Anaril Vaidyasala, Thrikunnapuzha

Anaril Vaidyasala, Thrikunnapuzha Anaril Vaidyasala, started in 1999 is offering genuine Ayurveda treatment for chronic ailments.

ശാസ്ത്രീയമായ പ്രസവ രക്ഷ നിങ്ങളുടെ തൊട്ടടുത്ത്അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിന് ആയുർവേദ പ്രസവ രക്ഷയുടെ പ്രസക്തി കാലം...
19/11/2025

ശാസ്ത്രീയമായ പ്രസവ രക്ഷ നിങ്ങളുടെ തൊട്ടടുത്ത്

അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യത്തിന് ആയുർവേദ പ്രസവ രക്ഷയുടെ പ്രസക്തി കാലം തെളിയിച്ചതാണ്. വികസിത രാജ്യങ്ങൾക്ക് സമാനമായ ആരോഗ്യ സൂചികകൾ നേടാൻ കേരളത്തെ സഹായിച്ചതിൽ, നമ്മുടെ പരമ്പരാഗതമായ വേതുകുളിയും പ്രസവ രക്ഷയും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. തൃക്കുന്നപ്പുഴ ആനാരിൽ വൈദ്യശാലയിൽ പാരമ്പര്യമായ രീതിയിൽ ശാസ്ത്രീയമായ പ്രസവ രക്ഷ നൽകുന്നു. 7, 11, 14, 21 ദിവസങ്ങളുടെ പാക്കേജുകൾ ലഭ്യമാണ്. താമസത്തിന് എ സി / നോൺ എ സി മുറികളും ആരോഗ്യകരമായ സസ്യ ഭക്ഷണവും നൽകുന്നു. ശരീരത്തിനും മനസ്സിനും ത്വക്കിനും തലമുടിക്കും ഉന്മേഷം നൽകുന്ന വിവിധ ചികിത്സാ ക്രമങ്ങൾ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും ഉപയോഗിക്കുന്ന എണ്ണയും മറ്റ് ഔഷധങ്ങളും യാതൊരു രാസപദാർത്ഥങ്ങളും ചേർക്കാതെയാണ് ഞങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും -+91 95674 88319

Location: https://goo.gl/maps/N8ozzM6acktCw477A

സന്തോഷം പടരട്ടെഅന്താരാഷ്ട്ര ആയുർവേദ ദിനം 2025 സെപ്റ്റംബർ 23സേവനത്തിൻ്റെ 25 വർഷങ്ങൾ പിന്നിടുന്ന ആനാരിൽ വൈദ്യശാലയിൽ,  ശുദ്...
22/09/2025

സന്തോഷം പടരട്ടെ
അന്താരാഷ്ട്ര ആയുർവേദ ദിനം 2025 സെപ്റ്റംബർ 23
സേവനത്തിൻ്റെ 25 വർഷങ്ങൾ പിന്നിടുന്ന ആനാരിൽ വൈദ്യശാലയിൽ, ശുദ്ധമായ ആയുർവേദ ചികിത്സയിലൂടെ ഓരോരുത്തർക്കും രോഗ ശാന്തി നൽകാനാണ് ശ്രമം. ഈ വഴിയിൽ, വൈദ്യശാസ്ത്ര ധാർമ്മികതയുടെ പാതയിൽ തന്നെ അഭംഗുരം തുടരും എന്നതാണ് ഈ ആയുർവേദ ദിനത്തിലും പറയാനുള്ളത്.
നിങ്ങളുടെ ചിരിയാണ് ഞങ്ങളുടെ ലക്ഷ്യം.
ആനാരിൽ വൈദ്യശാല
പഞ്ചകർമ്മ കേന്ദ്രം
പള്ളിപ്പാട്ടുമുറി, തൃക്കുന്നപ്പുഴ, ഹരിപ്പാട്
ഫോൺ: 9446918019

നഗ്നപാദ നടത്തംശരീരഭാരം കുറയ്ക്കാൻ സഹായിക്കും, പേശികളെ ശക്തിപ്പെടുത്തും, ശരീരത്തിൻ്റെ സന്തുലിതാവസ്ഥ  നിലനിർത്തും, ഹൃദയാരോ...
19/09/2025

നഗ്നപാദ നടത്തം

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും, പേശികളെ ശക്തിപ്പെടുത്തും, ശരീരത്തിൻ്റെ സന്തുലിതാവസ്ഥ നിലനിർത്തും, ഹൃദയാരോഗ്യം വർദ്ധിപ്പിക്കും, സന്ധി വേദന ലഘൂകരിക്കും.

