Dhanwanthari Ayurveda Hospital, Kozhikkode

Dhanwanthari Ayurveda Hospital, Kozhikkode A homely treatment center for Pain management, Panchakarma, Detoxification and Post Covid Care

17/06/2024
29/03/2024

വേനലിൽ
സേഫ് എനർജി ഡ്രിങ്കാവാം;
തികച്ചും നാച്ചുറൽ 🍹

☘️☘️☘️☘️☘️☘️☘️
ഖർജൂരാദി മന്ഥം
☘️☘️☘️☘️☘️☘️☘️

കുരു കളഞ്ഞ മുന്തിരി-5
ഈന്തപ്പഴം -2
മലർ 3 സ്പൂൺ
പഞ്ചസാര ആവശ്യത്തിന് ചേർത്ത് മിക്സിയിൽ അടിച്ച് ആവശ്യത്തിന്
തണുത്ത വെള്ളവും ചേർത്ത്
ഉണ്ടാക്കിയ ഉടൻ ഉപയോഗിക്കുക.

ക്ഷീണം, ദാഹം എന്നിവയെ കുറച്ച് ഉന്മേഷം ലഭിക്കുന്നു.
കായിക വിനോദങ്ങൾക്കു ശേഷവും ശീലമാക്കാം..






13/12/2023

4 tips to manage low back pain ⬇

Dhanwantari Ayurveda Hospital Kozhikode 0495 2306368
17/11/2023

Dhanwantari Ayurveda Hospital Kozhikode 0495 2306368

17/11/2023

Ayurveda and Yoga; the holistic branches of science to better everyone's life, is also affordable without compromising on authenticity!

Dhanwanthari Vaidyasala
Since 1933
The Divine Touch of Ayurveda

Across Kerala. now in Mumbai. Pune. and Kolkata.
Expanding to new places now, to serve the world better.

Online consultation available with expert panel of doctors.
,
,
,

Happy Ayurveda Day to all....
10/11/2023

Happy Ayurveda Day to all....

ആയുഷ് ആയുസ്സെടുക്കുമോ ? എന്ന  മാതൃഭൂമിയുടെ ചോദ്യം കണ്ടപ്പോൾ വിയറ്റ്നാമിനോട് തോറ്റതിന്റെ ക്ഷീണം മാറ്റാൻ അമേരിക്ക Rambo സി...
26/08/2023

ആയുഷ് ആയുസ്സെടുക്കുമോ ? എന്ന മാതൃഭൂമിയുടെ ചോദ്യം കണ്ടപ്പോൾ വിയറ്റ്നാമിനോട് തോറ്റതിന്റെ ക്ഷീണം മാറ്റാൻ അമേരിക്ക Rambo സിനിമ ഇറക്കിയതാണ് ഓർമ്മ വന്നത്.

അതിലെ കെ.പി.മോഹനന്റെ ലേഖനം വായിച്ചപ്പോൾ സ്വന്തം പിടിപ്പുകേടിന്റെ കഥയാണ് കണ്ടത്. ഇതൊരുമാതിരി ' അർദ്ധരാത്രി ഭാര്യയുടെ കിടപ്പറയിൽ അയാൾ കണ്ടത് ' എന്ന ക്യാപ്ഷനിൽ പുറത്തിറങ്ങുന്ന ഓൺലൈൻ മീഡിയയുടെ തരം താണ പണി മാതൃഭൂമി വാരികയും തുടങ്ങിയോ എന്നു ചിന്തിച്ചു പോയി. വായിച്ചു വരുമ്പോഴാണ് അറിയുക ഭാര്യ കിടപ്പറയിൽ ഉറങ്ങുകയായിരുന്നു എന്ന് . തല്പര കക്ഷികളല്ലാതെ ഈ വിസർജ്യം മുഴുവൻ ആരും ചികഞ്ഞു നോക്കില്ലെന്ന് ലേഖകന് നന്നായി അറിയാം. മിക്കവരും ആയുഷ് ആയുസ് എടുക്കും എന്ന് ഉറപ്പിച്ച് അടുത്ത പേജ് മറിക്കും. അതു മതി, അത്രയേ പാടുള്ളൂ. പിന്നെ കുരു പൊട്ടുന്നവർ മുഴുവൻ വായിച്ച് ഉള്ളി തൊലിച്ച പോലെ എന്നൊക്കെ പറഞ്ഞാലെന്താ. നമുക്ക് തലക്കെട്ടിൽ വീഴുന്നവർ തന്നെ ലാഭം എന്നതാണ് തന്ത്രം.

