Women and children's homeopathic speciality clinic

Women and children's homeopathic speciality clinic specialised homeopathic care for women and kids

24/02/2024
24/02/2024

പണ്ട് ഞാൻ BHMS കഴിഞ്ഞ് പ്രൈവറ്റ് പ്രാക്ടീസ് ചെയ്തു തുടങ്ങിയ സമയം എന്നെ കൺസൾട്ട് ചെയ്യാൻ ഒരു സ്ത്രീയെ കൊണ്ടുവന്നു, വയറുവേദനയായിരുന്നു പ്രശ്നം. കിഡ്ണി സ്റ്റോണിന് എൻ്റെ ചികിത്സയിലായിരുന്ന അവരുടെ സഹോദരനാണ് അവരെ എൻ്റടുത്തേക്കയച്ചത്. ഞാനവരെ പരിശോധിച്ചപ്പോൾ അവരുടെ കൈവിരുകളിലെ നഖങ്ങളിൽ ക്ലബ്ബിങ് എന്ന അവസ്ഥകണ്ടു. മലത്തോടൊപ്പം രക്തം പോകാറുണ്ടോ എന്നവരോടു ചോദിച്ചപ്പോൾ അതും ഇടക്കിടക്കുണ്ടാകാറുണ്ട് എന്ന് പറഞ്ഞു. അപ്പോൾ ഞാനുറപ്പിച്ചു, ഇതു ക്രോൺസ് ഡിസീസ് അല്ലെങ്കിൽ അൾസറേറ്റീവ് കൊളൈറ്റിസ് എന്നിവയിൽ ഏതെങ്കിലും ആകാം. പരിശോധിച്ചപ്പോൾ abdomen rebound tenderness കാണിക്കുന്നുണ്ടായിരുന്നു. മാത്രമല്ല ശരീരം ആകെ തണുത്ത് പൾസ് വളരെ വീക്ക് ആയിരുന്നു. കുടലിൽ ദ്വാരം ഉണ്ടായിട്ടുണ്ടോ (perforation) എന്ന സംശയവും എനിക്കുണ്ടായി. Ulcerative colitis, Crohn's disease എന്നിവയിലൊക്കെ ഇതു സംഭവിക്കാറുണ്ട്. ഞാനുടനെ അവരെ ഒരു ഗ്യാസ്ട്രോ എന്ററോളജി സർജറി വിഭാഗമുള്ള ആശുപത്രിയിലേക്ക് റെഫർ ചെയ്തു. കുറച്ചു സമയം കഴിഞ്ഞ് അവരുടെ ഭർത്താവ് എന്നെ ഫോണിൽ വിളിച്ചു, എന്നിട്ട് ചോദിച്ചു, "ഒരു ക്ലീനിക്കിലെ ഡോക്ടറെ കാണിച്ചാൽ മതിയോ സാറേ?",ഞാനദ്ദേഹത്തോടു അതു പറ്റില്ല, ഉടൻ സർജറി ചെയ്യാൻ സൗകര്യവും സംവിധാനവുമുളള ആശുപത്രിയിൽ തന്നെ കാണിക്കണം, അതും ഇന്നുതന്നെ കാണിക്കണം എന്നുംപറഞ്ഞു. അപ്പോൾ അയാൾ, "അയൽക്കാരൻ പറഞ്ഞ ഒരു പച്ചമരുന്നുകാരനുണ്ട് അങ്ങോട്ട് കൊണ്ട് പോയ്ക്കോട്ടെ?". എങ്കിൽ തനിക്കെതിരെ ഞാൻ പരാതി കൊടുക്കും എന്ന് ഞാൻ പറഞ്ഞു. ഒടുവിൽ എൻ്റെ നിർബന്ധത്തിന് വഴങ്ങി അയാൾ ഞാൻ പറഞ്ഞ സ്ഥലത്തു പോവുകയും ഉടനെ അവരെ സർജറി ചെയ്യുകയും ചെയ്തു. കുടലിൽ ദ്വാരം ഉണ്ടായി Peritonitis എന്ന അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു അവർ. അധികം വൈകിയാൽ സെപ്റ്റിസീമിയ എന്നൊരാവസ്ഥയിലെത്തി അവർ മരിക്കുമായിരുന്നു. എന്തായാലും അവർ രക്ഷപ്പെട്ടു, അവരിന്നും ജീവിച്ചിരിപ്പുണ്ട്.

ഏതു ചികിത്സാരീതി ആയിരുന്നാലും അതിലെ അംഗീകൃത യോഗ്യതയുള്ള ഡോക്ടർമാർ ശരീര ശാസ്ത്രവും,, രോഗശാസ്ത്രവും, സർജറി വേണ്ട അസുഖങ്ങളെപറ്റിയും മറ്റും പഠിക്കുന്നുണ്ട്. ചില പ്രത്യേക രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വേണ്ട നടപടിയും എടുക്കും. അതായത്, ഉടൻ സർജറി വേണ്ട കേസുകൾ വന്നാൽ അതിന്റെ പ്രൊവിഷണൽ രോഗനിർണയം നടത്താനും വേണ്ട നടപടികൾ കൈകൊള്ളാനും ഒരു ക്വാളിഫൈഡ് ആയ ഡോക്ടർക്ക് സാധിക്കും. എന്നാൽ പച്ചമരുന്നുകാരനും തട്ടിപ്പ് കോഴ്സുകളൊക്കെ ചെയ്ത് ഒരു സുപ്രഭാതത്തിൽ "ഡോക്ടർ''എന്ന ബോർഡ്‌ വച്ചിരിക്കുന്നവർ ഇത്തരം കെയ്സുകൾ ചികിത്സിച്ച് ആളെ കൊല്ലും (അതാണ് പത്ര വാർത്തയിലൂടെ നാം വായിക്കുന്നത് ). അപ്പോൾ ജനങ്ങൾ ഒരു കാര്യം ശ്രദ്ധിക്കുക, ചികിത്സാരീതി ഏതുമായികൊള്ളട്ടെ, അംഗീകൃത യോഗ്യതയുള്ള ഡോക്ടർമാരെ മാത്രം കാണിക്കുക, മാത്രമല്ല ഒരു സെക്കൻ്റ് ഒപ്പീനിയൻ എടുക്കാനും മടിക്കരുത്.

NB: പ്രസവിക്കേണ്ടവർ ഒരു ഗൈനക്കോളജിസ്റ്റിറ്റിൻ്റെ സേവനം ഉള്ളതും വേണ്ടിവന്നാൽ സിസേറിയൻ ചെയ്യാൻ സൗകര്യമുള്ളതുമായ ആശുപത്രിയിൽ മാത്രം പോകുക.

Dr മുഹമ്മദ് റഫീക്ക്
N. പറവൂർ

Hope the new era sees a better advanced cancer fighter..
16/02/2024

Hope the new era sees a better advanced cancer fighter..

OTC മരുന്നുകൾ വാങ്ങി കഴിക്കാതിരിക്കുക.. ചുമക്കും ജലദോഷത്തിനും കുട്ടികൾക്ക് അമിതമായി മരുന്നുകൾ വാങ്ങി കൊടുക്കാതിരിക്കുക.S...
06/02/2024

OTC മരുന്നുകൾ വാങ്ങി കഴിക്കാതിരിക്കുക.. ചുമക്കും ജലദോഷത്തിനും കുട്ടികൾക്ക് അമിതമായി മരുന്നുകൾ വാങ്ങി കൊടുക്കാതിരിക്കുക.
Side Effects ഇല്ലാത്ത ഹോമിയോ മരുന്നുകൾ ശീലമാക്കുക

One more added to the cons of gaming
25/01/2024

One more added to the cons of gaming

Very late, but appropriate question??
19/01/2024

Very late, but appropriate question??

Women and children's homeopathic speciality clinic remembers "Our Father of Nation"
02/10/2023

Women and children's homeopathic speciality clinic remembers
"Our Father of Nation"

False promises for lightening ur skin tone?? Or a healthy functioning kidney?? The choice is urs, choose wisely..       ...
23/09/2023

False promises for lightening ur skin tone?? Or a healthy functioning kidney?? The choice is urs,
choose wisely..

21/03/2023

IMA എന്ന അലോപ്പതി ഡോക്ടർമാരുടെ സംഘടനാ നേതാക്കൾ മറ്റു ചികിത്സാരീതികളെ തഴയണം എന്നു പറഞ്ഞുകൊണ്ട് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്കെഴുതിയ കത്ത് എന്നപേരിൽ സോഷ്യൽ മീഡിയയിൽ കണ്ട കത്താണിത്. ഈ കത്ത് തീരെ പരിഗണിച്ചില്ലാ എന്നവിവരം ഏവരേയും സസന്തോഷം അറിയിക്കുന്നു. പണ്ട് IMA നേതാവ് Dr സുൾഫി ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിക്കെഴുതിയ കത്തും ഇതേ രീതിയിൽ ഫലിക്കാതെ പോയതും ഏവർക്കും ഓർമ്മ കാണും. എന്നിട്ടും ഈ നേതാക്കൾ പാഠം പഠിച്ചില്ല!

എല്ലാ ചികിത്സാരീതികൾക്കും തുല്യ പ്രാധാന്യം നൽകി പൊതുജനാരോഗ്യ ബില്ല് അവതരിപ്പിച്ച കേരള സർക്കാറിന് അഭിനന്ദനങ്ങൾ. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഭരണ-പ്രതിപക്ഷ MLAമാർ എന്നിവർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ആയുഷ് സംഘടനകൾക്കും മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയക്കും പൊതുപ്രവർത്തകർക്കും ജനങ്ങൾക്കും ഒരായിരം നന്ദി.🙏🏻🙏🏻🙏🏻

അവസാനമായി IMA മെമ്പർമാരോട്:

പൊതുജനങ്ങൾ വില കൽപ്പിക്കുന്ന ഒരു സംഘടനയാണ് IMA, എന്നാൽ മറ്റു ചികിത്സകളെ ഇല്ലാതാക്കാൻ നിങ്ങളുടെ ചില നേതാക്കൾ പല അടവുകളും പയറ്റാൻ തുടങ്ങിയതു മുതൽ ജനങ്ങളുടെ മുന്നിൽ അവർ വെറും കോമഡി കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ്. ഏതൊക്കെ ചികിത്സാരീതികളാണ് വേണ്ടതെന്ന് ജനങ്ങളും ജനപ്രതിനിധികളും തീരുമാനിക്കട്ടെ, അല്ലാതെ മരുന്നു കമ്പനിക്കാരും അവരുടെ ദല്ലാളുമാരുമല്ല അത് തീരുമാനിക്കേണ്ടത്. IMAയിലെ മെമ്പർമാർ നിങ്ങളുടെ നേതാക്കളെ നേർവഴിക്ക് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Dr മുഹമ്മദ് റഫീക്ക്

Address

Angamali

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

+918714477116

Website

Alerts

Be the first to know and let us send you an email when Women and children's homeopathic speciality clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Women and children's homeopathic speciality clinic:

Share

Category