
06/03/2024
പൂർവ ജന്മം യാഥാർഥ്യമോ ?
ചില മതങ്ങൾ പൂർവ ജന്മത്തെ അംഗീകരിക്കുമ്പോൾ മറ്റു ചില മതങ്ങൾ ഇതിനെ അംഗീകരിക്കാൻ തയ്യാറല്ല..
ഇതുപോലെ മനുഷ്യർക്കിടയിലും പൂർവജന്മത്തേക്കുറിച്ച് ഭിന്നഭിപ്രായങ്ങൾ ഉണ്ട്.
എന്താണ് യാഥാർഥ്യം ?
നമ്മൾ ജീവിതത്തിൽ ആദ്യമായി കാണുന്ന ചില വ്യക്തികളോട് നമുക്ക് പെട്ടെന്ന് തന്നെ ഒരു അടുപ്പമോ അല്ലെങ്കിൽ ദേഷ്യമോ തോന്നാറില്ലേ...
അതുപോലെ ആദ്യമായി കാണുന്ന ചില സ്ഥലങ്ങൾ നമുക്ക് ചിരപരിചിതമായ സ്ഥലമായി തോന്നാറില്ലേ ?
സ്വപ്നത്തിൽ ചില സംഭവങ്ങൾ നമ്മൾ ആവർത്തിച്ചു കാണാറില്ലേ ?
ഇതേ അനുഭവം ധ്യാനത്തിലൂടെ കടന്നു പോകുന്ന ചില വ്യക്തികൾക്കും അനുഭവപ്പെടാറുണ്ട്.
എന്താണ് ഇതിനു കാരണം ?
ഇത്തരം കാര്യങ്ങൾ നിങ്ങളുടെ പൂർവ ജന്മവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് P L R തെറാപ്പിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.
ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ?
ഇരുട്ട് മുറിയിൽ കറുത്ത പൂച്ച ഉണ്ടോ എന്നറിയാൻ ഏക മാർഗം അവിടെ പ്രകാശം കൊണ്ടുവരികയാണെന്ന് പറയുന്നതുപോലെ ഇവ സത്യമാണോ എന്നറിയാനുള്ള വഴി ആ വ്യക്തി ഏതെങ്കിലും മാർഗത്തിലൂടെ ഇതിനായി ശ്രമിക്കുക എന്നതാണ്.
ഇതിനായി ചില മാർഗങ്ങൾ ഇവിടെ പറയാം.
സ്വപ്നങ്ങളെ വിശകലനം ചെയ്യുക , ധ്യാനത്തിലൂടെ ഇതിനായി ശ്രമിക്കുക , അനുരണനം എന്ന രീതി പരീക്ഷിക്കുക , ഒരു P L R തെറാപ്പിസ്റ്റിന്റെ സഹായം തേടുക എന്നിവയാണവ.
ഇനി നമുക്ക് ഈ മാർഗങ്ങളെക്കുറിച്ച് ചെറിയ രീതിയിൽ മനസ്സിലാക്കാൻ ശ്രമിക്കാം. ( തുടരും )