11/04/2022
കയ്പേറിയ രുചിയാണ് ഇതിനെങ്കിലും എണ്ണമറ്റ ചർമ്മ ഗുണങ്ങൾ നൽകുന്ന കാര്യത്തിൽ കേമനാണ് വേപ്പ്. രക്ത ശുദ്ധീകരണ ഗുണങ്ങൾക്കും പേരുകേട്ട വേപ്പിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ഊഷ്മളത പകർന്നു നൽകിക്കൊണ്ട് സന്തുലിതമാക്കുന്നതിന് ഇതിൻ്റെ കയ്പേറിയ രേതസ് ഗുണങ്ങൾ സഹായം ചെയ്യും. ആയുർവേദ വിധികൾ പ്രകാരം ശരീരത്തിലെ കഫ ദോഷത്തെ നിയന്ത്രിച്ച് നിർത്തി കൊണ്ട് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തെ സംരക്ഷിച്ചു സുഖപ്പെടുത്തുന്നതിന് ഇതിന്റെ ഗുണങ്ങൾ സഹായിക്കുന്നു. ചർമ്മത്തിനും മുടിക്കും ഉള്ള ഒരു പ്രകൃതിദത്ത ശുദ്ധീകരണ ചേരുവയായി ഇത് പ്രവർത്തിക്കും. ഇത് ചർമ്മത്തിൽ നിന്നും തലയോട്ടിയിൽ നിന്നും അധിക എണ്ണയെ നീക്കം ചെയ്യുകയും അതുവഴി താരനും എണ്ണമയം കൂടുതലുള്ള ചർമ സ്ഥിതി ചികിത്സിക്കുകയും ചെയ്യുന്നു