08/12/2022
കുഞ്ഞിന് ആറുമാസമാകുംവരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ആ സമയത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ ഘടകങ്ങളും മുലപ്പാലില്‍ ഉണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ്, ഫാറ്റി ആസിഡ്സ് എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ശിശുവിന്റെ ദഹനസംവിധാനത്തിനു കട്ടിയാഹാരങ്ങളെ ദഹിപ്പിക്കാന്‍ കഴിവുണ്ടായിരിക്കി ല്ല. മുലപ്പാലാകട്ടെ ദഹിക്കാന്‍ എളുപ്പവുമാണ്. മാത്രമല്ല, മറ്റു ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങുമ്പോള്‍ കുഞ്ഞിന് അസു ഖങ്ങളും അലര്‍ജികളും ഉണ്ടാകാനിടയുണ്ട്. ഇത്തരത്തിലും ഏറ്റവും സുരക്ഷിതമായ ആഹാരമാണ് മുലപ്പാല്‍.
ആറു മാസം വരെ മുലപ്പാല്‍ മാത്രം കുടിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്കു തലച്ചോറിന്റെ വളര്‍ച്ചയും വികസനവും അതു വഴി, ബുദ്ധിവികാസവും ആശയഗ്രഹണശക്തിയും കൂടുതലായിരിക്കും. മറ്റു കുട്ടികളെ അപേക്ഷിച്ചു രോഗപ്രതി രോധശക്തിയും കൂടുതലാണ്. ഇവര്‍ക്കു ന്യൂമോണിയ, വയറിളക്കം, ചെവിപഴുപ്പ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത കുറവാണ്. ആസ്മ പോലുള്ള അലര്‍ജിരോഗങ്ങള്‍ ഇവരില്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. മാത്രമല്ല മൃഗങ്ങളുടെ പാല്‍, പൊടിപ്പാല്‍ എന്നിവ കഴിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്കു ഭാവിയില്‍ അര്‍ബുദ സാധ്യത കൂടുതലാണ്. കുപ്പിപ്പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്റെ വയറ്റില്‍ കൂടുതല്‍ വായു കടക്കാന്‍ സാധ്യതയുണ്ട്. കുപ്പിപ്പാ ല്‍ കുടിക്കുന്ന കുട്ടിക്ക് മലബന്ധം ഉണ്ടാകുകയും ഗ്യാസ് കുടലില്‍ ഉരുണ്ടുകയറുകയും ചെയ്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വയറുവേദന ഉണ്ടാകുകയും ചിലപ്പോള്‍ കുഞ്ഞ് ഛര്‍ദിക്കുകയും ചെയ്യും. ഇത്തരം അസ്വസ്ഥതകള്‍ ഒഴിവാക്കാനും മുലപ്പാല്‍ മാത്രം കുടിപ്പിക്കുന്നതാണു നല്ലത്.
കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങള്‍
1. എട്ടാഴ്ചയ്ക്കുള്ളില്‍ കുഞ്ഞ് അമ്മയെ നോക്കി ചിരിക്കണം.
2. മൂന്നാം മാസം തല ബാലന്‍സ് ചെയ്യണം.
3. നാലു മുതല്‍ അഞ്ചുമാസത്തിനുള്ളില്‍ കമിഴ്ന്നു വീഴണം
4. എട്ടു മുതല്‍ ഒന്‍പതു മാസത്തില്‍ പിടിച്ച് ഒരിടത്തു നില്‍ക്കണം.
5. എട്ടു മുതല്‍ ഒന്‍പതു മാസത്തില്‍ തനിയെ ഇരിക്കുന്നു. കൈയില്‍ സാധനങ്ങള്‍ പിടിക്കുന്നു.
6. പത്തുമാസം മുതല്‍ ഒരു വയസുവരെയുള്ള കാലത്തിനുള്ളില്‍ പിടിച്ചെഴുന്നേല്‍ക്കും.
ഒന്നാം മാസം മുതല്‍ ഒരു വയസു വരെ
1. ഒന്നാം മാസം-ആദ്യത്തെ മൂന്നു മാസം 600 മുതല്‍ 900 ഗ്രാം തൂക്കം വര്‍ദ്ധിക്കുന്നു. ആറുമാസം പ്രായമാകുമ്പോള്‍ തൂക്കം ഇരട്ടിയാകും.
12 മാസമാകുമ്പോള്‍ തൂക്കം മൂന്നിരട്ടിയാകും. ഉദാഹരണമായി മൂന്നു കിലോ തൂക്കത്തോടെ ജനിക്കുന്ന കുഞ്ഞിന് ഒരു വയസാകുമ്പോള്‍ 9 കിലോ തൂക്കമുണ്ടാ കും. കുഞ്ഞ് അമ്മയുടെ മുഖത്തുനോക്കും.
2. രണ്ടാം മാസം-കുഞ്ഞ് അമ്മയുടെ മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുന്നു.
3. മൂന്നുമാസം- മൂന്നു മാസം പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞിന്റെ തല ഉറയ്ക്കാന്‍ തുടങ്ങുന്നു. ശബ്ദം കേട്ട ഭാഗത്തേ യ്ക്ക് കുഞ്ഞ് തല തിരിക്കുന്നു. കുഞ്ഞ് ബാലന്‍സോടെ തല ഉയര്‍ത്തുന്നു.
