12/01/2026
കാൽമുട്ടിനെ ബലപ്പെടുത്താൻ 'കട്ടുതൽ തൊക്കണമുറ'
പ്രായാധിക്യം കൊണ്ടോ മറ്റു ചില അസുഖങ്ങൾ കൊണ്ടോ സന്ധികളിലുണ്ടാകുന്ന തേയ്മാനമാണ് (osteoarthritis). സന്ധികളിലുണ്ടാകുന്ന അസഹ്യമായ വേദന, നീർകെട്ട്, സന്ധികൾ മടക്കമ്പോഴും നിവർത്തമ്പോഴും ഉള്ളിലുണ്ടാകുന്ന ശബ്ദം(Crepitus) എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അമിതവണ്ണം, പ്രായാധിക്യം, ആയാസമുള്ള ജോലി ജനിതക തകരാറുകൾ ഹോർമോണുകളുടെ വ്യതിയാനം എന്നിവയാണ് ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ പ്രധാന കാരണങ്ങൾ
രോഗകാരണത്തിന്റെ അടിസ്ഥാനത്തിൽഓസ്റ്റിയോ ആർത്രൈറ്റിസിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു.
1. പ്രൈമറി ഒ.എ
2. സെക്കന്ററി ഒ. എ
പ്രൈമറി ഒ.എ
പ്രായമേറിയവരിൽ കണ്ടുവരുന്ന സന്ധി തേയ് മാനത്തെ പ്രൈമറി ഒ.എ എന്നു പറയുന്നു. ഭാരം കുടുതൽ താങ്ങേണ്ടി വരുന്ന സന്ധികളായ കാൽമുട്ട് ,ഇടുപ്പ് ,എന്നിവയിലാണ് പൊതു വായി കണ്ടുവരുന്നത് .
സെക്കന്ററി ഒ. എ
അമിതവണ്ണം, സന്ധികൾക്കു ഉള്ളിലെ മറ്റു തകരാറുകൾ, മദ്യപാനം, പുകവലി, സ്റ്റീറോയിട് മരുന്നുകളുടെ അധിക ഉപയോഗം എന്നിവ കാരണം ഉണ്ടാകുന്നതാണ് ഈ രോഗം.
സന്ധികൾക്കുള്ളിലെ അസ്ഥികളുടെ അംഗ ഭാഗത്തുള്ള തരുണാ സ്ഥികളുടെ(cartilages) ദ്രവീകരണം അസ്ഥികൾ തമ്മിലുള്ള അകലം കുറയ്ക്കുകയും സന്ധികൾക്കുള്ളിലെ ദ്രവത്തിന്റെ(synovial fluid) അളവു കുറയുകയും അസ്ഥികൾ തമ്മിൽ ഉരസുവാനിടയാക്കുകയും ചെയ്യുന്നു. മാത്രമല്ല അസ്ഥികളുടെ അഗ്രഭാഗങ്ങളിൽ കൂർത്ത അസ്ഥിഭാഗങ്ങൾ(osteophytes) രൂപമെടുക്കുകയും ചെയ്യുന്നു.ഇക്കാരണത്താൽ സന്ധികൾ ചലിപ്പിക്കുവാൻ കഴിയാതെ വരുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.
സിദ്ധ വൈദ്യത്തിൽ ' അഴൽ കീൽ വായു' എന്നാണ് ഈ രോഗം അറിയപ്പെടുന്നത് ത്രിദോഷത്തിൽ വാതധാതുവിന്റെ ആധിക്യമുള്ളപ്പോൾ പിത്ത ധാതുവിനെ കൂട്ടുന്ന ആഹാരം കഴിക്കകയോ ശരീരത്തിൽ പിത്തം കൂട്ടുന്ന പ്രവൃത്തികൾ ചെയ്യുമ്പോഴോ ആണ് ' അഴൽ കീൽ വായു' എന്ന രോഗാവസ്ഥ ഉണ്ടാകുന്നത് ,
സന്ധികളിലെ വീക്കം ദീർഘകാലം നിലനിൽക്കകയം അധികരിച്ച പിത്ത ധാതുവിനാൽ സന്ധികൾക്കുളിലെ ദ്രവം കുറയുകയും സന്ധികൾ തമ്മിൽ ഉരസു വാനിടവരുകയും സന്ധികൾ നിവർത്തു ബോഴും മടക്കുമ്പോഴും സന്ധിക്കുള്ളിൽ ശബ്ദവും വേദനയും ഉണ്ടാകുന്നു എന്നു പ്രാചീന സിന്ധ ഗ്രന്ഥങ്ങളിൽ പറയുന്നു.
