10/09/2024
സമൂഹത്തോട് കടപ്പാടുള്ള മനുഷ്യരും സംഘടനകളും സാമൂഹികമായ വിഷയങ്ങളിൽ നിരന്തരമായ ജാഗ്രത പുലർത്തി കൊണ്ടേയിരിക്കും തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഭംഗിയാകുന്നുണ്ടോ എന്നതിനെ കുറിച്ച് നിരന്തരമായ അന്വേഷണങ്ങൾ നടത്തികൊണ്ടേയിരിക്കും. അങ്ങനെ നടപ്പാക്കേണ്ട കാര്യങ്ങൾ സാക്ഷാൽക്കരിക്കാൻ നിരന്തരമായ ശ്രമങ്ങൾ അവരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടേയിരിക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നന്മ നിറഞ്ഞ വരുടെ കൂട്ടായ്മയായ NSS എഞ്ചിനീയറിംഗ് കോളേജ് അകത്തേത്തറ 1988-92 ബാച്ച് പാടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഏത് പ്രയാസപ്പെടുന്ന അവസ്ഥയിലും താങ്ങായി തണലായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ദുരിതമനുഭവിക്കുന്ന കിടപ്പുരോഗികൾക്കും കുടുംബത്തിനും ആഘോഷങ്ങൾ സമ്പുഷ്ടമാക്കാൻ നൽകി വരാറുള്ള ഗ്രോസറി കിറ്റുകൾ ഈ ഓണത്തിനും അവർ നൽകുകയുണ്ടായി. അവർ അയച്ചു തന്ന 20,000 രൂപക്കുള്ള 33 കിറ്റുകൾ നമ്മുടെ വളണ്ടിയർമാർ അർഹരായവരുടെ വീടുകളിൽ എത്തിച്ചുനൽകുന്നതായിരിക്കും. NSS എഞ്ചിനീയറിംഗ് കോളേജ് അകത്തേത്തറ 1988-92 ബാച്ചിലെ പ്രിയപ്പെട്ടവരെ ഹൃദയത്തോട് ചേർത്തു വെക്കുന്നു ഹൃദയം നിറഞ്ഞ നന്ദി❤️🙏
നമുക്ക് എല്ലാ കാര്യങ്ങളിലും സഹായഹസ്തവുമായി എത്തുന്ന ഒരു പാട് നല്ല വൃക്തികൾ നമ്മുടെ നാട്ടിലും ഉണ്ട് പാടൂർ കളരിക്കൽ ദിനേശ് പണിക്കർ അദ്ദേഹം ഓണത്തിന് നൽകാനായി മുണ്ടുകളും 5 കിറ്റും തരികയുണ്ടായി. അദ്ദേഹത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു