03/08/2025
https://www.facebook.com/share/p/1CDokCxyRd/
സന്തോഷത്തിൻ്റെ വഴി,
കൃതജ്ഞതയുടെയും നന്ദിയുടെയും
****************************************
സന്തോഷത്തിന് കൃതജ്ഞതയുടെ വഴിയേയും വരാമെന്നാണ് ആധുനിക ന്യൂറോ സയൻസിന്റെയും മന:ശാസ്ത്രത്തിൻ്റെയും പഠനങ്ങൾ ബോധ്യപ്പെടുത്തുന്നത്.
ഡോ ഡേവിഡ് പാട്രിക് സ്വന്തം ജീവിതത്തിൽ കണ്ടെത്തിയ ഒരു കാര്യം, ഡോ റോബർട്ട് എമ്മൺസ് തൻറെ ലാബിൽ തെളിയിച്ചിട്ടുമുണ്ട്.
വൈകാരികമായ ക്ഷേമത്തിൽ കൃതജ്ഞത വഹിക്കുന്ന വളരെ ദീർഘമായ കാലത്തെ പഠനത്തിൽ ബോധ്യപ്പെട്ട കാര്യം മറ്റൊരു സൈക്കോളജി പ്രൊഫസറായ മൈക്കൽ മക്കല്ലോയോടൊപ്പം, എമ്മൺസ് മൂന്ന് സംഘം യുവാക്കളെ തെരഞ്ഞെടുത്ത് ക്രമരഹിതമായി അവരെ ഓരോ ആഴ്ചയും മൂന്നു കാര്യങ്ങളിൽ ഒന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചുമതലപ്പെടുത്തി.
ഒന്ന് ബുദ്ധിമുട്ടുകൾ, രണ്ട് നന്ദി പ്രകടിപ്പിക്കുന്ന കാര്യങ്ങൾ, മൂന്ന് സാധാരണ ജീവിത സംഭവങ്ങൾ എന്നിവയാണ് ഓരോ സംഘത്തെയും ചുമതലപ്പെടുത്തിയത്. ആദ്യത്തെ ഗ്രൂപ്പ് തെറ്റായി സംഭവിച്ചതോ, അലസോരപ്പെടുത്തുന്നതോ ആയ
എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
എന്നാൽ രണ്ടാമത്തെ ഗ്രൂപ്പ് അവരുടെ ജീവിതത്തിൽ അനുഗ്രഹമായി കിട്ടിയ ഓരോ വ്യക്തികളിലും അവരുടെ ഭാഗ്യം കണ്ടെത്തി നന്ദി അറിയിച്ചു.
മൂന്നാമത്തെ സംഘം അടുത്ത മാളിൽ ഒരു ഷോപ്പിങ്ങിന് പോയ സംഭവത്തെ പരിഗണിച്ചു. ഇങ്ങനെ ഓരോ ദിനങ്ങളിലും ഇവർ ഓരോ സംഘവും ഓരോന്നായി പരിഗണിച്ച് മുന്നോട്ട് പോയി. ഈ പ്രവർത്തനങ്ങൾ ഗവേഷണ പഠനത്തിന് വിധേയമാക്കിയപ്പോൾ അത്ഭുതകരമായ ചില കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ആ ഗവേഷണഫലം എന്നത് ,കൃതജ്ഞതയിലും നന്ദിയിലും ശ്രദ്ധ കേന്ദ്രീകരിച്ച സംഘത്തിലെ ആളുകൾ കൂടുതൽ പ്രതീക്ഷയും പ്രത്യാശയും ഉള്ളവരും സന്തുഷ്ടരും ആയി കാണപ്പെട്ടു.
അവർ തങ്ങളുടെ ജീവിതത്തെ കൂടുതൽ പോസിറ്റീവായും അനുകൂലമായും കാണുന്നവരായി മാറി. അവർക്ക് ശാരീരിക ക്ഷീണങ്ങൾ, തലവേദന, ജലദോഷം, പനി തുടങ്ങിയ നെഗറ്റീവായ ശാരീരിക ലക്ഷണങ്ങൾ പൊതുവേ കുറവായിട്ടാണ് അനുഭവപ്പെട്ടതെന്ന് അവരുടെ വിവരണ ശേഖരണം ബോധ്യപ്പെടുത്തി.
അവർക്ക് സ്വയം ഗുണം ചെയ്യുന്ന വിധത്തിൽ അവർ സക്രിയമായ സജീവത പുലർത്തിയിരുന്നു. ബുദ്ധിമുട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരെ അപേക്ഷിച്ചു അവർ ആഴ്ചയിൽ ഏകദേശം ഒന്നരമണിക്കൂർ കൂടുതൽ വ്യായാമത്തിൽ ആയി ചെലവഴിച്ചു. നന്ദിയുള്ളവർക്കും കൃതജ്ഞതയുള്ളവർക്കും ഉയർന്ന ജീവിത നിലവാരം കൈവരിക്കാൻ കഴിഞ്ഞു എന്ന് ഈ പഠനങ്ങൾ ബോധ്യപ്പെടുത്തി
ഇവരിലെ ഈ മാറ്റം ഇവർക്ക് ചുറ്റുമുള്ളവരിലും, ഇവരുമായി ബന്ധപ്പെടുന്നവരിലും, ശക്തമായ സ്വാധീനം ചെലുത്തുന്നതായി കാണാൻ കഴിഞ്ഞു.അത് അവരിൽ അനുകൂലമായ തിരിച്ചറിവ് സൃഷ്ടിച്ചു. അതിനാൽ അവരെല്ലാം കൂടുതൽ സന്തോഷവും ഉത്സാഹവും ഉന്മേഷവും ഉണർവ്വും ഊർജ്ജവും ഉള്ളവരായി മാറിയത് മറ്റുള്ളവരാൽശ്രദ്ധിക്കപ്പെട്ടു. അവർ പൊതുവേ ശുഭാപ്തി വിശ്വാസികളായി സ്വയം പരിവർത്തനപ്പെടുന്നത് കാണാൻ കഴിഞ്ഞു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ഡോക്ടർ എമ്മൺസ് പറയുന്നു:
"നന്ദി പ്രകടിപ്പിച്ച സംഘം മറ്റുള്ളവരോട് കൂടുതൽ സഹായകരമായി ഇടപെടുന്നതും പെരുമാറുന്നതും സ്വാഭാവികമായി മാറി ഇവർ ആളുകളെ സഹായിക്കുന്ന മന:സ്ഥിതിയുള്ളവരുമായി മാറിയിരിക്കുന്നു."
നന്ദി, കൃതജ്ഞത എന്നിവ ആളുകളെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം മാത്രമല്ല. തികച്ചും പോസിറ്റീവ് മനോഭാവമുള്ള, ശുഭാപ്തി വിശ്വാസമുള്ള വ്യക്തിയാക്കി ഒരാളെ മാറ്റുന്ന വികാരം സൃഷ്ടിക്കാൻ കഴിയുന്ന അതിശക്തമായ ഒരു പ്രവൃത്തിയായി മാറുന്നു.
കൃതജ്ഞത, നന്ദി എന്നീ വാക്കുകൾ പോസിറ്റീവായി എന്തെങ്കിലും ചെയ്യാൻ പ്രേരണ ചെലുത്തുന്നു. കൂടുതൽ സാമൂഹ്യ സേവനത്തിലും, അനുകമ്പ മനസ്ഥിതിയിലും ഉള്ളവരായി മാറുവാൻ വ്യക്തികളെ ശക്തമായി നിർബന്ധിക്കുന്നു.
എന്നാൽ അതേസമയം രൂപീകരിച്ച,
മറ്റു രണ്ടു സംഘങ്ങളിലും ഇത്തരം മാറ്റങ്ങൾ സംഭവിച്ചില്ല. മാത്രവുമല്ല അവർ കൂടുതൽ നെഗറ്റീവ് ആയി കാര്യങ്ങളെ കാണാൻ പരിശ്രമിക്കുന്നവരായി മാറിയിരുന്നു .
എല്ലാദിവസവും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും എന്തെങ്കിലും കണ്ടെത്തിയവർ, പൊതുവേ ഭൗതിക ആസക്തി കുറഞ്ഞവരായിരുന്നു. അത്തരത്തിലുള്ള സാധ്യത അവരിൽ വളരെ കുറവായി കാണപ്പെട്ടു.
അപ്പോൾ എത്രയും വേഗത്തിൽ കൃതജ്ഞതയും നന്ദിയും പറഞ്ഞു തുടങ്ങിക്കോളൂ.. സന്തോഷവും സമാധാനവും കൂടെ പോരും.
ഏവർക്കും വളരെ സ്നേഹത്തോടെ ഹൃദയം 💓 നിറഞ്ഞ കൃതജ്ഞതയും നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി.
ഡോ റഹിം ആപ്പാഞ്ചിറ,
NPT സ്ഥാപകൻ,
പ്രായോഗിക മന:ശാസ്ത്രജ്ഞൻ.
ഡോ രഹ്നാഗ്രസ്
BHMS, MD(Psychiatry), MA(Psychology).
മാനസിക പ്രശ്നങ്ങൾ/ മനോരോഗങ്ങൾ/ മന:ശാസ്ത്ര കൗൺസിലിംഗ്/ പരിശീലനങ്ങൾ/മന:ശാസ്ത്ര ഗ്രന്ഥങ്ങൾ എന്നിവയ്ക്ക്:
വിളിക്കുക: 099617 74447
മന:ശ്രീ മിഷൻ, ആനന്ദനികേതൻ, ലൈഫ് ഡിസൈനിംഗ് ക്യാമ്പസ്, മുളന്തുരുത്തി, എറണാകുളം ജില്ല
9961774447/8111882777