സിദ്ധ വൈദ്യത്തിൽ പല തരത്തിലുള്ള ഔഷധങ്ങൾ' ഉള്ളിലും പുറമെയം നൽകി വരുന്നു. ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ആ സ്ത്യർ കുഴമ്പ്, സഞ് ജീവി മാത്തിരൈ,
അഷ്ട ഭൈരവ മാത്തിരൈ, മേഘനാദ ഗുളിക എന്നിവ വിരേചനത്തിനായി നൽകി വരുന്നു .അടുത്ത ഘട്ടത്തിൽ അയവിര സിന്ദൂരം , അറുമുഖ സി ന്ദൂരം, ശംഖു ഭസ്മം, പവിഴ ഭസ്മം ,മുത്തുച്ചിപ്പി ഭസ്മം ,എന്നി ഔഷദങ്ങൾ യുക്തമായ അനുപാതത്തിൽ നൽകാമെന്നു സിന്ധ വൈദ്യത്തിൽ അനുശാസിക്കുന്നു.
പുറം ചികിത്സയിൽ ലഘു വിഷമുഷ്ടി തൈലം , കേസരി തൈലം ,ഉഴുന്നു തൈലം എന്നിവ രോഗിയുടെ ശരീരപ്രകൃതിക്കു അനുസൃതമായി നിർദ്ദേശിക്കപ്പെടുന്നു ,പലതരത്തിലുള്ള ഔഷധ ഇലകൾ(eg: നൊച്ചി, വാത നാരയണം, പുളിയില ,ആടലോടകം) വച്ചുള്ള ബാൻഡേജുകൾ ഇടുകയും ചെയ്തു വരുന്നു.
സന്ധികളെ ബലപ്പെടുത്തുന്നതിനും സന്ധികളിൽ ഉണ്ടാകാനിടയുള്ള മറ്റു തകരാറുകൾ നീക്കുത്തിനും ചില പ്രത്യേക മുറകളും സിദ്ധ വൈദ്യ ഗ്രന്ഥങ്ങളിൽ പറയപ്പെടുന്നു അതിൽ പ്രധാന പെട്ടതാണ് 'കട്ടുതൽ 'എന്ന 'തൊക്കണമുറ'
പണ്ടു വൈദ്യൻമാർ ഈർക്കിലി ഉപയോഗിച്ച് ചെയ്തു കൊണ്ടിരുന്ന ഒരു ചികിത്സാ മുറയാണ് ഇപ്പോൾ അത് ചെറിയ കനത്തിലുള്ള തുരുമ്പിക്കാത്ത കമ്പികൾ മറ്റും പ്രയോഗിച്ച് ചെയ്തു വരുന്നു,
ഉള്ളംകൈ വലുപ്പത്തിൽ കമ്പികൾ വളച്ചു കെട്ടി അതിൽ തുണി കൊണ്ട് പൂർണമായി മൂടുക അതിനു ശേഷം തൈലത്തിൽ മുക്കിയ തുണി കാൽമുട്ടിൽ കെട്ടുക അതിനു ശേഷം വളയം മുട്ടിന്റെ മുൻഭാഗത്തായി വെക്കുക ശേഷം പഞ്ഞി കൊണുക ഒരു ബോൾ മുട്ടിന്റെ പിൻ ഭാഗത്തായി വയ്ക്കുക .ഗോസോ തുണിയോ ഉപയോഗിച്ച് അഞ്ചോ ആറോ തവണ ചുറ്റി കെട്ടുക.
ഈ ചികിത്സയിലൂടെ സന്ധികളുടെ ബലം വർദ്ധിക്കുകയും സന്ധികളിലെ ക്രമരഹിതമായ ചലനങ്ങൾ തടയുകയും വേദനക്ക് ശമനമുണ്ടാവുകയു സന്ധികൾ സുഖമായി ചലിപ്പിക്കുവാൻ കഴിയുകയും ചെയ്യുന്നു