Aiswarya fitness coach

Aiswarya fitness coach Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aiswarya fitness coach, pal company palazhi, Calicut.

7 year‘s “Herbalife ”coach
Acupuncturist
My youtube channel :
Aiswarya wellnesscoach
https://youtube.com/?si=n5_RCXcSebXhmKOa

weight loss/ weight gain- 21 days,30 days challenge
NRi's special 60 days package🔥

28/01/2026

*ദഹനം നന്നായി നടക്കണോ? ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്...*

വയറു നിറയെ ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്ന ശീലക്കാരാണോ നിങ്ങൾ?. എന്നാൽ, ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വയർ നിറയെ ഭക്ഷണത്തിനു ശേഷം ഉറങ്ങേണ്ടി വന്നാൽ, ഉടനെയല്ല, ഒരു മണിക്കൂർ കഴിഞ്ഞ് ഉറങ്ങുക.

സാധാരണയായി, വയറു നിറയെ ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് മാംസം, ദഹിക്കാൻ കൂടുതൽ സമയമെടുക്കും. എന്നാൽ ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്ന ശീലമുണ്ടെങ്കിൽ, ദഹനം ശരിയായി നടക്കില്ല, നിങ്ങൾക്ക് ഗാഢനിദ്ര ലഭിക്കില്ല, നിങ്ങളുടെ മനസിനെയും ശരീരത്തെയും ദിവസം മുഴുവൻ മന്ദഗതിയിലാക്കുന്നു.

*എന്താണ് ചെയ്യേണ്ടത്...?*

*ചൂടുവെള്ളം കുടിക്കുക.*

ഭക്ഷണം കഴിച്ച ഉടനെ ചൂടുവെള്ളം കുടിക്കുക. ഒറ്റയടിക്ക് കുടിക്കുന്നതിനു പകരം ചെറിയ ഇടവേളകളിൽ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. അധികം ചൂടാകാതെ, ചെറുചൂടുള്ള വെള്ളം കുടിച്ചാൽ മതി. തുളസി, പുതിന തുടങ്ങിയ ഇലകൾ ഇതിൽ ചേർക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും.

*ഉടനെ കിടക്കരുത്.*

ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്. ഭക്ഷണം ദഹിക്കാൻ ശരീരത്തിന് സമയം ലഭിക്കാൻ കുറഞ്ഞത് 15–30 മിനിറ്റ് നടക്കുക.

*ചെറിയ അളവിൽ ഇടവിട്ട് ഭക്ഷണം കഴിക്കുക.*

ഒരേസമയം വലിയ അളവിൽ ഭക്ഷണം കഴിക്കരുത്, മറിച്ച് ഒരു മണിക്കൂർ ഇടവേളകളിൽ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.

ഉച്ചകഴിഞ്ഞ് ഒരു വലിയ ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങുന്നത് ഒഴിവാക്കുക. ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാൻ സമയം നൽകുന്നത് രാത്രിയിൽ നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കുകയും ഉച്ചകഴിഞ്ഞ് ദീർഘനേരം ഉറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യും. ഇത് ആരോഗ്യം സംരക്ഷിക്കാനും, ദഹനം മെച്ചപ്പെടുത്താനും, ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.

*ചൂടുവെള്ളത്തിന്റെ ഗുണങ്ങൾ*

ദഹനം മെച്ചപ്പെടുത്തുന്നു, മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും രക്തചംക്രമണം വേഗത്തിലാക്കുകയും ചെയ്യുന്നു, ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു. മഴക്കാലത്ത് ചൂടുവെള്ളം കുടിക്കുന്നത് ജലദോഷം, ചുമ തുടങ്ങിയ അണുബാധകളെ തടയുന്നു. രാവിലെ ഉണര്‍ന്നതിനു ശേഷവും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പും ചൂടുവെള്ളം കുടിക്കാം.

*മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ആരോഗ്യ പ്രൊഫഷണലിന്റെ മാർഗ്ഗനിർദ്ദേശം തേടുക.*

Aiswarya Rameesh
Senior wellnesscoach
Palazhi -calicut

27/01/2026

വത്തക്ക (തണ്ണിമത്തൻ) ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു; ഇത് പ്രധാനമായും ശരീരത്തിലെ ജലാംശം നിലനിർത്താനും, ദാഹം ശമിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ സി, എ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ്, ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും, വൃക്കകളുടെ പ്രവർത്തനം സഹായിക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, അസിഡിറ്റി കുറയ്ക്കാനും, ഹൃദയത്തിൻ്റെ ആരോഗ്യത്തിനും നല്ലതാണ്.
പ്രധാന ആരോഗ്യ ഗുണങ്ങൾ:
ജലാംശം നിലനിർത്തുന്നു: 90%-ൽ അധികം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ആവശ്യമായ ജലം നൽകുന്നു.
അസിഡിറ്റി കുറയ്ക്കുന്നു: വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനും ഉപാപചയം ത്വരിതപ്പെടുത്താനും സഹായിക്കുന്നു.
ചർമ്മത്തിൻ്റെ ആരോഗ്യം: വിറ്റാമിൻ എയും സിയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തെ മൃദുവാക്കുന്നു.
വൃക്കകളുടെ ആരോഗ്യം: പൊട്ടാസ്യം, കാൽസ്യം എന്നിവ വൃക്കയിലെ വിഷവസ്തുക്കളെ പുറന്തള്ളാനും യൂറിക് ആസിഡ് കുറയ്ക്കാനും സഹായിക്കുന്നു.
പ്രതിരോധശേഷി: വിറ്റാമിനുകളും സിട്രുലിൻ എന്ന അമിനോ ആസിഡും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
കാഴ്ച: വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
ഹൃദയ ആരോഗ്യം: കൊളസ്ട്രോൾ കുറയ്ക്കാനും രക്തപ്രവാഹം വർദ്ധിപ്പിക്കാനും സഹായിക്കും.
പേശികളുടെ പ്രവർത്തനം: മഗ്നീഷ്യം നാഡി-പേശി പ്രവർത്തനങ്ങളെ സഹായിക്കുന്നു (തണ്ണിമത്തൻ കുരുവിൽ കൂടുതൽ).
ടെൻഷൻ കുറയ്ക്കുന്നു: മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.
ഓർക്കേണ്ട കാര്യങ്ങൾ:
തണ്ണിമത്തൻ്റെ വെളുത്ത ഭാഗം കളയരുത്, അതിലും ധാരാളം പോഷകങ്ങൾ ഉണ്ട്.
തണ്ണിമത്തൻ കുരുവിൽ മഗ്നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്.

Aiswarya Rameesh
Senior wellness coach
Calicut

23/01/2026

പ്രവാസികൾക്ക് പ്രമേഹം (ഡയബറ്റീസ്) കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ചില പ്രത്യേക കാരണങ്ങൾ ഉണ്ട്.

🍔 1. ഭക്ഷണ ശീലം മാറുന്നത്
• ഫാസ്റ്റ് ഫുഡ്, ബേക്കറി, മധുരപാനീയങ്ങൾ കൂടുതലാകും
• സമയത്ത് ഭക്ഷണം കഴിക്കാത്തത് → ഷുഗർ ലെവൽ കൺട്രോൾ പോകും
➡️ ഫലം: ഷുഗർ വേഗം കൂടും, മരുന്ന് കൂട്ടേണ്ടിവരും

😴 2. നൈറ്റ് ഷിഫ്റ്റ് & ഉറക്കക്കുറവ്
• രാത്രി ജോലി → ഹോർമോൺ ബാലൻസ് കുഴപ്പം
• ഉറക്കക്കുറവ് → ഇൻസുലിൻ ശരിയായി പ്രവർത്തിക്കില്ല
➡️ ഫലം: ഷുഗർ സ്ഥിരമായി ഉയർന്ന നിലയിൽ

