13/08/2024
*_മുലയൂട്ടലും _ഭക്ഷണക്രമവും_*_
"കുഞ്ഞിന് പാല് കൊടുക്കുന്നതല്ലേ ഇരട്ടി ഭക്ഷണം കഴിക്കണം ." പലപ്പോഴും മുലയൂട്ടുന്ന അമ്മമാർ കേൾക്കുന്ന ഒരു പല്ലവിയാണിത്. മുലയൂട്ടുന്ന അമ്മയ്ക്ക് 600Kcal ഊർജമാണ് അധികം ലഭിക്കേണ്ടത്. ശരിക്കും ഇരട്ടി ഭക്ഷണം കഴിക്കേണ്ടതുണ്ടോ ?! കൂടുതൽ ഭക്ഷണം എന്നതിനേക്കാൾ പോഷക സമൃദ്ധമായ ഭക്ഷമാണ് കഴിക്കേണ്ടത്.
മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ( _Galactogogues_ ) ഏവയെന്നു നോക്കാം :
**പഴങ്ങളും പച്ചക്കറികളും* - മുരിങ്ങയില, പച്ച ചീര, ബ്രൊക്കോളി തുടങ്ങിയ പച്ച ഇലക്കറികൾ ഇരുമ്പ്, കാൽസ്യം, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, റൈബോഫ്ലാവിൻ എന്നിവയാൽ സമ്പന്നം. മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയിലും ബീറ്റാ കരോട്ടിൻ ധാരാളം. ചുരയ്ക്ക, പാവയ്ക്ക, മുരിങ്ങയ്ക്ക പാൽ വർദ്ധിപ്പിക്കുന്നു. പഴങ്ങളിൽ അവക്കഡോയിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ കുഞ്ഞിൻ്റെ മസ്തിഷ്ക വികാസത്തിന് നിർണായകമാണ്.
**ഓട്സ്* ( അര കപ്പ്) - നാരുകളുടെ നല്ല ഉറവിടം. അമ്മയുടെ പ്രമേഹ സാദ്ധ്യത കുറയ്ക്കുന്നു. പ്രഭാത ഭക്ഷണത്തിനോ ഇട നേരത്തിലോ ഒരു ബൗൾ കഴിക്കാം അല്ലെങ്കിൽ വൈകീട്ട് ഓട്സ് കുക്കികൾ കഴിക്കാം.
* *ശതാവരി* - മുലപ്പാൽ വർദ്ധിപ്പിക്കാൻ നിർബന്ധമായും കഴിക്കേണ്ട ഒന്ന്. നാരുകൾ, വിറ്റാമിൻ A, K എന്നിവയാൽ സമ്പന്നം. ശതാവരിയുടെ കിഴങ്ങ് അരിഞ്ഞു പാലിൽ ചേർത്ത് തിളപ്പിച്ച് അരിച്ച ശേഷം കുടിക്കുക. ഉണക്കി പൊടിച്ച് പാലിൽ ചേർത്തും കുടിക്കാം.
* *മുളപ്പിച്ച പയർ* - പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ കലവറ. മലശോധന സുഗമമാക്കുന്നു. വെളുത്തുള്ളിയും , ചെറു നാരങ്ങാനീരും ചേർത്ത് മറ്റു പച്ചക്കറികളോടൊപ്പം സലാഡ് ആയി കഴിക്കാം.
* *തവിട് കളയാത്ത ധാന്യങ്ങൾ* : വെളുത്ത അരിക്ക് പകരം ബ്രൗൺ റൈസ് ഉപയോഗിക്കാം. തേങ്ങാപ്പാൽ ചേർത്ത കഞ്ഞി പാൽ ഉല്പാദനം കൂട്ടുന്നു.
* *നട്സ് , ഡ്രൈ ഫ്രൂട്ട്സ്* :
അണ്ടിപരിപ്പ് , ബദാം, വാൾനട്ട്, ഫ്ലാക്സ്സീഡ്, ഈന്തപ്പഴം, ഫിഗ്- നല്ല കൊഴുപ്പുകളും ആൻ്റി ഓ്സിഡൻ്റുകളും , ഒമേഗ 3 ഫാറ്റി ആസിഡുകളും, വിറ്റാമിനുകളും, ധാതുക്കളും മുലപ്പാൽ വർദ്ധിപ്പിക്കുന്നു.
* *ജീരകം, അയമോദകം* : മുലപ്പാൽ വർദ്ധിപ്പിക്കുക കൂടാതെ ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം, അസിഡിറ്റി അകറ്റുന്നു.
**എള്ള്* : കാൽസ്യം, കോപ്പർ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ധാരാളം. എള്ള് ഉണ്ടയാക്കി കഴിക്കാം, വറുത്ത് പൊടിച്ച് സലാഡുകളിലും കറികളിലും ചേർക്കാം.
* *ഉലുവ, പെരുംജീരകം* : തലേന്ന് വെള്ളത്തിൽ കുതിർത്ത് പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കാം. പച്ചക്കറികളിൽ ചേർത്ത് കഴിക്കാം .
* *മത്തി, അയല, ചെറിയ മത്സ്യങ്ങൾ* : ഒമേഗ 3 ഫാറ്റി ആസിഡ്, കാൽസ്യം.
*__എനിക്ക് മുലപ്പാൽ കുറവാണ്, ഞാൻ എന്ത് ചെയ്യണം?*_
_
കുഞ്ഞ് ആറോ ഏഴോ തവണ മൂത്രമൊഴിക്കുകയും തൂക്കം വർദ്ധിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ ആവശ്യത്തിന് മുലപ്പാൽ ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കുഞ്ഞ് പാൽ വലിച്ചു കുടിക്കുന്നതിനു ( sucking reflex) അനുസരിച്ചാണ് അമ്മയ്ക്കു പാൽ ഉണ്ടാകുന്നത്. കുഞ്ഞിന് കൂടുതൽ തവണ പാൽ കൊടുക്കുകയാണ് പാൽ ഉണ്ടാവാനുള്ള ഏറ്റവും നല്ല വഴി. 21/2 - 3 ലിറ്റർ വെള്ളമെങ്കിലും നിർബന്ധമായും കുടിക്കണം. മുലപ്പാലിൽ 80% വെള്ളമാണെന്ന് ഓർക്കുക. രണ്ട് നേരം പാൽ കുടിക്കുക. മുലയൂട്ടുന്നതിന് മുൻപും ശേഷവും അമ്മ വെള്ളമോ ദ്രവരൂപത്തിലുള്ള പദാർഥങ്ങളോ ( നാരങ്ങാ വെള്ളം, മോര്, സൂപ്പ്, ജ്യൂസ്) ആദ്യത്തെ ഒരു മാസം എങ്കിലും നിർബന്ധമായും കുടിക്കുക.
_പൊടിപ്പാലും പശുവിൻ പാലും മാറ്റിവെച്ച് സ്നേഹത്തോടെ മുലയൂട്ടാം, ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കായി.._
Courtesy