28/01/2025
പാവയ്ക്ക കഴിക്കരുത്.
പാവയ്ക്ക, പേര് സൂചിപ്പിക്കുന്നതുപോലെ അത്ര പാവമല്ല, ഒരു ഒരു കായുമല്ല മറിച്ച് പഴമാണ്. അതിനെ ഒരു പച്ചക്കറിയാക്കി അവതരിപ്പിച്ച് നിങ്ങളെ വഞ്ചിക്കുകയാണ് നീചന്മാർ.
പാവയ്ക്കയിൽ Potaasium ഉണ്ട്. രക്തസമ്മർദ്ദം (BP) രക്താതിസമ്മർദ്ദമായി (High BP) ആകാതെ നോക്കാൻ Potassium സഹായിക്കും. അങ്ങിനെ വരുമ്പോൾ നമുക്ക് BP യുടെ ഗുളിക കഴിക്കാൻ പറ്റിയില്ലെന്ന് വരും. BP യുണ്ട് എന്ന് പറഞ്ഞില്ലെങ്കിൽ കുടുംബമഹിമ പൊയ്പ്പോകും. കഴിക്കരുത്.
പ്രധാന പ്രശ്നം അതല്ല. പാവയ്ക്കയിൽ Zinc ഉണ്ട് Magnesium വും. കോശങ്ങൾക്കകത്ത്, 300 ൽപ്പരം ജൈവരാസപ്രക്രിയകൾ (Biochemical Reactions) സുഗമമായി നിവർത്തിച്ചെടുക്കാൻ Zinc കൂടിയേ തീരൂ. രോഗപ്രതിരോധത്തിനും രാത്രികാഴ്ചയ്ക്കുമൊക്കെ Zinc വേണം. പത്തു മുന്നൂറ് കാര്യങ്ങൾ സുഗമമായി നടന്നാൽ നമ്മളെങ്ങിനെ സമാധാനത്തോടെ ജീവിക്കും. Zinc ഒക്കെ ആവശ്യത്തിനുണ്ടെങ്കിൽ Immunity നന്നായിരിക്കും, CoViD 19 പോലും മാറി നിൽക്കും.
തലച്ചോറുള്ളവരുടെ Brain, ന് നിത്യം ലഭിക്കേണ്ട ഒരു മൂലകമാണ് Magnesium. Zinc നെ പ്പോലെ തന്നെ 300 ൽപ്പരം ജൈവരാസപ്രക്രിയകളുടെ ഒരു ത്വരകമാണ് (Catalyst) Magnesium വും. ഇവരില്ലെങ്കിൽ ഒരു നിമിഷം കൊണ്ട് നടക്കേണ്ട ചില കാര്യങ്ങൾ ഒന്നര ദിവസം കൊണ്ടുപോലും നടന്നെന്ന് വരില്ല. അത് നല്ലതാണോ? അത് നമുക്ക് വേണോ? എന്തിനാണ് തിരക്ക് എല്ലാം സാവകാശം പോരേ? ആലോചിക്കണം. കഴിയുമെങ്കിൽ ഒഴിവാക്കണം. അത്രയ്ക്ക് അഹങ്കാരം പിടിച്ച ഗുണങ്ങൾ നല്ലതല്ല, ഒരു പഴത്തിനും. കയ്പ്പാണെന്നോ കാണാൻ ഭംഗിയില്ലെന്നോ നിറയെ മുള്ളാണെന്നോ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കാവുന്നതേയുള്ളൂ പാവയ്ക്കയെ.
ഇനിയീ ദുഷ്ടപീലാത്തോസ് പാവയ്ക്ക ചെയ്യുന്ന വേറെ ചില ഉപദ്രവങ്ങൾ കേട്ടാൽ ചില You Tuber മാർ പറയുന്നപോലെ, നിങ്ങൾ ഞൊട്ടും സോറി ഞെട്ടും.
Insulin പോലെ പ്രവർത്തിച്ചുകൊണ്ട്, കുടലിൽ Glucose ന്റെ ആഗിരണം കുറച്ചുകൊണ്ടും മസിലുകളിൽ Glucose ന്റെ ഉപയോഗം കൂട്ടിക്കൊണ്ടും രക്തത്തിലെ Glucose നില താഴ്ത്താനും അങ്ങിനെ Diabetes എന്ന പ്രമേഹരോഗാവസ്‌ഥയെ നിയന്ത്രിക്കാനും ഒരുമ്പെടും ഈ ദുഷ്ടൻ. അതും പോരാഞ്ഞ് Insulin ഉണ്ടാക്കുന്ന Pancreas ൽ പോയി അവിടുത്തെ അന്തേവാസികളായ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അതിനുവേണ്ടി കുറെ Polyphenols നെയും Saponins നെയും Alkaloids നെയുമൊക്കെ കൊണ്ടുനടക്കുന്നുമുണ്ട്.
അഞ്ചിലൊരാൾ പ്രമേഹരോഗിയാണിന്ത്യയിൽ. അതിന് വേണ്ടി വിശേഷിച്ചൊന്നും ചെയ്യാതെ, ഇപ്പോൾത്തന്നെ Diabetes ന്റെ ലോകതലസ്‌ഥാനം എന്ന സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യ, അഞ്ചിൽ ഒന്ന് എന്നത് മൂന്നിൽ രണ്ടാക്കിക്കൊണ്ട് തൽസ്ഥാനം നഷ്ടപ്പെടാതെ നോക്കാനുള്ള തത്രപ്പാടിലാണ്. അപ്പോഴാണ് അതിന് തടസ്സം പറയാൻ സ്പീഡ്ഗവർണ്ണറായിട്ടൊരു പാവയ്ക്ക. പ്രമേയം പാസാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഞാനൊന്ന് ചോയ്ക്കട്ടെ?
Vitamin A, B, C, E ഇതൊക്കെ ചുമന്നുകൊണ്ട് നടക്കേണ്ട എന്ത് ആവശ്യമാണ് പാവയ്ക്കയ്ക്കുള്ളത്? അത് മാത്രമോ? Virgin Coconut Oil ൽ മാത്രം കണ്ടുവരുന്ന Lauric Acid, Myristic Acid ; Black Cumin Seed ൽ ഉള്ളതായ Linoleic Acid എന്ന Omega 6, Flax Seed ൽ അടങ്ങിയിട്ടുള്ള Alpha Linolenic Acid എന്ന Omega 3, Olive Oil ലെ പ്രധാനിയായ Oleic Acid എന്ന Omega 9, Rosemary യിലെ Rosemarinic Acid, ഇതൊക്കെ തന്റെ കുരുവിലും കൊണ്ട് നടക്കുന്നു.
ങ്ങനത്തെ പാവയ്ക്ക തിന്നാൻ മ്മളെന്താ ബോളമ്മാരാ?
പൊണ്ണത്തടി അനാരോഗ്യത്തിന്റെയല്ല മറിച്ച് നാല് പുത്തൻ കയ്യിലുണ്ടെന്നതിന്റെ തെളിവാണെന്ന് ഇന്നും വിശ്വസിച്ച് അരയ്ക്ക് ചുറ്റും ഒരു spare tyre ഉം താങ്ങി കഷ്ടപ്പെട്ട് ഉടുത്തുകെട്ടി നടക്കുന്ന നമ്മുടെ, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരുതരം വൃത്തികെട്ട സ്വഭാവമാണ് പാവയ്ക്കയുടെ ആ രാജകുരുവിന്റേത്. മഞ്ഞളിനെപ്പോലെ പല Cancer കളിലും ഇടപെട്ട് അതിന് കാരണക്കാരായ കോശങ്ങളെ നയത്തിൽ തിരഞ്ഞു പിടിച്ച് അവരറിയാതെ അവരെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കുന്ന Apoptosis നടപ്പിലാക്കും ഇവർ. ഇത് ശരിയാണോ? പത്തും പതിനഞ്ചും കൊല്ലം പണിപ്പെട്ടാണ് ഒരു കാൻസർ സ്വന്തമാക്കുന്നത്. അതിനെപ്പോലും വളരാനനുവദിക്കില്ല പാവമെന്ന് കരുതുന്ന പാവയ്ക്ക.
ആണുങ്ങൾ AFLD (Alcoholic Fatty Liver Disease) യും പെണ്ണുങ്ങൾ NAFLD യും (Non-Alcoholic Fatty Liver Disease) സ്ത്രീകളും പുരുഷന്മാരും NASH (Non-Alcoholic Steatohepatitis) ഉമൊക്കെ പണിപ്പെട്ട് പാടുപെട്ട് സ്വന്തമാക്കുമ്പോൾ കരളിൽ കൊഴുപ്പടിയാതെയും അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിച്ചുകൊണ്ടും Liver നെ സംരക്ഷിക്കേണ്ട എന്ത് ആവശ്യമാണ് പാവയ്ക്കയ്ക്കുള്ളത്? നമ്മളാണെങ്കിൽ, 'അവൻ Grade I Fatty Liver ആയിട്ടേയുള്ളു. ഞാൻ എന്നേ Grade IV ആയി' എന്നഹങ്കരിച്ച് ഒരറുപത് ലക്ഷവും ഒരു കഷണം കരളും കിട്ടിയാൽ തീർക്കാവുന്ന പ്രശ്നമല്ലേയുള്ളൂ എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു പാവയ്ക്ക.
ഡയറ്റ് പ്ലാനിനു വേണ്ടി കോൺടാക്ട്
Contact for appointment and diat plan
Watsup 9747256602
Senior wellness coach
Sinisha kalesh