01/10/2024
പ്രിയരെ,
നിങ്ങൾക്കറിയാമല്ലോ കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ കടന്നു വന്ന വഴികളിൽ ട്രാവൻകൂർ റിഹാബ്സ് എന്ന ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ നാൾ വഴികൾ. പല അവസരങ്ങളിലും നിങ്ങളുമായി പങ്കു വെച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷം ചില സാങ്കേതിക കാരണങ്ങളാൽ ചിലതു പങ്കുവയ്ക്കാൻ സാധിച്ചിരുന്നില്ല.
ഒരു സംരംഭം തുടങ്ങി അത് വിജയിപ്പിച്ചു കൊണ്ടുവരിക എന്നതിലപ്പുറം ജനങ്ങൾ അത് ഏറ്റെടുക്കുക എന്നത് വളരെ പ്രാധ്യാന്യം അർഹിക്കുന്നതാണെന്നു വിശ്വസിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഒരു സ്ഥാപനം എന്ന നിലക്ക് ഞങ്ങൾ കൈകൊണ്ട നിലപാടുകൾ ഏറ്റെടുത്തു ഞങ്ങളുടെ ലക്ഷ്യം മുറുകെ പിടിക്കാൻ സഹായിച്ച സഹകരിച്ച സപ്പോർട്ട് നൽകിയ ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ആദ്യം കൊമ്മാടി ജംഗ്ഷനിൽ തുടക്കം കുറിച്ച ഹോം കെയർ ഫിസിയോതെറാപ്പി സേവനങ്ങൾ പിറ്റേ വര്ഷം മണ്ണഞ്ചേരി അടിവാരത്തു ഒരു കുഞ്ഞു ക്ലിനിക്കിലേക്കു ഉയർത്താൻ നിങ്ങളേവരും സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. പിന്നീട് എടുത്ത തീരുമാനം ചില പോരായ്മകൾ ഉണ്ടായെങ്കിലും ആഗ്രഹിതിന്റെ പുറകെ ആയതിനാൽ അത് മറ്റൊരു രീതിയിൽ ഞങ്ങളെ ആലപ്പുഴ ടൗണിലേക്ക് എത്തിക്കപ്പെട്ടു.
കഴിഞ്ഞ വര്ഷം സെപ്റ്റംബറിൽ ബഹുമാനപെട്ട മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സൗമ്യ രാജ് റിലയൻസ് മാളിന് സമീപം വാടക്കൽ റോഡിൽ ഷാരോൺ അപ്പാർട്മെന്റ്സിൽ ഉത്ഘാടനം ചെയ്ത് തുടക്കം കുറിച്ച ഞങളുടെ രണ്ടാമത്തെ ക്ലിനിക്ക് ഇന്നു ഒരു വര്ഷം തികഞ്ഞു മുന്നോട്ടു പോകുന്ന ഈ വേളയിൽ തുടക്കം മുതൽ ഇന്നുവരെ 400 ൽ പരം വേദനയാൽ ബുദ്ധിമുട്ടിയ ആലപ്പുഴ നിവാസികൾക്ക് ആശ്വാസംപകർന്നു നൽകാൻ ഞങ്ങളുടെ ഫിസിയോ ടീമിന് കഴിഞ്ഞു എന്നുള്ളതിലും സ്പോർട്സ് ഇഞ്ചുറി മുഖന്ദിരം കഷ്ടപ്പെട്ട കൊച്ചു കൊച്ചു മിടുക്കന്മ്മാർക്കും ഭാവിയിലെ താരങ്ങൾക്കും അതിലുപരി തിരുവന്തപുരത്തും എറണാകുളത്തും ഒക്കെ പോയി ചികിത്സ തേടിയ പലരും ഞങ്ങളുടെ ഈ ചെറിയ സംരംഭം സ്വീകരിച്ചു എന്നുള്ളതിലും ചാരിതാർഥ്യം അറിയിക്കുന്നു.
അതുപോലെ തന്നെ വീടുകളിൽ ചെന്നുള്ള സ്ട്രോക്ക് (പക്ഷാഘാതം) നട്ടെലിനു ഷ്കതം , പാർക്കിൻസൺസ് ഡിസീസ് , തുടങ്ങി ന്യൂറോ സംബന്ധമായതും ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞതും, അപകടം മൂലം എല്ലു സംബന്ധമായ സർജറി കഴിഞ്ഞതും, വയോജന അസുഖങ്ങളും ബുദ്ധിമുട്ടുകളും, കഴുത്തു വേദന, മുട്ടുവേദന, നടുവേദന, തോലുവേദന, കാലു വേദന തുടങ്ങി മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ എന്നിങ്ങനെ സർജറി കഴിഞ്ഞവർക്കും സെറിബ്രൽ പാൾസി, വീൽ ചെയർ തുടങ്ങി പ്രതേക രീതിയിൽ നിർമിക്കുന്ന സി പി ചെയർ സ്റ്റാന്റിംഗ് ഫ്രെയിം കസ്റ്റമൈസ്‌ഡ് സഹായ ഉപകരണങ്ങൾ എന്നിങ്ങനെ മികച്ച രീതിയുള്ള സേവനങ്ങൾ നല്കാൻ ദൈവാനുഗ്രഹത്താൽ നാളിതുവരെ സാധിച്ചു.
തുടർന്നും നിങ്ങളുടെ ഏവരുടെയും സഹായ സഹകരങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വീടുകളിലോ അയല്പക്കത്തൊ സുഹൃത്തുക്കൾക്കോ ഫിസിയോതെറാപ്പി ചികിത്സയോ ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായമോ ആവശ്യമായി വന്നാൽ വിളിക്കാൻ മറക്കണ്ട. നിങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്.
സേവങ്ങൾക്കും വിവരങ്ങൾക്കും
9846044880 / 9747044880 എന്ന നമ്പറിലോ വിളിക്കുക.
കളർകോട് : https://maps.app.goo.gl/2BEEKsk28rJmgnEr7
മണ്ണഞ്ചേരി : https://maps.app.goo.gl/xUDXXnA77MRDAUUH6