Haritham Ayurveda Pharmacy

Haritham Ayurveda Pharmacy All Kind of Ayurveda Medicines Available

21/04/2023
ദശമൂലാരിഷ്ടം(Dasamoolarishtam)//::::::::::::::::::::::::::::::::::::::::/:/:/:::::;;:അല്‍പം ദശമൂലാരിഷ്ടം ആയുസിന്റെ ഔഷധംദ...
22/03/2023

ദശമൂലാരിഷ്ടം(Dasamoolarishtam)
//::::::::::::::::::::::::::::::::::::::::/:/:/:::::;;:

അല്‍പം ദശമൂലാരിഷ്ടം ആയുസിന്റെ ഔഷധം

ദശമൂലാരിഷ്ടം പൊതുവേ ആയുര്‍വേദത്തിലെ അരിഷ്ട പ്രയോഗമാണ്. പൊതുവേ പ്രത്യേക നിര്‍ദേശങ്ങളൊന്നും കൂടാതെ തന്നെ പലരും വാങ്ങി കുടിയ്ക്കുന്ന ഔഷധമാണ് ഇത്. ദശമൂലം പൊടിയായും അരിഷ്ട രൂപത്തിലുമെല്ലാം ലഭിയ്ക്കും. ദശമൂലം പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നതാണ്., പൊതുവേ പ്രചാരത്തില്‍ ഇരിയ്ക്കുന്ന ദശമൂലാരിഷ്ടം അല്‍പം മെനക്കെട്ടാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ.

ചേരുവകളും സംസ്കരണവിധിയും
————————————————-

ദശമൂലം (ഓരില, മൂവില, ചെറുവഴുതിന, വെൺവഴുതിന, കൂവളം, കുമിഴ്, പാതിരി, പയ്യാഴാന്ത, മുഞ്ഞ എന്നിവയുടെ വേര്, ഞെരിഞ്ഞിൽ), പുഷ്കരമൂലം, പാച്ചോറ്റിത്തൊലി, ചിറ്റമൃത്, നെല്ലിക്കാത്തോട്, കൊടിത്തൂവവേര്, കരിങ്ങാലിക്കാതൽ, വേങ്ങാക്കാതൽ, കടുക്കാത്തോട്, കൊട്ടം, മഞ്ചട്ടി, ദേവതാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്കിൻവേര്, വ്ലാങ്ങാക്കായ്, താന്നിക്കായ്തോട്, താഴുതാമവേര്, കാട്ടുമുളകിൻവേര്, ജടാമാഞ്ചി, ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ത്രികോല്പക്കൊന്ന, അരേണുകം, ചിറ്റരത്ത, തിപ്പലി, അടയ്ക്കാമണിയൻ, കച്ചോലം, വരട്ടുമഞ്ഞൾ, ശതകുപ്പ, പതിമുകം, നാഗപ്പൂവ്, മുത്തങ്ങാ, കുടകപ്പാലയരി, അഷ്ടവർഗം എന്നിവയെല്ലാം ചേർത്ത് വിധിപ്രകാരം കഷായം വച്ച് ഊറ്റിയെടുത്ത് ആ കഷായത്തിൽ ഇരുവേലി, ചന്ദനം, ജാതിക്കാ, ഗ്രാമ്പു, ഇലവംഗം, തിപ്പലി ഇവ പൊടിച്ചുചേർത്ത് വേണ്ടത്ര താതിരിപ്പൂവും ശർക്കരയും തേനും കലക്കിച്ചേർത്തശേഷം പുകച്ച് നെയ്പുരട്ടി പാകമാക്കിയ ഒരു മൺപാത്രത്തിലാക്കി ശീലമൺചെയ്ത് ഈർപ്പമില്ലാത്ത മണ്ണിനടിയിൽ ഒരു മാസം കുഴിച്ചിടുന്നു. പുറത്തെടുത്ത് നല്ലതുപോലെ അരിച്ച് കുപ്പികളിൽ സൂക്ഷിക്കാം.
ദശമൂലാരിഷ്ടം എന്ന ഈ യോഗം സഹസ്രയോഗം, ദൈഷജ്യരത്നാവലി തുടങ്ങിയ ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്.

പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന ഔഷധ ചേരുവകള്‍ ചേര്‍ന്നതു കൊണ്ടു തന്നെ ഇത് നല്ലൊരു ആന്റിഓക്‌സിഡന്റും വേദന സംഹാരിയും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതുമെല്ലാമാണ്. ആയുര്‍വേദ പ്രകാരം ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളാണ് പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം ദോഷങ്ങള്‍ നീക്കാന്‍ അത്യുത്തമമാണ് ദശമൂലാരിഷ്ടത്തിലെ ദശമൂലം എന്ന കൂട്ട്.
ദശമൂലം ദിവസവും കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്.

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് :-

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ദശമൂലം. ഇത് അരിഷ്ടമായി കുടിയ്ക്കുന്നതും ഗുണം നല്‍കുന്നതു തന്നെയാണ്. ലംഗ്‌സ് ആരോഗ്യത്തിന് അത്യുത്തമം. വരണ്ട ചുമ, കഫക്കെട്ട്, മൂക്കടപ്പ് എന്നിവയെല്ലാം പരിഹരിയ്ക്കാന്‍ ഇത് ദിവസവു കുടിയ്ക്കുന്നത് അത്യുത്തമമാണ്. അലര്‍ജി, ആസ്തമ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. വില്ലന്‍ ചുമ പോലുളളവയ്ക്കും നല്ലൊരു പരിഹാരമാണിത്.

പനി :-

പനി ശമിപ്പിയ്ക്കാനും ദശമൂലം ഏറെ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. എത്ര കഠിനായ പനിയും കുറയ്ക്കാന്‍ ഇതിനു കഴിവുണ്ട്. ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്ന മരുന്നുകള്‍ തന്നെയാണ് ഈ പ്രയോജനം നല്‍കുന്നത്. ഏറ്റക്കുറച്ചിലുള്ള പനിയ്ക്കും ചേര്‍ന്നൊരു മരുന്നു തന്നെയാണ് ഇത്.

മൈഗ്രേന്‍ :-

മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ദശമൂലം. 16 മുതല്‍ 60 വയസു വരെയുള്ളവര്‍ക്ക് മൈഗ്രന്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഇതു സഹായകമാകുമന്നു വേണം, പറയാന്‍. മൈഗ്രൈനുമായി ബന്ധപ്പെട്ട ഛര്‍ദി, മനം പിരട്ടല്‍, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ദഹന പ്രശ്‌നങ്ങള്‍ക്ക് :-

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ഒരു മരുന്നാണ് ദശമൂലാരിഷ്ടം. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണ്. ഭക്ഷണ ശേഷം ഇതു കുടിയ്ക്കുന്നതു ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുവാനും സഹായിക്കുന്ന ഒന്നാണ്. ദഹന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന വയര്‍ വന്നു വീര്‍ക്കല്‍, വയറുവേദന, മനംപിരട്ടല്‍, ഏമ്പക്കം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ദശമൂലാരിഷ്ടം കൊണ്ടു പരിഹാരം തേടാം. ദഹന പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന് വയറിളക്കം, ഛര്‍ദി എന്നിവയ്‌ക്കെല്ലാം ഇതു ന്‌ല്ലൊരു മരുന്നു തന്നെയാണ്.

വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്:-

വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ദശമൂലം. വാത രോഗം നല്‍കുന്ന സന്ധിവേദന പോലുളളവയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്. വാതം സന്ധികളില്‍ വരുത്തുന്ന നീരും ഇതു കാരണമുളള അസ്വസ്ഥതകളും നീക്കാന്‍ സഹായിക്കുന്ന ഒരു മരുന്നു കൂടിയാണിത്. കാലില്‍ ഒഡിമ എന്ന അവസ്ഥ, അതായത് നീരു വന്നു വീര്‍ക്കുന്ന അവസ്ഥ ഒഴിവാക്കാന്‍ സഹായിക്കുന്ന വഴി കൂടിയാണിത്.