4. നാലാം മാസം- കുഞ്ഞ് കമിഴ്ന്നു വീഴാന്‍ തുടങ്ങുന്നു. കമിഴ്ന്നു വീഴുന്ന കാലഘട്ടത്തില്‍ കുഞ്ഞിനു വയറിളക്ക മുണ്ടാകുമെന്നു പറയുന്നതില്‍ ശാസ്ത്രീയ അടിസ്ഥാനമില്ല. അമ്മയ്ക്കു ജോലിക്കു പോകേണ്ടി വന്നാല്‍ നാലാം മാസത്തില്‍ കുറുക്കു നല്‍കാം. കുഞ്ഞ് അര്‍ത്ഥരഹിതമായ ശബ്ദങ്ങള്‍ ഈ സമയത്തു പുറപ്പെടുവിക്കുന്നു.
5. അഞ്ചാം മാസം- നാലു മുതല്‍ അഞ്ചു മാസം പ്രായമാകുമ്പോള്‍ കമിഴ്ന്നു വീഴും. കുഞ്ഞ് ശബ്ദത്തിന്റെ ഉറവിട ത്തിലേക്കു നോക്കാ നാരംഭിക്കുന്നതും ഈ സമയത്താണ്.
6. ആറാം മാസം- കുഞ്ഞ് വസ്തുക്കള്‍ക്കു നേരെ കൈനീട്ടുന്നു. രണ്ടു കണ്ണുകളും ഒരു വസ്തുവിലേയ്ക്കു കേന്ദ്രീ കരിച്ചുള്ള കാഴ്ച കുഞ്ഞ് സ്വായത്വമാക്കുന്നത് ഈ സമയത്താണ്. കുഞ്ഞിന് കോങ്കണ്ണ് ഉണ്ടെ ന്ന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഈ സമയത്തു വിദഗ്ധ പരിശോധന ചെയ്യണം. കുഞ്ഞ് വസ്തുക്കളെ കൃത്യമായി മനസിലാക്കു ന്നത് അഞ്ചുമുതല്‍ ആറുമാസത്തിലാണ്.
7. ഏഴാം മാസം- പല്ലു മുളക്കുന്ന സമയമാണിത്. കാണുന്നതെല്ലാം കുഞ്ഞ് വായില്‍ വച്ചു തുടങ്ങുന്നു. ഈ സമയ ത്ത് ചെറിയ പനി, വയറിളക്കം, അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകും. വേവിച്ചുടച്ച പച്ചക്കറികളും മറ്റും നല്‍കാം. പല്ലുമുളക്കുന്ന സമയത്തു കുഞ്ഞുങ്ങളെ കടിപ്പിക്കുന്നതില്‍ പ്ളാസ്റ്റിക്, റബര്‍, പോളി എഥിലിന്‍ എന്നിവയിലുണ്ടാ ക്കിയ ചില വസ്തുക്കള്‍ ചിലര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം അധികം പ്രോത്സാഹിപ്പിക്കേ ണ്ടതില്ല. അപരിചിതരെ തിരിച്ചറിയുന്നു. പേരു വിളിക്കുമ്പോള്‍ കുഞ്ഞ് തിരിഞ്ഞു നോക്കുന്നു.
8. എട്ടാം മാസം- ആരുടേയും സഹായമില്ലാതെ കുഞ്ഞ് ഇരിക്കാന്‍ തുടങ്ങും.
9. ഒമ്പതാം മാസം- ആരുടെയും സഹായം കൂടാതെ കുഞ്ഞിനു പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നു. എട്ടു മുതല്‍ ഒമ്പ തുമാസമാകുമ്പോള്‍ കുഞ്ഞ് നീന്തിത്തുടങ്ങും. രണ്ടു വിരലുകള്‍ കൊണ്ട് ഒരു വസ്തുവിനെ ഉയര്‍ത്താനും കഴിയും. ഈ സമയത്തു വാക്കറിലൂടെ നടത്തണമെന്നു നിര്‍ബന്ധമില്ല. ഉടച്ച പഴങ്ങള്‍,വേവിച്ച പച്ചക്കറികള്‍,മത്സ്യം,മാംസം എന്നിവ കുഞ്ഞിനു നല്‍കാവുന്ന സമയമാണിത്.
10. പത്താം മാസം- എന്തെങ്കിലും വസ്തുവില്‍ കസേരയിലും മറ്റും പിടിച്ചു നിന്ന് ചുറ്റും ചുവടു വയ്ക്കുന്നു.
11. പതിനൊന്നാം മാസം- വാക്കുകള്‍ പറഞ്ഞു തുടങ്ങുന്നു. മുട്ടില്‍ നീന്തുന്നു.
12. ഒരു വയസ്- മുതിര്‍ന്നവര്‍ കഴിക്കുന്നതെല്ലാം കഴിച്ചു തുടങ്ങുന്നു. തനിയെ നടന്നു തുടങ്ങുന്നു. പാട്ട് ആസ്വദിക്കു ന്നു, അര്‍ത്ഥം മനസി ലാക്കി രണ്ടോ മൂന്നോ വാക്കുകള്‍ പറയുന്നു. ലഘു നിര്‍ദ്ദേശങ്ങള്‍ മനസിലാക്കി അനുസരിക്കു ന്നു.
കാലിക്കറ്റ് ഹോസ്പിറ്റൽ & നഴ്സിംഗ് ഹോമിൽ മികച്ച മികച്ച ഗൈനക്കോളജി വിഭാഗത്തിന്റെ സേവനം നീണ്ട 64 വർഷമായി പ്രവർത്തിച്ചു വരുന്നു...
അനുഭവിച്ചറിഞ്ഞ പരിചരണത്തിന്റെ പാരമ്പര്യം !
Department of Gynaecology
Calicut Hospital & Nursing Home
www.calicuthospital.com
Ph;04695 272 2516 / wa.me/917012414410