16/07/2025
ആലപ്പുഴ മെഡിക്കൽ കോളേജിൽ അത്യപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.
രണദേവ് ,66 വയസ്സ് പുത്തൻ മണ്ണേൽ, കാർത്തികപ്പള്ളി, ആലപ്പുഴ
ശബ്ദ വ്യത്യാസത്തെ തുടർന്ന്.ENT ഓ പി യിൽ വന്ന രോഗിയെ വിശദമായ പരിശോധനയെത്തുടർന്ന്, നെഞ്ചിൻ്റെ CT സ്കാനിൽ ഹൃദയത്തിൽ നിന്നും ശുദ്ധ രക്തം വഹിച്ചു കൊണ്ടു പോകുന്ന മഹാധമനിയിൽ നിന്നും തലച്ചോറിലേക്കുള്ള രക്തം വഹിക്കുന്ന രക്തധമനിക്ക് സമീപത്തായി ( Aortic Arch Aneurysm) വീക്കം കണ്ടെത്തുകയും, തുടർ ചികിത്സക്കായി ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക് (Cardiothoracic Surgery) മാറ്റുകയും, സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ CTVS SS 9 വാർഡിൽ അഡ്മിറ്റായി, വിദഗ്ദ പരിശോധനകൾ (എക്കോ, CT ആൻജിയോഗ്രാം മുതലായവ) നടത്തി സർജറിക്ക് തീയതി നിശ്ചയിക്കുകയും ഇതിനാവശ്യമായ വിലപിടിപ്പുള്ള സർജറി ഉപകരണങ്ങൾക്കായി സംസ്ഥാന സർക്കാരിൻ്റെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (KASP) ഉൾപ്പെടുത്തി. രോഗിയുടെയും, രോഗ സാഹചര്യത്തിൻ്റെയും തീവ്രത മനസ്സിലാക്കിക്കൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഹരികുമാറിൻ്റെയും, KASP ജീവനക്കാരുടെയും അടിയന്തര ഇടപെടൽ മൂലം ഉടനെ തന്നെ ഈ ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തു.
ഓപ്പറേഷനു വേണ്ടി വീണ്ടും അഡ്മിറ്റാവുകയും 30/06/2025 -ൽ അതിസങ്കീർണ്ണമായ 10 മണിക്കൂറോളം ദൈർഘ്യമേറിയ സർജറിക്ക് വിധേയമാക്കി.
മഹാധമനിയുടെ പ്രാധാന്യമേറിയ ഭാഗത്തുള്ള ശസ്ത്രക്രിയ ആയതിനാൽ,ഹൃദയത്തിൻ്റെ പ്രവർത്തനം പൂർണ്ണമായും നിർത്തി ഹാർട്ട് ലങ് മെഷീൻ ൻ്റെ സഹായത്താൽ, തലച്ചോറിലേക്കും മറ്റു ശരീരഭാഗങ്ങളിലേക്കും ശരീര ഊഷ്മാവ് കുറച്ച് നിയന്ത്രിതമായ രീതിയിൽ തടസ്സമില്ലാതെ രക്തചംക്രമണ സാധ്യമാക്കുക എന്നതായിരുന്നു ഈ ശസ്ത്രക്രിയയിൽ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഏകദേശം 4 മണിക്കൂറോളം ഇതെല്ലാം കൃത്യമായ രീതിയിൽ ഹാർട്ട് ലങ് മെഷിൻ്റെ സഹായത്തോടെ സാധ്യമാക്കുകയും, വീക്കം വന്ന ഭാഗം നീക്കം ചെയ്ത് ക്രത്രിമ രക്തധമനി വച്ചു പിടിപ്പിക്കുകയും ചെയ്തു.
10 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയക്ക് ശേഷം, 48 മണിക്കൂർ വെൻ്റിലേറ്ററിൽ തീവ്ര പരിചരണ വിഭാഗത്തിൽ (CTVS ICU) ൽ കഴിഞ്ഞതിനു ശേഷം പൂർണബോധം തിരിച്ചു വരികയും രോഗിയെ വെൻ്റിലേറ്ററിൻ്റെ സഹായത്തിൽ നിന്നും പൂർണമായി മാറ്റുകയും, 5 ദിവസത്തെ തീവ്ര പരിചരണത്തിനു ശേഷം രോഗിയെ വാർഡിലേക്ക മാറ്റി, 16 /07/2025ന് രോഗി ആരോഗ്യവാനായി ആശുപത്രി വിടുകയും ചെയ്തു.
ലക്ഷത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഈ അപൂർവ്വ രോഗാവസ്ഥക്ക് സ്വകാര്യ ആശുപത്രികളിൽ ഏകദേശം 15 ലക്ഷത്തോളം ചിലവു വരുന്ന ഈ ശസ്ത്രക്രിയ സർക്കാരിൻ്റെ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം തികച്ചും സൗജന്യമായാണ് നടത്തിയത്.
സർജറിയിൽ പങ്കാളികളായവർ
Cardiac Surgeons
1. Dr Suresh Kumar V(Prof & HOD, CTVS)
2. Dr Biju K T ( Associates Prof)
3. Dr Ananada kuttan( Associate Prof)
4. Dr Kochu Krishnan ( Assistant Professor)
Anaesthetists
1)Dr Veena ( HOD, Anaesthesia)
2) Dr Harikumar ( Hospital Supdt & Professor , Dept of Anaesthesia & CTVS Anaesthesia In charge)
3) Dr Bittu ( Assistant Professor)
4) Dr Anamika ( JR/ Anaesthesia)
5) Dr Chowng ( SR / Anaesthesia)
PERFUSIONISTS ( പെർഫ്യൂഷനിസ്റ്റുമാർ)
1) Mr Biju P K
2) Ms Ansu Mathew
Nursing Officers
1) Ms Rajimol ( Head Sister/ Senior Nursing Officer)
2) Ms.Saritha Varghese
3) Ms.Rajalakshmi
4 ) Ms.Archana
5) Ms.Ubeena
6) Mr.Hashid
Anaesthesia Technician - Mr Sreejith
Nursing Assistants - Ms Sudharma, Ms Seena, Mr Vinod