം ഉപയോഗിച്ചുള്ള മരുന്നുകൾ തയ്യാറാക്കൽ, സ്വർണ്ണം തയ്യാറാക്കുന്ന രഹസ്യ മുറ ശാസ്ത്രങ്ങൾ, സിദ്ധ -ചിന്താർ മണി മരുന്ന് തയ്യാറാക്കൽ..(മലയാളം വ്യാഖ്യാനം സഹിതം )
🌹
വില -300/-
ഓഫർ വില -250/-
കൊറിയർ free.🙏
ആവശ്യക്കാർ മെസ്സേജ് ചെയ്യുക..
9497113567,9790072649.(വാട്സ്ആപ്പ് ))

Address

Alakode
670571

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+917559094809

Website

Alerts

Be the first to know and let us send you an email when Jeevadhara Kalari / ജീവധാര കളരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jeevadhara Kalari / ജീവധാര കളരി:

Share