Ayurveda Medical Association of India

Ayurveda Medical Association of India Ayurveda Medical Association of India (AMAI) is an organization of qualified Ayurveda doctors since 1978.

It represents all strata of Ayurveda like private practitioners, academicians, doctors in government service, researchers, doctors of medicine indus Ayurveda Medical Association of India is the largest democratic platform of qualified Ayurveda Doctors in India with its head quarters at Ankamali, Ernakulam Kerala.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) 47-ാമത് സംസ്ഥാന സമ്മേളനത്തിന് വയനാട്ടിൽ ഉജ്ജ്വല തുടക്കം! 🌿⛰️​വയനാട് വൈത്തിര...
05/05/2026

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) 47-ാമത് സംസ്ഥാന സമ്മേളനത്തിന് വയനാട്ടിൽ ഉജ്ജ്വല തുടക്കം! 🌿⛰️

​വയനാട് വൈത്തിരിയിലെ മനോഹരമായ 'ഡോ. എ.പി. ശ്രീകുമാർ നഗറിൽ' വെച്ച് AMAI-യുടെ 47-ാമത് വാർഷിക കൗൺസിലിന് തുടക്കമായി. ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

​സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ വയനാട് എം.എൽ.എ ശ്രീ. ടി. സിദ്ദിഖ് മുഖ്യാതിഥിയായിരുന്നു. തുടർന്നു നടന്ന പ്രതിനിധി സമ്മേളനത്തിൽ 2026-'27 വർഷത്തേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

​📍 പുതിയ ഭാരവാഹികൾ:

​പ്രസിഡന്റ്: ഡോ. കെ.എസ്. വിഷ്ണു നമ്പൂതിരി

​ജനറൽ സെക്രട്ടറി: ഡോ. പി.കെ. ഹരിദാസ്

​ട്രഷറർ: ഡോ. പി. ഷബീൽ ഇബ്രാഹിം

​വൈസ് പ്രസിഡന്റ്: ഡോ. സീനിയ പി.കെ.

​സെക്രട്ടറിമാർ: ഡോ. അരുൺ പി.വി., ഡോ. ഇട്ടൂപ്പ് ജെ. അഞ്ചേരിൽ, ഡോ. വരുൺ എൻ.എസ്.

​വനിതാ കമ്മറ്റി ചെയർപേഴ്സൺ: ഡോ. ഷെറീസി ബി.

​വനിതാ കമ്മറ്റി കൺവീനർ: ഡോ. റോഷ്ന കൊമ്പിലാത്ത്

*എ എം എ ഐ 2025-26 ലെ അവാർഡുകൾ പ്രഖ്യാപിച്ചു*എ എം എ ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക...
27/04/2026

*എ എം എ ഐ 2025-26 ലെ അവാർഡുകൾ പ്രഖ്യാപിച്ചു*

എ എം എ ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.

സംഘടനയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകിയ മുതിർന്ന അംഗങ്ങൾക്ക് ഏർപ്പെടുത്തിയ പ്രഥമ “ഡോ. ടി. ഗോപിനാഥ്– ആയുർവേദ വിഭൂഷൺ -ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (₹50,000) ജേതാവായി മുതിർന്ന നേതാവും മുൻ പ്രസിഡൻ്റുമായ ഡോ. ജി. വിനോദ് കുമാർ അർഹനായി. എറണാകുളം ജില്ലക്കാരനായ ഇദ്ദേഹത്തിൻ്റെ നാല് പതിറ്റാണ്ടിലേറെയുള്ള ഉജ്ജ്വലമായ സംഘടന പ്രവർത്തനം , വിവിധ പദവികളിൽ
വഹിച്ച ഉത്തരവാദിത്വങ്ങൾ, വിജയകരമായി നടപ്പാക്കിയ ആശയങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. തിരുവനന്തപുരം ഗവൺമെൻ്റ് ആയുർവേദ കോളേജിൽ പഞ്ചകർമ്മ വിഭാഗം പ്രൊഫസർ and HOD ആയും CCIM മെമ്പറായും പ്രവർത്തിച്ചുണ്ട്.
നിലവിൽ എ എം എ ഐ സ്റ്റേറ്റ് അഡ്വൈസറി ബോർഡ് ചെയർമാനാണ്.

