01/05/2024
വേനൽക്കാലം ആരോഗ്യത്തിന് പ്രതികൂലമായ കാലാവസ്ഥയായതിനാൽ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന പല അസുഖങ്ങളും പിടിപെടുന്നു. അതിനാൽ ആരോഗ്യസംരക്ഷണത്തിന് വേനൽക്കാലത്ത് പ്രാധാന്യം നൽകേണ്ടതാണ്.
📌 വേനൽക്കാലത്ത് കണ്ടുവരുന്ന പ്രധാന രോഗങ്ങൾ👇
⭕️ മഞ്ഞപ്പിത്തം
⭕️ വയറിളക്കം
⭕️ ടൈഫോയ്ഡ്
⭕️ സൂര്യാഘാതം
⭕️ ചെങ്കണ്ണ്
⭕️ മുണ്ടിവീക്കം
⭕️ ചിക്കൻപോക്സ്
⭕️ അഞ്ചാംപനി
⭕️ ആസ്തമ
⭕️ തലവേദന
⭕️ ചർമ്മരോഗങ്ങൾ
⭕️ മൂത്രക്കല്ല്
⭕️ മൂത്രത്തിൽ പഴുപ്പ്
📌 വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ👇
⭕️ ദാഹം തോന്നിയില്ലെങ്കിലും വിയർക്കുന്നതിനനുസരിച്ച് ഓരോ മണിക്കൂർ കൂടുമ്പോൾ 2-4 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
⭕️ മോര്, സംഭാരം, കഞ്ഞിവെള്ളം, ഇളനീർ, നാരങ്ങ വെള്ളം, ബാർലി വെള്ളം, കുവ പൊടി കുറുക്കിയത്, ഓട്സ് കുറുക്കിയത്, പഴങ്ങളുടെ ചാറുകൾ തുടങ്ങിയ പ്രകൃതി പാനിയങ്ങൾ കൂടുതലായി കുടിക്കുക
⭕️ ശീതള പാനീയങ്ങൾ ഉപയോഗിക്കുമ്പോൾ വൃത്തിയുള്ള വെളളമാണെന്ന് ഉറപ്പിക്കുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ വിൽക്കപ്പെടുന്ന ജ്യൂസുകൾ, ഉപ്പിലിട്ട പഴങ്ങൾ കഴിക്കാതിരിക്കുക
⭕️ ഉപ്പുള്ള ഭക്ഷണങ്ങളും പഞ്ചസാര അടങ്ങിയ കോളകളും കഴിക്കുന്നത് പരിമിതപ്പെടുത്തുക
⭕️ ജലാംശം കൂടുതലുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
⭕️ വറുത്തതും മസാലകൾ ചേർത്തതുമായ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്സ്, മൈദ, ശരീരത്തിന് ചൂട് കൂട്ടുന്ന മാംസാഹാരങ്ങൾ, മദ്യം, കാപ്പി, ചായ എന്നിവ ഒഴിവാക്കുക
⭕️ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും മാലിന്യ സംസ്കരണവും ഉറപ്പുവരുത്താം, ഭക്ഷണ സാധനങ്ങൾ അടച്ച് സൂക്ഷിക്കാം, പഴകിയതും തണുത്തതുമായ ഭക്ഷണം ഒഴിവാക്കാം
⭕️ പുറത്ത് ജോലി ചെയ്യുന്നവർ 12 – 3 മണി വരെ വിശ്രമം കൊടുത്ത് ജോലി ക്രമീകരിക്കുക
⭕️ നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക
⭕️ ചർമ്മ രോഗങ്ങളെ തടയാൻ ദിവസവും 2 നേരം കുളിക്കുക, വീര്യം കുറഞ്ഞ സോപ്പുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക
⭕️ വിയർപ്പ് വറ്റിയ ശേഷം മാത്രം കുളിക്കുക
⭕️ കട്ടി കുറഞ്ഞ, ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
⭕️ വായുസഞ്ചാരമുണ്ടാകാൻ ജനാലകൾ തുറന്നിടുക
⭕️ വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും വളർത്തു മൃഗങ്ങളെയും ഇരുത്തരുത്
⭕️ കുടിവെള്ള സ്രോതസ്സുകളിലും കിണറുകളിലും യഥാസമയം ക്ലോറിനേഷൻ നടത്തി അണുവിമുക്തമാക്കുക
⭕️ വയറിളക്ക രോഗങ്ങളുള്ളവർ മലമൂത്ര വിസർജന ശേഷം കൈകൾ സോപ്പിട്ട് കഴുകുക
⭕️ തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നൽകുക
Get Appointment Now
⏱ Timings :
Mon - Sat : 9.00 am - 1.00 pm & 3.00 pm - 8.00 pm
Contact us :
☎️ 04952441722
📱 8129621722
📍 Location :
https://maps.app.goo.gl/2gjfSnoLU58jXQdm7?g_st=iw