
01/08/2025
SLOKA : 799
രസജ്ഞാ ഃ
രസജ്ഞാനമുളളവൾ.
കാവ്യരസജ്ഞാനമാകാം. രസങ്ങൾ ഒമ്പതാണല്ലോ. ഈ നവരസങ്ങളും യഥാർഹം യഥാവസരം പ്രകാശിപ്പിക്കുവാനുളള പാടവം ദേവിയിൽ സഹജമാണു.
'രസോ വൈ സഃ ' എന്നാണു ശ്രുതി. ബ്രഹ്മം രസം തന്നെ. ബ്രഹ്മസ്വരൂപിണിയായ ദേവിയും രസജ്ഞാനം തന്നെ.
മധുര, അമ്ല, ലവണ, കടു, കഷായ, തിക്ത ഭേദമായി നാവുകൊണ്ടറിയുന്ന രസങ്ങൾ ആറാണു. ആ രസത്തെ അറിയുന്നവൾ എന്നും മനസ്സിലാക്കാം.
Rasajna :
She who knows all the rasas.
Rasa is sentiment or emotion expressed in poetry.
Rasa is taste or desire for something. Every living being has the great taste for life itself - and Devi is verily the basis for that taste.
Love Love Love Bliss.
www.avadhoothguruji.org