😟 3. മാനസിക സമ്മർദ്ദം (Stress)
• ജോലി സമ്മർദ്ദം, കുടുംബത്തിൽ നിന്നുള്ള അകലം, വിസ പ്രശ്നങ്ങൾ
• Stress ഹോർമോൺ → ഷുഗർ കൂട്ടും
➡️ ഫലം: BP, ഹൃദ്രോഗം, ഷുഗർ രണ്ടും കൂടും

🏃‍♂️ 4. വ്യായാമക്കുറവ്
• 10–12 മണിക്കൂർ ജോലി → നടക്കാൻ സമയം ഇല്ല
➡️ ഫലം: വയർ കൊഴുപ്പ് കൂടും, ഇൻസുലിൻ റെസിസ്റ്റൻസ് വർധിക്കും

🩺 5. ചികിത്സ വൈകുന്നത്
• ആശുപത്രി ചെലവ് ഭയം
• “ലീവ് എടുത്ത് നാട്ടിൽ പോയാൽ നോക്കാം” എന്ന ചിന്ത
➡️ ഫലം: കണ്ണ്, കിഡ്നി, നാഡികൾ, കാലുകൾക്ക് നാശം പതിയെ ഉണ്ടാകും

🌡️ 6. കാലാവസ്ഥയുടെ ബാധ
• Gulf രാജ്യങ്ങളിൽ ചൂട് → വെള്ളക്കുറവ് (Dehydration)
• ഇത് ഷുഗർ concentration കൂട്ടും
➡️ ഫലം: ക്ഷീണം, മൂത്രത്തിൽ പദ, ഇൻഫെക്ഷൻ

💔 7. ദാമ്പത്യ & ലൈംഗിക പ്രശ്നങ്ങൾ
• ദൂരബന്ധം + പ്രമേഹം → sexual problems വർധിക്കും
➡️ ഫലം: മാനസിക വിഷമം, കുടുംബ പ്രശ്നങ്ങൾ

⚠️ ദീർഘകാല ബാധകൾ

പ്രവാസികൾ ശ്രദ്ധിക്കാതെ പോയാൽ:
• 👁️ കാഴ്ചക്കുറവ്
• 🦵 കാലിൽ മുറിവ്, ഗാംഗ്രീൻ
• ❤️ ഹൃദയാഘാതം
• 🧠 സ്‌ട്രോക്ക്
• 🩸 കിഡ്നി ഫെയില്യർ

Aiswarya Rameesh
Senior wellness coach
Aira wellness center
Palazhi, calicut

23/01/2026

*അർശ്ശസ്സിന് അത്തിപ്പഴം*

*അത്തിപ്പഴം*
*മലബന്ധം* *(Constipation)* *കുറയ്ക്കാൻ സഹായിക്കുന്നതിനാൽ ഇത് അർശ്ശസ്* *(Piles/Hemorrhoids)* *ഉള്ള ആളുകൾക്ക് പ്രയോജനകരമാണ്.*

* നാരുകൾ ധാരാളം: അത്തിപ്പഴത്തിൽ ഭക്ഷ്യനാരുകൾ (Fiber) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ എളുപ്പമാക്കാനും, മലം മൃദുവായി പുറത്തേക്ക് പോകാനും സഹായിക്കും.

മലബന്ധം ഒഴിവാക്കുന്നു: മലബന്ധം കുറയ്ക്കുന്നതിലൂടെ, മലവിസർജ്ജന സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടും, അർശ്ശസ് കാരണമുള്ള വേദനയും കുറയ്ക്കാൻ ഇത് സഹായിച്ചേക്കാം.

* കഴിക്കേണ്ട രീതി: സാധാരണയായി, ഉണങ്ങിയ അത്തിപ്പഴം രാത്രിയിൽ വെള്ളത്തിൽ കുതിർത്ത ശേഷം രാവിലെ കഴിക്കുന്നത് മലബന്ധം അകറ്റാൻ നല്ലതാണ്.

👶 കുട്ടികൾക്ക് ശരീര പുഷ്ടിക്ക് അത്തിപ്പഴം കുട്ടികളുടെ ആരോഗ്യത്തിനും ശരീര പുഷ്ടിക്കും അത്തിപ്പഴം വളരെ നല്ലതാണ്.