മാസമുറ:-

സ്ത്രീകളിലെ മാസമുറ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ദശമൂലം എന്നു വേണം, പറയാന്‍. ഈ സമയത്ത് ഇതിന്റെ പൊടി കലക്കി കുടിയ്ക്കുന്നതോ ഇത് അരിഷ്ട രൂപത്തില്‍ കുടിയ്ക്കുന്നതോ ഏറെ ആശ്വാസം നല്‍കും. ഇത് ശരീരവേദനയില്‍ നിന്നും വയറു വേദനയില്‍ നിന്നുമെല്ലാം മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. പിഎംഎസ് അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോമിനുളള ഒരു പരിഹാരം കൂടിയാണിത്. ഉത്കണ്ഠ, ഡിപ്രഷന്‍ തുടങ്ങിയ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം ഈ സമയത്തുണ്ടാകുന്ന മൂഡുമാറ്റത്തിന് നല്ലൊരു മരുന്നാണ് പ്രകൃതിയില്‍ നിന്നും ലഭിയ്ക്കുന്ന മരുന്നൂ കൂട്ട്. പത്തിനം മരുന്നുകള്‍ പല ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിയ്ക്കുന്നവയാണ്.

മലബന്ധം:-

ദശമൂലം പൊടി എള്ളെണ്ണയുമായി ചേര്‍ത്ത് നാച്വറല്‍ എനിമ അതായത് വയറിളക്കാനുള്ള മരുന്നായി ഉപയോഗിയ്ക്കാറുണ്ട്. മലബന്ധം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കാനും ഇതു സഹായിക്കും. പലരിലും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ മലബന്ധ കാരണമാകാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ദശമൂലം.

ശരീരത്തിന് ചെറുപ്പം :-

പ്രകൃതി ദത്ത ഔഷധ ഗുണങ്ങള്‍ അടങ്ങിയ ഒന്നായതു കൊണ്ടു തന്നെ ചര്‍മത്തിന്റെ ആരോഗ്യത്തിനും ശരീരത്തിന് ചെറുപ്പം നല്‍കാനുമെല്ലാം ഏറെ നല്ലതാണ് ദശമൂലം. ഇത് ചര്‍മ കോശങ്ങള്‍ക്കു പുതു ജീവന്‍ നല്‍കുന്നു. ചര്‍മത്തിന് ചെറുപ്പവും തുടിപ്പും നല്‍കുന്നു. ഇതിലെ മരുന്നുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നു തന്നെയാണ്.

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്

സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന പ്രത്യേക അവസ്ഥയ്ക്കും നല്ലൊരു പരിഹാരമാണ് ദശമൂലവും ഇതിന്റെ അരിഷ്ടവും. പ്രായം കൂടുമ്പോഴും ഇരിപ്പും നടപ്പും കിടപ്പും ശരിയായ പൊസിഷനില്‍ അല്ലാത്തപ്പോഴും മുറിവുകള്‍ കാരണവും റ്യുമാറ്റോയിഡ് കാരണവുമെല്ലാം ഈ അവസ്ഥയുണ്ടാകും. ഇതിന്റെ ചികിത്സാ രീതിയില്‍ ഈ ഔഷധക്കൂട്ട് ഉപയോഗിച്ചു വേദനയുളളിടത്തു ചൂടേല്‍പ്പിയ്ക്കുകയാണ് ചെയ്യുക.

ദിവസവും:-
ദിവസവും ദശമൂലം അരിഷ്ട രൂപത്തില്‍ ഭക്ഷണശേഷം രാവിലെയും വൈകിട്ടും 20 മില്ലി വീതം കുടിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ദശമൂലം പൊടിയും ആയുര്‍വേദ കടകളില്‍ ലഭ്യമാണ്. ഇതു പ്രത്യേക രീതിയില്‍ തയ്യാറാക്കിയാണ് ദശമൂലാരിഷ്ടം തയ്യാറാക്കുന്നത്. ഇതുപയോഗിച്ചാലും മേല്‍പ്പറഞ്ഞ പല ഗുണങ്ങളും ലഭിയ്ക്കുകയും ചെയ്യും.

അമൃതവള്ളി/ ചിറ്റമൃത് (Tinospora Cordifolia)   നമ്മുടെ നാട്ടില്‍ ആയുര്‍വേദ ചികിത്സകൾക്ക് ക്രമേണ ജനപ്രീതി വര്‍ധിച്ചു വരികയ...
15/02/2023

അമൃതവള്ളി/ ചിറ്റമൃത്
(Tinospora Cordifolia)

നമ്മുടെ നാട്ടില്‍ ആയുര്‍വേദ ചികിത്സകൾക്ക് ക്രമേണ ജനപ്രീതി വര്‍ധിച്ചു വരികയാണ്. രാസപദാര്‍ഥങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന അലോപ്പതി മരുന്നുകളേക്കാൾ പ്രകൃതി ദത്തമായ ഔഷധ സസ്യങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാരീതികൾ പിന്തുടരാൻ ആളുകൾക്ക് താല്‍പര്യം കൂടി വരികയാണ്. അതിനാല്‍ തന്നെ നമ്മുടെ ചുറ്റുമുള്ള ഔഷധ ഗുണങ്ങളുള്ള സസ്യങ്ങളെ തിരിച്ചറിയലും ഉപയോഗപ്പെടുത്തലും സംരക്ഷിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളായി മാറുന്നു.
പ്രകൃതിയില്‍ നിന്നു തന്നെ ലഭ്യമാകുന്ന ഔഷധ സസ്യങ്ങള്‍ ധാരാളമുണ്ട്. പരമ്പരാഗതമായി നാം ഉപയോഗിച്ചു വരുന്ന പലതും. ഇത്തരം മരുന്നുകള്‍ നാട്ടു വൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിച്ചു വരുന്നുമുണ്ട് .നിരവധി ആയുർവേദ ചികിത്സകൾക്കുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് ചിറ്റമൃത് (ഗിലോയ്). ഗുഡൂച്ചി, അമൃതവള്ളി തുടങ്ങിയ പേരുകളിലൊക്കെ ഇത് അറിയപ്പെടാറുണ്ട്.
ടിനോസ്‌പോറ കോര്‍ഡിഫോളിയ(Tinospora Cordifolia) എന്നതാണ് ഇതിന്‍റെ ശാസ്ത്രീയ നാമം.പേരു സൂചിപ്പിയ്ക്കുന്നതു പോലെ അമൃതിന്റെ ഗുണങ്ങളോടു കൂടിയ വള്ളിച്ചെടിയാണിത്. മരണമില്ലാത്തവന്‍ എന്ന് അര്‍ത്ഥം നല്‍കുന്ന ഈ ചെടിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ തന്നെയാണ് ഇതിന് ഈ പേരു നല്‍കുന്നത്. ഈ തണ്ടുകള്‍ വെറുതെ മരത്തിനു മുകളില്‍ ഇട്ടാല്‍ പോലും വേരു വളര്‍ന്ന് ഇത് വളര്‍ന്നിറങ്ങും. അതായത് നശിക്കാതെ, മരിയ്ക്കാതെ വളരുന്ന സസ്യം എന്നു വേണം, പറയാന്‍.

ചിറ്റാമൃതിന്‍റെ പ്രധാന ഔഷധപ്രയോഗങ്ങള്‍:
**************

* വൃക്കരോഗത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 15 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് ഉത്തമമാണ്.

* ശരീരത്തില്‍ അധികമായ ചുട്ടുനീറ്റല്‍ ഉണ്ടായാല്‍ അമൃതാസത്വം 250 മി.ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാല്‍ ശമനം കിട്ടും.

* പെരുമുട്ടു വാതത്തിന് അമൃതവള്ളിയും ത്രിഫലയും സമയമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും തുടര്‍ന്നു കുടിക്കുന്നതു നന്ന്.

* കുഷ്ടരോഗം, രക്തപിത്തം, വാതരക്തം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ ശമനത്തിന് അമൃതവള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി ദിവസവും രണ്ടുനേരം തേനും ചേര്‍ത്തു കഴിക്കുന്നത് ഉത്തമം.

* ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ എല്ലാവിധ പ്രമേഹരോഗവും ശമിക്കും.

* സത്വം 250 മി.ഗ്രാം രാവിലെയും വൈകിട്ടും പതിവായി തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഏതുതരം വിളര്‍ച്ചാരോഗവും ശമിക്കുന്നതാണ്.

അമൃതാദിചൂര്‍ണ്ണം, ഗുളുചിസത്വം, സംശനീവടി, ഗുളുച്യാദിമോദകം, അമൃതാരിഷ്ടം, ഗുളുച്യാദികഷായം എന്നിവ അമൃത് ചേര്‍ത്തുണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്

ദഹന പ്രശ്‌നങ്ങള്‍ക്ക്‌: -ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് ചിറ്റമൃത്. ഇതിന്റെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഇതില്‍ നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്തു കഴിയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും

പ്രമേഹം:-പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് ചിറ്റമൃത്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിന്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. ഇതിന്റെ നീരു കുടിയ്ക്കുന്നതു ഗുണം നല്‍കും. ചിറ്റമൃത് ചതച്ചിട്ട് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. അമൃതിന്റെ നീര്, നെല്ലിക്കാ നീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യ അളവില്‍ എടുത്ത് 10 മില്ലി വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്

പ്രതിരോധശേഷി:- ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ചിറ്റമൃത്. അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ആസ്തമ പ്രശ്‌നങ്ങളുളളവര്‍ക്കും ഗുണം നല്‍കും. ഇതിന്റെ തണ്ടും വേരുമെല്ലാം ഗുണകരമാണ്.

