10/09/2025
ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണം നടത്തി
ആലപ്പുഴ: ലോക ആത്മഹത്യാ ദിനാചരണം നടത്തി . ആലപ്പുഴ ജനറല്‍ ആശുപത്രി ,ജില്ലാമാനസികരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ആത്മഹത്യാ ദിനാചരണം സംഘടിപ്പിച്ചു . പരിപാടിയുടെ ഭാഗമായി ആശുപത്രി കേന്ദ്രീകരിച്ചു ബോധവത്കരണ റാലി നടത്തി , റാലിക്ക് മുന്നോടിയായി സ്കൂള്‍ ഓഫ് നഴ്സിംഗ് ലെ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു , ബോധാവതകരണ റാലി ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ വേണുഗോപാല്‍ ഫ്ലാഗ്ഗ് ഓഫ് ചെയ്തു . തുടര്‍ന്നു നടന്ന യോഗവും വാരാചരണ ഉദ്ഘാടനവും അമ്പലപ്പുഴ എം എല്‍ എ എച്ച് .സലാം ഉദ്ഘാടനംചെയ്തു , യോഗത്തിന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍ സന്ധ്യ അധ്യക്ഷത വഹിച്ചു , ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ സൗമ്യ രാജ് സ്വാഗതം ആശംസിച്ചു , ആര്‍ എം ഓ ഡോ ആശ മോഹന്‍ദാസ് , ഡോ .പ്രിയദര്‍ശന്‍ , നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി റെമി സെബാസ്റ്റ്യന്‍ , ലെ സെക്രടറി ലക്ഷ്മി എം എന്നിവര്‍ സംസാരിച്ചു . തുടര്‍ന്ന് ജീവരക്ഷാ – ആത്മഹത്യാ പ്രതിരോധം ക്ലാസ്സ് സംഘടിപ്പിച്ചു
ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ counsellor മാരായ അരുണ്‍ ശങ്കര്‍ ,ധന്യ എസ് നായര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ച് . ജില്ലാ മാനസികാരോഗ്യ പരിപാടി പ്രൊജക്റ്റ് ഓഫീസര്‍ ജിന്‍സി മോള്‍ ഷാജി നന്ദി പറഞ്ഞു .വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ ,പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതാണ്