02/04/2025
നമ്മുടെയൊക്കെ ശരീരവും അവയിൽ നിലകൊള്ളുന്ന അവയവങ്ങളും എത്ര രസകരമായാണ് പ്രവർത്തിക്കുന്നത്. മത്സരങ്ങളോ,ഒറ്റപ്പെടുത്തലുകളോ ഇല്ലാതെ. എല്ലാം പരസ്പരം സഹകരിച്ചും മറ്റുള്ളവയുടെ പ്രവർത്തനത്താലും,മറ്റുള്ളവയെ ശരിയായി കർമ്മം ചെയ്യാൻ അനുവദിച്ചുമൊക്കെ.
അവയുടെ പ്രവർത്തനങ്ങൾക്ക് വ്യതിയാനം വരുമ്പോൾ ഓരോ ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടുതുടങ്ങുന്നു,രോഗലക്ഷണങ്ങൾ. ഇതൊക്കെ നമുക്ക് അറിയാം എന്നാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ ലക്ഷണങ്ങളെ മാത്രമായി നോക്കി കാണുന്നു. അവയ്ക്ക് പിന്നിലെ കാരണം അവിടെ എന്നെയൊന്നു ശ്രദ്ധിക്കൂ എന്നു പറഞ്ഞാൽ പോലും ഒരു മൈൻഡ് ഇല്ലാതെ, ഒരു ഡോക്ടറുടെ അഭിപ്രായമെങ്കിലും കേൾക്കൂ, എന്നെ മനസ്സിലാക്കൂ എന്നു ശരീരം പല തരത്തിൽ കാണിച്ചിട്ടും അത് ഗൗനിക്കാതെ…..
ഇക്കഴിഞ്ഞ ദിവസം ഓ പി യിലെ കുറച്ചു നിമിഷങ്ങൾ
ഡോക്ടറേ…. രക്തത്തിലെ കൊഴുപ്പ് കൂടുതൽ ആണ് അത് ഒന്ന് കുറയ്ക്കണം.
ഞാൻ ഗ്യാസ് ട്രബിൾ വരുമ്പോൾ ഈ ഒരു ഗുളിക കഴിക്കുന്നുണ്ട്, പൈൽസ്ന്റെ പ്രശ്നം ഉണ്ടായിരുന്നു ഇപ്പൊ ബുദ്ധിമുട്ട് ഇല്ല ,എങ്കിലും ഞാൻ ഒരു പേടിയിൽ ഈ ഒരു ഗുളിക ഡെയിലി കഴിക്കുന്നുണ്ട്.
ഈ കാണിക്കുന്ന രോഗ ലക്ഷണങ്ങൾക്കു ബന്ധമുണ്ട് എന്നു ഒന്ന് മനസിലാക്കാൻ തയ്യാറാവണം.
കുറച്ചധികം മാസങ്ങളായി അവർ നടത്തിയ അവരുടെ ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് നോക്കിയപ്പോൾ ക്രമാതീമായി ഉയർന്ന (70-80mm/hr) ESR എന്റെ ശ്രദ്ധയിൽ പെട്ടു.
സന്ധികൾക്കോ മറ്റോ വേദന അങ്ങനെ എന്തേലും ഉണ്ടോ?’
ഉണ്ട് കൈവിരുലുകൾ വേദനിക്കും, പണ്ട് ചിക്കൻഗുനിയ വന്നപ്പോ കണങ്കാൽ നീര് വന്നതാണ് അത് ഇപ്പോഴും ഉണ്ട്. വേദന വരുമ്പോളൊക്കെ ഞാൻ ബാം പുരട്ടും അത് മാറും.’
ഓ അപ്പൊ ഈ ബാം ആണ് പ്രശ്നക്കാരൻ അല്ലെ?😁 (ശേ ന്റെ നർമ്മം അവിടെ വിലപ്പോയില്ല.)
'അല്ല അത് പുരട്ടുമ്പോ വേദന കുറയുന്നുണ്ട്.
ഇപ്പൊ കൊളസ്ട്രോൾ ഒന്ന് കുറയ്ക്കണം.'
ലാക്ഷണിക ചികിത്സയുടെ പിന്നാലെ പോവുമ്പോൾ ലക്ഷണങ്ങൾ ഒരു പക്ഷെ കുറയും പക്ഷെ രോഗം അവിടെ അവശേഷിക്കുന്നു എന്നതാണ് വാസ്തവം.
മാസങ്ങളായി ലാബ് റിപോർട്ടിൽ കാണുന്ന ഉയർന്ന ESR ഒരുപക്ഷേ ഒളിഞ്ഞുകിടക്കുന്ന, ഒരു ട്രിഗറിങ് ഫാക്ടറെ കാത്തുക്കിടക്കുന്ന ഓട്ടോ ഇമ്മ്യുൺ അസുഖത്തെയോ, രക്ത വാതതിന്റെയോ മറ്റുപല രോഗ സാധ്യതയെ കുറിക്കുന്ന ഒരു റെഡ് ഫ്ലാഗ് ആണ് ഇത് എന്ന് അവർ തിരിച്ചറിയുന്നില്ല.
വേദനകൾ ഡോക്ടറുടെ അടുത്ത ചെന്ന് പറയാതെ സ്വയം ചികിത്സയിൽ അങ്ങു പോവുന്നു.
ഈ ഉയർന്ന ESR കൂടെ നിങ്ങൾ ഒന്ന് കാര്യമാക്കണം അവർ അത് കാര്യമാക്കും എന്നു തോന്നുന്നില്ല. പക്ഷെ ഞാൻ വിടില്ല.
Read More on comments below.....