05/04/2026
സുഹൃത്തേ,
ഡോക്ടർ അജയ് വിഷ്ണു ആണ്.
'ഡോ. അജയ്‌സ് കെയർ' എന്ന നമ്മുടെ ഈ സ്ഥാപനം വഴി, കഴിഞ്ഞ 5 വർഷമായി നമ്മൾ പരസ്പരം അറിഞ്ഞിട്ടുണ്ട്.
ഈ വരുന്ന 24ആം തിയ്യതി (ഏപ്രിൽ 24, വെള്ളി ) 9 മണിക്ക് ആരംഭിക്കാൻ വേണ്ടി ഒരു പുതിയ പ്രൊജക്റ്റ് പ്ലാൻ ചെയ്യുകയായിരുന്നു.
അജയ്‌സ് കെയർ എന്ന നമ്മുടെ സ്ഥാപനത്തെ 'ഉള്ളിയേരി ഹെൽത്ത് സെന്റർ ' എന്ന് പേര് മാറ്റി *ചിലവു കുറവും മികച്ചതുമായ ചികിത്സ ഉറപ്പാക്കുന്ന ഒരു ജനകീയ ആരോഗ്യ സ്ഥാപനം* - എന്ന ആശയം നിറവേറ്റാനുള്ള ഉദ്യമമായിരുന്നു.
അതിന് വേണ്ടി അജയ്‌സ് കെയറിൽ പെയിന്റ് പണി, സീലിംഗ് വർക്ക്, എക്സ്ട്രാ മുറികൾ - തുടങ്ങിയ മാറ്റങ്ങൾ വരുത്തി തുടങ്ങിയിരുന്നു.
പക്ഷെ, ചില സാങ്കേതിക കാരണങ്ങളാൽ പണി തുടരാൻ കഴിയാതെ സ്ഥാപനം ക്ലോസ് ചെയ്യേണ്ടി വന്നിരിക്കയാണ്.
നാളിതുവരെ ഉള്ളിയേരിയിലെയും പരിസരപ്രദേശത്തെയും ഏതാണ്ട് 800-ഓളം വീടുകളിൽ പോയി രോഗികളെ പരിശോധിക്കാൻ കഴിഞ്ഞു.
ലാബ് ടെക്‌നിഷ്യൻ, xray ടെക്‌നിഷ്യൻ, ആയുർവേദ പഞ്ചകർമ്മ - എന്നീ കോഴ്‌സുകൾ നടത്തി 20-ഓളം മികച്ച പ്രൊഫഷണൽസിനെ സമൂഹത്തിനു കൊടുക്കുവാൻ സാധിച്ചു.
വൈകിപോയിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള കുറച്ചു കേസുകൾ, കണ്ടു പിടിച്ചു - കൃത്യ സമയത്തു മെഡിക്കൽ കോളേജിലേക്കും ബേബിയിലേക്കും റെഫർ ചെയ്യാൻ സാധിച്ചു.
തികഞ്ഞ ചരിതാർഥ്യത്തോടെയാണ് ഉള്ളിയേരിയിൽ നിന്നും പടിയിറങ്ങുന്നത്.
5വർഷം കൊണ്ട് സ്ഥാപനം കൈവരിച്ച നേട്ടങ്ങൾ ഒക്കെയും നല്ലവരായ നിങ്ങൾക്ക് സമർപ്പിക്കുകയാണ്.
9995911307 - എന്ന ഈ നമ്പർ നിലനിൽക്കും. ആരോഗ്യ സംബന്ധിയായ അപ്ഡേറ്റുകൾ പറയാനും എഴുതാനും ഈ നമ്പറും വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്- അക്കൗണ്ടുകളും ഉപയോഗിക്കും.
നിങ്ങൾ എല്ലാവരോടുമുള്ള നന്ദി ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് നിർത്തുന്നു.
Dr Ajay Vishnu
Director
Dr ajays care.
Ulliyeri.