വാത സംബന്ധമായ രോഗങ്ങള്‍:- വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ചിററമൃത്. ഇതിന്റെ തണ്ടു പാലില്‍ ചേര്‍ത്തു തിളപ്പിച്ച് ഈ പാല്‍ കുടിയ്ക്കാം. ഇതില്‍ നറുനീണ്ടിക്കഴിങ്ങ്, ശതകുപ്പ, തഴുതാമ വേര് എന്നിവ ചേര്‍ത്തുണ്ടാകുന്ന മരുന്ന് വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുളള:-
മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണ് ഈ വള്ളിച്ചെടി.സ്ത്രീകളിലെ വെള്ളപോക്കിനും ചിറ്റമൃത് നല്ലൊരു മരുന്നാണ്. ഇതില്‍ കുരുമുളകു പൊടി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രപ്പഴുപ്പിനുമെല്ലാം ഗുണം നല്‍കും.ശീഘ്രസ്ഖലനത്തിനുള്ള, പുരുഷ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ഗുരുതരമായ പനികള്‍ക്കുള്ള മരുന്നു കൂടിയാണ് ചിറ്റമൃത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ചിറ്റമൃത്. രക്തശുദ്ധിയ്ക്കും ഇത് ഉത്തമമായ ഒരു മരുന്നാണ്. ആയുര്‍വേദ മരുന്നുകളിലെ ഒരു പ്രധാന ചേരുവ കൂടിയാണിത്. തടി കുറയ്ക്കാനും സഹായകമാണ്

ചര്‍മ രോഗങ്ങൾ:- ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് ഇത്. ചര്‍മ സൗന്ദര്യത്തിന് മികച്ചതാണ് ഈ വള്ളിച്ചെടി.ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ചിറ്റമൃത് സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകളും മറ്റും നീക്കാന്‍ ഇതേറെ നല്ലതാണ്. ഇതു വഴി ചര്‍മാരോഗ്യത്തിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും പ്രതിവിധിയുമാകുന്നു. ഇത് അലര്‍ജി പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ഇതിന്റെ നീരും തേനും ചേര്‍ത്തു പുരട്ടിയാല്‍ മുറിവുകളും വ്രണങ്ങളും ഉണങ്ങാന്‍ സഹായിക്കും.മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ മാറാന്‍ ഫലസിദ്ധിയുള്ള മരുന്നാണ് ചിറ്റമൃത്.ഇതിന്റെ ഇലയും മയിലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് കാല്‍ വിണ്ടു പൊട്ടുന്നതിനുള്ള നല്ലൊരു മരുന്നാണ്.

തലച്ചോറ്:- തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. ഡിപ്രഷനും ആങ്‌സൈറ്റി അഥവാ ഉത്കണ്ഠയ്ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണിത്. ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ചിറ്റമൃത് സഹായിക്കും.

പനി:-പനികള്‍ക്കുളള നല്ലൊരു മരുന്നാണ് ചിറ്റമൃതിന്റെ വള്ളിയുടെ നീര്. ഇത് പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ഗുരുതരമായ പനികള്‍ക്കുള്ള മരുന്നു കൂടിയാണ്. സാധാരണ പനിയ്ക്കും ഇതിന്റെ നീര് ഉപയോഗിയ്ക്കാം.

രക്തശുദ്ധി:- രക്തശുദ്ധി നല്‍കുന്ന ഒന്നാണ് ചിറ്റമൃത്. ഇത് ശരീരത്തിലെയും രക്തത്തിലെയും ടോക്‌സിനുകള്‍ നീക്കും. ഇതു വഴി പല ചര്‍മ രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുമെല്ലാം തടയാന്‍ സഹായിക്കും.

അമൃതാണ്:- ഒരടി നീളത്തില്‍ ഇതിന്‍റെ ശാഖയെടുത്ത് അഞ്ചോ ആറോ തുളസിയിലയും ചേര്‍ത്ത് 15-20 മിനുട്ടോ അതില്‍ കൂടുതലോ വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് അതിലെ ഘടകങ്ങള്‍ വെള്ളത്തിലേക്കിറങ്ങാന്‍ സഹായിക്കും. അതിലേക്ക് കുരുമുളക്, ഇന്തുപ്പ്(മതപരമായ വ്രതങ്ങളില്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത്), കല്ലുപ്പ്, കല്‍ക്കണ്ടം പോലുള്ളത്- മധുരം നല്കാന്‍) എന്നിവ രുചിക്കായി ചേര്‍ക്കാം. അല്പം ചൂടാറിയ ശേഷം ഈ മിശ്രിതം കുടിക്കാം. നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടി രോഗങ്ങള്‍ തടയും ( കടപ്പാട് )
****************************************
harithamayurvedapharmacy@gmail.Com

Watsapp:

https://wa.me/message/D7OMGCJR5I5JM1
Facebook:

https://www.facebook.com/Haritham007/

അമൃതവള്ളി/ ചിറ്റമൃത് (Tinospora Cordifolia) നമ്മുടെ നാട്ടില്‍ ആയുര്‍വേദ ചികിത്സകൾക്ക് ക്രമേണ ജനപ്രീതി വര്‍ധിച്ചു വരികയാണ...
15/02/2023

അമൃതവള്ളി/ ചിറ്റമൃത്
(Tinospora Cordifolia)

നമ്മുടെ നാട്ടില്‍ ആയുര്‍വേദ ചികിത്സകൾക്ക് ക്രമേണ ജനപ്രീതി വര്‍ധിച്ചു വരികയാണ്. രാസപദാര്‍ഥങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന അലോപ്പതി മരുന്നുകളേക്കാൾ പ്രകൃതി ദത്തമായ ഔഷധ സസ്യങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാരീതികൾ പിന്തുടരാൻ ആളുകൾക്ക് താല്‍പര്യം കൂടി വരികയാണ്. അതിനാല്‍ തന്നെ നമ്മുടെ ചുറ്റുമുള്ള ഔഷധ ഗുണങ്ങളുള്ള സസ്യങ്ങളെ തിരിച്ചറിയലും ഉപയോഗപ്പെടുത്തലും സംരക്ഷിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളായി മാറുന്നു.
പ്രകൃതിയില്‍ നിന്നു തന്നെ ലഭ്യമാകുന്ന ഔഷധ സസ്യങ്ങള്‍ ധാരാളമുണ്ട്. പരമ്പരാഗതമായി നാം ഉപയോഗിച്ചു വരുന്ന പലതും. ഇത്തരം മരുന്നുകള്‍ നാട്ടു വൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിച്ചു വരുന്നുമുണ്ട് .നിരവധി ആയുർവേദ ചികിത്സകൾക്കുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് ചിറ്റമൃത് (ഗിലോയ്). ഗുഡൂച്ചി, അമൃതവള്ളി തുടങ്ങിയ പേരുകളിലൊക്കെ ഇത് അറിയപ്പെടാറുണ്ട്.
ടിനോസ്‌പോറ കോര്‍ഡിഫോളിയ(Tinospora Cordifolia) എന്നതാണ് ഇതിന്‍റെ ശാസ്ത്രീയ നാമം.പേരു സൂചിപ്പിയ്ക്കുന്നതു പോലെ അമൃതിന്റെ ഗുണങ്ങളോടു കൂടിയ വള്ളിച്ചെടിയാണിത്. മരണമില്ലാത്തവന്‍ എന്ന് അര്‍ത്ഥം നല്‍കുന്ന ഈ ചെടിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍ തന്നെയാണ് ഇതിന് ഈ പേരു നല്‍കുന്നത്. ഈ തണ്ടുകള്‍ വെറുതെ മരത്തിനു മുകളില്‍ ഇട്ടാല്‍ പോലും വേരു വളര്‍ന്ന് ഇത് വളര്‍ന്നിറങ്ങും. അതായത് നശിക്കാതെ, മരിയ്ക്കാതെ വളരുന്ന സസ്യം എന്നു വേണം, പറയാന്‍.

