31/07/2025
മരണത്തിന് കീഴടങ്ങുന്നതിന് മുൻപ് കോടികൾ വിദ്യാർത്ഥികൾക്ക് സംഭാവന ചെയ്ത ഒരു നടി ഉണ്ട് നമ്മുക്ക്..
ബാല്യത്തിൽ കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ 14 ആം വയസ്സിൽ സിനിമയിലേക്ക് കയറി.. പ്രണയിച്ച കാമുകനെ വിവാഹം കഴിക്കാൻ പോലും സാധിച്ചില്ല..
പിന്നീട് ഉണ്ടായ കല്യാണം പോലും ഒരു ട്രാജഡി ആയി മാറി.. വിധി അവർക്ക് കഷ്ടപ്പാടുകൾ മാത്രം കൊടുത്ത് അവസാനം ക്യാൻസർ എന്ന മഹാരോഗത്തിലൂടെയും..
തന്റെ കഷ്ടപ്പാടുകൾ അറിഞ്ഞത് കൊണ്ടാവും, തന്റെ സ്വത്തിന്റെ ഭൂരിഭാഗവും സംഗീത, നൃത്തത്തിൽ താല്പര്യമുള്ള കുട്ടികളുടെ സ്ക്കോളർഷിപ്പിന് എഴുതി വെച്ചത്, അത് നോക്കാൻ ഗണേഷിനെ ഏല്പിച്ചതും..
അഞ്ച് ഭാഷകളിൽ ആയി 800 ന് മുകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ ഞെട്ടി പോയി. എന്നും എപ്പോഴും ഇഷ്ടമുള്ള ഒരു നടി🌹🌹
തിരക്കഥ സിനിമ ഇവരെ കുറിച്ചാണ് എഴുതിയത് എന്ന് കേട്ടിട്ടുണ്ട്..!
മലയാളത്തിന്റെ മുഖശ്രീയായ ശ്രീവിദ്യാമ്മ മാഞ്ഞിട്ട് 19 വർഷങ്ങൾ സൗന്ദ
ര്യത്തിലും അഭിനയത്തിലും ശ്രീവിദ്യാമ്മയെ മറികടക്കാൻ മറ്റൊരു നടി മലയാളത്തിൽ ഇല്ല. വിടർന്ന കണ്ണുകളും വട്ട മുഖവും അവരുടെ മുടിയും എല്ലാം തന്നെ അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.
നിഷ്കളങ്കത കൊണ്ടാണ് ജീവിതത്തിൽ പരാജയപ്പെട്ടത് സ്നേഹിച്ചിടത്തെല്ലാം നൊമ്പരങ്ങൾ മാത്രമാണ് കിട്ടിയത്.
ചോറ്റാനിക്കര അമ്മയിൽ അഭിനയിച്ച വിദ്യാമ്മയെ കണ്ടാൽ സാക്ഷാൽ ദേവി പ്രത്യക്ഷപ്പെട്ട പോലെയാണ് ' തോന്നുന്നത്.
ഹാസ്യവും അഭിനയിക്കാൻ കഴിവുണ്ടായിരുന്നു പഞ്ചവടി പാലത്തിലെ അഭിനയം അതാണ് തെളിയിച്ചുത്. അഭിനയിച്ച റോളുകൾ എല്ലാം വിജയത്തിൽ എത്തിച്ച മലയാളത്തിൻറെ സൂര്യപുത്രിക്ക് കണ്ണീർ പ്രണാമം🌹🌹