വിഷയം ലളിതമാണ്. അലോപ്പതി ഇതര വൈദ്യ സമ്പ്രദായങ്ങളെ വെളിയിൽ നിറുത്തി ഇവിടെ നടപ്പാക്കാൻ തയ്യാറെടുത്ത പൊതുജനാരോഗ്യ നിയമം കാതലായ മാറ്റങ്ങളോടെ സർക്കാർ പാസാക്കി. ആയുർവേദ വിഭാഗം ആവശ്യപ്പെട്ട അത്രയും മാറ്റങ്ങൾ ഉണ്ടായില്ല എങ്കിലും ഒരു സമിതിയിലെ പ്രാതിനിധ്യം പോലും ഇവരെ വിറളി പിടിപ്പിച്ചിരിക്കുന്നു. അതിനാണ് 'Rambo' മോഡൽ തിരക്കഥയുമായി മോഹനന്മാർ ഇറങ്ങിയിരിക്കുന്നത്. അത് മുതലെടുക്കാൻ 'ദീപസ്തംഭം മഹാശ്ചര്യം ....' എന്നു പറഞ്ഞ് മാതൃഭൂമി പുറം കാണിച്ചു കൊടുത്തിരിക്കുന്നു.

എന്തായാലും ഒന്നു ബോധ്യമായി ആയുർവേദത്തിലൂടെ കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ ബി.ജെ.പി ശ്രമിക്കുന്നു എന്നതിനേക്കാൾ ഇത്തരം പണികളിലൂടെ സ്വന്തം സർക്കുലേഷൻ കൂട്ടാനും കാശുവാങ്ങി മാനം മര്യാദക്ക് ജീവിക്കുന്നവരെ തെറി പറയാനുളള കൊട്ടേഷൻ പണി വരെ എടുക്കാനും മാത്രം ഒരു വാരിക അധ:പതിച്ചിരിക്കുന്നു എന്നും വ്യക്തമായി.

മോഹനന്മാരുടെ ഈ Rambo റിലീസിന് കാരണങ്ങൾ പലതാണ് . പാണ്ടൻ നായുടെ പല്ലിൻ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല എന്നു പറഞ്ഞ പോലെ ബില്ലിൽ വള്ളി പുള്ളി മാറ്റം വരരുത് എന്ന് തിട്ടൂരം നൽകിയ ഐ.എം.എ യും അവരുടെ കുഴലൂത്തുകാരായ ഉദ്യോഗസ്ഥ ലോബിയും കിണഞ്ഞ് പരിശ്രമിച്ചിട്ടും ആയുർവേദത്തിന്റെ പുംസവന പ്രയോഗത്താൽ ബില്ലിന്റെ ലിംഗം തന്നെ മാറിപ്പോയി.

ഇപ്പോൾ വലിയ വായിൽ പറയുന്ന ഏകാരോഗ്യം ബില്ലിന്റെ പ്രധാന ദർശനമായി കൂട്ടിച്ചേർക്കപ്പെട്ടത് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ) നിവേദനം നൽകിയിട്ടാണ് എന്നറിയുമോ . (ഒരു മാറ്റവും പാടില്ല എന്ന് പറഞ്ഞ് നിവേദനം നൽകിയത് ഇനി മാറ്റിപ്പറയുമോ )

വികേന്ദ്രീകൃത ഭരണ സംവിധാനത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ തദ്ദേശിയ ഭരണ സംവിധാനത്തിനു കീഴിൽ വന്നിട്ടും അവരുടെ തലക്ക് മുകളിൽ പൊതുജനാരോഗാ അധികാരിയായിരുന്നു കൊണ്ട് അടക്കി ഭരിക്കാനുള്ള തന്ത്രത്തേയും എ.എം.എ.ഐ തടഞ്ഞു. പഴയ തിരു. കൊച്ചി നിയമത്തിൽ ഉണ്ടായിരുന്ന ജനപ്രതിനിധികളും ആയുർവേദ ഡയറക്ടറും ഉൾപ്പെട്ട പൊതുജനാരോഗ്യ ബോർഡ് പുതിയ സാഹചര്യത്തിൽ സംസ്ഥാന ജില്ലാ പ്രാദേശിക തലങ്ങളിൽ ഉണ്ടാവണം എന്ന് എ.എം.എ.ഐ പറഞ്ഞപ്പോൾ അപ്രായോഗികം എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. പഴയ വള്ളി പുള്ളിയിൽ ഇല്ലാത്ത ഈ ആവശ്യവും സർക്കാർ അംഗീകരിച്ചു.

അതുപോലെ രോഗ മുക്തി സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം അലോപ്പതിക്ക് മാത്രമാക്കിയതിലെ യുക്തിരാഹിത്യം ബോധ്യപ്പെട്ടതിനാൽ അതും മാറ്റാൻ സർക്കാർ തയ്യാറായി. അവിടെ അവസാന നിമിഷം ആയുഷിനെ ഒതുക്കാൻ ഒരു കുതന്ത്രം ഇവർ തിരുകി കയറ്റിയത് നാളെ ഇവർക്ക് തന്നെ വിനയാകും. ചികിത്സിച്ച ഡോക്ടർ തന്നെ സർട്ടിഫിക്കറ്റ് നൽകണമത്രേ. മകൻ ചത്താലും വേണ്ടില്ല മരുമോൾ വിധവയായാൽ മതിയെന്ന അമ്മായി മനസ് തന്നെ. അതായത് ഊട്ടിയിൽ പോയപ്പോൾ പനി വന്ന് ചികിത്സിച്ചാൽ സർട്ടിഫിക്കറ്റിന് ഊട്ടിയിൽ ചികിത്സിച്ച ഡോക്ടറെ തന്നെ കാണണേണ്ടിവരും. അതി ബുദ്ധി !!! ആയുഷ് ഡോക്ടർമാർക്ക് ലാബ് റിപ്പോർട്ട് നോക്കി സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെ ന്നൊക്കെ വാദിച്ച് തോറ്റപ്പോൾ പ്രയോഗിച്ച അവസാനത്തെ അടവ് . എന്നാ പിന്നെ ചികിത്സിച്ച ഡോക്ടർ തന്നെ സർട്ടിഫിക്കറ്റ് നൽകണം എന്നാക്കണമെന്ന് .

എന്തൊരു പ്രഹസനമാണ് മോഹനാ ?

ഇത്രയൊക്കെ ചെയ്ത എ.എം.എ.ഐ യെ ഇരുട്ടിൽ നിറുത്തി ആയുഷ് ഐക്യ വേദി എന്ന കടലാസ് സംഘടനയെ പൊക്കിക്കാണിച്ചതിനു പിന്നിലും ഒരു Rambo തന്ത്രമുണ്ട്.

അങ്ങനെ അങ്ങ് ഞങ്ങളെ തടയാൻ മാത്രം വളർന്നു എന്ന് മറ്റുള്ളവർ കരുതേണ്ട എന്ന് . പണ്ട് ആയുർവേദക്കാരുടെ സർജറി പഠനം നിറുത്താൻ ഇറങ്ങി പുറപ്പെട്ടിട്ട് ബഹു: കേരളാ ഹൈക്കോടതിയിൽ കൈ പൊള്ളിയത് ഓർമ്മയുണ്ടാവുമല്ലോ അല്ലേ?

അങ്ങനെ മൊത്തത്തിൽ ചീറ്റിപ്പോയതിലെ ജാള്യത മറക്കാനാണ് ഗോമൂത്രത്തിലെ ബാക്ടീരിയയുമായി മോഹനൻ വരുന്നത്. സ്വന്തം ആശുപത്രികളിൽ രോഗികൾക്ക്
' ഫീക്കൽ ട്രാൻസ് പ്ലാന്റേഷൻ ' തന്നെ നടത്തുമ്പോഴാണ് ഇവർ പഞ്ചഗവ്യത്തെ കുറ്റം പറയുന്നത്. ആയുർവേദം ഇങ്ങനെ പലതും ഔഷധമായി സംസ്കരിച്ച് ഉപയോഗിക്കുന്നുണ്ട്. അതൊക്കെ നിരവധി ഗവേഷണങ്ങളിലൂടെ സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് നിരവധി ഗവേഷണ സ്ഥാപനങ്ങൾ നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ആരെങ്കിലും ഗോമൂത്രം കുടിക്കുന്ന തോ ചാണകത്തിൽ കുളിക്കുന്നതോ ഒക്കെ ആയുർവേദം പറഞ്ഞിട്ടാണ് എന്നോ ഗോമൂത്രമാണ് ആയുർവേദം എന്ന് സമർത്ഥിക്കുവാൻ ശ്രമിക്കുന്നതോ അന്ധൻ ആനയെ കണ്ടപ്പോലെ എന്ന് ഉപമിക്കാൻ പോലും കഴിയില്ല. കാരണം കണ്ണടച്ച് ഇരുട്ടാക്കുന്ന വരാണിവർ . ഡോ. എം.എസ്. വലിയത്താനെ പോലുളള ബോധമുള്ളവർ കണ്ണു തുറന്ന് തന്നെ ആയുർവേദത്തെ കണ്ട് ആയുർവേദത്തിനെ ലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.

ആയുർവേദക്കാർക്ക് രോഗാണുക്കളെ അറിയില്ലത്രേ. മൈക്രോസ്കോപ്പിന് ഭൂതക്കണ്ണാടി എന്ന പേര് വന്നതു തന്നെ ഭൂതങ്ങളെ (സൂഷ്മ ജീവികളെ ) നോക്കാനുളള ഉപകരണം എന്നതിനാലാണ്. ഈ ഭൂതങ്ങളുടെ സാന്നിധ്യം മനസിലാക്കിത്തന്നെയാണ് അവയെ പഠിക്കുന്നത്തിനുള്ള ഭൂത വിജ്ഞാനീയവും അവയെ തടയുന്നതിനുള്ള ഭൂത പ്രതിഷേധവും സംഹിതകളുടെ ഭാഗമായത്. അവ ഇന്നും പ്രസക്തമാണ് എന്നതിന് തെളിവാണ് 'അപരാജിത ധൂപം' അത് ബ്ലാക് ഫംഗസിനെ വരെ തടയുമെന്ന് ഇക്കഴിഞ്ഞ കോവിഡ് കാലത്ത് പഠനങ്ങളിലൂടെ തെളിയിച്ചതുമാണ്.

നിങ്ങളുടെ ആന്റീബയോട്ടിക് റസിസ്റ്റൻസ് ഉണ്ടാക്കുന്ന പൊല്ലാപ്പ് ഇവിടെ പറയുന്നില്ല. അത് മറികടക്കാൻ കേരളത്തിലെ പശുക്കൾ ആയുർവേദം കഴിച്ച് രക്ഷപെടുന്നുണ്ട് എന്നു മാത്രം പറയാം.

ആയുർവേദത്തിലെ ദോഷങ്ങളുടെ സമാവസ്ഥയെ പരിഹസിക്കുന്നവർ യാതൊരുളുപ്പുമില്ലാതെ Homeostasis നെയും internal environment നേയും പഠിപ്പിക്കുന്നു. ആവണക്കെണ്ണ എങ്ങിനെ വയറിളക്കുന്നു എന്ന് ആധുനിക ശാസ്ത്രപ്രകാരം പറയാൻ കഴിയുന്നതുപോലെ തന്നെ ആയുർവേദത്തിന്റെ ഭാഷയിലും പറയാൻ കഴിയുന്നത് ഒരു കുറവല്ല വിശേഷജ്ഞാനമാണ്. അത് കാൽകുലേറ്ററിനെ വെല്ലുന്ന സ്പീഡിൽ കണക്ക് കൂട്ടാൻ കഴിയുന്ന സങ്കേതം പോലെ തന്നെയാണ്. ഒരു രോഗാവസ്ഥയെ ലക്ഷണങ്ങളിലൂടെ മനസിലാക്കി ചികിത്സ നിർണ്ണയിക്കുന്നതിനുള്ള സങ്കേതം. അതിനെ ആധുനിക രോഗ നിർണയോപാധികളുടെ വെളിച്ചത്തിൽ കൂടി ഉറപ്പു വരുത്താൻ കഴിയുന്നതു കൊണ്ടാണ് പഴയ സങ്കേതം ഉപേക്ഷിക്കേണ്ടതല്ല ഒപ്പം കൂട്ടി ആധുനികതയുടെ പരിമിതികളിൽ പ്രയോഗിക്കാൻ നിലനിർത്തുന്നത്. ശരീരത്തിന്റെ homeostasis - ൽ വരുന്ന മാറ്റങ്ങളെ വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്ന ടൂൾ ആണ് ദോഷലക്ഷണങ്ങൾ. അതുകൊണ്ടാണ് കോവിഡ് പോലെ പകച്ച് നിൽക്കുന്ന സന്ദർഭങ്ങളിൽ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രയോഗങ്ങൾ നിശ്ചയിക്കുന്നതിനും അവ പ്രയോഗത്തിൽ ഫലവത്തായി കണ്ടതും.

ഇവിടെ മനക്കണക്കിൽ കാൽകുലേറ്ററിന്റെ കൃത്യത കണ്ടാൽ സമ്മതിക്കേണ്ടിവരുമെന്നതിനാൽ നേരിട്ടുളള മത്സരം ഒഴിവാക്കുന്ന തന്ത്രമാണ് ഇവർ എപ്പോഴും പയറ്റുക. അതുകൊണ്ടു തന്നെ ചികിത്സ ഇല്ലെങ്കിലും മറ്റൊന്നും പരീക്ഷിക്കാൻ അനുവദിക്കാതെ ജനങ്ങൾ ആശാസ്ത്രീയമായി രക്ഷപെടുന്നത് ഒഴിവാക്കി ശാസ്ത്രീയമായി മരിക്കാൻ വിടുകയാണ് ഈ ശാസ്ത്ര മൗലികവാദികൾ ചെയ്തത്.

ആ പൊതു ബോധം നിലനിർത്താനാണ് വാത പിത്ത കഫങ്ങളും ഗോമൂത്രവും ഒഴിഞ്ഞ് മറ്റെന്നും ആയുർവേദത്തിലില്ലെന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്.


മുലപ്പാലിനേക്കാൾ ഫോർമുല മിൽക്കാണ് വേണ്ടത് എന്ന് പറഞ്ഞവർ ഇന്ന് പിഴ മൂളാതെ തന്നെ മുലയൂട്ടൽ വാരം നടത്തുന്നു.

വസ്തി കൊണ്ട് പ്രയോജനമില്ലെന്ന് പറയുന്നവർ തന്നെ പാരസെറ്റമോൾ സപ്പോസിറ്ററി ഇറക്കും.

തൊലിയിലൂടെ ഒന്നും ആഗിരണം ചെയ്യില്ല എന്ന് പ്രചരിപ്പിച്ചിരുന്ന വർ ശാസ്ത്രീയമായി ointments ഇറക്കി. ദേഹത്ത് തൈലം തേക്കുന്നത് വെറുതേയാണ് പറഞ്ഞ വർ ഇന്ന് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നു. ദിവസവും എണ്ണ തേക്കാൻ പറഞ്ഞ ആയുർവേദം ഇപ്പോഴും അശാസ്ത്രീയം.

പൂന്താനം പറഞ്ഞതു പോലെ എന്തിനേറെ പറയുന്നു....

മോഹനന്റെ ഒടുവിലത്തെ പൂഴിക്കടകനാണ് ഗംഭീരം. പൊതുജനാരോഗ്യ ബില്ലിൽ കേരള സർക്കാർ കേന്ദ്ര സർക്കാരിന്റെ
'ഹിന്ദുത്വ അജണ്ട' ക്ക് വഴങ്ങിയത്രേ. അത് കേട്ടാൽ വിറളി പിടിക്കുന്നവരാണല്ലോ ഇടതു പക്ഷം. വർഗീയ അജണ്ട എന്നൊക്കെ പറഞ്ഞ് ഇടതുപക്ഷ സർക്കാരിനെ ചൊറിഞ്ഞ് വിഷയത്തെ അങ്ങ് രാഷ്ട്രീയമാക്കാമെന്നും മോഹനൻ വെറുതേ വ്യാമോഹിക്കുന്നുണ്ട്. അതിനെതിരെ 'ഗവർണർക്ക് ' പരാതി കൊടുത്ത് കാത്തിരിക്കുകയാണ് ഐ.എം.എ. കൂട്ടിന് ചില ആയുർവേദ പരിഷത്തുകാരുമുണ്ട്. ഇപ്പോൾ ഹിന്ദുത്വ കാർഡ് ഇറക്കിയതിനു പിന്നിലെ കളി വ്യക്തമായിക്കാണുമല്ലോ. മോഹനനനെ അയച്ചവരോടും മാതൃഭൂമിയോടും ഒന്നേ പറയാനുള്ളൂ... ലേശം ഉളുപ്പ് ...