ചിറ്റാമൃതിന്‍റെ പ്രധാന ഔഷധപ്രയോഗങ്ങള്‍:
**************

* വൃക്കരോഗത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 15 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് ഉത്തമമാണ്.

* ശരീരത്തില്‍ അധികമായ ചുട്ടുനീറ്റല്‍ ഉണ്ടായാല്‍ അമൃതാസത്വം 250 മി.ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാല്‍ ശമനം കിട്ടും.

* പെരുമുട്ടു വാതത്തിന് അമൃതവള്ളിയും ത്രിഫലയും സമയമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും തുടര്‍ന്നു കുടിക്കുന്നതു നന്ന്.

* കുഷ്ടരോഗം, രക്തപിത്തം, വാതരക്തം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ ശമനത്തിന് അമൃതവള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി ദിവസവും രണ്ടുനേരം തേനും ചേര്‍ത്തു കഴിക്കുന്നത് ഉത്തമം.

* ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ എല്ലാവിധ പ്രമേഹരോഗവും ശമിക്കും.

* സത്വം 250 മി.ഗ്രാം രാവിലെയും വൈകിട്ടും പതിവായി തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഏതുതരം വിളര്‍ച്ചാരോഗവും ശമിക്കുന്നതാണ്.

അമൃതാദിചൂര്‍ണ്ണം, ഗുളുചിസത്വം, സംശനീവടി, ഗുളുച്യാദിമോദകം, അമൃതാരിഷ്ടം, ഗുളുച്യാദികഷായം എന്നിവ അമൃത് ചേര്‍ത്തുണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്

ദഹന പ്രശ്‌നങ്ങള്‍ക്ക്‌: -

ദഹന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ് ചിറ്റമൃത്. ഇതിന്റെ നീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഇതില്‍ നെല്ലിക്കയോ ശര്‍ക്കരയോ ചേര്‍ത്തു കഴിയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും

പ്രമേഹം:-

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണ് ചിറ്റമൃത്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹത്തിന്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു. ഇതിന്റെ നീരു കുടിയ്ക്കുന്നതു ഗുണം നല്‍കും. ചിറ്റമൃത് ചതച്ചിട്ട് രാത്രി വെള്ളത്തിലിട്ടു വച്ച് രാവിലെ ഈ വെള്ളത്തില്‍ ലേശം മഞ്ഞള്‍പ്പൊടി ചേര്‍ത്തു കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. അമൃതിന്റെ നീര്, നെല്ലിക്കാ നീര്, മഞ്ഞള്‍പ്പൊടി എന്നിവ തുല്യ അളവില്‍ എടുത്ത് 10 മില്ലി വീതം രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ ഏറെ നല്ലതാണ്

പ്രതിരോധശേഷി:-

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ് ചിറ്റമൃത്. അലര്‍ജി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ടോണ്‍സിലൈറ്റിസ്, ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ആസ്തമ പ്രശ്‌നങ്ങളുളളവര്‍ക്കും ഗുണം നല്‍കും. ഇതിന്റെ തണ്ടും വേരുമെല്ലാം ഗുണകരമാണ്.

വാത സംബന്ധമായ രോഗങ്ങള്‍:

വാതസംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ചിററമൃത്. ഇതിന്റെ തണ്ടു പാലില്‍ ചേര്‍ത്തു തിളപ്പിച്ച് ഈ പാല്‍ കുടിയ്ക്കാം. ഇതില്‍ നറുനീണ്ടിക്കഴിങ്ങ്, ശതകുപ്പ, തഴുതാമ വേര് എന്നിവ ചേര്‍ത്തുണ്ടാകുന്ന മരുന്ന് വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍:-

മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു മരുന്നാണ് ഈ വള്ളിച്ചെടി.സ്ത്രീകളിലെ വെള്ളപോക്കിനും ചിറ്റമൃത് നല്ലൊരു മരുന്നാണ്. ഇതില്‍ കുരുമുളകു പൊടി ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും മൂത്രപ്പഴുപ്പിനുമെല്ലാം ഗുണം നല്‍കും.ശീഘ്രസ്ഖലനത്തിനുള്ള, പുരുഷ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ഗുരുതരമായ പനികള്‍ക്കുള്ള മരുന്നു കൂടിയാണ് ചിറ്റമൃത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ചിറ്റമൃത്. രക്തശുദ്ധിയ്ക്കും ഇത് ഉത്തമമായ ഒരു മരുന്നാണ്. ആയുര്‍വേദ മരുന്നുകളിലെ ഒരു പ്രധാന ചേരുവ കൂടിയാണിത്. തടി കുറയ്ക്കാനും സഹായകമാണ്

ചര്‍മ രോഗങ്ങൾ:-

ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് ഇത്. ചര്‍മ സൗന്ദര്യത്തിന് മികച്ചതാണ് ഈ വള്ളിച്ചെടി.ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ചിറ്റമൃത് സഹായിക്കും. ശരീരത്തിലെ ടോക്‌സിനുകളും മറ്റും നീക്കാന്‍ ഇതേറെ നല്ലതാണ്. ഇതു വഴി ചര്‍മാരോഗ്യത്തിനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കും പ്രതിവിധിയുമാകുന്നു. ഇത് അലര്‍ജി പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. ഇതിന്റെ നീരും തേനും ചേര്‍ത്തു പുരട്ടിയാല്‍ മുറിവുകളും വ്രണങ്ങളും ഉണങ്ങാന്‍ സഹായിക്കും.മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ എന്നിവ മാറാന്‍ ഫലസിദ്ധിയുള്ള മരുന്നാണ് ചിറ്റമൃത്.ഇതിന്റെ ഇലയും മയിലാഞ്ചിയും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് കാല്‍ വിണ്ടു പൊട്ടുന്നതിനുള്ള നല്ലൊരു മരുന്നാണ്.

തലച്ചോറ്:-

തലച്ചോറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. ഡിപ്രഷനും ആങ്‌സൈറ്റി അഥവാ ഉത്കണ്ഠയ്ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണിത്. ഓര്‍മ ശക്തി വര്‍ദ്ധിപ്പിയ്ക്കാനും ചിറ്റമൃത് സഹായിക്കും.

പനി:-പനികള്‍ക്കുളള നല്ലൊരു മരുന്നാണ് ചിറ്റമൃതിന്റെ വള്ളിയുടെ നീര്. ഇത് പന്നിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ഗുരുതരമായ പനികള്‍ക്കുള്ള മരുന്നു കൂടിയാണ്. സാധാരണ പനിയ്ക്കും ഇതിന്റെ നീര് ഉപയോഗിയ്ക്കാം.

രക്തശുദ്ധി:-

രക്തശുദ്ധി നല്‍കുന്ന ഒന്നാണ് ചിറ്റമൃത്. ഇത് ശരീരത്തിലെയും രക്തത്തിലെയും ടോക്‌സിനുകള്‍ നീക്കും. ഇതു വഴി പല ചര്‍മ രോഗങ്ങളും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുമെല്ലാം തടയാന്‍ സഹായിക്കും.

അമൃതാണ്:-

ഒരടി നീളത്തില്‍ ഇതിന്‍റെ ശാഖയെടുത്ത് അഞ്ചോ ആറോ തുളസിയിലയും ചേര്‍ത്ത് 15-20 മിനുട്ടോ അതില്‍ കൂടുതലോ വെള്ളത്തിലിട്ട് തിളപ്പിക്കുന്നത് അതിലെ ഘടകങ്ങള്‍ വെള്ളത്തിലേക്കിറങ്ങാന്‍ സഹായിക്കും. അതിലേക്ക് കുരുമുളക്, ഇന്തുപ്പ്(മതപരമായ വ്രതങ്ങളില്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത്), കല്ലുപ്പ്, കല്‍ക്കണ്ടം പോലുള്ളത്- മധുരം നല്കാന്‍) എന്നിവ രുചിക്കായി ചേര്‍ക്കാം. അല്പം ചൂടാറിയ ശേഷം ഈ മിശ്രിതം കുടിക്കാം. നിങ്ങളുടെ പ്രതിരോധ ശേഷി കൂട്ടി രോഗങ്ങള്‍ തടയും ( കടപ്പാട് )
****************************************
Haritham Ayurveda Pharmacy

Watsapp:

https://wa.me/message/D7OMGCJR5I5JM1

Facebook:

https://www.facebook.com/Haritham007/

Address

Calicut
673305

Telephone

+917594891638

Website

Alerts

Be the first to know and let us send you an email when Haritham Ayurveda Pharmacy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Haritham Ayurveda Pharmacy:

Share