
07/07/2024
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
ദേഹച്ചൂട് കുറഞ്ഞാൽ പനി കുറഞ്ഞെന്ന് നമ്മളുറപ്പിക്കാറുണ്ടോ ?
വിശപ്പില്ലായ്മയും വായ് കയ്പ്പും ക്ഷീണവും നാം തുടർന്നും അനുഭവിക്കാറില്ലേ ?
വേദനസംഹാരിയായ ഗുളിക കഴിച്ചാലോ , എന്തെങ്കിലും പുറമേ പുരട്ടിയാലോ വേദന എന്ന ലക്ഷണം കുറഞ്ഞാലും വേദനയുടെ കാരണമായ രോഗം മാറുന്നില്ല.
താൽക്കാലിക ആശ്വാസവും രോഗമുക്തിയും തമ്മിൽ ഏറെ ദൂരമുണ്ട്.
ആ ദൂരത്തിലൂടെയുടെ സഞ്ചാരമാണ് യഥാർത്ഥ ആയുർവേദ ചികിത്സ.
ചികിത്സിച്ച് മാറ്റാവുന്ന രോഗങ്ങളിൽ
1. രോഗത്തിൻ്റെ അടിസ്ഥാന കാരണം മാറണം.
2. ഉണ്ടായ രോഗത്തെ ചികിത്സിക്കണം.
3. വീണ്ടും രോഗം വരാതിരിക്കാൻ കരുതലുണ്ടാവണം.
ആ ദൂര സഞ്ചാരത്തിൽ ഇങ്ങനെ 3 ഘട്ടങ്ങളുണ്ട്.
രോഗലക്ഷണങ്ങൾക്ക് കുറവുണ്ടെന്ന് കരുതി രോഗി ഇടക്കു വച്ച് ചികിത്സ സ്വയം അവസാനിപ്പിച്ചാൽ, രോഗത്തിൻ്റെ പൂർണ്ണശമനവും, വീണ്ടും വരാതിരിക്കുവാനായി ശരീരത്തെ പ്രാപ്തമാക്കാനുള്ള മുൻകരുതലെന്ന ചികിത്സാ ഘട്ടവും, ആയുർവേദ ഡോക്ടർക്ക് പൂർത്തിയാക്കാനാകില്ല.
മനസിൻ്റെയും ശരീരത്തിൻ്റെയും ബലമാണ് ആരോഗ്യം.
ആ ബലത്തിന് വരുന്ന ദുർബലതയാണ് രോഗം.
വീണ്ടും ബലപ്പെടുത്തലാണ് ശരിയായ ചികിത്സ.
രോഗത്തിന് കാരണമായ തെറ്റായ ജീവിതശൈലി കണ്ടെത്താനും, ശരിയായ പാതയിലേക്ക് ശീലത്തെ നയിക്കാനും അങ്ങനെ രോഗത്തിൻ്റെ വീണ്ടും വരവിനെ തടയാനും ആയുർവേദത്തിന് തനതായ ചികിത്സാ പദ്ധതികളുണ്ട്.
ആയുർവേദം അത്ഭുതമല്ല;
സൂക്ഷ്മമായി നിങ്ങളെ പരിഗണിക്കുന്ന
വൈദ്യശാസ്ത്രമാണ്.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
#ശരിക്കും_ശരിയായ_ആയുർവേദം