എർത്തിംഗ് അല്ലെങ്കിൽ ഗ്രൗണ്ടിംഗ് എന്നും അറിയപ്പെടുന്ന നഗ്നപാദ നടത്തം അനേകം ആരോഗ്യ ഗുണങ്ങൾ നൽകും. ഈ പഴക്കമുള്ള രീതി അടുത്തിടെ ആധുനിക ആരോഗ്യ ചർച്ചകളിൽ വീണ്ടും താൽപ്പര്യം നേടിയിട്ടുണ്ട്.

ദിവസവും കുറച്ച് നേരം ശുദ്ധമായ മണ്ണിൽ നഗ്നപാദ നടത്തം ശീലിക്കുക. (മാലിന്യങ്ങൾ ഉള്ള സ്ഥലം തീർച്ചയായും ഒഴിവാക്കണം )

നല്ല ശീലങ്ങൾ തുടങ്ങാം

ഡോ. രാജേഷ്
ആനാരിൽ വൈദ്യശാല
തൃക്കുന്നപ്പുഴ
94469 18019

#പ്രകൃതി #ആയുർവേദം #ആയുർവേദദിനം

08/08/2025

Knee ക്ലിനിക്ക് - ആനാരിൽ വൈദ്യശാല

കാൽമുട്ടുകളുടെ കൃത്യമായ പരിചരണം നൽകുന്നതിന് ആയുർവേദ ചികിത്സ ഫലപ്രദമാണ്. എല്ലാ വർഷവും നൽകുന്ന പുനരുജ്ജീവന ചികിത്സ, കാൽമുട്ടുകൾക്ക് തേയ്മാനവും അനുബന്ധ ബുദ്ധിമുട്ടുകളും ഇല്ലാതെ മുന്നോട്ട് പോകാൻ സഹായിക്കുന്നു. ആനാരിൽ വൈദ്യശാലയിലെ പുനരുജ്ജീവന ചികിത്സ, ശരീരത്തിലെ വിഷാംശങ്ങളെയും പരുക്കുകളെയും നീക്കി, സമ്പൂർണ്ണമായ ആരോഗ്യം ഉറപ്പാക്കുന്നു.

ഞങ്ങളുടെ പുനരുജ്ജീവന ചികിത്സയെ പറ്റി കൂടുതൽ അറിയാൻ വിളിക്കൂ: 8075810816

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തിരുമ്മുകാർ. 3, 5, 7, 9, 14, 21 ദിവസ പാക്കേജുകൾ

+91 9446918019 080758 10816

കർക്കടക ചികിത്സആനാരിൽ വൈദ്യശാലയിൽ കർക്കടക ചികിത്സ ആരംഭിച്ചിരിക്കുന്നു. നിലവിലുള്ള രോഗങ്ങളെ ശമിപ്പിക്കാനും, ഭാവിയിൽ രോഗങ്...
18/07/2025

കർക്കടക ചികിത്സ

ആനാരിൽ വൈദ്യശാലയിൽ കർക്കടക ചികിത്സ ആരംഭിച്ചിരിക്കുന്നു. നിലവിലുള്ള രോഗങ്ങളെ ശമിപ്പിക്കാനും, ഭാവിയിൽ രോഗങ്ങളെ ചെറുക്കാനും ഈ ചികിത്സ കൊണ്ട് കഴിയും. നിങ്ങളുടെ ചെറുതും വലുതുമായ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തിയാണ് ഇവിടെ ചികിത്സ നിശ്ചയിക്കുന്നത്.

ഞങ്ങളുടെ പ്രത്യേകതകൾ
പരിചയ സമ്പന്നരായ തിരുമ്മുകാർ
സ്വന്തമായി ഉണ്ടാക്കുന്ന ഔഷധങ്ങൾ
സൗകര്യ പ്രദമായ സമയ ക്രമം
മിതമായ പഥ്യ ക്രമം
ഡോക്ടറുടെ മേൽനോട്ടം
25 വർഷത്തെ സേവന പാരമ്പര്യം
ബുക്കിംഗിന് വിളിക്കുക:
944698019 080758 10816

തൃക്കുന്നപ്പുഴ ആനാരിൽ വൈദ്യശാലയിലെ മഴക്കാല ചികിത്സആയുർവേദ ചികിത്സകൾക്ക് അനുയോജ്യമായ സമയമാണ് മഴക്കാലം, തണുത്തതും ഈർപ്പമുള...
26/06/2025

തൃക്കുന്നപ്പുഴ ആനാരിൽ വൈദ്യശാലയിലെ മഴക്കാല ചികിത്സ

ആയുർവേദ ചികിത്സകൾക്ക് അനുയോജ്യമായ സമയമാണ് മഴക്കാലം, തണുത്തതും ഈർപ്പമുള്ളതുമായ കാലാവസ്ഥ കാരണം, മരുന്നുകളുടെയും എണ്ണകളുടെയും ചികിത്സാ ഗുണങ്ങൾ കൂടുതൽ ഫലപ്രദമായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ശരീരത്തിൻ്റെ ദഹന പ്രക്രിയയെ സന്തുലിതമാക്കാനും, വാതരോഗങ്ങളുടെ ശമനത്തിനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഞങ്ങളുടെ മഴക്കാലചികിത്സ ലക്ഷ്യമിടുന്നു. കൂടുതൽ വിവരങ്ങൾക്ക് 8075810816 https://goo.gl/maps/N8ozzM6acktCw477A

ആയുർവേദ ചികിത്സ രണ്ടു വിധമാണ്. രോഗികൾക്കും, രോഗം ഇല്ലാത്തവർക്കും. രോഗികൾക്ക്, രോഗാവസ്ഥ അനുസരിച്ച് വർഷം മുഴുവൻ ചികിത്സ നല...
26/06/2025

ആയുർവേദ ചികിത്സ രണ്ടു വിധമാണ്. രോഗികൾക്കും, രോഗം ഇല്ലാത്തവർക്കും. രോഗികൾക്ക്, രോഗാവസ്ഥ അനുസരിച്ച് വർഷം മുഴുവൻ ചികിത്സ നല്കുന്നു. രോഗമില്ലാത്തവർക്ക് ആരോഗ്യ സംരക്ഷണത്തിന് ചികിത്സ നല്കുന്ന ലോകത്തിലെ ഏക ചികിത്സാ ശാസ്ത്രമാണ് ആയുർവേദം. രോഗങ്ങളുടെ കുത്തൊഴുക്കിൽ ആരോഗ്യത്തോട് ജീവിതം മുന്നോട്ട് പോകുന്നതിന് എല്ലാ പ്രായക്കാർക്കും ആയുർവേദ സുഖചികിത്സ ഫലപ്രദമാണ്. സുഖചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടു മുറിയിൽ പ്രവർത്തിക്കുന്ന ആനാരിൽ വൈദ്യശാലയിൽ മഴക്കാല സുഖചികിത്സ ആരംഭിച്ചിരിക്കുന്നു. കൂടുതൽ അറിയാൻ 8075810816 എന്ന നമ്പരിൽ ബന്ധപ്പെടുക.

കാൽമുട്ടുകൾക്ക് യോഗാസനങ്ങൾനമ്മുടെ ശരീരത്തിൽ നിരന്തരം പ്രവർത്തിക്കുന്ന സന്ധികളാണ് കാൽമുട്ടുകൾ. ശരീരഭാരം താങ്ങി നിർത്തുന്ന...
20/06/2025

കാൽമുട്ടുകൾക്ക് യോഗാസനങ്ങൾ

നമ്മുടെ ശരീരത്തിൽ നിരന്തരം പ്രവർത്തിക്കുന്ന സന്ധികളാണ് കാൽമുട്ടുകൾ. ശരീരഭാരം താങ്ങി നിർത്തുന്നതിന് ഒപ്പം, ചലന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയുമാണ് കാൽമുട്ടുകൾ. ഇവയെ ശാസ്ത്രീയമായി പരിരക്ഷിക്കുന്നതിന് ആയുർവേദ ഔഷധങ്ങൾക്കൊപ്പം, യോഗാസനങ്ങൾ കൂടി പരിശീലിക്കുന്നത് അത്യന്തം ഗുണപ്രദമാണ്. നമ്മുടെ മുട്ടുകളെ സംരക്ഷിക്കുന്നതിന്, ഈ യോഗാ ദിനത്തിൽ പുതിയ ഒരു ശീലം ആരംഭിക്കാം. ഇതോടൊപ്പമുള്ള ഏഴ് യോഗാസനങ്ങളിൽ നിന്ന് നിങ്ങളുടെ ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം തിരഞ്ഞെടുക്കുന്നവ, നിത്യവും ഇരുപത് മിനിട്ട് പരിശീലിക്കുക. ഈ യോഗാദിനം മുതൽ ശക്തമായ കാൽമുട്ടുകൾക്ക് വേണ്ടി പ്രയത്നിക്കാം.

യോഗാദിനാശംസകൾ

ആനാരിൽ വൈദ്യശാല
തൃക്കുന്നപ്പുഴ
ഫോൺ 94469 18019
080758 10816

2025 ജൂൺ 21അന്താരാഷ്ട്ര യോഗാ ദിനംഇൻഡ്യയിൽ നിന്ന് ഉത്ഭവിച്ച്, ലോകം മുഴുവൻ പരന്നൊഴുകി, കോടിക്കണക്കിന് ആളുകൾക്ക് സമാശ്വാസം ...
20/06/2025

2025 ജൂൺ 21
അന്താരാഷ്ട്ര യോഗാ ദിനം

ഇൻഡ്യയിൽ നിന്ന് ഉത്ഭവിച്ച്, ലോകം മുഴുവൻ പരന്നൊഴുകി, കോടിക്കണക്കിന് ആളുകൾക്ക് സമാശ്വാസം നൽകിയ യോഗയെ, കൂടുതൽ തെളിമയോട് സ്വീകരിക്കാൻ വേണ്ടിയാണ് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നത്. Yoga for One Earth, One Health എന്നതാണ് ഈ വർഷത്തെ പ്രമേയം. ശരീരത്തിൻ്റെ സ്വാസ്ഥ്യം നിലനിർത്താൻ ഏറ്റവും സഹായിക്കുന്ന വ്യായാമ പദ്ധതിയാണ് യോഗ. മനസ്സിനും ശരീരത്തിനും സുഖം നൽകുന്ന യോഗാസനങ്ങൾ, ആനാരിൽ വൈദ്യശാലയിൽ രോഗ ശാന്തിയ്ക്കായി വ്യാപകമായി ഉപയോഗിക്കുന്നു. പഞ്ചകർമ്മ ചികിത്സയുടെ പഥ്യ കാലത്തിന് ശേഷം, ഓരോരുത്തർക്കും അനുയോജ്യമായ യോഗാസനങ്ങളും പ്രാണായാമവും ശീലിപ്പിക്കുന്നത് രോഗ ശാന്തിയ്ക്കും, രോഗം വീണ്ടും വരാതിരിക്കുന്നതിനും സഹായിക്കുന്നു.

യോഗാദിനാശംസകൾ

ആനാരിൽ വൈദ്യശാല
തൃക്കുന്നപ്പുഴ
ഫോൺ 94469 18019
080758 10816

28/05/2025

*കാൽമുട്ട് വേദനയ്ക്ക് ശാസ്ത്രീയ ചികിത്സ*

തൃക്കുന്നപ്പുഴ ആനാരിൽ വൈദ്യശാലയിലെ Knee ക്ലിനിക്കിൽ, ആയുർവേദം, അഗ്നി കർമ്മം, ഹിജാമ, യോഗ, റീഹാബ് വ്യായാമങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ഈ കഠിനാവസ്ഥയെ മറി കടക്കുന്നത്. ഞങ്ങൾ സ്വന്തമായി നിർമ്മിക്കുന്ന ഔഷധങ്ങളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. വിവിധ തരം കിഴികൾ, ധാര, പിഴിച്ചിൽ, ഞവര, വസ്തി, നസ്യം, ലേപം, വെച്ചു കെട്ട് തുടങ്ങിയ ക്രിയാക്രമങ്ങൾ ഡോക്ടറുടെ മേൽ നോട്ടത്തിൽ ഏറ്റവും പരിചയ സമ്പന്നരായ തിരുമ്മുകാർ ചെയ്തു തരുന്നു. സ്ത്രീകൾക്ക് സ്ത്രീ തിരുമ്മുകാരാണ് ക്രിയകൾ ചെയ്യുന്നത്.

ഒരു ദിവസം മുതൽ ഇരുപത്തിയെട്ട് ദിവസം വരെയുള്ള പാക്കേജുകൾ ലഭ്യമാണ്. കാൽമുട്ടു വേദന വരാതിരിക്കാനും, വന്നതിനെ പരിഹരിക്കാനും ഈ പാക്കേജുകൾ ഫലപ്രദമാണ്. കൂടുതൽ വിവരങ്ങൾക്ക്

8075810816

Address

Opposite Police Station
Alappuzha
690515

Opening Hours

Monday 9:30am - 7pm
Tuesday 9:30am - 7pm
Wednesday 9:30am - 7pm
Thursday 9:30am - 7pm
Friday 9:30am - 7pm
Saturday 9:30am - 7pm

Telephone

+919446918019

Alerts

Be the first to know and let us send you an email when Anaril Vaidyasala, Thrikunnapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram