Health Wealth and Fitness

Health Wealth and Fitness ജീവിത ശൈലീ രോഗങ്ങൾ മാറ്റി എടുക്കാൻ ഞങ്ങൾ സഹായിക്കാം , ലഘു ആയ മാർഗങ്ങളിലൂടെ ...

ഇത് വായിച്ചു കഴിയുമ്പോൾ ഒരു ബേക്കറിയുടെ ബോർഡ് കാണുമ്പോൾ ഇനി ഒരു മധുരസ്വപ്നത്തിന്റെ ലോകം നിങ്ങൾക്ക് മുന്നിൽ തെളിയില്ല. പക...
25/06/2025

ഇത് വായിച്ചു കഴിയുമ്പോൾ ഒരു ബേക്കറിയുടെ ബോർഡ് കാണുമ്പോൾ ഇനി ഒരു മധുരസ്വപ്നത്തിന്റെ ലോകം നിങ്ങൾക്ക് മുന്നിൽ തെളിയില്ല. പകരം, ഒരു നിമിഷം നിങ്ങൾക്കത് 'ശവപ്പെട്ടി കട' എന്ന് തോന്നിയേക്കാം.

ഹൽവയും ലഡ്ഡുവും, ഈ പരമ്പരാഗത 'വിഷക്കുപ്പികളിൽ' നിറയെ ലിറ്റർ കണക്കിന് പഞ്ചസാരപ്പാനിയാണ്! നെയ്യുടെ രൂപത്തിൽ വരുന്ന കൊഴുപ്പും നിങ്ങളുടെ ഹൃദയധമനികളിൽ 'അടയാളപ്പെടുത്തലുകൾ' വരുത്തും. ഓരോ ലഡ്ഡുവും നിങ്ങളുടെ ശരീരത്തിൽ ഒരു 'മരണമണി' മുഴക്കുന്ന പഞ്ചസാര ബോംബാണെന്ന് ഓർക്കുക.ഒരു ചെറിയ ലഡ്ഡു കഴിക്കുന്നത് ഒരു വലിയ സ്പൂൺ നിറയെ പഞ്ചസാര നേരെ വായിലിടുന്നതിന് തുല്യമാണ്.

"ഓഹ്, ഒരു ബിസ്ക്കറ്റ് അല്ലേ, എന്ത് ദോഷം?" എന്ന് പറഞ്ഞ് ഒരെണ്ണം എടുത്താൽ, ആ പാക്കറ്റ് കാലിയാകുന്നത് നിങ്ങൾ അറിയാറില്ല. ഈ 'മെല്ലെക്കൊല്ലി' ബിസ്ക്കറ്റുകളിലും കുക്കീസുകളിലും അമിതമായ മൈദയും പഞ്ചസാരയും അനാരോഗ്യകരമായ എണ്ണകളും ഒളിഞ്ഞിരിപ്പുണ്ട്. ഇവ പതിവാക്കിയാൽ നിങ്ങളുടെ ദഹനവ്യവസ്ഥ 'പണിമുടക്കുകയും' മെല്ലെമെല്ലെ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ജിലേബിയുടെ വൃത്തത്തിലുള്ള ഭംഗി, ഗുലാബ് ജാമുനിന്റെ മൃദുത്വം, ബർഫിയുടെയും പേഡയുടെയും ആകർഷണീയത... രുചിയുടെ പേരിൽ ഇവർ നമ്മളെ 'മരണക്കെണിയിൽ' വീഴ്ത്തും.ഇവരും പഞ്ചസാരയിൽ കുളിച്ചവരും കൊഴുപ്പ് നിറഞ്ഞവരുമാണ്. ഇവരെ പതിവായി കഴിക്കുന്നത് അമിതവണ്ണത്തിലേക്കും പിന്നീട് മാരക രോഗങ്ങളിലേക്കും നിങ്ങളെ നയിക്കും.

ബേക്കറിയിലെ മധുര ബണ്ണുകൾ, ജാം ബണ്ണുകൾ... ഇവരെയൊക്കെ കണ്ടാൽ സാധാരണ ബ്രെഡിന്റെ കൂട്ടത്തിൽ നിഷ്കളങ്കരായി തോന്നാം.എന്നാൽ ഇവരുടെ ഉള്ളിൽ സാധാരണ ബ്രെഡിനെക്കാൾ കൂടുതൽ മൈദയും പഞ്ചസാരയും ഒളിച്ചിരിപ്പുണ്ട്. 'ഹെൽത്തി' എന്ന് തോന്നിപ്പിക്കുന്ന ഈ മധുര ബ്രെഡുകൾ സത്യത്തിൽ നിങ്ങളുടെ ഷുഗർ ലെവലിനും വണ്ണത്തിനും അത്ര നല്ല കൂട്ടുകാരല്ല!

മുകളിൽ പറഞ്ഞ മിക്ക 'മധുര ശവപ്പെട്ടികളുടെയും' പ്രധാന നിർമ്മാണവസ്തുവാണ് മൈദ. ഗോതമ്പിന്റെ ജീവൻ കളഞ്ഞ്, വെറും ചാരം മാത്രം ബാക്കിയാക്കുന്ന ഒരു രാസപ്രക്രിയയിലൂടെയാണ് മൈദ ഉണ്ടാക്കുന്നത്.

മൈദയിൽ നാരുകളോ വിറ്റാമിനുകളോ ധാതുക്കളോ ഇല്ല.മൈദ വേഗത്തിൽ ദഹിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് റോക്കറ്റ് പോലെ ഉയർത്തും.
നാരുകളില്ലാത്ത മൈദ നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തി, മലബന്ധം, ഗ്യാസ് പോലുള്ള 'ദുരിതയാത്രകളിലേക്ക്' തള്ളിവിടും.

നാവിന് രുചി നൽകാൻ ഇവർക്ക് കഴിയും .

തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ.ഇവയിൽ പലതും മാരക രോഗങ്ങളാണ്.ഇവയെ എങ്ങെനെ നിയന്ത്രിക്കാം. ഹെൽത്ത്‌ ...
15/04/2024

തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണിവ.ഇവയിൽ പലതും മാരക രോഗങ്ങളാണ്.ഇവയെ എങ്ങെനെ നിയന്ത്രിക്കാം. ഹെൽത്ത്‌ അറിവുകൾക് ഞങ്ങളെ ഫോളോ ചെയ്യുക

14/04/2024

ആലോപ്പതിയും ആയുർ വേദവും ഹോമിയോപതിയും പരീക്ഷിച്ചു തളർന്നെങ്കിൽ ഇനി ഞങ്ങൾ അര കൈ നോക്കട്ടെ

14/04/2024

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന ശീലം തെറ്റാണ്

ശുഭദിനം പ്രീയരേ... ഭക്ഷണമാണ് യഥാർത്ഥ ഔഷധം. പുതുതലമുറ ഭക്ഷണം നമുക്ക് യാതൊന്നും ഔഷധപരമായ് നേടിത്തരുന്നില്ല എന്നത് നമ്മൾ പഠ...
03/04/2024

ശുഭദിനം പ്രീയരേ... ഭക്ഷണമാണ് യഥാർത്ഥ ഔഷധം. പുതുതലമുറ ഭക്ഷണം നമുക്ക് യാതൊന്നും ഔഷധപരമായ് നേടിത്തരുന്നില്ല എന്നത് നമ്മൾ പഠിച്ച് കഴിഞ്ഞു. ഒരു കുക്കുമ്പർ,അരമുറി ക്യാരറ്റ്,ഒരു ആപ്പിൾ/ഓറഞ്ച്/മുന്തിരി/മാമ്പഴം എന്തെങ്കിലും ഒന്ന് ഒക്കെച്ചേർത്ത് ഇങ്ങനെ പച്ചക്ക്/വെറുംവയറ്റിൽ നമുക്ക് സാധിക്കും വിധം ശീലമാക്കുക. ഡെക്കറേഷൻ വേണം എന്ന് തോന്നിയാൽ മാത്രം ലേശം ചെറുനാരങ്ങാ നീരും പിഴിയുക! തിരക്കിട്ടുള്ള ഓട്ടം മാത്രമല്ല ജീവിതം ഏത് തിരക്കിലും കുറച്ച് നേരം ഇങ്ങനെ ഇരിക്കുന്നതും ജീവിതമാണ്

02/04/2024
31/03/2024

എന്തിന് ഞാൻ സസ്യാഹാരിയാകണം?

Q. എൻ്റെ മതം ഇറച്ചിയും മുട്ടയും പാലും മീനും ഒക്കെ കഴിക്കാൻ എന്നെ അനുവദിക്കുന്നുണ്ട്.
A. ശരിയായിരിക്കാം. പക്ഷേ കഴിക്കണം എന്ന് പറയുന്നില്ലല്ലോ; നിർബന്ധിക്കുന്നില്ലല്ലോ. പിന്നെ എന്തിന് ആ ന്യായം പറഞ്ഞ് ഈ ക്രൂര പ്രവർത്തി ചെയ്യണം?

Q. ഇറച്ചിയും പാലും ഒക്കെ കഴിക്കുന്നത് എൻ്റെ തീരുമാനമാണ്.
A. അതെ, തീർച്ചയായും—മന:പൂർവം ചെയ്യുന്ന ഏത് പ്രവർത്തിയും അങ്ങനെയാണ്. അതുകൊണ്ട് അത് ഒരു ന്യായീകരണമല്ല. ഒപ്പം, ദ്രോഹിക്കുന്ന മൃഗങ്ങളുടെ കഷ്ടതയില്ലാതെ ജീവിക്കണം, ജീവനോടെയിരിക്കണം, എന്ന തീരുമാനമോ? അത് മാനിക്കേണ്ട ബാധ്യതയും നമുക്കില്ലേ? ഒപ്പം, നമ്മുടെ തീരുമാനങ്ങൾ സ്വാർത്ഥമാകുന്നതിലും എത്രയോ നല്ലതാണ് സഹാനുഭൂതിയുള്ളതാകുന്നത്!

Q. മനുഷ്യൻ മിശ്രഭുക്കാണ്.
A. മനുഷ്യൻ്റെ ആന്തരികഘടനയും പച്ചയിറച്ചി കഴിക്കുന്നത് മനുഷ്യന് അപകടകരവും അസാധ്യവുമാണെന്നതും സൂചിപ്പിക്കുന്നത് അല്ല എന്നാണ്. ഇനി ആണെങ്കിൽ തന്നെ സസ്യാഹാരിയായി പൂർണ്ണ ആരോഗ്യത്തോടെ നമൾ അധുനികമനുഷ്യർക്ക് കഴിയാമല്ലോ? പിന്നെ എന്തിന് നിരുപദ്രവകാരികളായ മിണ്ടാപ്രാണികളെ ദ്രോഹിക്കാൻ കൂട്ടു നിൽക്കണം?!

Q. സസ്യങ്ങൾക്കും ജീവനുണ്ട്, വേദനിക്കും.
A. സസ്യങ്ങൾക്ക് ജീവനുണ്ട്; പക്ഷേ വേദനിക്കില്ല, ചിന്തിക്കാൻ കഴിയുകയുമില്ല. കാരണം സസ്യങ്ങൾക്ക് തലച്ചോറില്ല, നാഡീവ്യൂഹവുമില്ല: ഇവയില്ലാതെ വേദനയും ചിന്തയും ഉണ്ടാകില്ല. ഇനി സസ്യങ്ങൾക്ക് വേദനിച്ചാലും നമ്മൾ സഹാനുഭൂതി ഉള്ളവരാണെങ്കിൽ സസ്യാഹാരികൾ തന്നെയാകണം. കാരണം 16 കിലോയോളം സസ്യാഹാരം ഭക്ഷണമായി കൊടുത്താലേ 1 കിലോ ഇറച്ചിയോ മുട്ടയോ പാലോ നമുക്ക് കിട്ടുകയുള്ളൂ. അപ്പോൾ നമ്മൾ സസ്യാഹാരികളല്ലെങ്കിൽ ഒരുപാട് കൂടുതൽ സസ്യങ്ങൾ കഷ്ടപ്പെടണം.

Q. മറ്റു മൃഗങ്ങളും ഇറച്ചി കഴിക്കുന്നുണ്ടല്ലോ; പിന്നെ നമുക്ക് കഴിച്ചാലെന്താ?
A. ഇറച്ചി കഴിക്കാത്ത മൃഗങ്ങളും ഉണ്ടല്ലോ. അതെന്തേ പറയാത്തത്? ഇനി, ഇറച്ചി കഴിക്കുന്ന മൃഗങ്ങൾക്ക് അത് കഴിച്ചേ മതിയാകൂ. മനുഷ്യന് അങ്ങനെയല്ലല്ലോ: ഇറച്ചി കഴിക്കാതെ സസ്യാഹാരം മാത്രം കഴിച്ച് ആരോഗ്യത്തോടെ നമുക്ക് ജീവിക്കാമല്ലോ. ഇനി ഇറച്ചി കഴിക്കുന്ന മൃഗങ്ങളെ അനുകരിക്കുകയാണെങ്കിൽ അവരുടെ എല്ലാ പ്രവർത്തികളും അനുകരിക്കണ്ടേ? ഉടുപ്പിടാതെ നടക്കണ്ടേ? ബലാൽസംഗം ചെയ്യണ്ടേ? എതിരാളികളുടെ മക്കളെ കൊല്ലണ്ടേ? പല്ല് തേക്കാതിരിക്കണ്ടേ? കുളിക്കാതിരിക്കണ്ടേ? ഇറച്ചി വേവിക്കാതെ കഴിക്കണ്ടേ? . . .

പൊണ്ണത്തടിയും വയർ ചാടിയതും പല ആളുകളുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒരു പ്രധാന ശാരീരിക പ്രശ്നമാണ്. എങ്കിൽ എന്താണ് ഇതിന് പ...
14/03/2024

പൊണ്ണത്തടിയും വയർ ചാടിയതും പല ആളുകളുടെയും ആത്മവിശ്വാസം കെടുത്തുന്ന ഒരു പ്രധാന ശാരീരിക പ്രശ്നമാണ്. എങ്കിൽ എന്താണ് ഇതിന് പരിഹാരം.?

14/03/2024

ജീവിത ശൈലീ രോഗങ്ങൾ മാറ്റി എടുക്കാൻ ഞങ്ങൾ സഹായിക്കാം , ലഘു ആയ മാർഗങ്ങളിലൂടെ ...

Address

Muthedath Building , Malikampedika , Alangad
Alwaye
683511

Telephone

+919895890478

Website

Alerts

Be the first to know and let us send you an email when Health Wealth and Fitness posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram