15/06/2025
WHAT IS SUJOK ACUPUNCTURE THERAPY:
Sujok acupuncture Therapy is a form of acupuncture that emerged in South Korea in the late 20th century. This unique form of therapy draws its foundational concepts from traditional Korean medicine, incorporating various principles from well-established practices such as acupuncture, acupressure, and reflexology.
At its core, Sujok Therapy revolves around the premise that the human body is represented in miniature on the hands and feet, allowing practitioners to stimulate specific points to promote physical and mental well-being. Acupressure, one of the primary techniques in Sujok Therapy, involves applying pressure to specific points on the hands and feet. These points correspond to different organs and systems within the body, facilitating balance and promoting healing. Practitioners often use their fingers or specialized tools to exert firm pressure.
Seed therapy, a unique aspect of Sujok Therapy, involves the application of small seeds onto pressure points on the hands or feet. These seeds, often from natural sources, are adhered using medical tape or small adhesive patches. The principle behind this technique is that the seeds provide continued stimulation to the points, enhancing the owner’s healing process.
എന്താണ് സുജോക് അക്യുപങ്ചർ തെറാപ്പി:
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ദക്ഷിണ കൊറിയയിൽ വികസിപ്പിച്ചെടുത്ത ഒരുതരം അക്യുപങ്ചർ ചികിത്സയാണ് സുജോക് അക്യുപങ്ചർ തെറാപ്പി. പരമ്പരാഗത കൊറിയൻ വൈദ്യശാസ്ത്രത്തിൽ നിന്ന് ഉത്ഭവിച്ച ഈ സവിശേഷ ചികിത്സാരീതി, അക്യുപങ്ചർ, അക്യുപ്രഷർ, റിഫ്ലെക്സോളജി തുടങ്ങിയ അംഗീകൃത ചികിത്സാ രീതികളുടെ വിവിധ തത്വങ്ങൾ ഉൾക്കൊള്ളുന്നു. മനുഷ്യശരീരം കൈകളിലും കാലുകളിലും ചെറുതായി പ്രതിനിധീകരിക്കപ്പെടുന്നു എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സുജോക് തെറാപ്പി പ്രവർത്തിക്കുന്നത്.
ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ട് ചികിത്സ നൽകുന്നു. സുജോക് തെറാപ്പിയിലെ പ്രധാന ചികിത്സാ രീതികളിൽ ഒന്നാണ് അക്യുപ്രഷർ. കൈകളിലും കാലുകളിലുമുള്ള പ്രത്യേക ഭാഗങ്ങളിൽ സമ്മർദ്ദം ചെലുത്തുന്ന രീതിയാണിത്. ശരീരത്തിലെ വിവിധ അവയവങ്ങലെ പ്രതിനിധീകരിക്കുന്ന ഈ ഭാഗങ്ങളിൽ സമ്മർദ്ദം കൊടുക്കുമ്പോൾ, ശരീരത്തിന് സന്തുലിതാവസ്ഥ നൽകാനും രോഗശാന്തി നൽകാനും സഹായിക്കുന്നു. ചികിത്സകർ സാധാരണയായി വിരലുകളോ പ്രത്യേക ഉപകരണങ്ങളോ ഉപയോഗിച്ചാണ് ഇവിടെ മർദ്ദം ചെലുത്തുന്നത്.
സുജോക് തെറാപ്പിയുടെ ഒരു വകഭേദമാണ് സീഡ് തെറാപ്പി. കൈകളിലോ കാലുകളിലോ ഉള്ള മർദ്ദം ചെലുത്തുന്ന ഭാഗങ്ങളിൽ ചെറിയ വിത്തുകൾ വെച്ച് ചികിത്സിക്കുന്ന രീതിയാണിത്. പ്രകൃതിദത്തമായ ഈ വിത്തുകൾ മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുന്നു. വിത്തുകൾ ഈ ഭാഗങ്ങളിൽ തുടർച്ചയായി ഉത്തേജനം നൽകുകയും രോഗശാന്തി പ്രക്രിയയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഈ ചികിത്സയുടെ പിന്നിലെ തത്വം.