ചികിത്സാരംഗത്തെ മികവ്, സേവന പ്രതിബദ്ധത, യുവ ഡോക്ടർമാർക്ക് അറിവ് പകരാനുള്ള സന്നദ്ധത, പുതിയ ചികിത്സാ സമീപനങ്ങൾ എന്നിവ കണക്കിലെടുത്ത് നൽകുന്ന “ഭിഷക് രത്ന" അവാർഡിന് (₹30,000) ആലപ്പുഴ ജില്ലയിലെ ഡോ. എ. സൈനുലാബ്ദീൻ അർഹനായി.
ഇ എസ് ഐ വകുപ്പിൽ അസി.ഇൻഷുറസ് മെഡിക്കൽ ഓഫീസറായി വിരമിച്ച അദ്ദേഹം നിലവിൽ “കളത്തിൽ ആയുർവേദ ഹോസ്പിറ്റൽ ആൻഡ് മാനുഫാക്ചറിംഗ്” എന്ന സ്ഥാപനം നടത്തിവരുന്നു. വൈദ്യസേവനത്തിലെ അർപ്പണബോധം, സാമൂഹിക ആരോഗ്യ
പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയാണ് അവാർഡ്.

മികച്ച യുവ ഡോക്ടർമാർക്ക് നൽകുന്ന “ഭിഷക് പ്രതിഭ" അവാർഡിന് (₹25,000) കോഴിക്കോട് ജില്ലയിലെ ഡോ. പ്രവീൺ കളത്തിങ്കൽ അർഹനായി. ചികിത്സയിലെ മികവ്, അറിവ് പങ്കുവെക്കാനുള്ള മനോഭാവം എന്നിവ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
അദ്ദേഹം നേത്രരോഗ ചികിത്സ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ വ്യക്തിയാണ്. കട്ടിപ്പാറ ആദിവാസി മേഖലയിൽ ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതിനായി “ഹരി കിരണം പദ്ധതി” നടപ്പിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. നിലവിൽ തലക്കുളത്തൂർ ഗവൺമെൻ്റ് ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറാണ്.

എ എം എ ഐ യുടെ “ആയുർവേദ പ്രചാരൺ" അവാർഡിന് (₹15,000) എറണാകുളം ജില്ലയിലെ ഡോ.കെ വത്സലാദേവി അർഹയായി. അച്ചടി-ദൃശ്യ- ശ്രാവ്യ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ആയുർവേദ പ്രചരണം, “ഹെൽത്തി ആയുർവേദത്തിലൂടെ” എന്ന പ്രചാരണ പ്രവർത്തനങ്ങൾ, ബ്ലോഗുകൾ, പൊതുജന ബോധവത്കരണ പരിപാടികൾ എന്നിവ കണക്കിലെടുത്താണ് അവാർഡ്.

ചികിത്സാ രംഗത്തെ സവിശേഷ സംഭാവനകൾ പരിഗണിച്ച് രണ്ട് ഡോക്ടർമാരെ സ്പെഷ്യൽ ജൂറി അവാർഡിന് തിരഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ ഡോ. ശ്രീജിത്ത് മുക്കടേക്കാട്, കോഴിക്കോട് ജില്ലയിലെ ഡോ. ഷൈജു ഒലവക്കോട് എന്നിവരാണ് ഈ പ്രത്യേക അവാർഡിന് അർഹരായത്.
ഡോ. ശ്രീജിത്ത് മുക്കടേക്കാട് ആയുർവേദ നേത്രചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവീണ്യം തെളിയിച്ച വ്യക്തിയാണ്. നിലവിൽ മുക്കടേക്കാട് ആയുർവേദ നേത്രരോഗ ചികിത്സാ കേന്ദ്രത്തിൽ ചീഫ് ഫിസിഷ്യനായി പ്രവർത്തിക്കുന്നു.
ഡോ. ഷൈജു ഒലവക്കോട് ആയുർവേദ ഗവേഷണ രംഗത്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. മോളിക്കുലാർ ജെനറ്റിക്സിൽ പി.എച്ച്.ഡി നേടുന്ന ഇന്ത്യയിലെ ആദ്യ ആയുർവേദ ഡോക്ടറാണ് അദ്ദേഹം. നിലവിൽ കോഴിക്കോട് മാവൂർ ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയിൽ സീനിയർ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.

*അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ...!!*

അവാർഡ് കമ്മിറ്റിക്കു വേണ്ടി.

ഡോ. വി ജി ഉദയകുമാർ
(ചെയർമാൻ)
ഡോ. ഇട്ടുപ്പ് ജെ അഞ്ചേരിൽ
(കൺവീനർ)-

പ്രസിഡണ്ട് & ജനറൽ സെക്രട്ടറി
എ എം എ ഐ

Celebrating Excellence in Ayurveda 🎓Dr C.R. Agnives Memorial National Ayurveda PG Thesis Presentation Competition – Seas...
24/04/2026

Celebrating Excellence in Ayurveda 🎓

Dr C.R. Agnives Memorial National Ayurveda PG Thesis Presentation Competition – Season 7, organised by the Ayurveda Medical Association of India Research Foundation (AMARF) in association with VPSV Ayurveda College, Kottakkal, successfully showcased outstanding academic brilliance from across the nation.

🏆 Winners:

🥇 1st Prize: Dr Vishnu Darshan
(Department of Dravyagunavijnana, BHU, Varanasi)
🥈 2nd Prize: Dr Smruthi U.S
(Department of Shalyatantra, VPSV Ayurveda College, Kottakkal)
🥉 3rd Prize: Dr Haritha T.J.
(Department of Samhitha & Sidhantha, Govt. Ayurveda College, Thiruvananthapuram)

👏 Congratulations to all the winners and participants for their remarkable contributions to Ayurvedic research and knowledge.

ആയുർവേദ കോളേജ് പ്രിൻസിപ്പലും ഞങ്ങളുടെ പ്രിയഗുരുനാഥയുമായിരുന്ന  മാലതി ടീച്ചർ ഇന്ന് രാവിലെ 6 30ന് ദിവംഗതയായ വിവരം വ്യസനസമേ...
22/04/2026

ആയുർവേദ കോളേജ് പ്രിൻസിപ്പലും ഞങ്ങളുടെ പ്രിയഗുരുനാഥയുമായിരുന്ന മാലതി ടീച്ചർ ഇന്ന് രാവിലെ 6 30ന് ദിവംഗതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. തിരുമലയുള്ള മകൻറെ വീട്ടിലാണ് ഇപ്പോൾ ഉള്ളത് .നാളെ ഉച്ചയ്ക്ക് ശാന്തി കവാടത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ആദരാഞ്ജലികൾ🌹🌹🌹🙏

വാഴ 2 സിനിമയിലെ സന്ദേശം സ്വാഗതാർഹം; ആയുർവേദത്തെ ഇകഴ്ത്താനുള്ള നീക്കങ്ങൾ തിരിച്ചറിയണം 'വാഴ 2' എന്ന സിനിമയിൽ വൈദ്യനിർദ്ദേശ...
22/04/2026

വാഴ 2 സിനിമയിലെ സന്ദേശം സ്വാഗതാർഹം; ആയുർവേദത്തെ ഇകഴ്ത്താനുള്ള നീക്കങ്ങൾ തിരിച്ചറിയണം


'വാഴ 2' എന്ന സിനിമയിൽ വൈദ്യനിർദ്ദേശമില്ലാതെ അമിതമായി അരിഷ്ടം ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് സ്വയംചികിത്സയുടെ (Self-medication) ഭവിഷ്യത്തുകളെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പാണ്. സിനിമ നൽകുന്ന ഈ പോസിറ്റീവ് സന്ദേശത്തെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഏത് ചികിത്സാ രീതിയിലായാലും ഡോക്ടറുടെ മേൽനോട്ടമില്ലാതെ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന യാഥാർത്ഥ്യമാണ് സിനിമ അടിവരയിടുന്നത്.

എന്നാൽ, സിനിമയിലെ ഈ സന്ദർഭത്തെ മുൻനിർത്തി ആയുർവേദത്തെയും ആയുർവേദ മരുന്നുകളെയും മൊത്തത്തിൽ അപകീർത്തിപ്പെടുത്താൻ ചില തൽപ്പരകക്ഷികൾ ബോധപൂർവ്വം ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. വൻകിട കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങൾ, ആയുർവേദത്തിന്റെ വിശ്വാസ്യത തകർത്ത് രോഗികളെ മറ്റ് വാണിജ്യ ചികിത്സാ കേന്ദ്രങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. ചെറിയ വിഷയങ്ങളെപ്പോലും പർവ്വതീകരിച്ച് ആയുർവേദ വിരുദ്ധ പ്രചാരണമാക്കി മാറ്റുന്ന ഇത്തരം പ്രവണതകളെ പൊതുജനങ്ങൾ തിരിച്ചറിയണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഈ സിനിമയ്ക്കെതിരെ കേസ് നൽകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണ്. അസോസിയേഷൻ പറയാത്ത കാര്യങ്ങൾ സംഘടനയുടെ പേരിൽ പ്രചരിപ്പിക്കുന്നത് കുടിലമായ ലക്ഷ്യങ്ങളോടെയാണ്. ഇത്തരം തെറ്റായ വാർത്തകളെ അസോസിയേഷൻ ശക്തമായി നിഷേധിക്കുന്നു.

