01/07/2025
65 വയസ്സുള്ള ഒരു ഉപ്പ .. തല മുക്കാലോളം നരച്ച , മെലിഞ്ഞ ശരീരമുള്ള , കഠിനാധ്വാനം ചെയ്യുന്ന ശാരീരികമായി ഒരുപാട് അവശതകൾ ഉള്ള ,എന്നാൽ മാനസികമായി നല്ല ഉത്സാഹത്തോടെ ജീവിക്കുന്ന ഒരു മനുഷ്യൻ .. മിക്കപ്പോഴും ഒപി കഴിഞ്ഞ് ക്ലിനിക് അടക്കാൻ നേരത്താണ് അവർ ഓടി വരിക . കാണുമ്പോൾ തന്നെ മനസ്സിലാകും , ജോലിക്കിടയിൽ നിന്നും തിരക്കിട്ട് വന്നതാണെന്ന് , ആകെ വിയർത്തു കുളിച്ചു മുഷിഞ്ഞിട്ടുണ്ടാവും . അലർജിക്ക് മരുന്ന് വാങ്ങിക്കാൻ ആണ് അവർ വരാറ് ..തൊലിപ്പുറത്തുണ്ടാവുന്ന അസഹ്യമായ ചൊറിച്ചിലും നിർത്താതെയുള്ള ചുമയും വലിവും .അതാണവരുടെ ബുദ്ധിമുട്ട് . വെയ്റ്റിംഗ് റൂമിൽ ഇരിക്കുന്ന അവരുടെ വലിവ് consultation റൂമിലിരിക്കുന്ന എനിക്ക് കേൾക്കാം ..അത്രക്ക് ബുദ്ധിമുട്ട് ഉണ്ട് . ഒരു തവണ medicine കഴിച്ചപ്പോൾ തന്നെ നല്ല മാറ്റം കണ്ടപ്പോൾ പിന്നെ അവർ സ്ഥിരം കാണിക്കാൻ തുടങ്ങി ..
ഒരു പെരുന്നാളിന്റെ തലേ ദിവസം ..ഞാൻ നേരത്തെ ക്ലിനിക് close ചെയ്യാനിരിക്കുമ്പോൾ അവർ വന്നു . രോഗവിവരങ്ങളൊക്കെ പറയുന്നതിനിടക്ക് അവർക്ക് ഒരു call വന്നു . മോളാണ് , പെരുന്നാളിന് അത് വേണം , ഇത് വേണം എന്നൊക്കെ പറഞ്ഞു വിളിച്ചതാണ് . വലിവ് കാരണം ബുദ്ധിമുട്ടി ശ്വാസമെടുത്തു കൊണ്ട് അവർ പറഞ്ഞു - എല്ലാം ഞാൻ വരുമ്പോൾ കൊണ്ടുവരാമെന്ന് ...
ഇത് കേട്ടപ്പോൾ ഞാൻ അവരുടെ മക്കളുടെ വിവരങ്ങളെല്ലാം ചോദിച്ചു : 3 മക്കളാണ് , മൂത്തത് പെൺകുട്ടി - കല്യാണം കഴിപ്പിച്ചു വിട്ടു ,രണ്ടാമത്തേത് ആൺകുട്ടി -28 വയസ്സ് .മൂന്നാമത്തേത് മോൾ ആണ് ,ഡിഗ്രിക് പഠിക്കുന്നു . വീട്ടുചിലവെല്ലാം നടത്തുന്നത് ഈ വയ്യാത്ത ഉപ്പ തന്നെ .
ഞാൻ ഒരു നിമിഷം മനസ്സിൽ ആലോചിച്ചു , 28 വയസ്സായിട്ടും ആ മോൻ എന്ത് കൊണ്ട് ഈ വയ്യാത്ത ഉപ്പാനെ help ചെയ്യുന്നില്ല എന്ന് .
ഇന്ന് ആ ഉപ്പ മോനെയും കൊണ്ട് വന്നിരുന്നു , അവന് തൊലിപ്പുറത്തുള്ള ചൊറിച്ചിൽ (വട്ടച്ചൊറി) കാണിക്കാൻ ..എന്ത് കൊണ്ട് അവൻ ഉപ്പയെ സഹായിക്കുന്നില്ല എന്നുള്ളതിന്റെ ഉത്തരം അവനെ എനിക്ക് കണ്ടമാത്രയിൽ കിട്ടി - അവൻ ഒരു special child ആണ് - ബുദ്ധിമാന്ദ്യം ഉള്ള കുട്ടി ആണ് ..എനിക്കെന്തോ ഞാൻ അന്നങ്ങനെ അവനെക്കുറിച്ചു ചിന്തിച്ചു പോയല്ലോ എന്ന ഒരു കുറ്റബോധം ..നമ്മൾ ഒരാളെയും കാണാതെ / അറിയാതെ അവരെ ഒരിക്കലും വിലയിരുത്തരുത് എന്ന തിരിച്ചറിവ് / അനുഭവം ഈ doctors day യിൽ ഞാൻ പങ്കു വെക്കുന്നു ..
✍️Dr Husna EK
🏥*MEDICORE HOMOEOPATHIC CLINIC & COUNSELLING CENTRE*
📍*Housing colony road,near iris scan centre,Perinthalmanna*
🏥Location🌎
https://maps.app.goo.gl/U4EKcuJpkykx5yq47?g_st=iw
☎️For booking :- *9447010759*
ഓൺലൈൻ കൺസൽറ്റേഷനു വേണ്ടി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 👇
https://wa.me/message/DPWEMLZDDQVHC1
*ആരോഗ്യ വാർത്തകൾ അറിയുന്നതിനായി മെഡിക്കോർ ഹോമിയോപതിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക*
👇
https://chat.whatsapp.com/ELO1PqK5XGxEIE5c5wErcH
*Visit our youtube channel*
https://youtube.com/?si=GpRnffV1_LgPLnk7
*page*
https://www.facebook.com/share/1Ae425ucUR/?mibextid=wwXIfr
*Instagram*
https://www.instagram.com/medicorepmna?igsh=bDFmZTloYXVtdW9i&utm_source=qr
80 Followers, 4 Following, 176 Posts - See Instagram photos and videos from Medicore ()