
08/03/2025
പ്രധാനമന്ത്രി ജനഔഷധി കേന്ദ്ര, ( കുമാരപുരം/കരുവാറ്റ/ തൃക്കുന്നപ്പുഴ) സാമൂഹിക പ്രതിബദ്ധത മുൻനിർത്തി അടുത്തുള്ള സ്കൂളുകളിലെ വിദ്യാർത്ഥിനികൾക്കായി ആയിരം സാനിറ്ററി നാപ്കിനുകളുടെ വിതരണം നടത്തി, ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേകിച്ച് കുട്ടികൾക്കിടയിലെ അവശ്യകതയെ കുറിച്ചും ബോധവൽക്കരണം സംഘടിപ്പിച്ചു.
സ്ത്രീകൾക്ക് ആർത്തവകാല ശുചിത്വം ഉറപ്പാക്കുന്നത് ആരോഗ്യത്തിനും ആത്മവിശ്വാസത്തിനും അത്യാവശ്യമാണ്. എന്നാൽ, അതിനെക്കുറിച്ചുള്ള അറിവിന്റെ കുറവും സാനിറ്ററി ഉത്പന്നങ്ങളുടെ ലഭ്യതയില്ലായ്മയും പലർക്കും വെല്ലുവിളിയാകുന്നുണ്ട്. ഈ വിഷയത്തിൽ ഒരു ചെറിയ മാറ്റം കൊണ്ടുവരാൻ ഞങ്ങൾക്കാകുമെന്ന് വിശ്വസിച്ചാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.
ശുചിത്വ ശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാകുമ്പോഴാണ് ആരോഗ്യവും ആത്മവിശ്വാസവും ഒരേപോലെ വളരുന്നത്.