ശാസ്ത്രീയമായ പഠനങ്ങളിലൂടെയും നൂറ്റാണ്ടുകളായുള്ള പ്രയോഗത്തിലൂടെയും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടവയാണ് ആസവ-അരിഷ്ടങ്ങൾ. ആയുർവേദ ഫാർമക്കോപ്പിയ (API) നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങളും സുരക്ഷിതമായ ആൽക്കഹോൾ പരിധിയും പാലിച്ചാണ് ഇവ നിർമ്മിക്കപ്പെടുന്നത്. കൃത്യമായ നിർമ്മാണ രീതിയിലൂടെ ഔഷധങ്ങളുടെ ദഹനക്ഷമത വർദ്ധിപ്പിക്കാനും പാർശ്വഫലങ്ങൾ ഇല്ലാതാക്കാനും കഴിയുമെന്ന് വിവിധ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അംഗീകൃത ബിരുദധാരിയായ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ അളവിൽ ഉപയോഗിക്കുമ്പോൾ ഇവ ലിവറിനെയോ മറ്റ് ആന്തരികാവയവങ്ങളെയോ ദോഷകരമായി ബാധിക്കുന്നില്ല. ആയുർവേദത്തിനെതിരെ നടക്കുന്ന സംഘടിതമായ ക്യാമ്പയിനുകളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും അസോസിയേഷൻ അറിയിച്ചു.

ഡോ. പി കെ ഹരിദാസ്
(ജനറൽ സെക്രട്ടറി)

ഡോ. കെ എസ് വിഷ്ണു നമ്പൂതിരി
(പ്രസിഡന്റ്)

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ

🔥🔥AMAI 47-ാം സംസ്ഥാന സമ്മേളനം: പ്രീ-കോൺക്ലേവ് സെഷൻ🔥🔥​👉 ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) 47-ാം സംസ്ഥാന സമ്മേള...
21/04/2026

🔥🔥AMAI 47-ാം സംസ്ഥാന സമ്മേളനം: പ്രീ-കോൺക്ലേവ് സെഷൻ🔥🔥

​👉 ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) 47-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്കും പ്രാക്ടീഷണർമാർക്കുമായി ഒരു സവിശേഷ വെബിനാർ സംഘടിപ്പിക്കുന്നു.

​ആധുനിക ജീവിതശൈലീ രോഗങ്ങളിൽ മുൻപന്തിയിലുള്ള കരൾ രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് ഈ സെഷൻ ചർച്ച ചെയ്യുന്നു.

​🔥 വിഷയം: Liver Care in Ayurveda🔥

​ഉദ്ഘാടനം: Dr. S. Gopakumar (Registrar, KUHS)

​മുഖ്യപ്രഭാഷണം: Dr. M. R. Vasudevan Namboothiri

​ഫാക്കൽറ്റി: Dr. Shyju Ollakkod

​മോഡറേറ്റർ: Dr. M. V. Vinod Kumar

​📅 തീയതി: 2026 ഏപ്രിൽ 21, ചൊവ്വ
🕗 സമയം: രാത്രി 8:00 മണി
📍 വേദി: Zoom Online
*47th AMAI State Conference, Wayanad on 2nd and 3rd May 2026*

Pre conclve session
LIVER CARE IN AYURVEDA

Time: Apr 21, 2026 08:00 PM

Join Zoom Meeting
https://us06web.zoom.us/j/89086794890?pwd=g3RhTNlu896bn1aSo1D2Lro7JNhIGt.1

Meeting ID: 890 8679 4890
Passcode: 440128

​🔥🔥 എന്തുകൊണ്ട് പങ്കെടുക്കണം?🔥🔥

​👉 കരൾ രോഗ ചികിത്സയിലെ ആയുർവേദത്തിന്റെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കാം.
👉 ​ക്ലിനിക്കൽ പ്രാക്ടീസിലെ പുതിയ സാധ്യതകൾ പരിചയപ്പെടാം.
👉 ​വിദഗ്ദ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം.
👉 ആധുനിക കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ഈ വിഷയത്തെക്കുറിച്ചുള്ള അറിവ് പങ്കുവെക്കുന്നതിനായി ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

🏆 National Level UG Presentation Competition – Winners Announcement 🏆Dr. Prakash Mangalasseri Memorial National Academic...
11/04/2026

🏆 National Level UG Presentation Competition – Winners Announcement 🏆

Dr. Prakash Mangalasseri Memorial National Academic Fair 2026 (Season 7) proudly celebrates the outstanding achievements of our young Ayurvedic scholars.
Organized by Ayurveda Medical Association Research Foundation in association with Ayurveda Medical Association of India (AMAI) and Sree Narayana Institute of Ayurvedic Studies & Research, Puthoor, Kollam, this prestigious national-level competition showcased academic excellence and innovation.

✨ Winners UG level

🥇 1st Prize – Shaikh Juhi Kausar
(Govt. Ayurveda College, Thiruvananthapuram)

🥈 2nd Prize – Varna Das
(KMCT Ayurveda Medical College, Mukkam)

🥉 3rd Prize – Aparna Gopal
(PNNM Ayurveda Medical College, Cheruthuruthy)

👏 Congratulations to all the winners for their remarkable presentations and dedication to Ayurveda.

Let us continue to inspire, learn, and elevate the future of Ayurvedic science together.

💥💥 *പ്രീ പബ്ലിക്കേഷൻ ഓഫർ!* 💥💥🔥 🔥 2026 മെയ് 2 ന് വയനാട് വച്ച് നടക്കുന്ന *AMAI സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്*  പ്രകാശനം ...
02/04/2026

💥💥 *പ്രീ പബ്ലിക്കേഷൻ ഓഫർ!* 💥💥

🔥 🔥 2026 മെയ് 2 ന് വയനാട് വച്ച് നടക്കുന്ന *AMAI സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്* പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകം 🔥

" *AYURVEDA and LIVER HEALTH: Tradition, Evidence and Safety"*

☘️ *Dr. ഷൈജു ഒല്ലാക്കോടും* ( Senior Medical Officer, Govt Ayurveda Dispensary Mavoor, Dept of Indian Systems Of Medicine, Kerala),

*Dr.കെ.ദേവീകൃഷ്ണനും* ( Chief Sub Editor, Centre for Textual Studies and Publications, Arya Vaidya Sala, Kottakkal) ചേർന്ന് എഴുതിയത് ☘️

🔥🔥 ആയുര്‍വേദത്തിന്റെ സമ്പന്ന പാരമ്പര്യവും ആധുനിക ഗവേഷണത്തിന്റെ തെളിവുകളും ഏകോപിപ്പിക്കുന്ന, കരൾ ആരോഗ്യത്തെക്കുറിച്ചുള്ള സമഗ്ര ഗ്രന്ഥം 🔥🔥

🔥 പ്രത്യേക പ്രീ-പബ്ലിക്കേഷൻ ഓഫർ വില: ₹325 /- മാത്രം🔥(MRP:₹450)

📖 പേജുകൾ: 350-ൽ അധികം

✨ *ഈ ഗ്രന്ഥത്തിന്റെ പ്രധാന പ്രത്യേകതകൾ*

✔️ പ്രധാന കരൾ രോഗങ്ങൾ എന്തെല്ലാം?

✔️ സ്കാനിംഗ് ഇല്ലാതെ സിറോസിസ് എങ്ങനെ നേരത്തെ കണ്ടെത്താം?

✔️ അലോപ്പതി മരുന്നുകൾ മൂലമുള്ള ഹെപ്പറ്റൈറ്റിസ് മറ്റ് ഹെപ്പറ്റൈറ്റിസുകളിൽ നിന്നും എങ്ങനെ വേർതിരിച്ചറിയാം?

✔️ കരൾ പ്രവർത്തന തകരാർ (Liver Failure) എങ്ങനെനിർണയിക്കാം?

✔️ സാരമായ കരൾ രോഗങ്ങളുടെ പ്രോഗ്നോസിസ് എങ്ങനെനിർണ്ണയിക്കാം?

✔️ കരൾ രോഗ നിർണയത്തിലെ ആധുനിക പുരോഗതികൾ

✔️ കരൾ രോഗ നിർണയം ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുന്നു

✔️ ലിവർ ടെസ്റ്റിലൂടെ അസ്ഥി രോഗങ്ങൾ🦴എങ്ങിനെ തിരിച്ചറിയാം?

🌱 ആയുര്‍വേദവും സുരക്ഷയും

✔️ ഭസ്മങ്ങൾ ഉൾപ്പെടെ ആയുര്‍വേദ മരുന്നുകൾ സുരക്ഷിതമാണോ?

✔️ ആയുര്‍വേദ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടോ?

✔️ ആയുര്‍വേദ മരുന്നുകൾ കരളിന് ടോക്സിസിറ്റി ഉണ്ടാക്കുമോ?

✔️ ആയുര്‍വേദത്തിൽ ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന ഫാർമക്കോവിജിലൻസ് എന്താണ്?

✔️ ആയുര്‍വേദ ഗവേഷണത്തിന്റെആവശ്യകതകൾ

📊 ശാസ്ത്രീയ തെളിവുകളും ചികിത്സാനുഭവങ്ങളും

✔️ വിവിധ കരൾ രോഗങ്ങളിൽ ആയുര്‍വേദ ചികിത്സയിലൂടെ ലഭിച്ച വിജയകരമായ കേസ് സ്റ്റഡികൾ

✔️ ആയുര്‍വേദ മരുന്നുകളുടെ ഹെപാറ്റോ-പ്രൊട്ടക്റ്റീവ് ഫലപ്രാപ്തി തെളിയിക്കുന്ന പഠനങ്ങളുടെ പട്ടിക

✔️ 40-ൽ അധികം കരൾ രോഗങ്ങൾക്ക് പ്രയോജനകരമായ ആയുര്‍വേദ ഔഷധങ്ങളുടെ വിശദാംശങ്ങൾ

🔥🔥 ആധുനിക വൈദ്യത്തിലെ ഇന്ത്യക്കകത്തും പുറത്തും ഉള്ള പ്രശസ്തരായ ഡോക്ടർമാർ ഉൾപ്പെടെ അനുമോദനം രേഖപ്പെടുത്തിയ പുസ്തകം !! 🔥🔥

📚 ആരോഗ്യപ്രവർത്തകർക്ക്, വിദ്യാർത്ഥികൾക്ക്, ഗവേഷകർക്ക്, സാധാരണ വായനക്കാർക്ക് ഒരുപോലെ പ്രയോജനകരമായ ഒരു അവശ്യ ഗ്രന്ഥം !!

📢 *ഇപ്പോൾ തന്നെ പ്രീ-ബുക്ക് ചെയ്യൂ — പരിമിത ഓഫർ ഏപ്രിൽ 30 വരെ മാത്രം !!

Gpay . 8281502912
UPI ID-
fathimaishal8281@okaxis
Banking name.- Fathimaishal
ജില്ല സെക്രട്ടറി വയനാട്

ഫോൺ: 9961327164
9747552074

Payment ചെയ്ത ശേഷം ചുവടെ ചേർത്തിട്ടുള്ള google form ൽ നിങ്ങളുടെ വിവരങ്ങൾ submit ചെയ്യുക

https://forms.gle/GXX2Je5XuZ4Cbcbw7

47th സംസ്ഥാന സമ്മേളനം സ്വാഗതസംഘം പ്രസിദ്ധീകരിക്കുന്നത്!!

28/11/2025

കേരള ആരോഗ്യ സർവ്വകലാശാലയുടെ മികച്ച ആയുർവേദാധ്യാപകനുള്ള അവാർഡ്,
കോട്ടക്കൽ വി പി എസ് വി ആയുർവേദ കോളേജ് പ്രൊഫസറും, 'ആപ്ത' ചീഫ് എഡിറ്ററും AMAI സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ ഡോ.എം.വി.വിനോദ് കുമാറിന് .

അർഹതക്കുള്ള അംഗീകാരം ❤️..അഭിനന്ദനങ്ങൾ 👏👏

Address

Angamaly

Alerts

Be the first to know and let us send you an email when Ayurveda Medical Association of India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayurveda Medical Association of India:

Share