ഡോ.വി.ജി. ഉദയകുമാർ

26/07/2023

മലർക്കഞ്ഞി ശീലമാക്കുന്ന പനിക്കാലമാകട്ടെ ഇത് ☘️☘️☘️

250 ml വെള്ളത്തിൽ, കാൽ സ്പൂൺ ചുക്കുപൊടിയിട്ട് തിളപ്പിച്ച ശേഷം
25 gm മലർ (പൊടിക്കാതെ തന്നെ) ഇട്ട് വെച്ചാൽ മലർക്കഞ്ഞി റെഡിയായി.

പനിയിലും അതിനു ശേഷവുമുണ്ടാകുന്ന ക്ഷീണവും മാറ്റുന്ന ഔഷധസമാനമായ ആയുർവേദ ഭക്ഷണമാണ് മലർക്കഞ്ഞി .
ഛർദ്ദി , വയറിളക്കം , കഫക്കെട്ട് എന്നിവയിലും ഉപയോഗപ്രദമാണ്. ഇന്തുപ്പ് ചേർത്തും കഴിക്കാം.

മലരിനും ചുക്കിനുമൊപ്പം ഉണക്ക മുന്തിരി, നറുനീണ്ടി, തിപ്പലി, തേൻ, എന്നിവ മേമ്പൊടിയായി ചേർത്തു കഞ്ഞിയുണ്ടാക്കിയാൽ അതിയായ ദാഹം എന്ന അവസ്ഥ മാറ്റാനാകും.

#മലർക്കഞ്ഞി



26/07/2023

സിമ്പിൾ ആയവരെല്ലാം പവർഫുൾ ആകണമെന്നില്ല.. തിരിച്ചും..

എന്നാൽ രണ്ടും കൂടി ചേർന്ന ഒരാളെ.. പരിചയപ്പെട്ടോളൂ..

കർക്കടകത്തിലെ മുക്കുടി...

ആഹാരം ഔഷധ സമാനമാകുന്ന ജീവിത ശൈലിയിലേക്ക് ആയുർവേദത്തിന്റെ സംഭാവനയാണ് മുക്കുടി അഥവാ ഖളം .

വിശപ്പും ദഹനവും പോഷിപ്പിക്കുന്ന ഗുണങ്ങൾ ഉള്ള മുക്കുടി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്.
ചുക്ക്, കുരുമുളക് , അയമോദകം , മല്ലി, പുളിയാറില , കുടകപ്പാലയരി എന്നിവ തുല്യമായെടുത്ത് മഞ്ഞൾ പൊടി ചേർത്ത് മോര് കാച്ചിയെടുക്കുന്ന താണ് മുക്കുടി . ആവശ്യത്തിന് ഇന്ദുപ്പും ചേർക്കാം.

അഷ്ടചൂർണ്ണമോ വൈശ്വാനര ചൂർണ്ണമോ മോരും മഞ്ഞൾപ്പൊടിയും ചേർത്ത് മുക്കുടി ഉണ്ടാക്കുന്ന രീതിയും ഉണ്ട്

കർക്കടകത്തിൽ മാത്രമല്ല; മറ്റ് മാസങ്ങളിലും ദഹനപ്രക്രിയക്ക് ഉത്തേജനം നൽകാൻ മുക്കുടി ഒരു ശീലമാക്കാം.. ☘️

#മുക്കുടി



26/07/2023

Address

Calicut
673002

Alerts

Be the first to know and let us send you an email when Dhanwanthari Ayurveda Hospital, Kozhikkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dhanwanthari Ayurveda Hospital, Kozhikkode:

Share

Category