*കാത്സ്യം (Calcium) സമ്പന്നം: അത്തിപ്പഴത്തിൽ കാത്സ്യം ധാരാളമുണ്ട്. ഇത് കുട്ടികളുടെ എല്ലുകളുടെയും പല്ലുകളുടെയും ബലം വർദ്ധിപ്പിക്കാൻ സഹായിക്കും.

* ഇരുമ്പിന്റെ അംശം (Iron): ഇരുമ്പിന്റെ അംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് വിളർച്ച (Anemia) തടയാനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും സഹായിക്കും.

ശരീര പുഷ്ടിക്ക്: അത്തിപ്പഴം ഊർജ്ജവും (Energy) മറ്റ് പോഷകങ്ങളും നൽകുന്നതിനാൽ ഇത് കുട്ടികളുടെ മൊത്തത്തിലുള്ള ശരീര പുഷ്ടിക്കും വളർച്ചയ്ക്കും ഉത്തമമാണ്.

🌿 20 Days Nutrition Support Program 🌿Healthy weight control start cheyyan👉 structured nutrition + personal support.✔️ On...
21/01/2026

🌿 20 Days Nutrition Support Program 🌿
Healthy weight control start cheyyan

👉 structured nutrition + personal support.

✔️ One-to-one coaching
✔️ Daily follow-up & motivation
✔️ Online workout sessions
✔️ Education sessions
✔️ Malayalam personal support

📍 Aira Wellness & Nutrition Center, Palazhi – Kozhikode

📲 Details & booking:

👉 WhatsApp 8590775328

https://wa.me/918590775328

Limited seats only.

❤️ 100 KG-ക്ക് മുകളിൽ Weight ഉള്ളവർക്ക്… ഇത് വായിച്ചിട്ട് തീരുമാനിക്കൂചിലർക്കു😔 നടക്കുമ്പോൾ ശ്വാസം മുട്ടും😔 പടികൾ കയറുമ്...
16/01/2026

❤️ 100 KG-ക്ക് മുകളിൽ Weight ഉള്ളവർക്ക്… ഇത് വായിച്ചിട്ട് തീരുമാനിക്കൂ

ചിലർക്കു
😔 നടക്കുമ്പോൾ ശ്വാസം മുട്ടും
😔 പടികൾ കയറുമ്പോൾ തന്നെ ക്ഷീണം
😔 കണ്ണാടിയിൽ നോക്കാൻ പോലും മടി

പക്ഷേ…
ഇത് നിങ്ങളുടെ കുറ്റമല്ല.
നിങ്ങൾ lazy അല്ല
നിങ്ങൾ weak അല്ല
നിങ്ങൾക്ക് support കിട്ടാത്തതാണ് സത്യം 💔

👉 100 KG-ക്ക് മുകളിൽ weight ഉള്ള 8 പേരെ
ഞാൻ പ്രത്യേകമായി തിരയുകയാണ്.
ഇത് diet-ന്റെ കാര്യമല്ല…

ഇത് നിങ്ങളുടെ ജീവിതം തിരിച്ചു പിടിക്കുന്ന journey ആണ് 💚

✔️ പിടിച്ചുനിൽക്കാൻ ഒരാൾ
✔️ ദിവസേന സംസാരിക്കാൻ support
✔️ നിങ്ങളെ വിശ്വസിക്കുന്ന ഒരു team

👉 നിങ്ങൾക്ക് change വേണമെങ്കിൽ
👉 ഒറ്റയ്ക്ക് പോരാടണ്ട

📩 “YES” എന്ന് comment ചെയ്യൂ
അല്ലെങ്കിൽ

📩 നേരിട്ട് whatsapp ചെയ്യൂ
നാളെ അല്ല… ഇന്ന് തന്നെ തുടങ്ങാം ❤️
Wa.me/919895370495









🥰🥰Love 🌹🌹grows stronger-9 years & counting....അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചും അടികൂടിയും ഉള്ള ദിനങ്ങൾ.. Thanks my dear...
15/01/2026

🥰🥰Love 🌹🌹grows stronger-9 years & counting....
അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചും അടികൂടിയും ഉള്ള ദിനങ്ങൾ..
Thanks my dear 🥰🥰..

15/01/2026

🥰🥰Love 🌹🌹grows stronger-9 years & counting....

07/01/2026

PCOD (PCOS) ഉള്ളവർ
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

പഞ്ചസാര – മിഠായികൾ, കേക്ക്, ചോക്ലേറ്റ്, സോഫ്റ്റ് ഡ്രിങ്ക്സ്
വെളുത്ത അരി / മൈദ ഉപയോഗിച്ച ഭക്ഷണങ്ങൾ – വൈറ്റ് ബ്രെഡ്, ബേക്കറി സാധനങ്ങൾ, നൂഡിൽസ്
വറുത്ത ഭക്ഷണം – ചിപ്സ്, പക്കോഡ, ഫ്രൈഡ് ചിക്കൻ
ഫാസ്റ്റ് ഫുഡ് / ജങ്ക് ഫുഡ് – ബർഗർ, പിസ, ഷവർമ
പാക്കറ്റ് ഭക്ഷണങ്ങൾ – ബിസ്കറ്റ്, ഇൻസ്റ്റന്റ് ഫുഡ് (ഉപ്പും പഞ്ചസാരയും കൂടുതലായതിനാൽ)
🥤 ഒഴിവാക്കേണ്ട പാനീയങ്ങൾ
കൂൾ ഡ്രിങ്ക്സ്
പാക്കറ്റ് ഫ്രൂട്ട് ജ്യൂസ്
പഞ്ചസാര ചേർത്ത മിൽക്ക് ഷേക്ക്, ഫ്ളേവേർഡ് മിൽക്ക്
🧂 ലൈഫ്സ്റ്റൈൽ മാറ്റങ്ങൾ (ഒഴിവാക്കേണ്ടത്)
രാത്രി വൈകി ഉറങ്ങുക
വ്യായാമമില്ലാത്ത ജീവിതശൈലി
അമിതമായ മാനസിക സമ്മർദ്ദം (Stress)
ഭക്ഷണം ഒഴിവാക്കി ഇരിക്കുക (Skipping meals)
🧴 ഹോർമോൺ അസന്തുലിതമാക്കുന്ന കാര്യങ്ങൾ
പ്ലാസ്റ്റിക് ബോട്ടിലിൽ ചൂടുള്ള ചായ / വെള്ളം കുടിക്കുക
അമിതമായി കെമിക്കൽ ഉള്ള കോസ്മെറ്റിക്‌സ് ഉപയോഗിക്കുക

🍖 കുറയ്ക്കേണ്ട ഭക്ഷണങ്ങൾ
ചുവന്ന മാംസം (Red meat)
അമിതമായ ഡയറി ഉൽപ്പന്നങ്ങൾ – ചീസ്, ഐസ്‌ക്രീം

👉 PCOD നിയന്ത്രിക്കാൻ
ശരിയായ ഭക്ഷണരീതി + ദിവസവും നടക്കൽ / യോഗ + നല്ല ഉറക്കം വളരെ പ്രധാനമാണ്.

07/01/2026

*കാന്‍സര്‍ തടയുന്നതിന് മുതൽ ഹൃദ്രോഗത്തിന് വരെ; തക്കാളിയുടെ ഗുണങ്ങൾ അറിയാം*

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ കുറവാണ്.

ഇതാ ഇത്തരത്തിലുള്ളവര്‍ക്കായി പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം ശരീരത്തിന് ഉന്മേഷം വീണ്ടെടുക്കാന്‍ എനര്‍ജി ഡ്രിങ്കുകളെക്കാള്‍ ഫലപ്രദം തക്കാളി ജ്യൂസാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം മസിലുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തുവാനും ബ്ലഡ് ഷുഗര്‍ ലെവല്‍ നോര്‍മലാക്കുവാനും തക്കാളി ജ്യൂസ് സഹായിക്കുമത്രേ.

തക്കാളിയിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. ഗ്രീസിലെ ചില ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.15 അത്ലെറ്റുകളെ ഉള്‍പ്പെടുത്തി രണ്ട് മാസം ഇവര്‍ പരീക്ഷണങ്ങള്‍ നടത്തി. ഇതില്‍ 9 പേര്‍ക്ക് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസും ആറു പേര്‍ക്ക് സാധാരണ എനര്‍ജി ഡ്രിങ്ക്സും കുടിക്കാന്‍ നല്‍കി. വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചവരുടെ പേശികളും ഗ്ലുക്കോസ് നിലയും വളരെ പെട്ടെന്ന് സാധാരണ നിലയില്‍ എത്തിയതായി കണ്ടെത്തുകയായിരുന്നു.

തക്കാളിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ കാന്‍സര്‍, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും എന്നും തെളിഞ്ഞിട്ടുണ്ട്.

Like&share

04/01/2026

ശരീരത്തിൽ വെള്ളത്തിന്റെ പ്രാധാന്യം

മനുഷ്യ ശരീരത്തിന്റെ ഏകദേശം 60–70% വരെ വെള്ളമാണ്.
ശരീരത്തിലെ എല്ലാ പ്രധാന physiological functions-ക്കും
വെള്ളം അനിവാര്യ ഘടകമാണ്.
• രക്തത്തിന്റെ അളവും സാന്ദ്രതയും നിലനിർത്തുന്നു
• ദഹനവും പോഷകങ്ങളുടെ ആഗിരണവും സുഗമമാക്കുന്നു
• വൃക്ക പ്രവർത്തനം ശരിയായി നടക്കാൻ സഹായിക്കുന്നു
• ശരീര താപനില നിയന്ത്രിക്കുന്നു
• metabolic waste products പുറത്താക്കുന്നു
പര്യാപ്തമായി വെള്ളം കുടിക്കാത്തത്
dehydration, constipation, urinary tract infection, fatigue, headache
എന്നിവയ്ക്ക് കാരണമാകാം.

👉 advice:
ദാഹം തോന്നുന്നതിന് മുമ്പേ
ദിവസം മുഴുവൻ ഇടവിട്ട്
ശുദ്ധജലം കുടിക്കുന്നത്
ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്.










Aiswarya Rameesh
Senior wellnesscoach
Like&share

👨‍👩‍👧‍👦നിങ്ങളുടെ വീട്ടിലെകുട്ടികൾ മുതൽ മുതിർന്നവർ വരെഎല്ലാവർക്കും ശരിയായ nutritionലഭിക്കുന്നുണ്ടോ? 🤔Balanced diet, daily...
04/01/2026

👨‍👩‍👧‍👦
നിങ്ങളുടെ വീട്ടിലെ
കുട്ടികൾ മുതൽ മുതിർന്നവർ വരെ
എല്ലാവർക്കും ശരിയായ nutrition
ലഭിക്കുന്നുണ്ടോ? 🤔

Balanced diet, daily nutrition habits,
energy, weight management, overall wellness
ഇവയെല്ലാം ഒരേ സ്ഥലത്ത് പഠിക്കാനും
അനുഭവിക്കാനും കഴിയുന്ന
Nutrition Club 💚

ആരോഗ്യം ഒരു luxury അല്ല,
ദൈനംദിന ശീലമാണ് 🌱
അതിന് പിന്തുണ നൽകുന്ന
ഒരു caring community ആണ്
ഞങ്ങളുടെ Nutrition Club ✨

Interested ആണെങ്കിൽ
details അറിയാൻ വിളിക്കാം / message ചെയ്യാം 📩

Herbalife nutrition center
Calicut Palazhi & Koyilandy
Whatsapp : 📞 9383440495














Address

Pal Company Palazhi
Calicut
673014

Alerts

Be the first to know and let us send you an email when Aiswarya fitness coach posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Aiswarya fitness coach:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram